ന്യൂഡല്‍ഹി : സംസ്ഥാന ആവശ്യപ്പെട്ടാല്‍ മാറാട് സംഭവവുമായി ബന്ധപ്പെട്ട നിഗൂഡതകള്‍ പുറത്തുകൊണ്ടു വരാന്‍ കേന്ദ്രം സി. ബി. ഐ അന്വേഷണത്തിന് പിന്തുണ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി അറിയിച്ചു. ആര്യാടന്റെ പ്രസ്താവന ശ്രദ്ധയില്‍ പെട്ടില്ലെന്നും കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമാണെന്ന് കരുതുന്നില്ല, മുമ്പുണ്ടായിരുന്ന സാഹചര്യങ്ങളില്‍ ഏറെ മാറ്റമുണ്ടായിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു