സോളാര്‍ തട്ടിപ്പ്: ടെന്നി ജോപ്പനെ 14 ദിവസത്തെ റിമാന്റില്‍

June 30th, 2013

ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ഓഫീസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടെ ആണ് സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവന്‍ എ.ഡി.ജി.പി ഹേമചന്ദ്രന്‍ ജോപ്പനെ അറസ്റ്റ് ചെയ്തത്. കോന്നിയിലെ ക്രഷര്‍ ഉടമ ശ്രീധരന്‍ നായരില്‍ നിന്നും സരിതയുമായി ചേര്‍ന്ന് 40 ലക്ഷം തട്ടിയെന്ന പരാതിയിലാണ് ജോപ്പനെ അറസ്റ്റ് ചെയ്തത്. ഐ.പി.സി 420,34 തുടങ്ങിയ വകുപ്പുകളാണ് ജോപ്പനെതിരെ ചുമത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുമായി സംസാരിക്കുവാന്‍ അവസരം ഒരുക്കാമെന്ന് പറഞ്ഞ് ശ്രീധരന്‍ നായരെ സരിത ജോപ്പനുമായി ബന്ധപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് ശ്രീധരന്‍ നായര്‍ 40 ലക്ഷം രൂപ കൈമാറിയതെന്ന് പറയപ്പെടുന്നു.
സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ജുക്കു മോന്‍ ജേക്കബ്, ഗണ്‍‌മാന്‍ സലിം രാജ് എന്നിവര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സലിം രാജിനെ സസ്പെന്റ് ചെയ്തു. ജിക്കു മോന്‍ രാജിവെക്കുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലൈംഗിക ആരോപണം:ജോസ് തെറ്റയില്‍ രാജിവെക്കേണ്ടതില്ലെന്ന് ജനതാദള്‍ എസ്

June 25th, 2013

തിരുവനന്തപുരം: ലൈംഗികാ‍രോപണ വിധേയനയായ ജോസ് തെറ്റയില്‍ എം.എല്‍.എ രാജിവെക്കേണ്ടെന്ന് ജനതാദള്‍ എസ്. മുമ്പ് സമാനമായ അവസ്ഥകളില്‍ മന്ത്രിസ്ഥാനം രാജിവെക്കുകയാ‍ണ് മറ്റുള്ളവര്‍ ചെയ്തിട്ടുള്ളതെന്നും അതിനാല്‍ ധൃതി പിടിച്ച് രാജിവെക്കേണ്ടതില്ലെന്നും പാര്‍ട്ടി നേതൃത്വം പറയുന്നു. തെറ്റയിലിനു ധാര്‍മികവും രാഷ്ടീയവുമായ എല്ലാ പിന്തുണയും നല്‍കുമെന്ന് മാത്യുടിതോമസ് പറഞ്ഞു. തെറ്റയിലിന്റെ പേരില്‍ പുറത്ത് വന്നിരിക്കുന്ന ദ്രറ്^ ദൃശ്യങ്ങള്‍ ആര്‍ക്കും നിര്‍മ്മിക്കാവുന്നതാണെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ നീല ലോഹിത ദാസന്‍ നാടാര്‍ പറഞ്ഞു. എം.എല്‍.എ മാരായ ജമീല പ്രകാശവും സി.കെ.നാണുവും ജോസ് തെറ്റയില്‍ രാജിവെക്കേണ്ടതില്ല എന്ന നിലപാട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജമീല പ്രകാശം എം.എല്‍.എ ജോസ് തെറ്റയിലിനെ അനുകൂലിക്കുമ്പോള്‍ ഇടതു പക്ഷത്തുനിന്നുള്ള മുതിര്‍ന്ന വനിതാ നേതാക്കള്‍ തെറ്റയില്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വിവാഹ വാഗ്ദ്നം നല്‍കി ജോസ് തെറ്റയിലിന്റെ മകനും പിന്നീട് തെറ്റയിലും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി പറയുന്നത്. ചില വീഡിയോ ദൃശ്യങ്ങളും പരാതിയ്ക്കൊപ്പം യുവതി സമര്‍പ്പിച്ചിരുന്നു. ഈ ദൃശ്യങ്ങളിലെ ചില ഭാഗങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വരികയുണ്ടായി.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജോസ് തെറ്റയില്‍ എം.എല്‍.എയ്ക്കും മകനുമെതിരെ ലൈംഗിക ആരോപണം

June 24th, 2013

കൊച്ചി: മുന്‍ മന്ത്രിയും ജനതാ ദള്‍ സെക്യുലര്‍ എം.എല്‍.എയുമായ ജോസ് തെറ്റയിലിനും മകനുമെതിരെ ലൈംഗിക പീഡനം ആരോപിച്ച് യുവതി പരാതി നല്‍കി. പരാതിയ്ക്കൊപ്പം തെളിവായി എം.എല്‍.എയും യുവതിയും തമ്മില്‍ ഇടപഴകുന്ന ദൃശ്യങ്ങളും നല്‍കി. എം.എല്‍.എയുട മകനുമായി വിവാഹം ഉറപ്പിച്ചിരുന്നതായും എം.എല്‍.എയുടെ മകന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു വെന്നും പിന്നീട് എം.എല്‍.എയും തന്നെ പീഡിപ്പിച്ചതായുമാണ് യുവതി പരാതിയില്‍ പറയുന്നത്. വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതോടെ യുവതി എം.എല്‍.എയുമായി ഫ്ലാറ്റില്‍ വച്ച് ബന്ധപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വെ‌ബ്ക്യാം വഴി പകര്‍ത്തുകയായിരുന്നു എന്ന് പറയുന്നു. അങ്കമാലി മഞ്ഞപ്ര സ്വദേശിനിയായ യുവതിയാണ് ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്.

ഒരു സ്വകാര്യ ചാനല്‍ യുവതിയുടെ പരാതിയും ഒളിക്യാമറ ദൃശ്യങ്ങളും പുറത്ത് വിട്ടതിനെ തുടര്‍ന്ന് ജോസ് തെറ്റയിലിന്റെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകള്‍ പ്രകടനം നടത്തി.എന്നാല്‍ ആരോപണം രാഷ്ടീയ ഗൂഢാലോചനയാണെന്നും യുവതി കമ്പ്യൂട്ടര്‍ വിദഗ്ദയായതിനാല്‍ മോര്‍ഫ് ചെയ്ത് നിര്‍മ്മിച്ചതാണെന്നും തെറ്റയില്‍ പറഞ്ഞു. യുവതിയെ അറിയാമെന്നും എന്നാല്‍ മകനുമായി വിവാഹം ഉറപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തെറ്റയില്‍ രാജിവെക്കണമെന്ന് എല്‍.ഡി.എഫിലും ആവശ്യം ഉയര്‍ന്നു. എം.എല്‍.എ സ്ഥാനം രാജിവെച്ചാല്‍ അറസ്റ്റ് ഉണ്ടാകും എന്ന് കരുതി തെറ്റയില്‍ മുന്‍‌കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായും സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

റിപ്പര്‍ ജയാനന്ദനൊപ്പം ജയില്‍ ചാടിയ ഊപ്പന്‍ പ്രകാശന്‍ അറസ്റ്റില്‍

June 18th, 2013

കായം കുളം:ജയില്‍ ചാടിയ കുപ്രസിദ്ധ ക്രിമിനല്‍ ഊപ്പന്‍ പ്രകാശന്‍ അറസ്റ്റില്‍. ജൂണ്‍ പതിനൊന്നിന് റിപ്പര്‍ ജയാനന്തനോടൊപ്പം ജയില്‍ ചാടിയ ഊപ്പന്‍ പ്രകാശന്‍ ഒരു ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൂജപ്പുര ജയിലിലെ സെല്ലിന്റെ പൂട്ട് തകര്‍ത്താണ് ഇരുവരും രക്ഷപ്പെട്ടത്. അബ്കാരി, മോഷണ കേസുകളാണ് ഊപ്പന്‍ പ്രകാശന്റെ പേരില്‍ ഉള്ളത്. ഏഴ് കൊലക്കേസുകളിലും പതിനാലോളം കവര്‍ച്ചക്കേസുകളിലും പ്രതിയായ ജയാനന്ദനെ വധശിക്ഷക്ക് വിധിച്ചിട്ടുള്ളതാണ്. റിപ്പര്‍ ജയാനന്ദനെ പിടികൂടുവാന്‍ ഇനിയും പോലീസിനായിട്ടില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രി ഭാര്യാഘാതകനെ തോളിലേറ്റുന്നു: വി.എസ്. അച്ച്യുതാനന്തന്‍

June 18th, 2013

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ഭാര്യാഘാതകനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ഉമ്മന്‍ ചാണ്ടിക്ക് കുടപിടിക്കുന്ന നടപടിയാണ് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്തന്‍. സോളാര്‍ കേസില്‍ കോടികളുടെ കുഭകോണമാണ് നടന്നിരിക്കുന്നത്. സര്‍ക്കാരിന്റെ ഖജനാവ് കാലിയാക്കുന്ന അഴിമതിയാണ് നടന്നത്. 100 കോടി രൂ‍പ പിടുങ്ങിയ വ്യക്തിയാണ് ബിജു രാധാകൃഷ്ണന്‍. മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടുന്നത് വരെ സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

10000 കോടി രൂപയുടെ അഴിമതിയാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് പറയുന്നു.വസ്തുതകള്‍ അറിയാതെ ജോര്‍ജ്ജ് അങ്ങിനെപറയില്ലെന്നും വി.എസ്. കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ നിന്നും വോക്കൌട്ട് നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ അംഗങ്ങള്‍ നിയമ സഭാ കവാടത്തിനു മുമ്പില്‍ ഒരുമണിക്കൂറോളം കുത്തിയിരിപ്പ് സമരം നടത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സോളാര്‍ തട്ടിപ്പ് : ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ അറസ്റ്റില്‍
Next »Next Page » ലാവ്‌ലിന്‍ അഴിമതിക്കേസ്: കുറ്റപത്രം വിഭജിച്ച് വിചാരണ ചെയ്യണമെന്ന് ഹൈക്കോടതി »



  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine