പണം കണ്ടാല്‍ ചാടുന്നവനല്ല ഞാന്‍: എ. എം. ആരിഫ്‌ എം. എല്‍. എ

April 23rd, 2012

A-M-Arif-epathram

അരൂര്‍: സി. പി. ഐ. എമ്മിലെ എ. എം ആരിഫ് എം. എല്‍. എ യു. ഡി.എഫിലേക്ക് പോകുന്നു എന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. അരൂര്‍ നിയോജക മണ്ഡലത്തില്‍ യു. ഡി. എഫ് സര്‍ക്കാര്‍ 151 കോടിയുടെ വികസന പ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദമാണ് ഇങ്ങനെ ഒരു വാര്‍ത്തക്ക് പിന്നില്‍. ശെല്‍വരാജ് പാര്‍ട്ടി വിടുന്നതിന് തൊട്ടുമുമ്പായി അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ സര്‍ക്കാര്‍ കോടികളുടെ വികസന പ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിച്ചിരുന്നു. പാര്‍ട്ടി വിട്ട് യു. ഡി. എഫിലേക്ക് വരുന്നതിന് മുന്നോടിയായാണ് ഫണ്ട് അനുവദിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അരൂര്‍ മണ്ഡലത്തില്‍ ഫണ്ട് അനുവദിച്ചത് സംബന്ധിച്ച് നേരത്തെ സിന്ധുജോയി തന്റെ ഫെയ്‌സ്ബുക്കില്‍ പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ അതില്‍ ഒരു സത്യവും ഇല്ലെന്നും ഇനിയും ആരോപണം ആവര്‍ത്തിച്ചാല്‍ സിന്ധുവിനെതിരെ നിയമ നടപടിയെടുക്കുമെന്നും സിന്ധുവിനെ പോലെ പണം കണ്ടാല്‍ രാഷ്ട്രീയ ആദര്‍ശം മറന്ന് മറുകണ്ടം ചാടുന്നവനല്ല താനെന്നും ആരിഫ് വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എം മാണി എല്‍. ഡി. എഫിലേക്ക്: ആനത്തലവട്ടം ആനന്ദന്‍

April 23rd, 2012

Anathalavattam_anandan-epathram

പാല : മുന്നണിയില്‍ മുസ്ലീം ലീഗിന് അമിത പ്രാധാന്യം കൊടുക്കുന്നതില്‍ അതൃപ്തനായ കെ. എം മാണി എല്‍. ഡി. എഫിലേക്ക് വരാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്നും അത് മറച്ചുവെക്കാനാണ് പി. സി ജോര്‍ജ്ജ് ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതെന്നും സി. പി. ഐ. എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു. ചീഫ്‌ വിപ്പായ പി. സി ജോര്‍ജ്ജിന്റെ ഇപ്പോഴത്തെ പണി ഇടത് എം. എല്‍. എമാരെ പിടിക്കാന്‍ ചാക്കുമായി നടക്കുകയാണെന്നും ഒരു തവണ ചക്ക വീണ് മുയല്‍ ചത്തുവെന്ന് കരുതി എല്ലാ തവണയും മുയല്‍ ചാകുമെന്ന് കരുതേണ്ടെന്നും ആനത്തലവട്ടം വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 എം. എല്‍ എ. മാര്‍ കൂടി ഇടതു മുന്നണിയില്‍ നിന്നും വരുമെന്ന് പി. സി. ജോര്‍ജ്ജ്

April 23rd, 2012

PC George-epathram

കൊച്ചി: ഇനിയും നാല് എം. എല്‍. എ മാര്‍ കൂടി ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ അംഗീകരിച്ചു കൊണ്ട് ഇടതു മുന്നണിയില്‍ നിന്നും ഐക്യ  ജനാധിപത്യ  മുന്നണിയില്‍ ഉടനെ വരുമെന്ന് സംസ്ഥാന ചീഫ് വിപ്പ് പി. സി ജോര്‍ജ്ജ്. ശെല്‍വരാജ് അതിനു തുടക്കമിട്ടു കഴിഞ്ഞു ഇനി മറ്റുള്ളവര്‍ക്ക് വരാന്‍ മടിയില്ല. യു. ഡി. എഫിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുന്നവരെ സ്വാഗതം ചെയ്യുന്നു എന്നും ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ. പി. സി. സി പ്രസിഡന്‍റ് രമേശ്‌ ചെന്നിത്തലയും സമ്മതിക്കുക മാത്രമേ വേണ്ടൂ എന്നും, ഇക്കാര്യം നേരത്തെതന്നെ തനിക്കറിയാമെന്നും ജോര്‍ജ്ജ് പറഞ്ഞു. എന്നാല്‍ ആരെല്ലാമാണ് ഇതെന്ന് വ്യക്തമാക്കി യില്ലെങ്കിലും സി.  പി ഐ. എം ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച അരൂര്‍ എം. എല്‍. എ ആരിഫിന്റെ പേര് ചേര്‍ത്ത്‌ ചില ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ആരിഫ്‌ ഈ വാര്‍ത്ത നിഷേധിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആര്യാടന്‍ മജീദിനെ ഉപമിച്ചത് എട്ടുകാലി മമ്മൂഞ്ഞിനോട്?

April 22nd, 2012
aryadan-muhammad-epathram
തിരുവനന്തപുരം: മുസ്ലിം ലീഗ്-കോണ്‍ഗ്രസ്സ് വാക്ക് പോരിനിടയില്‍ ആര്യാടന്‍ കെ. പി. എ മജീദിനെ ഉപമിച്ചത് എട്ടുകാലിമമ്മൂഞ്ഞിനോട്? ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയതു മുസ്ലിം ലീഗാണെന്ന കെ. പി. എ മജീദിന്റെ പ്രസ്ഥാവനയോട് പ്രതികരിക്കവേ വൈക്കം മുഹമ്മദ് ബഷീര്‍ ജീവിച്ചിരുന്നെങ്കില്‍ മജീദിനെ അദ്ദേഹത്തിന്റെ കഥാപാത്രമാക്കുമായിരുന്നു എന്ന് ആര്യാടന്‍ പരിഹസിച്ചിരുന്നു. എന്തു സംഭവിച്ചാലും അത് ഞമ്മളാണ് എന്ന് പറയുന്ന എട്ടുകാലി മമ്മൂഞ്ഞെന്ന ബഷീറിന്റെ  കഥാപാത്രം ഏറെ പ്രസിദ്ധമാണ്. ഒരിക്കല്‍ മനക്കലെ ലക്ഷ്മിക്കുട്ടി പ്രസവിച്ചു എന്നു പറയുമ്പോള്‍ ആ‍ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വവും ഞമ്മളാണെന്ന് മമ്മൂഞ്ഞ് പറഞ്ഞു. പിന്നീടാണ് അത് മനക്കലെ അന്തര്‍ജ്ജനമല്ല അവിടത്തെ  ആനയായിരുന്നു പ്രസവിച്ചത് എന്ന് മമ്മൂഞ്ഞ് അറിയുന്നത്. ബഷീര്‍ സാഹിത്യത്തില്‍ കടന്നു വരുന്ന കറുത്ത ഹാസ്യത്തിലെ തിളക്കമാര്‍ന്ന ഒരു കഥാപാത്രമാണ് എട്ടുകാലി മമ്മൂഞ്ഞ്.  പിന്നീട്  മറ്റുള്ളവരുടെ നേട്ടങ്ങള്‍ തന്റേതാണെന്ന് അനര്‍ഹമായി അവകാശപ്പെടുന്നവരെ എട്ടുകാലി മമ്മൂഞ്ഞ് എന്ന് വിശേഷിപ്പിക്കപ്പെടുവാന്‍ തുടങ്ങി.
ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയതു തങ്ങളാണെന്നു പറയുന്ന മുസ്ലിം ലീഗ് കേരളം ഉണ്ടാക്കിയത് തങ്ങളാണെന്ന് പറഞ്ഞില്ലല്ലോ എന്ന് ആര്യാടന്‍ ലീഗിനെ പരിഹസിച്ചു.  യു. ഡി. എഫില്‍ മാലിന്യം ഉണ്ടെന്ന് പറയുന്നവര്‍ സ്വന്തം കൂട്ടത്തിലാണ് അതുള്ളതെന്ന് മനസ്സിലാക്കണമെന്നും. അപമാനം സഹിച്ച് ആരും മുന്നണിയില്‍ നില്‍ക്കില്ലെന്നും അങ്ങിനെ നില്‍ക്കേണ്ട കാര്യമില്ലെന്നും ആര്യാടന്‍  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുസ്ലിം ലീഗിനെതിരെ കെ. മുരളീധരനും എം. എം. ഹസ്സനും

April 22nd, 2012
MURALEEDHARAN-epathram
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ മുഖ്യ മന്ത്രിയാക്കിയത് ലീഗാണെന്ന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടി കെ. പി. എ മജീദിന്റെ പ്രസ്താവനയ്ക്കെതിരെ കെ. മുരളീധരനും എം. എം ഹസ്സനും രംഗത്തെത്തി. യു. ഡി. എഫില്‍ നിന്നും വിട്ടു പോകുമെന്ന മുസ്ലിം ലീഗിന്റെ ഭീഷണി വിലപ്പോവില്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞു. ഒരിക്കല്‍ യു. ഡി. എഫ് വിട്ടു പോയ ലീഗ് അധികം താമസിയാതെ അവിടെ നിന്നും പുറത്താക്കപ്പെട്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു. അഞ്ചാം മന്ത്രി ഉള്‍പ്പെടെ ഉള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ്സ് വിട്ടുവീഴ്ച ചെയ്തതു കൊണ്ടാണ് ലീഗിന് മറ്റു പല സ്ഥാനങ്ങളും ലഭിച്ചതെന്നും മുരളീധരന്‍ തുറന്നടിച്ചു. കോണ്‍ഗ്രസ്സ് നേതാക്കള്‍ പരസ്യപ്രസ്ഥാവന നടത്തരുതെന്ന് കെ. പി. സി. സി പ്രസിഡണ്ട് രമേശ് ചെന്നിത്തല കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയതിനു പുറകെയാണ് മുന്‍ കെ. പി. സി. സി പ്രസിഡണ്ട് കൂടെയായ മുരളീധരന്‍ മുസ്ലിം ലീഗിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. കെ. പി. സി. സി പ്രസിഡണ്ട് നിര്‍ദ്ദേശിച്ച പ്രകാരം കോണ്‍ഗ്രസ്സ് നേതാക്കള്‍ പരസ്യ പ്രസ്ഥാവനകള്‍ നിര്‍ത്തിയതാണെന്നും എന്നാല്‍ ലീഗ് കോണ്‍ഗ്രസ്സിനെതിരെ പ്രസ്താവന നടത്തുന്നത് തുടര്‍ന്നാല്‍ അങ്ങോട്ടും പറയേണ്ടിവരുമെന്നും മുരളീധരന്‍ പറഞ്ഞു.
ആത്മാഭിമാനം പണയപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ്സിന് യു. ഡി. എഫിനെ നയിക്കുവാന്‍ ബുദ്ധിമുട്ടാണെന്നും മുന്നണിയില്‍ ഏറ്റവും അധികം വിട്ടു വീഴ്ച ചെയ്തത് കോണ്‍ഗ്രസ്സാണെന്നും  ഹസ്സന്‍ പറഞ്ഞു. മജീദിന്റെ പ്രസ്ഥാവന അതിരു കടന്നുവെന്നും ലീഗിന്റെ ഭാഗത്തുനിന്നും ഇങ്ങനെ ഒരു പരസ്യപ്രസ്ഥാവന നടത്തുവാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പരസ്യപ്രസ്ഥാവനകള്‍ നിര്‍ത്തുവാന്‍ ലീഗ് നേതൃത്വം ഇടപെടണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കടല്‍ കൊല: കേന്ദ്ര നിലപാട് ഇറ്റലിക്ക് അനുകൂലം
Next »Next Page » ആര്യാടന്‍ മജീദിനെ ഉപമിച്ചത് എട്ടുകാലി മമ്മൂഞ്ഞിനോട്? »



  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine