ഈ-മെയില്‍ ചോര്‍ത്തല്‍ സംഭവം അന്വേഷിക്കുവാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു

January 17th, 2012
oommen-chandy-epathram

തിരുവനന്തപുരം: ഒരു വിഭാഗത്തില്‍ പെടുന്ന രാഷ്ടീയ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമടക്കം ഉള്‍പ്പെടെ 268 പേരുടെ ഈ-മെയില്‍ ചോര്‍ത്തുവാന്‍ രഹസ്യാന്വേഷണ വിഭാഗം ശ്രമിച്ചെന്ന  “മാധ്യമം” റിപ്പോര്‍ട്ടിനെ കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തുവാന്‍ മുഖ്യമന്ത്രിയും ഡി. ജി. പിയും ഉത്തരവിട്ടു. ഇന്റലിജെന്‍സ് എ. ഡി. ജി. പി ടി. പി. സെന്‍‌കുമാറിനാണ് അന്വേഷണത്തിന്റെ ചുമതല. മൊത്തം 268 പേരില്‍ 268 പേരും ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാധ്യമം ആഴ്ചപതിപ്പിനു വേണ്ടി വിജു. വി നായര് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്‍. ഈ വാര്‍ത്ത പുറത്ത് വന്നതോടെ വിവിധ തുറകളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

1 അഭിപ്രായം »

നെടുമ്പാശ്ശേരി വിമാനത്താവളം വഴി കള്ളക്കടത്ത്: മുഖ്യ പ്രതി പിടിയില്‍

January 16th, 2012
nedumbassery-airport-epathram
കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇലക്ട്രോണിക്സ് സാധനങ്ങള്‍ കള്ളക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി എം. മുഹമ്മദ് ഹുസൈന്‍ അറസ്റ്റിലായി. ചെന്നൈ ബര്‍മ ബസാറിലെ കടയില്‍ നിന്നും  സി. ബി. ഐ കൊച്ചി യൂണിറ്റിലെ അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കൂടാതെ ഈ കേസില്‍ ഉള്‍പ്പെട്ട മറ്റു  പ്രതികളെ പിടികൂടാനുണ്ട്.  ഗള്‍ഫ് മേഘലയില്‍ നിന്നും നെടുമ്പാശ്ശേരി വഴി കടത്തിയ ഇലക്ട്രോണിക്സ് സ് സാമഗ്രികള്‍ ചെന്നൈയില്‍ ഒരു വാഹന പരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എയര്‍പോര്‍ട്ടു വഴിയുള്ള വന്‍ കള്ളക്കടത്തിനെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടര്‍ന്ന് റവന്യൂ ഇന്റലിജന്‍സ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ റെയ്ഡ് നടത്തിയിരുന്നു. ഒന്നരക്കോടിയുടെ വിലമതിക്കുന്ന ഇലക്ട്രോണിക്സ് സാമഗ്രികള്‍ പിടികൂടിയിരുന്നു. അന്വേഷണത്തിനിടെ നാലു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പതിനെട്ടു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കവര്‍ച്ചക്കേസില്‍ ജാ‍മ്യത്തിലിറങ്ങി മുങ്ങിയ മോഷ്ടാക്കള്‍ പിടിയില്‍

January 16th, 2012
Handcuffs-epathram
തൃശ്ശൂര്‍: ക്ഷേത്രകവര്‍ച്ച ഉള്‍പ്പെടെ നിരവധി കവര്‍ച്ചക്കേസുകളില്‍ ജാമ്യമെടുത്ത് മുങ്ങിയ  കുപ്രസിദ്ധ മോഷ്ടാക്കള്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി. തൃശ്ശൂര്‍ മരത്താക്കര പുഴമ്പള്ളം തണ്ടാശ്ശേരി അനില്‍, തൃശ്ശൂര്‍ കല്ലൂര്‍ തണ്ടിയേക്കല്‍ ജയതിലകന്‍ എന്നിവരാണ് 16 വര്‍ഷത്തിനു ശേഷം പോലീസിന്റെ വലയിലായത്. ക്രൈം ബ്രാഞ്ച് എസ്. പി പി. എന്‍. ഉണ്ണിരാജയും സംഘവുമാണ് ഇരുവരേയും പിടികൂടിയത്. മംഗലാപുരത്തു നിന്നും മുന്നൂറിലധികം കിലോമീറ്റര്‍ ഉള്ളിലുള്ള ഒരു കുഗ്രാമത്തില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു ഇരുവരും. തൃശ്ശൂര്‍ മാര്‍ത്തമറിയം പള്ളി, ഊരകം അമ്മതിരുവടി ക്ഷേത്രം എന്നിവിടങ്ങളില്‍ ഇരുവരും കവര്‍ച്ച നടത്തിയിരുന്നു. ഊരകത്തമ്മ ക്ഷേത്രത്തിലെ ദേവീ വിഗ്രഹത്തിലെ സ്വര്‍ണ്ണ ഗോളകയും ആടയാഭരണങ്ങളും, സ്വര്‍ണ്ണ കിണ്ടി, സ്വര്‍ണ്ണം കെട്ടിയ വലമ്പിരി ശംഘ് തുടങ്ങിയവയും മോഷ്ടിച്ചത് 1996 മാര്‍ച്ച് 27നായിരുന്നു. തുടര്‍ന്ന് ഒരുമാസത്തെ ഇടവേളയില്‍ മാര്‍ത്തമറിയം പള്ളിയില്‍ നിന്നും സ്വര്‍ണ്ണ കുരിശും കാസയും പിലസായുമടക്കം ആറുകിലോയില്‍ അധികം വരുന്ന സ്വര്‍ണ്ണ ഉരുപ്പിടികള്‍ മോഷ്ടിച്ചു. അന്ന് തൃശ്ശൂര്‍ എസ്. പിയായിരുന്ന ബി. സന്ധ്യയുടെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടി. ഇരുവരും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തൃപ്രയാര്‍ ക്ഷേത്രത്തിലെ മോഷ്ണക്കേസ് അന്വേഷിക്കുന്ന പി. എന്‍. ഉണ്ണിരാജയും സംഘവും ക്ഷേത്ര മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട മുന്‍ കുറ്റവാളികളെ കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സത്യപ്രതിജ്ഞാലംഘനം നടത്തിയ ഉമ്മന്‍ ചാണ്ടി ഉടന്‍ രാജിവയ്ക്കണം : വി. എസ്

January 8th, 2012

V.S.-Achuthanandan-Oommen-Chandy-epathram

തിരുവനന്തപുരം: നിരവധിക്കേസുകളില്‍ അന്വേഷണം നേരിടുന്ന ടോമിന്‍ തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയതായും പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ പറഞ്ഞു. തച്ചങ്കരിയെ തിരിച്ചെടുത്തത് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ്. തച്ചങ്കരിയെ തിരിച്ചെടുത്തത് എന്‍. ഐ. എ യുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് മുഖ്യമന്ത്രിയുടെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണെന്നും വി. എസ് ചൂണ്ടിക്കാട്ടി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ലൈംഗികപീഢനം: സന്തോഷ് മാധവന് ജാമ്യം

January 4th, 2012
santhosh madhavan-epathram
ന്യൂഡല്‍ഹി: വിവാദ സ്വാമി സന്തോഷ് മാധവന്  ലൈംഗിക പീഢനക്കേസില്‍ ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു.  50,000 രൂപയുടെ ബോണ്ട് കൂടാതെ രാജ്യം വിട്ടു പോകരുതെന്നും എല്ലാ ആഴ്ചയിലും പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നതും  ഉപാധികളില്‍ പെടുന്നു.  ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സന്തോഷ് മാധവന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത് . പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളേയും ഒരു സ്ത്രീയേയും ലൈംഗികമായി പീഢിപ്പിച്ച കേസില്‍ എട്ടുവര്‍ഷത്തേക്ക് കഠിന തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.  പൂജപ്പുര സെന്‍‌ട്രല്‍ ജയിലില്‍ കഠിന തടവു ശിക്ഷ അനുഭവിച്ചു വരികയാണ് സന്തോഷ് മാധവന് ഇപ്പോള്‍‍.   ശിക്ഷക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അത് ഇനിയും പരിഗണിച്ചിട്ടില്ലെന്ന് സന്തോഷ് മാധവന്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യത്തില്‍ ആറുമാസത്തിനകം തീര്‍പ്പുണ്ടാക്കുവാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മന്ത്രി മോഹനനൊപ്പം വനിതാ പോലീസുകാര്‍ മലകയറിയതായി ആരോപണം
Next »Next Page » മുല്ലപ്പെരിയാര്‍ : സംയുക്ത നിയന്ത്രണത്തിന് കേരളം തയ്യാറായി »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine