കടല്‍ കൊല: കേന്ദ്ര നിലപാട് ഇറ്റലിക്ക് അനുകൂലം

April 21st, 2012

enrica-lexie-epathram

ന്യൂഡല്‍ഹി: നീണ്ടകരയ്ക്കടുത്ത് കടലില്‍ ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടി വെച്ച് കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എടുത്ത നിലപാട് കേസിനെ ദുര്‍ബലമാക്കും. ഈ സംഭവത്തില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കുവാന്‍ കേരള പോലീസിന് അധികാരമില്ലെന്ന് സുപ്രീം കോടതില്‍ കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ഇതിനെ കേരളത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ എം. ടി. ജോര്‍ജ്ജ് എതിര്‍ത്തതുമില്ല.

എന്നാല്‍ കേന്ദ്ര നിലപാടില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. കൊല്ലപ്പെട്ടത് ഇന്ത്യക്കാരാണെന്നത് മറക്കരുതെന്ന് ശക്തമായ ഭാഷയില്‍ സുപ്രീം കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി. റാവിനെ ഓര്‍മ്മിപ്പിച്ചു.

കേസില്‍ തുടക്കം മുതല്‍ തന്നെ ഇറ്റലിയുടെ കനത്ത സമ്മര്‍ദ്ദം ഉണ്ട്. കപ്പല്‍കൊല സംബന്ധിച്ച് കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിനു തൊട്ടു മുമ്പ് കേരളത്തിന്റെ അഭിഭാഷകനെ മാറ്റിയിരുന്നു. സ്റ്റാന്‍ഡിങ്ങ് കോണ്‍സലായ എം. ആര്‍. രമേശ് ബാബുവിനെ വെള്ളിയാഴ്ച രാവിലെ മാറ്റുകയും പകരം എം. ടി. ജോര്‍ജ്ജിനെ കേസില്‍ ഹാജരാകുവാന്‍ നിയോഗിക്കുകയുമായിരുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട ഇറ്റാലിയന്‍ കപ്പല്‍ ‘എൻറിക്ക ലെക്സി’ വിട്ടുകിട്ടണമെന്ന ഉടമകളുടെ ഹര്‍ജി പരിഗണിക്കവെ തികച്ചും അനവസരത്തിലാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കേസിനു ഗുരുതരമായി ദോഷം വരുത്തുന്ന പരാമര്‍ശം നടത്തിയത്. അദ്ദേഹത്തിന്റെ നിലപാട് കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് വളരെയധികം ഗുണം ചെയ്യും. വെടി വെയ്പ്പ് നടന്നത് ഒമ്പത് നോട്ടിക്കല്‍ മൈല്‍ അകലെയാണെന്നും അതിനാല്‍ തന്നെ തങ്ങള്‍ക്ക് ഇറ്റാലിയന്‍ പൌരന്മാര്‍ക്കെതിരെ കൊലപാതകത്തിനു കേസെടുക്കാമെന്നുമാണ് കേരള പോലീസിന്റെ നിലപാട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഉണ്ണിത്താന്‍ വധശ്രമം ഡി. വൈ. എസ്. പി. അറസ്റ്റില്‍

April 17th, 2012

കൊച്ചി : വി.ബി. ഉണ്ണിത്താന്‍ വധ ശ്രമക്കേസില്‍ ക്രൈംബ്രാഞ്ച് ഡി. വൈ. എസ്. പി. അബ്ദുള്‍ റഷീദിനെ സി. ബി. ഐ. അറസ്റ്റ് ചെയ്തു. ഈ കേസ് അന്വേഷിക്കുന്ന സി. ബി. ഐ. യുടെ ആദ്യ അറസ്റ്റ് ആണിത്. കേരള പൊലീസ് സര്‍വീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റായ റഷീദ് ഇപ്പോള്‍ കൊച്ചിയില്‍ ക്രൈംബ്രാഞ്ച് എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയാണ്. ഇയാളെ പോലിസ്‌ അസോസിയേഷന്‍റെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റിയതായി പോലിസ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

വധശ്രമം നടന്ന് ഒരു വര്‍ഷം തികഞ്ഞ അതേ ദിവസമാണ് അറസ്റ്റ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എഎസ്പി ജയകുമാര്‍. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ റഷീദിനെ സി. ബി. ഐയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലിനായി രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
2011 ഏപ്രില്‍ 16നു രാത്രി 9.30ഓടെയാണ് മാതൃഭൂമി കൊല്ലം ജില്ലാ ലേഖകനായിരുന്ന ഉണ്ണിത്താനെ ശാസ്താംകോട്ട ജംക്ഷനില്‍ വച്ച് അക്രമികള്‍ വധിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു കേസ്‌. ഗുരുതരമായി പരുക്കേറ്റ ഉണ്ണിത്താന്‍ രണ്ടുമാസം ചികിത്സയിലായിരുന്നു.

കേസിലെ പ്രധാന ഗൂഢാലോചനയിലെല്ലാം റഷീദും പങ്കാളിയായിരുന്നുവെന്ന് സിബിഐയുടെ അഭിഭാഷക ബോധിപ്പിച്ചു. കേസില്‍ നേരത്തെ ക്രൈംബ്രാഞ്ചിലെ മറ്റൊരു ഡി. വൈ. എസ്. പി. സന്തോഷ് നായരും ഗൂണ്ട കണ്ടെയ്നര്‍ സന്തോഷും അറസ്റ്റിലായിരുന്നു. അഞ്ചാം പ്രതി കണ്ടെയ്നര്‍ സന്തോഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റഷീദിനെ അറസ്റ്റ് ചെയ്തത്. പ്രതിപ്പട്ടികയില്‍ റഷീദ് എട്ടാം സ്ഥാനത്താണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൂസന്‍ നഥാനെ നാടുകടത്തണമെന്ന് ഹൈക്കോടതി

March 17th, 2012
Susan-Nathan-epathram
കൊച്ചി: വിസാചട്ടങ്ങള്‍ ലംഘിച്ച് കോഴിക്കോട് താമസിക്കുന്ന ഇസ്രയേലി എഴുത്തുകാരി സൂസന്‍ നഥാനിനെ നാടുകടത്തുവാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവച്ചു. നേരത്തെ സൂസനെതിരെ സിങ്കിള്‍ ബെഞ്ച് ഉത്തവരവുണ്ടായിരുന്നു. ഇതു ചോദ്യം ചെയ്തുകൊണ്ട് സൂസന്‍ നഥാന്‍ സമര്‍പ്പിച്ച അപ്പീല്‍ ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി. ആര്‍ രാമചന്ദ്ര മേനൊന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. ഇന്റലിജെന്‍സ് ബ്യൂറോയും, സ്പെഷ്യല്‍ ബ്രാഞ്ചും സൂസനെതിരെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഇത് അവിശ്വസിക്കാന്‍ കാരണമില്ലെന്നും നാടുകടത്തുവാനുള്ള ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്നും കോടതി വിലയിരുത്തി. വിസയുമായി ബന്ധപ്പെട്ട് യാത്രോദ്ദേശ്യങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പാലിയേറ്റീവ് മെഡിസിന്‍ രംഗത്ത് സേവനത്തിനെന്നു താല്പര്യമുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടിരുന്നില്ല എന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  വിസാചട്ടങ്ങള്‍ ലംഘിച്ച സൂസന്‍ ഇന്ത്യവിട്ടു പോകണമെന്ന് നേരത്തെ കോഴിക്കോട് കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ ഇവര്‍ അദര്‍ ബുക്സ് എന്ന പ്രസാദകരുമായി ബന്ധപ്പെട്ട്  ‘ദി അദര്‍ സൈഡ് ഓഫ് ഇസ്രയേല്‍’ എന്ന പുസ്തകത്തിന്റെ മലയാള പതിപ്പായ ‘ഇസ്രയേല്‍-ആത്മവഞ്ചനയുടെ പുരാ‍വൃത്തം‘ എന്ന പുസ്തകം കുറച്ചു നാള്‍ മുമ്പ് പുറത്തിറങ്ങിയിരുന്നു.  2009-ല്‍ സൂസന്‍ ഇന്ത്യ സന്ദര്‍ശിച്ചത് ബ്രിട്ടീഷ് പാസ്പോര്‍ട്ടില്‍ ആയിരുന്നു. ഇപ്പോള്‍ അവര്‍ വന്നിരിക്കുന്നത് ഇസ്രയേലി പാസ്പോര്‍ട്ടിലാണ്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സി. ബി. ഐ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

March 15th, 2012

എറണാകുളം: ഏറെ കോളിളക്കം സൃഷ്ടിച്ച സമ്പത്ത് കസ്റ്റഡി മരണക്കേസ് അന്വേഷിച്ച സി. ബി. ഐ ഉദ്യോഗസ്ഥന്‍ ഡി. വൈ. എസ്. പി  ജി. ഹരിദത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേസ് അന്വേഷണം നടത്തിയ സി. ബി. ഐ യാണ് മരിച്ച നിലയില്‍ എറണാകുളം ജില്ലയിലെ നായരമ്പലത്തുള്ള വീട്ടില്‍ കാണപ്പെട്ടത്. ഈ കേസില്‍ പോലീസിലെ ചില ഉന്നതര്‍ക്കെതിരെ ഹരിദത്ത് റിപ്പോര്‍്ട്ട സമര്‍പ്പിച്ചിരുന്നു. സ്വന്തം ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിനെതിരെ പോലും സി. ബി. ഐ അഭിഭാഷകന്‍ കോടതിയില്‍ വിമര്‍ശനമുന്നയിച്ചത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

Comments Off on സി. ബി. ഐ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

ശോഭാജോണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

March 14th, 2012
shobha-john-epathram

കൊച്ചി: വരാപ്പുഴ പെണ്‍‌വാണിഭക്കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ ശോഭാജോണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നല്‍കുന്നത് വിചാരണയെ ബാധിക്കുമെന്നും രണ്ടുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ അത് കേസിലെ സാക്ഷികളെ സ്വാധീനിക്കുവാന്‍ സാഹചര്യമൊരുക്കുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.  തന്ത്രിക്കേസുള്‍പ്പെടെ കൊലപാതക ശ്രമം, പെണ്‍‌വാണിഭക്കേസ്, ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിക്കല്‍ തുറ്റങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ശോഭാജോണ്‍

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കറിവേപ്പിലയാക്കിയത് സി. പി. എം: സിന്ധു ജോയി
Next »Next Page » ആര്യയുടെ കൊലപാതകം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍ »



  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine