തിരുവനന്തപുരം: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഏതെങ്കിലും മന്ത്രിമാര്‍ക്ക് എന്തെങ്കിലും നിര്‍ദേശം നല്‍കുകയോ അവരുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട വിവാദത്തെ പറ്റി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പറയുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സഭ തന്നെ കര്‍ദിനാളിന്റെ പ്രസ്താവന നിഷേധിച്ച സാഹചര്യത്തില്‍ അതിനെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വെടിവെപ്പു കേസില്‍ നിയമത്തിന്റെ ഉള്ളില്‍ നിന്നാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. തെറ്റു ചെയ്തവര്‍ കീഴടങ്ങുക തന്നെ വേണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്തുണ സംസ്ഥാന സര്‍ക്കാരിനുണ്ട്. എസ്.എം. കൃഷ്ണയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പ്രതികള്‍ കീഴടങ്ങാന്‍ തയ്യാറായത്-മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ തീരസുരക്ഷ അവലോകനം ചെയ്യാനായി ഉടന്‍ തന്നെ ഫിഷറീസ്, കോസ്റ്റ്ഗാര്‍ഡ്, നേവി ഉദ്യോഗസ്ഥരക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഉന്നതതല യോഗം നടത്തുമെന്നും അതുകഴിഞ്ഞ് മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗവും വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, വിവാദം
തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലില്‍നിന്നും രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയെന്ന് പറയപ്പെടുന്ന പ്രസ്താവന ശരിയാണെങ്കില്‍ അപലപനീയമാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കര്‍ദിനാള്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ. മരിച്ചവര്‍ നമ്മുടെ നാട്ടുകാരാണ്, കൊല്ലപ്പെട്ടവരുടെ ഭാഗത്തല്ല, മറിച്ച് കൊന്നവരുടെ ഭാഗത്താണ് കര്‍ദിനാള്‍ എന്നാണ് ഇതു സൂചിപ്പിക്കുന്നത്. കേന്ദ്രമന്ത്രി കെ.വി. തോമസിന്റെ സാന്നിധ്യത്തിലാണ് കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞിരിക്കുന്ന തെന്നാണ് അറിയാന്‍ കഴിഞ്ഞത്. കേന്ദ്രമന്ത്രി എന്ന നിലയില്‍ ഇക്കാര്യം ജനങ്ങളോട് അദ്ദേഹം തന്നെ വ്യക്തമാക്കണം. സംഭവത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ആരാണ് കര്‍ദിനാളിനോട് ആരാണ് പറഞ്ഞത് വി.എസ്. അച്യുതാനന്ദന്‍ ചോദിച്ചു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, പോലീസ്, വിവാദം
കണ്ണൂര്‍: സി. പി. എം -ലീഗ് സംഘര്‍ഷം നില നില്‍ക്കുന്ന കണ്ണൂരിലെ പട്ടുവം അരിയലില്‍ സി. പി. എം പ്രവര്‍ത്തകനു വെട്ടേറ്റു. വെള്ളുവളപ്പില്‍ മോഹന(45)നെയാണ് ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായി ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മോഹനനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം നിലനില്‍ക്കുന്ന അരിയല്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം ഒരു ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
- ലിജി അരുണ്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, പോലീസ് അതിക്രമം