കണ്ണൂരില്‍ സി. പി. എം പ്രവര്‍ത്തകനു വെട്ടേറ്റു

February 21st, 2012

crime-epathram

കണ്ണൂര്‍: സി. പി. എം -ലീഗ് സംഘര്‍ഷം നില നില്‍ക്കുന്ന കണ്ണൂരിലെ പട്ടുവം അരിയലില്‍ സി. പി. എം പ്രവര്‍ത്തകനു വെട്ടേറ്റു. വെള്ളുവളപ്പില്‍ മോഹന(45)നെയാണ് ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായി ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മോഹനനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം നിലനില്‍ക്കുന്ന അരിയല്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം ഒരു ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. ജയരാജന്റെ കാറിനു നേരെ കല്ലേറ്; കണ്ണൂരില്‍ നാളെ സി. പി. എം ഹര്‍ത്താല്‍

February 20th, 2012
crime-epathram
കണ്ണൂര്‍: സി. പി. എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെ ഉള്ള സി. പി. എം നേതാക്കള്‍ സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലേറ്. തളിപ്പറമ്പിനു സമീപം പടുവത്ത് വച്ചായിരുന്നു കല്ലേറ്. ടി. വി. രാജേഷ് എം. എല്‍. എ ഉള്‍പ്പെടെ ഏതാനും പേര്‍ക്ക് നിസ്സാര പരിക്കേറ്റു. നേതാക്കള്‍ക്കു നേരെ ഉണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിനു സി. പി. എം ആഹ്വാനം നല്‍കി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ആണ് ഹര്‍ത്താല്‍. കൈരളി-ദേശാഭിമാനി വാര്‍ത്താ സംഘത്തിന്റെ വാഹനത്തിനു നേരെയും കല്ലേറുണ്ടായിട്ടുണ്ട്. സി. പി. എം ലീഗ് സംഘര്‍ഷം നടക്കുന്ന പ്രദേശത്ത് അക്രമത്തിന് ഇരയായവരെ സന്ദര്‍ശിക്കുവാന്‍ എത്തിയതായിരുന്നു നേതാക്കള്‍.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാറില്‍ അനാശാസ്യം സി. പി. എം നേതാവും അധ്യാപികയും റിമാന്റില്‍

February 18th, 2012
immoral-traffic-epathram
തിരുവനന്തപുരം: അനാശാസ്യത്തിന് പോലീസ് പിടിയിലായ സി. പി. എം നേതാവ് എസ്. സുന്ദരേശനേയും അദ്യാപിക ശകുന്തളയേയും 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.  സംശയാസ്പദമായ സാഹചര്യത്തില്‍ ഇരുവരേയും കാറിനകത്തുനിന്നും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു.പൊതു നിരത്തില്‍ അനാശാസ്യം നടത്തിയതിനാണ് പോലീസ് കേസെടുത്തിട്ടുള്ളതെന്ന് അറിയുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷമാണ് വര്‍ക്കല മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയത്. സുന്ദരേശനെ ആറ്റിങ്ങല്‍ സബ്ജ്‌ ജയിലിലേക്കും അധ്യാപികയായ ശകുന്തളയെ തിരുവനന്തപുരം വനിതാ ജയിലിലേക്കും അയച്ചു.
പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ജാഗ്രതയിലായിരുന്നു.ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു കാരമുക്കിനു സമീപം നിര്‍ത്തിയിട്ട കാറില്‍ സ്ത്രീയും പുരുഷനും ഇടപെടുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടുവാനുള്ള ശ്രമം തടഞ്ഞതിനെ തുടര്‍ന്ന് സുന്ദരേശന്‍ നാട്ടുകാരോട് തട്ടിക്കയറി.  ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.   ജില്ലയിലെ പ്രമുഖ സി. പി. എം നേതവായ എസ്. സുന്ദരേശന്‍ 2006-ലെ  നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

കാശ്മീര്‍ റിക്രൂട്ട്മെന്റ്: 18 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

February 11th, 2012
kashmir-recruitment-epathram
കൊച്ചി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കാശ്മീരിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ 18 പ്രതികള്‍ക്കെതിരെ ഐ. എന്‍. എ കുറ്റപത്രം സമര്‍പ്പിച്ചു. തടിയന്റവിട നസീര്‍, ഷഫാസ്, അബ്ദുള്‍ ജലീല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പ്രതികളെ പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാര്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ലഷ്കര്‍-ഈ-തോയിബയുമായി ചേര്‍ന്ന് പ്രതികള്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചുവെന്നും കേരളത്തിലും പുറത്തും തീവ്രവാദക്ലാസ്സുകള്‍ സംഘടിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കോഴിക്കോട് സ്ഫോടനക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചു വരികയാണ് തടിയന്റവിട നസീറും ഷഫാസും. ഇതു കൂടാതെ ബാംഗ്ലൂര്‍ സ്ഫോടനക്കേസിലും കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസിലും നസീര്‍ പ്രതിയാണ്. കേസിലെ പ്രധാന പ്രതിയായ പാക്കിസ്ഥാന്‍ സ്വദേശി അബ്ദുള്‍ വാലിയെ പിടികൂടുവാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. മറ്റൊരു പ്രതിയായ അയൂബിനേയും പിടികൂടുവാനുണ്ട്. ഇവരെ മാറ്റി നിര്‍ത്തിക്കൊണ്ട് കേസിന്റെ വിചാരണ  ആരംഭിക്കും. 2008-ല്‍ കാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലു മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നബി ദിന റാലിയില്‍ പട്ടാള വേഷം; അന്വേഷണത്തിനു ഉത്തരവിട്ടു

February 8th, 2012

raali-epathram
കാഞ്ഞങ്ങാട്: കരസേനാ വേഷത്തില്‍ നബിദിനറാലിയില്‍ പരേഡ് നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഡി. ജി. പി ജേക്കബ് പുന്നൂസ് ഉത്തരവിട്ടതായി സൂചന. സംഭവത്തെ കേന്ദ്ര ഇന്റലിജെന്റ്സ് വിഭാഗവും ഇതേ കുറിച്ച് അന്വേഷിക്കും. കഴിഞ്ഞ ഞായറാ‍ഴ്ച രാവിലെ കാഞ്ഞങ്ങാട് നടന്ന  റാലിയില്‍ ഒരു സംഘം യുവാക്കള്‍ പട്ടാള വേഷത്തില്‍ അണിനിരന്നത്.  റാ‍ലി കഴിഞ്ഞ് ഇവര്‍ വാഹനങ്ങളില്‍ നഗരത്തില്‍ ചുറ്റിയതായും പറയപ്പെടുന്നു. മിനാപ്പീസ് കടപ്പുറത്തെ മിലാദ് ഈ ഷെറീഫ് കമ്മറ്റിക്കാരാണ് റാലി നടത്തിയത്. സൈനിക വേഷത്തില്‍ റാലിയില്‍പങ്കെടുത്ത ചിലര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
റാലിയില്‍ യുവാക്കള്‍ സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത് ഒരു പ്രത്യേക സമുദായത്തെ  ഭീതിപ്പെടുത്തുവാനാണെന്ന് ബി. ജെ. പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ആസൂത്രിതമായ പരിശീലനം ലഭിച്ചിരുന്നെന്നും നേരത്തെ വിവരം ലഭിച്ചിട്ടും പോലീസ് പരേഡിനെതിരെ നടപടിയെടുക്കാഞ്ഞത് ദുരൂഹമാണെന്നും പറഞ്ഞ സുരേന്ദ്രന്‍ ഈ വിഷയത്തില്‍ സി. പി. എമ്മും കോണ്‍ഗ്രസ്സും പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എസ്. ജാനകിയുടെ നില മെച്ചപ്പെട്ടു
Next »Next Page » നിക്ഷേപം സ്വീകരിക്കല്‍; മണപ്പുറത്തിനെതിരെ റിസര്‍വ്വ് ബാങ്കിന്റെ മുന്നറിയിപ്പ് »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine