സലോമിയുടെ ആത്മഹത്യ; ന്യൂമാന്‍ കോളേജിനെതിരെ പ്രതിഷേധം ഉയരുന്നു

March 20th, 2014

മൂവാറ്റുപുഴ: മതനിന്ദ ആരോപിച്ച് ഒരു സംഘം മതമൌലികവാദികളാല്‍ കൈവെട്ടി മാറ്റപ്പെട്ട അധ്യാപകന്‍ പ്രൊ.ടി.ജെ. ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ന്യൂമാന്‍ കോളേജ് മാനേജ്മെന്റിനെതിരെ പ്രതിഷേധം ഉയരുന്നു. വിവാദമായ ചോദ്യപേപ്പര്‍ കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് പ്രൊ.ടി.ജെ. ജോസഫിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ തിരിച്ചെടുക്കുവാന്‍ കോളേജ് മാനേജ്മെന്റ് തയ്യാറായില്ല. ഇതേ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം മൂലമാണ് സലോമി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതിനാല്‍ ന്യൂമാന്‍ കോളേജ് മാനേജ്മെന്റിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

ഇന്നലെയാണ് സലോമി ജോസഫ്(49) തൂങ്ങിമരിച്ച നിലയില്‍ അവരുടെ വീട്ടില്‍ കാണപ്പെട്ടത്. വിവാദമായ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് പ്രൊ.ജോസഫിനെ കോളേജില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു. പ്രവാചക നിന്ദ ആരോപിച്ച് 2010 ജൂലായ് 4 ഞായറാഴ്ച പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരു സംഘം മതമൌലികവാദികള്‍ പ്രൊഫസറും കുടുമ്പവും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. അദ്ദേഹത്തിന്റെ കൈപത്തി വെട്ടിമാറ്റി. ഇതിനെ തുടര്‍ന്ന് കുറേ നാള്‍ ചികിത്സയില്‍ കഴിയേണ്ടിയും വന്നു. ജോലി നഷ്ടപ്പെടുകയും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് പ്രൊ.ജോസഫും കുടുമ്പവും കടുത്ത ദാരിദ്രത്തില്‍ ആയിരുന്നു കഴിഞ്ഞു വന്നിരുന്നത്.

കേസില്‍ അനുകൂല വിധി വന്നതോടെ അദ്ദേഹത്തെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കും എന്ന പ്രതീക്ഷയിലായിരുന്നു കുടുമ്പം. എന്നാല്‍ കോടതി കുറ്റവിമുക്തനാക്കിയിട്ടും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുവാനോ പ്രൊഫസര്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കുവാനോ കോളേജ് അധികൃതര്‍ തയ്യാറായില്ല. ഈ മാസം മാര്‍ച്ച് 31 നു ജോലിയില്‍ നിന്നും വിരമിക്കും മുമ്പ് അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുത്താല്‍ പെന്‍ഷന്‍ ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു കുടുമ്പം. എന്നാല്‍ പ്രൊഫസറുടെ പ്രശ്നം മഹാത്മാഗാന്ധി സര്‍വ്വകലാശാല ട്രിബ്യൂണലിന്റെ മുമ്പിലാണെന്ന് പറഞ്ഞ് ന്യൂമാന്‍ കോളേജ് മാനേജ്മെന്റ് അദ്ദേഹത്തെ തിരിച്ചെടുക്കുന്നത് നീട്ടിക്കൊണ്ടു പോകുകയാണ് എന്ന് ആരോപണം ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

അബ്ദുള്ളക്കുട്ടി എം.എല്‍.എയെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു

March 12th, 2014

കണ്ണൂര്‍: അബ്ദുള്ളക്കുട്ടി എം.എല്‍.എയെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കണ്ണൂര്‍ പയ്യാമ്പലം ബീച്ചിനു സമീപമുള്ള ഹോട്ടലില്‍ കോണ്‍ഗ്രസ്സ് യോഗത്തില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു അബ്ദുള്ളക്കുട്ടി. ഈ സമയത്താണ് ഹോട്ടലിലേക്ക് ഇരച്ചു കയറിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്തത്. ഉന്തിനും തള്ളിനുമിടയില്‍ അബ്ദുള്ളക്കുട്ടി നിലത്ത് വീണു. പോലീസെത്തിയാണ് എം.എല്‍.എയെ രക്ഷപ്പെടുത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

സോളാര്‍ തട്ടിപ്പ് കേസില്‍ കുറ്റാരോപിതയായ സരിത എസ്.നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുള്ളക്കുട്ടി രാജിവെക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലിനു പുരത്തും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

സരിത എസ്.നായരുടെ പരാതിപ്രകാരം ബലാത്സംഗത്തിനും പുറമെ സ്ത്രീകളുടെ അന്തസ്സിനു കളങ്കം വരുത്തി, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് അബ്ദുള്ളക്കുട്ടിയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഐ.പി.സി 354എ,376,506 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം തിരുവനന്തര്‍പുരം വനിതാപോലീസ് കേസെടുത്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് എം.എല്‍.എയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ടി.പിയുടെ മകന്‍ അഭിനന്ദിന്റെ പരാമര്‍ശം തെറ്റിദ്ധാരണമൂലമാണെന്ന് പിണറായി വിജയന്‍

March 3rd, 2014

തിരുവനന്തപുരം/ചെന്നൈ: കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദ് തനിക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റിദ്ധാരണ മൂലമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ചെന്നൈയില്‍ കേരള സമാജം പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തതിനു ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുമ്പോളായിരുന്നു പിണറായിയുടെ പ്രതികരണം.

“മറ്റൊരാള്‍ക്കും അച്ഛനെ ഇല്ലാതാക്കണമെന്ന് നിര്‍ബന്ധമുണ്ടാകാനിടയില്ല. ഞാന്‍ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നത് പിണറായിയെ ആണ്. ഒരു കമ്യൂണിസ്റ്റിനു വേണ്ട ഒരു ഗുണവും ഇല്ലാത്ത പാര്‍ട്ടിക്കാരനാണ് പിണറായി” എന്നിങ്ങനെ രൂക്ഷമായ ആരോപണങ്ങളാണ് അഭിനന്ദ് ഒരു മലയാള പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പിണറായിക്കെതിരെ പറഞ്ഞിരുന്നത്. വി.എസിനെയും അഭിമുഖത്തില്‍ അഭിനന്ദ് വിമര്‍ശിക്കുന്നുണ്ട്. തന്നെ ബാധിക്കുമെന്ന് കരുതുന്ന കാര്യത്തില്‍ ഇടപെടാത്ത സ്വാര്‍ഥനെന്നാണ് വി.എസിനെ പറയുന്നത്. അഭിനന്ദിന്റെ പരാമര്‍ശം പരിശോധിച്ച് മറുപടി പറയാമെന്ന് വി.എസ്. മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വില്ല തട്ടിപ്പ്: ശാന്തിമഠം ബില്‍ഡേഴ്സ് ഉടമ രാധാകൃഷ്ണന്‍ അറസ്റ്റില്‍

February 10th, 2014

fraud-epathram

കൊച്ചി: ഫ്ലാറ്റും വില്ലയും നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ശാന്തിമഠം ബില്‍ഡേഴ്സ് ഉടമ രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. 35 ലക്ഷം രൂപ തട്ടിയെടുത്തു എന്ന് ആരോപിച്ച് തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഗുരുവായൂരില്‍ ഉള്‍പ്പെടെ പല ഇടങ്ങളിലും ഫ്ലാറ്റുകളും വില്ലകളും നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ നിരവധി പേരില്‍ നിന്നും പണം തട്ടിച്ചു എന്ന് ആരോപിച്ച് പരാതി ഉയര്‍ന്നിരുന്നു. സമയ പരിധി കഴിഞ്ഞും ഫ്ലാറ്റുകളും വില്ലകളും പൂര്‍ത്തിയാക്കി നല്‍കാത്തതിനെ തുടര്‍ന്ന് പലരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രമുഖരായ സിനിമാ താരങ്ങളെ ഉപയോഗിച്ചാണ് ഇയാള്‍ ചാനലുകളിലും പത്രങ്ങളിലും വലിയ തോതില്‍ പരസ്യം നല്‍കിയിരുന്നത്. ഗുരുവായൂര്‍ അമ്പലത്തിനു തൊട്ടടുത്താണ് വില്ല പ്രോജക്ട് എന്ന് തെറ്റിദ്ധാരണ പകരുന്നതായിരുന്നു പരസ്യങ്ങളില്‍ ചിലത്. തട്ടിപ്പിനിരയായവരില്‍ പലരും പ്രവാസികള്‍ ആണെന്നാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പിണറായിയെ തൊട്ടാല്‍ കേരളം കത്തും: ഇ.പി.ജയരാജന്റെ മുന്നറിയിപ്പ്

February 8th, 2014

അടൂര്‍:പിണറായിയെ തൊട്ടാല്‍ കേരളം കത്തുമെന്ന് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജന്റെ മുന്നറിയിപ്പ്.
പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ചിനു അടൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോളാണ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് ജയരാജന്‍ ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ പിണറായിയെ കേസില്‍ കുടുക്കുവാന്‍ ശ്രമിക്കുകയാണെന്നും വിയനെ വേട്ടയാടുക വഴി പാര്‍ട്ടിയെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. പിണറായിയുടെ പേരു പറഞ്ഞാല്‍ വെറുതെ വിടാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മോഹനന്‍ മാസ്റ്ററോ‍ട് പറഞ്ഞെന്നും എന്നാല്‍ അദ്ദേഹം അതിനു വഴങ്ങിയില്ലെന്നും ജയരാജന്‍ പറഞ്ഞു.

വടകരയില്‍ ഒരു ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് സി.പി.എം എന്തു പിഴച്ചു എന്നു ചോദിച്ച ജയരാജന്‍ രമയ്ക്ക് ഭര്‍ത്താവ് മരിച്ചതിന്റെ വിഷമത്താല്‍ മാനസിക അസ്വസ്ഥതകള്‍ ഉണ്ട് എന്നാല്‍ അത് മനസ്സിലാക്കി പ്രവര്‍ത്തിക്കുവാനുള്ള വിവേകം ഉമ്മന്‍ ചാണ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു അലവലാതി പാര്‍ട്ടി വന്ന് തിരുവനന്തപുരത്ത് കഞ്ഞിവെയ്പ് സമരം നടത്തിയാല്‍ സി.പി.എം തകരില്ല. കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെട്ടു എന്നാണ് പ്രചാരണം 76 പേരെ പ്രതികളാക്കാന്‍ നോക്കിയിട്ട് ബാക്കിയുള്ളവരെ കോടതി വെറുതെ വിട്ടില്ലേ എന്നും
ജയരാജന്‍ ചോദിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « നമോവിചാറിനു പുറകെ പോപ്പുലര്‍ ഫ്രണ്ട് വിമതരും സി.പി.എമ്മിലേക്ക്
Next »Next Page » വില്ല തട്ടിപ്പ്: ശാന്തിമഠം ബില്‍ഡേഴ്സ് ഉടമ രാധാകൃഷ്ണന്‍ അറസ്റ്റില്‍ »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine