ഈ-മെയില്‍ വിവാദം: എസ്.ഐ ബിജു സലിം അറസ്റ്റില്‍

March 18th, 2012
eMail-epathram
കൊച്ചി: ഈ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് റിസര്‍വ്വ് സബ് ഇന്‍സ്പെക്ടര്‍ ബിജു സലിമിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.  കേസുമായി ബന്ധപ്പെട്ട്  ചോദ്യം ചെയ്യുന്നതിനായി ഇന്നലെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തിയിരുന്നു തുടര്‍ന്ന് ഇയാളെ  അറസ്റ്റു ചെയ്യുകയായിരുന്നു.  വ്യാജരേഖ ചമയ്ക്കല്‍, ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബിജു സലിമിന്റെ പേരില്‍ കേസെടുത്തിട്ടുള്ളത്.  നേരത്തെ പ്രാഥമിക അന്വേഷണത്തില്‍ ഇയാളാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു.
ഹൈടെക് സെല്ലിലേക്ക് ഇന്റലിജെന്‍സ് ആസ്ഥാനത്തുനിന്നും എസ്. പി അയച്ച കത്തും ഈ-മെയില്‍ ഐഡികളുടെ ലിസ്റ്റും ചോര്‍ത്തിയെടുത്തതായാണ് കരുതുന്നത്. ഇത് ‘മാധ്യമം’ വാരിക പ്രസിദ്ധീകരിച്ചിരുന്നു. ഒരു പ്രത്യേക മതവിഭാഗത്തില്‍ പെടുന്നവരുടെ ഈ-മെയില്‍ ചോര്‍ത്തുവാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയെന്ന രീതിയിലാണ് വാര്‍ത്ത വന്നത്. ഇതിനു തെളിവെന്ന വിധം ഒരു വ്യാജകത്തും പുറത്ത് വന്നിരുന്നു. ഈ വ്യാജകത്ത് തയ്യാറാക്കിയത് ബിജുവാണെന്നാണ് സൂചന. ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരുടെ ഈ-മെയില്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൂസന്‍ നഥാനെ നാടുകടത്തണമെന്ന് ഹൈക്കോടതി

March 17th, 2012
Susan-Nathan-epathram
കൊച്ചി: വിസാചട്ടങ്ങള്‍ ലംഘിച്ച് കോഴിക്കോട് താമസിക്കുന്ന ഇസ്രയേലി എഴുത്തുകാരി സൂസന്‍ നഥാനിനെ നാടുകടത്തുവാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവച്ചു. നേരത്തെ സൂസനെതിരെ സിങ്കിള്‍ ബെഞ്ച് ഉത്തവരവുണ്ടായിരുന്നു. ഇതു ചോദ്യം ചെയ്തുകൊണ്ട് സൂസന്‍ നഥാന്‍ സമര്‍പ്പിച്ച അപ്പീല്‍ ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി. ആര്‍ രാമചന്ദ്ര മേനൊന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. ഇന്റലിജെന്‍സ് ബ്യൂറോയും, സ്പെഷ്യല്‍ ബ്രാഞ്ചും സൂസനെതിരെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഇത് അവിശ്വസിക്കാന്‍ കാരണമില്ലെന്നും നാടുകടത്തുവാനുള്ള ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്നും കോടതി വിലയിരുത്തി. വിസയുമായി ബന്ധപ്പെട്ട് യാത്രോദ്ദേശ്യങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പാലിയേറ്റീവ് മെഡിസിന്‍ രംഗത്ത് സേവനത്തിനെന്നു താല്പര്യമുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടിരുന്നില്ല എന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  വിസാചട്ടങ്ങള്‍ ലംഘിച്ച സൂസന്‍ ഇന്ത്യവിട്ടു പോകണമെന്ന് നേരത്തെ കോഴിക്കോട് കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ ഇവര്‍ അദര്‍ ബുക്സ് എന്ന പ്രസാദകരുമായി ബന്ധപ്പെട്ട്  ‘ദി അദര്‍ സൈഡ് ഓഫ് ഇസ്രയേല്‍’ എന്ന പുസ്തകത്തിന്റെ മലയാള പതിപ്പായ ‘ഇസ്രയേല്‍-ആത്മവഞ്ചനയുടെ പുരാ‍വൃത്തം‘ എന്ന പുസ്തകം കുറച്ചു നാള്‍ മുമ്പ് പുറത്തിറങ്ങിയിരുന്നു.  2009-ല്‍ സൂസന്‍ ഇന്ത്യ സന്ദര്‍ശിച്ചത് ബ്രിട്ടീഷ് പാസ്പോര്‍ട്ടില്‍ ആയിരുന്നു. ഇപ്പോള്‍ അവര്‍ വന്നിരിക്കുന്നത് ഇസ്രയേലി പാസ്പോര്‍ട്ടിലാണ്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മംഗലാപുരത്ത് ബ്യാരി അക്കാദമിയ്ക്ക് നേരെ ആക്രമണം

March 15th, 2012

byari-academy-epathram

മംഗലാപുരം:ബ്യാരി അക്കാദമി പ്രസിഡന്റ് റഹീം ഉച്ചിലിന് വെട്ടേറ്റു. റഹീമിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മംഗലാപുരത്ത് കര്‍ണാടക ബ്യാരി അക്കാദമിയ്ക്ക് നേരെ ആക്രമണം നടന്ന അക്രമിത്തിലാണ് റഹീം ഉച്ചിലിന് വെട്ടേറ്റത്. അക്രമ കാരണം വ്യക്തമല്ല. സുവീരന്‍ സംവിധാനം ചെയ്ത ബ്യാരി ഭാഷയിലുള്ള സിനിമക്ക്‌ ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on മംഗലാപുരത്ത് ബ്യാരി അക്കാദമിയ്ക്ക് നേരെ ആക്രമണം

സി. ബി. ഐ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

March 15th, 2012

എറണാകുളം: ഏറെ കോളിളക്കം സൃഷ്ടിച്ച സമ്പത്ത് കസ്റ്റഡി മരണക്കേസ് അന്വേഷിച്ച സി. ബി. ഐ ഉദ്യോഗസ്ഥന്‍ ഡി. വൈ. എസ്. പി  ജി. ഹരിദത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേസ് അന്വേഷണം നടത്തിയ സി. ബി. ഐ യാണ് മരിച്ച നിലയില്‍ എറണാകുളം ജില്ലയിലെ നായരമ്പലത്തുള്ള വീട്ടില്‍ കാണപ്പെട്ടത്. ഈ കേസില്‍ പോലീസിലെ ചില ഉന്നതര്‍ക്കെതിരെ ഹരിദത്ത് റിപ്പോര്‍്ട്ട സമര്‍പ്പിച്ചിരുന്നു. സ്വന്തം ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിനെതിരെ പോലും സി. ബി. ഐ അഭിഭാഷകന്‍ കോടതിയില്‍ വിമര്‍ശനമുന്നയിച്ചത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

Comments Off on സി. ബി. ഐ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

സിസ്റ്റര്‍ അഭയ പീഢനത്തിനിരയായിട്ടില്ലെന്ന് സി. ബി. ഐ

March 13th, 2012
sister-abhaya-epathram
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല്ലപ്പെടും മുമ്പ് ലൈംഗിക പീഢനത്തിന് ഇരയായിട്ടില്ലെന്ന് സി. ബി. ഐ.  കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ പ്രത്യേക സി. ബി. ഐ കോടതിയില്‍ തങ്ങളുടെ വാദം ഉന്നയിക്കുമ്പോളാണ് സി. ബി. ഐ ഇക്കാര്യം വ്യക്തമാക്കിയത്.  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സിസ്റ്റര്‍ അഭയ മുങ്ങി മരിച്ചതാണെന്ന് വ്യക്തമാണെന്നു പറഞ്ഞ സി. ബി. ഐ സിസ്റ്റര്‍ അഭയ കൊല്ലപ്പെടുന്നതിനു മുമ്പ് പീഢനത്തിനിരയായിട്ടുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് നേരത്തെ എടുത്ത തങ്ങളുടെ നിലപാടില്‍ സി. ബി. ഐ ഉറച്ചു നിന്നു. പ്രതികളുടെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കിയതിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നതായുള്ള വാദവും സി. ബി. ഐ തള്ളി.  വര്‍ക്ക് ബുക്ക് തിരുത്തലിനെ സംബന്ധിച്ച് അന്വേഷണം നടത്തിയെന്നും കെമിക്കല്‍ എക്സാമിനര്‍മാരുമായും അനലിസ്റ്റുകളുമായും പ്രതികള്‍ ഗൂഢാലോചന നടത്തിയതിതു സംബന്ധിച്ച് തെളിവില്ലെന്നും സി. ബി. ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ വിശദമായ വാദം മെയ് 14നു നടക്കും. തിങ്കളാഴ്ച കേസ് പരിഗണിഗണിച്ചപ്പോള്‍ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍,സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവര്‍ കോടതിയില്‍ ഉണ്ടായിരുന്നില്ല.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മദ്ധ്യപ്രദേശ് മോഡൽ ആക്രമണം കേരളത്തിലും
Next »Next Page » കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിയുണ്ടകള്‍ പിടികൂടി »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine