- എസ്. കുമാര്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, കോടതി, വിവാദം
കൊച്ചി: അസോഷ്യേറ്റ് എഡിറ്ററായിരിക്കെ ദേശാഭിമാനിയില്‍ നിന്നും പിരിച്ചു വിട്ട അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനു ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു. ശമ്പളം നിഷേധിച്ച തിയതി മുതല്‍ പെന്‍ഷന്‍ പ്രായം പൂര്‍ത്തിയാകുന്ന തിയതി വരെ ഉള്ള ശമ്പളം നല്‍കണമെന്ന് നേരത്തെ എറണാകുളം ലേബര്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ദേശാഭിമാനി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇതു തള്ളിക്കൊണ്ട് ജസ്റ്റിസ് എസ്. സിരിജഗന്‍ വള്ളിക്കുന്നിനു അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.
2005 ഡിസംബര്‍ 20 നു വിരമിക്കേണ്ടിയിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ 1998 നവമ്പര്‍ ഒന്നിനാണ് ദേശാഭിമനി പുറത്താക്കിയത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുകയായിരുന്നു എന്നുള്ള വാദത്തോട് കോടതി വിയോജിച്ചു. ഹാജരാകാതിരുന്നതിനു ഏഴു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും വിശദീകരണം ചോദിക്കുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്നും അതിനാല്‍ ഹര്‍ജിക്കാരുടെ വാദം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. കേസില്‍ അഡ്വ. എ. ജയശങ്കര്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനു വേണ്ടി ഹാജരായി.
പ്രമുഖ രാഷ്ടീയ നിരീക്ഷകനും മാധ്യമ പ്രവര്‍ത്തകനും മുന്‍ സി. പി. എം. നേതാവുമാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. ആശയപരമായ ഭിന്നതയെ തുടര്‍ന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, കോടതി, തൊഴിലാളി, മാധ്യമങ്ങള്‍, വിവാദം
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി
- എസ്. കുമാര്‍
വടകര : ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് പ്രതി ചേർത്ത മോഹനൻ മാസ്റ്ററുടെ അറസ്റ്റിനെ തുടര്‍ന്ന് കോടതി പരിസരത്ത് സംഘർഷം. കെ. കെ. ലതിക എം. എല്‍. എ. യുടെ ഭര്‍ത്താവും സി. പി. എമ്മിന്റെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് മോഹനന്‍ മാസ്റ്റർ. കോടതി പരിസരത്ത് നേരത്തേ നിലയുറപ്പിച്ച ആർ. എം. പി. പ്രവർത്തകരും കോടതിയിൽ ഹാജരാക്കിയ മോഹനൻ മാഷെ കാണാൻ തടിച്ച് കൂടിയ സി. പി. എം. പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ഇതിനെ തുടർന്ന് പോലീസ് സി. പി. എം. പ്രവർത്തകരെ തല്ലുകയുമായിരുന്നു എന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. സംഘര്‍ഷത്തില്‍ കോടതിക്കകത്തും പുറത്തും ഉള്ള പല വാഹനങ്ങളും തകര്‍ക്കപ്പെട്ടു.
രാവിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് വരും വഴി നാടകീയമായാണ് മോഹനന്‍ മാസ്റ്ററെ ഡി. വൈ. എസ്. പി. യുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം കാറു തടഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജില്ലയിലെ പ്രമുഖ നേതാവും എം. എല്‍. എ. യുടെ ഭര്‍ത്താവുമായ മോഹനന്‍ മാസ്റ്ററുടെ അറസ്റ്റു വാര്‍ത്ത അണികളെ ഞെട്ടിച്ചു. മാഷെ വടകര കോടതിയില്‍ ഹാജരാക്കും എന്ന് ചാനലുകളില്‍ വാര്‍ത്ത വന്നതോടെ പ്രവര്‍ത്തകര്‍ കോടതി പരിസരത്തേക്ക് കൂട്ടത്തോടെ ഒഴുകിയെത്തി.
പോലീസ് അകമ്പടിയോടെ കോടതിയില്‍ എത്തിയ മോഹനൻ മാഷ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. കോടതി പ്രതിയെ ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതി നടപടികള്‍ അവസാനിപ്പിച്ച് പുറത്തേക്ക് കൊണ്ടു വന്ന മോഹനന്‍ മാസ്റ്റര്‍ക്ക് അനുകൂലമായ മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ ചുറ്റും കൂടി. പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മോഹനന്‍ മാസ്റ്റര്‍ പോലീസ് വാഹനത്തിൽ കയറി.
ഇതിനിടയിലാണ് ആർ. എം. പി. പ്രവർത്തകർ കോടതി പരിസരത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. ഈ അവസരം മുതലെടുത്ത് പോലീസ് സി. പി. എം. പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് പോലീസിന് പ്രതിയുമായി കോടതി വളപ്പില്‍ നിന്നും പുറത്തു കടക്കാനായത്.
- ജെ.എസ്.
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, ക്രമസമാധാനം, രാഷ്ട്രീയ അക്രമം