ആറ്റുകാല്‍ പൊങ്കാലയിട്ട സ്ത്രീകള്‍ക്കെതിരെ കേസെടുത്തു

March 12th, 2012

attukal-pongala-epathram

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയിട്ട സ്ത്രീകള്‍ക്കെതിരെ സ്വമേധയാ പോലീസ് കേസെടുത്തു. മണക്കാടു മുതല്‍ പഴവങ്ങാടി വരെ ഉള്ള റോഡില്‍ കൂട്ടം കൂടിയതിന്റെയും അടുപ്പു കൂട്ടിയതിന്റേയും പേരിലാണ് കണ്ടാലറിയാവുന്ന സ്ത്രീകള്‍ക്കെതിരെ കേസ്. പൊതുനിരത്തില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കരുതെന്ന ഹൈക്കോടതി വിധി ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. സ്ത്രീകള്‍ക്കെതിരെ കേസെടുത്തതു സംബന്ധിച്ച് ഫോര്‍ട്ട് പോലീസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് റിപ്പോര്‍ട്ടു നല്‍കിയതായാണ് സൂചന. ആറ്റുകാല്‍ പൊങ്കാല സുഗമമായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമ സഭയില്‍ ഉറപ്പു നല്‍കിരുന്നതാണ്. എന്നിട്ടും ഇത്തരത്തില്‍ ഒരു നടപടിയുണ്ടായതില്‍ ഭക്ത ജനങ്ങള്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്. എന്നാല്‍ ഇത് സര്‍ക്കാറിന്റെ അറിവോടെ അല്ലെന്നും, സംഭവത്തെ കുറിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ ഇപ്പോൾ പറയുന്നത്. ലക്ഷക്കണക്കിനു ഭക്തരാണ് ആറ്റുകാല്‍ പൊങ്കാലയില്‍ വര്‍ഷാവര്‍ഷം പങ്കെടുക്കാറുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിന്ധു ജോയിയെ കുറിച്ചുള്ള വി. എസിന്റെ പരാമര്‍ശം വിവാദമാകുന്നു

March 11th, 2012
sindhu-joy-epathram
തിരുവനന്തപുരം: എസ്. എഫ്. ഐ നേതാവായിരുന്ന സിന്ധു ജോയിയെ കുറിച്ച് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ നടത്തിയ “അഭിസാരികാ”പരാമര്‍ശം വിവാദമാകുന്നു. വി. എസിനെ നിലക്കു നിര്‍ത്തുവാന്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടി തയ്യാറാകണമെന്ന്  മഹിളാ കോണ്‍ഗ്രസ്സ് നേതാവ് ലതികാ സുഭാഷ് ആവശ്യപ്പെട്ടു. വി. എസിന്റെ  പരാമര്‍ശം ഹീനമാണെന്ന് പറഞ്ഞ ലതിക സുഭാഷ് ഇതേകുറിച്ച് വൃന്ദാകാരാട്ടിന് എന്താണ് പറയുവാനുള്ളതെന്നും ചോദിച്ചു.
വി. എസിന്റെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടി അംഗം കൂടിയായ ടി. എന്‍. സീമ എം. പിയും രംഗത്തെത്തി. രാഷ്ടീയ കുതിരക്കച്ചവടത്തെ കുറിച്ചാണ് വി. എസ് പറഞ്ഞതെന്നും എന്നാല്‍ ഒരു സ്ത്രീയേ കുറിച്ചും ഒരു നേതാവും ഇത്തരം പദ പ്രയോഗങ്ങള്‍ നടത്തുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി. തന്റെ പ്രസ്താവന വി. എസ് പുന:പരിശോധിക്കണമെന്നും ടി. എന്‍ സീമ ആവശ്യപ്പെട്ടു.
സിന്ധു ജോയിയെ യു. ഡി. എഫ് വിലക്കെടുക്കുകയായിരുന്നെന്നും, പലതവണ ഉപയോഗിച്ച ശേഷം  ഒരു  അഭിസാരികയെ പോലെ സിന്ധു ജോയിയെ തള്ളിക്കളയുകയായിരുന്നു കോണ്‍ഗ്രസ്സ് എന്ന് വി. എസ് അച്ച്യുതാനന്തന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതാണിപ്പോള്‍ വിവാദമായിരിക്കുന്നത്. അച്യുതാനന്ദന്റെ അഭിസാരികാ പരാമര്‍ശത്തിനെതിരെ ചില വനിതകള്‍ ഉള്‍പ്പെടെ നിരവധി പൊതു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിട്ടുണ്ട്.  ഇത്തരം പ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കുകയാണ് അച്യുതാനന്ദന്‍ ചെയ്തിരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. സി. പി. എം എം. എല്‍. എ ആയിരുന്ന ആര്‍. ശെല്‍‌വരാജിന്റെ രാജിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ക്കിടെയാണ് നേരത്തെ സി. പി. എം വിട്ട് യു. ഡി. എഫില്‍ ചേരുകയും പിന്നീട് മുഖ്യധാരയില്‍ നിന്നും അപ്രത്യക്ഷയാകുകയും ചെയ്ത സിന്ധു ജോയിയെ കുറിച്ച് സൂചിപ്പിച്ചത്.
നേരത്തെ മലമ്പുഴ മണ്ഡലത്തില്‍ തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ലതിക സുഭാഷിനെ കുറിച്ച് വി. എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം വിവദമായിരുന്നു. വി. എസിനെതിരെ ലതിക സുഭാഷ് ഇതിനെതിരെ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് പിന്‍‌വലിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on സിന്ധു ജോയിയെ കുറിച്ചുള്ള വി. എസിന്റെ പരാമര്‍ശം വിവാദമാകുന്നു

സിന്ധു ജോയിയെവിടെ, എന്ന് വി. എസ്

March 11th, 2012
vs-achuthanandan-shunned-epathram
കൊച്ചി: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു. ഡി. എഫ് പ്രചാരണത്തിനുണ്ടായിരുന്ന മുന്‍ എസ്. എഫ്. ഐ പ്രസിഡണ്ട് സിന്ധു ജോയി എവിടെ എന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍‍. എല്ലാ മണ്ഡലത്തിലും പോയി സിന്ധു ജോയി പ്രസംഗിച്ചു. സിന്ധു ജോയിയെ യു. ഡി. എഫ് വിലക്കെടുക്കുകയായിരുന്നെന്നും, പലതവണ ഉപയോഗിച്ച ശേഷം ഒരു അഭിസാരികയെ പോലെ സിന്ധു ജോയിയെ തള്ളിക്കളയുകയായിരുന്നു കോണ്‍ഗ്രസ്സ് എന്ന് വി. എസ് അച്ച്യുതാനന്തന്‍. അതുപോലെ ഇപ്പോള്‍ ആര്‍. ശെല്‍‌വരാജിനേയും യു. ഡി. ഫ് വിലക്കെടുത്തിരിക്കുകയാണെന്നും സിന്ധു ജോയിയുടെ അനുഭവമായിരിക്കും ശെല്‍‌വരാജിനും ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. പി. സി. ജോര്‍ജ്ജ് മുഖ്യമന്ത്രിയുടെ ഏജന്റാണെന്നും വി. എസ് ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on സിന്ധു ജോയിയെവിടെ, എന്ന് വി. എസ്

പിറവത്ത് തോറ്റാല്‍ യു.ഡി.എഫ് സര്‍ക്കാറിനു തുടരാന്‍ അവകാശമില്ല; ഷിബു ബേബി ജോണ്‍

March 11th, 2012
shibu-baby-john-epathram
കൊച്ചി: പിറവം ഉപതിരഞ്ഞെടുപ്പില്‍  പരാജയപ്പെടുകയാണെനില്‍ യു. ഡി. എഫ് സര്‍ക്കാറിനു തുടരുവാന്‍ ധാര്‍മ്മികമായി അവകാശമില്ലെന്നാണ് മന്ത്രി ഷിബു ബേബി ജോണ്‍. ഉപതിരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലാണെന്നും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള ജനക്ഷേമ പദ്ധതികള്‍ യു. ഡി. ഫിനു വിജയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം. എല്‍. എ സ്ഥാനത്തുള്ളവര്‍ പോലും പാര്‍ട്ടി വിട്ടു പോകുന്ന സാഹചര്യത്തില്‍ സി.പി.എം ചിതലെടുത്ത പാര്‍ട്ടിയായിക്കൊണ്ടിരിക്കുകയാണെന്ന് ആര്‍. ശെല്‍‌വരാജിന്റെ രാജിയെ സൂചിപ്പിച്ച ഷിബു ബേബി ജോണ്‍ താഴെ തട്ടുമുതല്‍ സി. പി. എമ്മിന്റെ ജീര്‍ണ്ണത ബാധിച്ചിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. എറണാകുളം പ്രസ്‌ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on പിറവത്ത് തോറ്റാല്‍ യു.ഡി.എഫ് സര്‍ക്കാറിനു തുടരാന്‍ അവകാശമില്ല; ഷിബു ബേബി ജോണ്‍

സെല്‍‌വരാജ് രാജിവെച്ചത് ശരിയായില്ലെന്ന് വെള്ളാപ്പള്ളി

March 11th, 2012
vellappally-natesan-epathram
തിരുവനന്തപുരം:  പിറവം ഉപതിരഞ്ഞെടുപ്പിന്റെ നടയ്ക്കല്‍ വച്ച് ആര്‍.ശെല്‍‌വരാജ് എം.എല്‍.എ സ്ഥാനം രാജിവെച്ചത് ശരിയായില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാറശ്ശാലയിലും നെയ്യാറ്റിന്‍ കരയിലും മത്സരിച്ചപ്പോള്‍ എസ്.എന്‍.ഡി.പി യോഗം ശെല്‍‌വരാജിനു പിന്തുണ നല്‍കിയിരുന്നെന്നും ഇത്തവണ നെയ്യാറ്റിന്‍‌കരയിലേക്ക് മാറ്റിയത് സവര്‍ണ്ണ താല്പര്യം സംരക്ഷിക്കുവാന്‍ വേണ്ടിയാണെന്ന് അദ്ദേഹം തന്നോട് പറഞ്ഞിരുന്നതായും വെള്ളാപ്പിള്ളി കൂട്ടിച്ചേര്‍ത്തു. രാജിക്കു പിന്നില്‍ കുതിരക്കച്ചവടമാണോ കാളക്കച്ചവടമാണോ എന്ന് തനിക്കറിയില്ലെന്നും പിറവത്ത് അനൂപ് ജേക്കബ്ബിനു അനുകൂലമാണ് സ്ഥിതിഗതികള്‍ എന്നും വെള്ളാപ്പള്ളി പറഞ്ഞു. സഭകള്‍ തമ്മില്‍ എന്തൊക്കെ പോരുണ്ടായാലും അവരെല്ലാം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി തുടരുവാന്‍ ആഗ്രഹിക്കുന്നവരാണെന്നും   മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിപറയുകയായിരുന്നു വെള്ളാപ്പിള്ളി വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on സെല്‍‌വരാജ് രാജിവെച്ചത് ശരിയായില്ലെന്ന് വെള്ളാപ്പള്ളി


« Previous Page« Previous « കൂടെയുള്ളവര്‍ നിര്‍ബന്ധിച്ചാല്‍ ചിലപ്പോള്‍ യു. ഡി. എഫിലേക്ക് പോകും: ശെല്‍‌വരാജ്
Next »Next Page » പിറവത്ത് തോറ്റാല്‍ യു.ഡി.എഫ് സര്‍ക്കാറിനു തുടരാന്‍ അവകാശമില്ല; ഷിബു ബേബി ജോണ്‍ »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine