പാവറട്ടിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

January 30th, 2013

തൃശ്ശൂര്‍: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂര്‍ ജില്ലയിലെ പാവറട്ടില്‍ പിതാവിന്റെ ലൈംഗിക പീഡനത്തിനിരയായ പതിനഞ്ചുകാരി പ്രസവിച്ചു. സംഭവത്തെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയും പ്രതിയായ ഏറച്ചം വീട്ടില്‍ ജമാല്‍ അഹമ്മദിനെ (49) അറസ്റ്റു ചെയ്യുകയും ചെയ്തു. പിതാവില്‍ നിന്നും ഗര്‍ഭം ധരിച്ച പെണ്‍കുട്ടിയുടെ പ്രസവത്തിനു ഹൈദരാബാദില്‍ സൌകര്യങ്ങള്‍ ഒരുക്കിയ ബന്ധു ഏറച്ചം വീട്ടില്‍ അബ്ദുള്‍ ഖാദറും (52) പോലീസ് പിടിയിലായി. സംഭവത്തെ കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെയാണ്. ഗള്‍ഫില്‍ ടെയ്‌ലറായിരുന്ന ജമാല്‍ അഹമ്മദിന്റെ മൂന്നാത്തെ വിവാഹത്തിലെ മൂത്ത മകളാണ് പീഡനത്തിനിറയായത്. ഇയാള്‍ക്ക് അഞ്ച് മക്കള്‍ ഉണ്ട്. കോഴിക്കോട്ട് ഫാറോക്കിലെ ഭാര്യവീട്ടിലായിരുന്നു ഇയാള്‍ താമസം. പതിനാലാം വയസ്സുമുതല്‍ മകളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാറുണ്ട്. നിരന്തരമായ ലൈംഗിക പീഡനത്തെ തുടര്‍ന്ന് മകള്‍ ഗര്‍ഭിണിയായപ്പൊള്‍ ഇയാള്‍ സ്വന്തം നാടായ പാവറട്ടിക്ക് സമീപമുള്ള തൊയക്കാവിലെക്ക് പോരുകയായിരുന്നു. മകള്‍ക്ക് വയറ്റില്‍ മുഴയാണെന്നും ഹൈദരാബാദില്‍ ഓപ്പറേഷനു കൊണ്ടു പോകുകയാണെന്നുമാണ് ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. പെണ്‍കുട്ടിയെയും ഭര്‍ത്താവിനേയും കാണാന്‍ ഇല്ലെന്ന് കാണിച്ച് ഭാര്യ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഹൈദരാബാദില്‍ നിന്നും പാവറട്ടി എ.എസ്.ഐ യും സംഘവും പ്രതിയെ പിടികൂടി. പെണ്‍കുട്ടിയേയും ഒപ്പം കൊണ്ടു വന്നു. ഹൈദരാബാദില്‍ വച്ച് പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടി.പി.വധം: കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികളുടെ വിചാരണക്ക് സ്റ്റേ

January 21st, 2013

കൊച്ചി: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികള്‍ക്കെതിരായ വിചാരണയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ. കേസില്‍ കുറ്റവിമുക്തരാക്കണമെന്ന ആവശ്യ നിരസിച്ച വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രതികള്‍ക്കെതിരായ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കുവാന്‍ ജസ്റ്റിസ് വി.കെ.മോഹനന്‍ നിര്‍ദ്ദേശിച്ചു. വിചാരണ കോടതി നേരത്തെ രണ്ടു പേരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ രാഗേഷ് ഉള്‍പ്പെടെ ഉള്ളവരെ വിചാരണയിലേക്ക് നയിക്കുവാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രത്യേക കോടതിയുടെ കണ്ടെത്തല്‍.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഒമ്പതാം ക്ലാസുകാരിയെ കാറില്‍ കയറ്റി കൊണ്ടു പോയി പീ‍ഡിപ്പിച്ച നാലു പേര്‍ അറസ്റ്റില്‍

January 21st, 2013

കോഴിക്കോട്: കോഴിക്കോട് ഒമ്പാതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ വശീകരിച്ച് കാറില്‍ കയറ്റി കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. കോഴിക്കോട് അരക്കിണര്‍ പണിക്കാം പറമ്പ് നൈസാം മന്‍സിലില്‍ എം.നൈസാം (32), കല്ലായി മരക്കാന്‍ കടവ് പറമ്പ് കെ.കെ ഹൌസില്‍ യൂസഫ് സുലൈമാന്‍ (28) അരീക്കോട് നല്ലളം പാലത്തില്‍ പറമ്പ് ബൈത്തുല്‍ അക്‍ബറില്‍ അലി അക്‍ബര്‍ (31) പുതിയ പാലം ഏറാട്ട് പറമ്പ് സ്വദേശി മിഥുന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാ‍ഴ്ചയാണ് സംഭവം നടന്നത്.

നഗരത്തിലെ എയ്‌ഡഡ് സ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ മുന്‍ പരിചയമുള്ള മിഥുന്‍ ബൈക്കില്‍ കയറ്റി ബേപ്പൂര്‍ക്ക് കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ സുഹൃത്തായ നൈസാമിനു പരിചയപ്പെടുത്തി. വീട്ടില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ക്കൊപ്പം ബൈക്കില്‍ പോയി. മിനി ബൈപാസില്‍ എത്തിയപ്പോള്‍ നൈസാം സുഹൃത്തുക്കളായ യൂസുഫ് സുലൈമാനേയും, അലി അക്‍ബറിനേയും വിളിച്ച് വരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇവര്‍ വന്ന ഇന്നോവ കാറില്‍ കയറ്റിക്കൊണ്ടു പോയി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. മൂവ്വരുടേയും പീഡനത്തെ തുടര്‍ന്ന് അവശയായ പെണ്‍കുട്ടിയെ പിന്നീട് വീടിനടുത്ത് ഇറക്കി വിട്ട സംഘം മുങ്ങുകയായിരുന്നു. സമീപത്തുള്ള വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ എത്തി പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു.

പെണ്‍കുട്ടിയില്‍ നിന്നും ലഭിച്ച സംഘാംഗങ്ങളില്‍ ഒരാളുടെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പെണ്‍‌കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ മാനഭംഗപ്പെടുത്തല്‍, തട്ടിക്കൊണ്ടു പോകല്‍, തടഞ്ഞുവെക്കല്‍ എന്നീ വകുപ്പുകളും കൂടാതെ ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാനുള്ള നിയമത്തിലെ ഒമ്പതാം വകുപ്പ് ചുമത്തിയും കേസെടുത്തിട്ടുണ്ട്. പീഡനത്തില്‍ മിഥുന് നേരിട്ട് പങ്കില്ലെങ്കിലും പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ വശീകരിച്ചു കൊണ്ടു പോയതിന്റെ പേരിലാണ് കേസെടുത്തിട്ടുള്ളത്. പെണ്‍കുട്ടിയേയും പ്രതികളേയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

കോളേജ് യൂണിയന്‍ ചെയര്‍മാനെ വധിക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് കഠിന തടവ്

January 16th, 2013

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ യൂണിയന്‍ ചെയര്‍മാനായിരുന എ.ബി.വി.പി പ്രവര്‍ത്തകന്‍ സനൂപിനെ (21) പരീക്ഷാ ഹാളില്‍ അധിക്രമിച്ച് കയറി വധിക്കുവാന്‍ ശ്രമിച്ച നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഏഴു വര്‍ഷം കഠിന തടവിനും പിഴയൊടുക്കുവാനും ശിക്ഷിച്ചു. തൃശ്ശൂര്‍ അതിവേഗ കൊടതിയുടെതാണ് വിധി. വെന്മേനാട് വലിയകത്തു വീട്ടില്‍ ഷെജീര്‍(22),ചിറ്റണ്ടൂര്‍ കണ്ടമ്പുള്ളി വീട്ടില്‍ സിനീഷ്(21),ചൊവ്വന്നൂര്‍ ചങ്ങിണിയില്‍ വീട്ടില്‍ അനീഷ് (23), കൊങ്ങന്നൂര്‍ വലിയ വളപ്പില്‍ വീട്ടില്‍ മുകേഷ്(21) എന്നീ എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് ജഡ്ജി കെ.ഹരിപാല്‍ ശിക്ഷിച്ചത്. മാരകായുധങ്ങള്‍ കൊണ്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഒന്നാം പ്രതി സിനിത്തിന് ഏഴു വര്‍ഷം കഠിന തട്ും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക സനൂപിന് നല്‍കണം. മറ്റൂ പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായുള്ള ശിക്ഷകള്‍ ഒന്നിച്ച് ഏഴുവര്‍ഷം അനുഭവിച്ചാല്‍ മതിയാകും.

2008-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി.എസ്.എസി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന സനൂപിനെ പരീക്ഷാ ഹാളില്‍ കയറി ആക്രമിക്കുകയായിരുന്നു. മരകായുധങ്ങളുമായി എത്തിയ പ്രതികള്‍ നടത്തിയ ആക്രമണത്തില്‍ സനൂപിന്റെ ഒരു കണ്ണിന്റെ കാഴ്ച ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ശരീരമാസകലം ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഥിരമായി എസ്.എഫ്.ഐ വിജയിച്ചു വന്ന സീറ്റില്‍ എ.ബി.വി.പി പ്രവര്‍ത്തകനായിരുന്ന സനൂപ് വിജയിച്ചതിനെ തുടര്‍ന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണത്തിനു മുതിര്‍ന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മന്ത്രി അനൂപ് ജേക്കബ്ബിനും ജോണി നെല്ലൂരിനും എതിരെ വിജിലനസ് അന്വേഷണത്തിന് ഉത്തരവ്

January 10th, 2013

തൃശ്ശൂര്‍: അഴിമതി ആരോപിച്ച് നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിനും കേരള കോണ്‍ഗ്രസ്സ് ജേക്കബ്ബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ഉള്‍പ്പെടെ ആറു പെര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പിറവത്ത് സ്ഥാനാര്‍ഥിയായിരിക്കെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പിരിവു നടത്തി, കോട്ടയം മണര്‍ക്കാട് അനധികൃതമായി സിവില്‍ സപ്ലൈസ് മൊത്ത വ്യാപാര ഡിപ്പോ അനുവദിച്ചു, കോട്ടയം ജില്ലാ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിനു കൈക്കൂലി വാങ്ങി തുടങ്ങിയ പരാതികള്‍ അന്വേഷണത്തില്‍ ഉള്‍പ്പെടും. റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. മെയ് 17 നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശമുണ്ട്. തിരുവനന്തപുരം വിജിലന്‍സിനാണ് അന്വേഷണത്തിന്റെ ചുമതല. അഡ്വ.പോള്‍ കെ.വര്‍ഗ്ഗീസ് ഹര്‍ജിക്കാരനു വേണ്ടി ഹാജരായി.

- എസ്. കുമാര്‍

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « ഏങ്ങണ്ടിയൂരില്‍ കാര്‍ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
Next »Next Page » ബ്ലോഗ്‌ ലോകത്തെ പുണ്യവാളന്‍ വിട പറഞ്ഞു »



  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine