

- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം

ചവറ: ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവം കോസ്റ്റ് ഗാര്‍ഡിനെയും ഫിഷറീസ് അധികൃതരെയും ഫോണില്‍ വിളിച്ചറിയിച്ച ജസ്റ്റിന് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ഡോണ്‍ ഒന്ന് ബോട്ടില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ ജസ്റ്റിന് മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം അപകടമെന്ന് പറയുമ്പോഴും ഇടിച്ച കപ്പലിനെ കുറിച്ചോ അപകടത്തെ കുറിച്ചോ വ്യക്തമായ ഒരു വിവരവും ഇല്ലാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.
എന്നാല്‍ ഈ കപ്പല്‍ സംഭവം അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടു വന്ന് കൊച്ചി, വിഴിഞ്ഞം എന്നീ തുറമുഖങ്ങളുടെ പ്രവര്‍ത്തനത്തെ അപകീര്‍ത്തി പെടുത്തുവാനും ഇവിടം സുരക്ഷിതമല്ല എന്ന ധ്വനിപ്പിച്ച് ഇന്ത്യയുടെ വികസന കുതിപ്പിനെ തടയിടാനുള്ള തന്ത്രപരമായ ഇടപെടലുകള്‍ ഇതിനു പിന്നില്‍ ഉണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനു പിന്നില്‍ ഇറ്റലി അടക്കമുള്ള അന്താരാഷ്ട്ര ലോബികള്‍ കരു നീക്കുന്നതിന്റെ തിരക്കഥയാണോ ഇപ്പോള്‍ നടക്കുന്നത്? ഈ ചോദ്യം നമ്മുടെ ഭരണാധികാരികള്‍ എങ്കിലും സ്വയം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ല. ദുരൂഹതകള്‍ക്ക് ഉത്തരം ലഭിക്കാതെ മറ്റെല്ലാ സംഭവങ്ങളും പോലെ ഇതും ചുരുങ്ങുമോ?
- ന്യൂസ് ഡെസ്ക്
വായിക്കുക: അപകടം, കുറ്റകൃത്യം, വിവാദം

- ലിജി അരുണ്‍
വായിക്കുക: കുറ്റകൃത്യം, പീഡനം, സ്ത്രീ
വിദേശമലയാളികളാണ് ഇയാളുടെ തട്ടിപ്പിനിരയായവരില്‍ അധികവും. വേണ്ടത്ര ആലോചിക്കാതെയും വിശദമായ പഠനങ്ങള്‍ക്ക് മിനക്കെടാതെയും നിക്ഷേപത്തിനൊരുങ്ങുന്ന വിദേശ മലയാളികളെ കബളിപ്പിക്കുവാന്‍ എളുപ്പമാണെന്നാണ് ഇത്തരം തട്ടിപ്പിനിറങ്ങുന്നവര്‍ക്ക് സൌകര്യമാകുന്നത്. ഇരുപത്തഞ്ചോ മുപ്പതോ ലക്ഷം രൂപയുടെ വില്ലയും ഫ്ലാറ്റും വന്‍ പരസ്യങ്ങളുടെ പിന്‍ബലത്തില്‍ അമ്പതും അറുപതും ലക്ഷത്തിനു അനായാസം വില്‍ക്കുവാന്‍ ഇത്തരം തട്ടിപ്പുകാക്ക് നിഷ്പ്രയാസം സാധിക്കും.
- ലിജി അരുണ്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, തട്ടിപ്പ്

കൊല്ലം: നോക്കുകൂലി വാങ്ങിയതിനു തൊഴിലാളികളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ തൊഴില്‍ വകുപ്പിനു പങ്കില്ലെന്ന് സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. ആലപ്പുഴയില്‍ നടക്കുന്ന അന്താരാഷ്ട്ര കയര്‍ മേളയില്‍ പ്രദര്‍ശനത്തിനായി സ്റ്റാള്‍ ഒരുക്കാന്‍ എത്തിയവരില്‍ നിന്നും ഭീഷണിപ്പെടുത്തി നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ നാലു തൊഴിലാളികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ആലപ്പുഴ സ്വദേശികളായ ഇല്ലിക്കല്‍ പുരയിടത്തില്‍ കബീര്‍, പാണാവള്ളി പുരയിടത്തില്‍ ഹാരിസ്, മുട്ടത്തിപ്പറമ്പില്‍ ശിവദാസ്, തൈക്കാവ് പുരയില്‍ വേണു എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
നോക്കുകൂലി വാങ്ങിയതിനു തൊഴിലാളി കള്‍ക്കെതിരെ നിരവധി പരാതികള്‍ സംസ്ഥാനത്തുടനീളം ഉയരുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്തരം കേസില്‍ പ്രതികള്‍ റിമാന്റിലാകുന്നത്. പരസ്യമായി നോക്കുകൂലിയെ തള്ളിപ്പറയുമെങ്കിലും വിവിധ ട്രേഡ് യൂണിയനില്‍ പെട്ട തൊഴിലാളികള്‍ പൊതുജനത്തെ കൊള്ളയടിക്കുന്നത് പരസ്യമായ രഹസ്യമാണ്. തൊഴിലാളികളെ പോലീസ് അറസ്റ്റു ചെയ്തതും പിന്നീട് കോടതി റിമാന്റ് ചെയ്തതതും സംസ്ഥാനത്തെ തൊഴിലാളി യൂണിയനുകളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. നോക്കുകൂലി വാങ്ങിയതിന്റെ പേരില്‍ പോലീസും കോടതിയും ഇടപെടുന്നത് ന്യായമല്ലെന്നാണ് ഒരു വിഭാഗത്തിന്റെ വ്യാഖ്യാനം. എന്നാല്‍ തൊഴിലാളികള്‍ നടത്തുന്ന നോക്കുകൂലിയെന്ന പകല്‍ കൊള്ളയ്ക്കെതിരെ ഉണ്ടായ ഈ നടപടിയില്‍ പൊതുജനം സന്തോഷത്തിലാണ്. ഏതു വിധത്തിലും ഇത് നിര്‍ത്തണമെന്നത് വര്‍ഷങ്ങളായി ആവശ്യം ഉയരുന്നുണ്ടെങ്കിലും വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയുള്ള തൊഴിലാളി യൂണിയനുകളുടെ സംഘടിത ശക്തിക്കു മുമ്പില്‍ പലപ്പോഴും പൊതുജനം നിസ്സഹായരാകുകയാണ്. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട കയറ്റിറക്ക് മേഖലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നോക്കു കൂലി ചൂഷണം നടക്കുന്നത്.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, കുറ്റകൃത്യം, തൊഴിലാളി, പോലീസ്