കൊച്ചി: ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡിയുടെ ചിത്രത്തോടെ ദേശാഭിമാനി പത്രത്തില്‍ ഫുള്‍പേജ് പരസ്യം. ഗുജറാത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന ശുചിത്വ പദ്ധതിയുടെ പരസ്യത്തില്‍ “ക്ലീന്‍ലിനെസ്സ് ഈസ് നെക്സ്റ്റ് ടു ഗോഡ്ലിനസ്സ്” എന്ന മഹാത്മാഗാന്ധിയുടെ വാചകവും ഒപ്പം അദ്ദേഹത്തിന്റെ ചെറിയ ഒരു ചിത്രവും നല്‍കിയിട്ടുണ്ട്. പരസ്യത്തില്‍ താഴെയായി നരേന്ദ്രമോഡിയുടെ വെബ്സൈറ്റിന്റെയും ഗുജറാത്ത്‌ഇന്‍ഫോര്‍മേഷന്റെയും വെബ്‌സൈറ്റുകളുടെ ലിങ്കും നല്‍കിയിട്ടുണ്ട്.
ബി.ജെ.പി പ്രധാന മന്ത്രി സ്ഥാനാഥിയായി ഉയത്തിക്കാട്ടുന്ന നരേന്ദ്ര മോഡി അധികാരത്തില്‍ വരുന്നതിനെതിരെ ദേശീയ തലത്തില്‍ പുതിയ സഖ്യം രൂപീകരിച്ച് പ്രചാരണങ്ങളുമായി സി.പി.എം മുന്നോട്ട് പോകുന്ന അവസരത്തില്‍ ആണ് നരേന്ദ്ര മോഡിയുടെ ഫുള്‍ പേജ് പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനി പരസ്യവിവാദങ്ങളില്‍ ഏറ്റവും ഒടുവിലുത്തത്തേതാണ് ഇത്. നേരത്തെ പാര്‍ട്ടി പ്ലീനത്തിനു അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വിവാദ വ്യവസായി രാധാകൃഷ്ണന്റെ ചിത്രത്തോടെ പരസ്യം വന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. വ്യക്തിയെ നോക്കിയല്ല പരസ്യം സ്വീകരിക്കുന്നതെന്നും പരസ്യമില്ലാതെ പത്രം നടത്തിക്കൊണ്ടു പോകാന്‍ കഴിയില്ലെന്നുമായിരുന്നു ദേശാഭിമാനി ജനറല്‍ മാനേജര്‍ ഈ.പി.ജയരാജന്‍ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്.