നബി ദിന റാലിയില്‍ പട്ടാള വേഷം; അന്വേഷണത്തിനു ഉത്തരവിട്ടു

February 8th, 2012

raali-epathram
കാഞ്ഞങ്ങാട്: കരസേനാ വേഷത്തില്‍ നബിദിനറാലിയില്‍ പരേഡ് നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഡി. ജി. പി ജേക്കബ് പുന്നൂസ് ഉത്തരവിട്ടതായി സൂചന. സംഭവത്തെ കേന്ദ്ര ഇന്റലിജെന്റ്സ് വിഭാഗവും ഇതേ കുറിച്ച് അന്വേഷിക്കും. കഴിഞ്ഞ ഞായറാ‍ഴ്ച രാവിലെ കാഞ്ഞങ്ങാട് നടന്ന  റാലിയില്‍ ഒരു സംഘം യുവാക്കള്‍ പട്ടാള വേഷത്തില്‍ അണിനിരന്നത്.  റാ‍ലി കഴിഞ്ഞ് ഇവര്‍ വാഹനങ്ങളില്‍ നഗരത്തില്‍ ചുറ്റിയതായും പറയപ്പെടുന്നു. മിനാപ്പീസ് കടപ്പുറത്തെ മിലാദ് ഈ ഷെറീഫ് കമ്മറ്റിക്കാരാണ് റാലി നടത്തിയത്. സൈനിക വേഷത്തില്‍ റാലിയില്‍പങ്കെടുത്ത ചിലര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
റാലിയില്‍ യുവാക്കള്‍ സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത് ഒരു പ്രത്യേക സമുദായത്തെ  ഭീതിപ്പെടുത്തുവാനാണെന്ന് ബി. ജെ. പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ആസൂത്രിതമായ പരിശീലനം ലഭിച്ചിരുന്നെന്നും നേരത്തെ വിവരം ലഭിച്ചിട്ടും പോലീസ് പരേഡിനെതിരെ നടപടിയെടുക്കാഞ്ഞത് ദുരൂഹമാണെന്നും പറഞ്ഞ സുരേന്ദ്രന്‍ ഈ വിഷയത്തില്‍ സി. പി. എമ്മും കോണ്‍ഗ്രസ്സും പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്റെയും നുണ പരിശോധന നടത്താം : റൗഫ്‌

January 30th, 2012

rauf-epathram

കോഴിക്കോട്: വിവാദമായ ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സംഘത്തിനു മുന്നില്‍ താന്‍ നുണ പരിശോധനക്ക് തയാറാണെന്ന് കെ. എ റൗഫ്‌. കേസില്‍ പി. കെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി സാക്ഷികളേയും ഉദ്യോഗസ്ഥരേയും ജുഡീഷ്യറിയേയും സ്വാധീനിച്ച് അട്ടിമറിച്ച്  തുമ്പില്ലാതാക്കി എന്ന് റൌഫ് വെളിപ്പെടുത്തിയിരുന്നു ഇതിനെ തുടര്‍ന്നാണ് എല്‍. ഡി. എഫ് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്.  തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റൗഫ്‌. ഇക്കാര്യം അറിയിച്ച് എ. ഡി. ജി. പി വിന്‍സന്‍ പോളിന് കത്തയച്ചതായും റൗഫ്‌ അറിയിച്ചു. ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറി സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ  കേസില്‍ സി. ബി. ഐ അന്വേഷണം ഒഴിവാക്കാന്‍ വേണ്ടി മുന്‍ അഡ്വക്കറ്റ്  ജനറല്‍ എ. കെ ദാമോദരന് 32 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും, ജഡ്ജിമാരെ സ്വാധീനിച്ചാണ് കുഞ്ഞാലിക്കുട്ടി കേസ് അട്ടിമറിച്ചതെന്നും, ക്രിമിനല്‍ നടപടിച്ചട്ടം 164  അനുസരിച്ച് മജിസ്ട്രേറ്റ്  മുമ്പാകെ റഊഫ് മൊഴി നല്‍കിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാറാട് അന്വേഷണം ലീഗിന് പേടിയില്ലെന്ന് മന്ത്രി എം. കെ. മുനീര്‍

January 23rd, 2012

mk-muneer-epathram

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത് ആഭ്യന്തര മന്ത്രിയുടെ വിവേചനാധി കാരമാണെന്നും അതിന്റെ പേരില്‍ ലീഗിനെ താറടിക്കാന്‍ അനുവദിക്കില്ലെന്നും,  മാറാട് കേസില്‍ മുസ്ലീം ലീഗിന് ഒന്നും മറച്ചു വയ്ക്കാനില്ലെന്നും മന്ത്രി എം. കെ. മുനീര്‍ പറഞ്ഞു‍. കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും മാറാട് കേസില്‍ പുനരന്വേഷണം വേണമെന്ന് പൊതു ആവശ്യം ഉയര്‍ന്നാല്‍ മുസ്ലീം ലീഗ് അതിനെ എതിര്‍ക്കില്ലെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നേരത്തെ വ്യക്തമാക്കിയാതാണെന്നും ഇക്കാര്യത്തില്‍ ലീഗിന് പേടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാറാട്‌ സി. ബി. ഐ അന്വേഷണമാകാം കേന്ദ്രം പിന്തുണ നല്‍കും: മുല്ലപ്പള്ളി

January 22nd, 2012

mullapally-ramachandran-epathram

ന്യൂഡല്‍ഹി : സംസ്ഥാന ആവശ്യപ്പെട്ടാല്‍ മാറാട് സംഭവവുമായി ബന്ധപ്പെട്ട നിഗൂഡതകള്‍ പുറത്തുകൊണ്ടു വരാന്‍ കേന്ദ്രം സി. ബി. ഐ അന്വേഷണത്തിന് പിന്തുണ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി അറിയിച്ചു. ആര്യാടന്റെ പ്രസ്താവന ശ്രദ്ധയില്‍ പെട്ടില്ലെന്നും കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമാണെന്ന് കരുതുന്നില്ല, മുമ്പുണ്ടായിരുന്ന സാഹചര്യങ്ങളില്‍ ഏറെ മാറ്റമുണ്ടായിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉദ്യോഗസ്ഥനെ മാറ്റിയത് ലീഗിന്റെ താല്പര്യ പ്രകാരം : പിണറായി

January 22nd, 2012

pinarayi-vijayan-epathram

കോഴിക്കോട്: രണ്ടാം മാറാട് കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് മുസ്ലീം ലീഗിനുവേണ്ടി കേസ് അട്ടിമറിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍‍ ആരോപിച്ചു. അഞ്ച് മുസ്ലീം ലീഗുകള്‍ കൊല്ലപ്പെട്ട നരിക്കാട്ടേരി സ്‌ഫോടനത്തെ കുറിച്ച് അന്വേഷിച്ചതും ഇതേ ഉദ്യോഗസ്ഥനായിരുന്നു, ലീഗിലെ പല ഉന്നതരും കുടുങ്ങുമെന്ന ഭയമാണ് ഉദ്യോഗസ്ഥനെ മാറ്റാന്‍ പ്രേരിപ്പിച്ചത്‌. നിലവിലുള്ള സംഘത്തെ നിലനിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കും പിണറായി വിജയന്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « കൌമാര കലയുടെ സ്വര്‍ണ്ണത്തിടമ്പ് കോഴിക്കോടിന്
Next » — Next Page » മാറാട്‌ സി. ബി. ഐ അന്വേഷണമാകാം കേന്ദ്രം പിന്തുണ നല്‍കും: മുല്ലപ്പള്ളി »



  • പെൻഷൻ പ്രായം ഉയർത്തൽ സർക്കാരിന്റെ പരിഗണനയിൽ ഇല്ല : മുഖ്യമന്ത്രി
  • ടോമിന്‍ ജെ. തച്ചങ്കരി ജയില്‍ മോചിതനായി
  • തുലാവർഷം എത്തുന്നു: ഇടി മിന്നലോടു കൂടിയ അതിശക്ത മഴ പെയ്യും
  • പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
  • വയോജനങ്ങൾക്ക് ബസ്സിൽ റിസർവ്വേഷൻ ഉറപ്പാക്കും
  • വയോജന ക്ഷേമ ബില്ല് സഭയിൽ അവതരിപ്പിച്ചു
  • സാമ്പത്തിക ഇടപാട് : പിണറായി വിജയന്‍ ഒന്നാം പ്രതിയായി വിജിലന്‍സ് എഫ്. ഐ. ആര്‍.
  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine