അബ്ദുള്ളക്കുട്ടി എം.എല്‍.എയെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു

March 12th, 2014

കണ്ണൂര്‍: അബ്ദുള്ളക്കുട്ടി എം.എല്‍.എയെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കണ്ണൂര്‍ പയ്യാമ്പലം ബീച്ചിനു സമീപമുള്ള ഹോട്ടലില്‍ കോണ്‍ഗ്രസ്സ് യോഗത്തില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു അബ്ദുള്ളക്കുട്ടി. ഈ സമയത്താണ് ഹോട്ടലിലേക്ക് ഇരച്ചു കയറിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്തത്. ഉന്തിനും തള്ളിനുമിടയില്‍ അബ്ദുള്ളക്കുട്ടി നിലത്ത് വീണു. പോലീസെത്തിയാണ് എം.എല്‍.എയെ രക്ഷപ്പെടുത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

സോളാര്‍ തട്ടിപ്പ് കേസില്‍ കുറ്റാരോപിതയായ സരിത എസ്.നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുള്ളക്കുട്ടി രാജിവെക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലിനു പുരത്തും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

സരിത എസ്.നായരുടെ പരാതിപ്രകാരം ബലാത്സംഗത്തിനും പുറമെ സ്ത്രീകളുടെ അന്തസ്സിനു കളങ്കം വരുത്തി, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് അബ്ദുള്ളക്കുട്ടിയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഐ.പി.സി 354എ,376,506 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം തിരുവനന്തര്‍പുരം വനിതാപോലീസ് കേസെടുത്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് എം.എല്‍.എയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മത്സരിക്കുവാന്‍ സീറ്റിനായി മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് സംസ്ഥാന നേതൃത്വത്തെ സമീപിച്ചു

March 9th, 2014

കോഴിക്കോട്: മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ടും കേന്ദ്ര മന്ത്രിയുമായ ഇ.അഹമ്മദ് തന്നെ മത്സര രംഗത്തു നിന്നും മാറ്റരുതെന്ന് പാണക്കാട് ഹൈദരി തങ്ങളോടും സംസ്ഥാന നേതൃത്വത്തോടും അഭ്യര്‍ഥിച്ചു. കീഴ്‌ഘടകങ്ങളുടെ ശക്തമായ എതിര്‍പ്പ് നില നില്‍ക്കുന്ന സാഹചര്യത്തില്‍ അഹമ്മദിനെ മത്സരിപ്പിക്കേണ്ടതുണ്ടോ എന്ന് മുസ്ലിം ലീഗ് നേതൃത്വത്തിനുള്ളിലും ചര്‍ച്ചയായിട്ടുണ്ട്. പ്രാദേശിക ഘടകങ്ങളുടെ എതിര്‍പ്പ് മറികടന്നും നേരത്തെ മുസ്ലിം ലീഗ് പലര്‍ക്കും സീറ്റ് അനുവദിച്ചിട്ടുണ്ടെന്നും തനിക്ക് ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവസാന കാലത്ത് തന്നെ അപനാമിച്ച് ഒഴിവാക്കരുതെന്നും മത്സരിക്കുവാന്‍ സീറ്റ് നല്‍കണമെന്നും അഹമ്മദ് തങ്ങളോട് അഭ്യര്‍ഥിച്ചതായാണ് സൂചന.

മണ്ഡലത്തിന്റെ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നും തുടര്‍ച്ചയായി മത്സരിക്കുന്ന അഹമ്മദ് ഇത്തവണ മാറി നില്‍ക്കണമെന്നുമാണ് എതിര്‍ക്കുന്നവര്‍ ആവശ്യപ്പെടുന്നത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് മുസ്ലിം ലീഗ് നേതൃത്വം പറയുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ തന്നെ മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചെന്ന് സരിതയുടെ വെളിപ്പെടുത്തല്‍

March 3rd, 2014

കൊച്ചി: എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ തന്നെ മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും ഫോണില്‍ വിളിച്ച് നിരന്തരം ചെയ്തതായി സോളാര്‍ താട്ടിപ്പ് കേസിലെ പ്രതി സരിതയുടെ എസ്.നായരുടെ വെളിപ്പെടുത്തല്‍. അറസ്റ്റിലാകുന്നതിന് രണ്ടുമാസം മുമ്പാണ് തന്നെ അബ്ദുള്ളക്കുട്ടി മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചത്. 60 ദിവസത്തോളം അബ്ദുള്ളക്കുട്ടി തന്നെ വിളിച്ചിരുന്നതായും അറസ്റ്റിലായ ശേഷം തന്റെ പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് എസ്.എം.എസ് സന്ദേശം അയച്ചുവെന്നും സരിത പറഞ്ഞു. അബ്ദുള്ളക്കുട്ടി പറഞ്ഞ കാര്യങ്ങള്‍ തനിക്ക് പറയുവാന്‍ കഴിയില്ലെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.

കോണ്‍ഗ്രസ്സിലെ മാത്രമല്ല മറ്റു പല രാഷ്ടീയ കക്ഷിയിലെ ആളുകളെ കുറിച്ചും തനിക്ക് വെളിപ്പെടുത്തലുകള്‍ നടത്താന്‍ ഉണ്ടെന്നും അഭിഭാഷകരുംമ‍ായി ആലോചിച്ച് പ്രതികരിക്കുമെന്നും അവര്‍ വ്യക്തമാക്കി. തന്റെ വെളിപ്പെടുത്തലുകള്‍ പലരുടേയും ഉറക്കം കെടുത്തുമെന്നും താന്‍ ജയിലില്‍ വച്ച് അനുഭവിച്ച മാനസികാവസ്ഥ തന്നെ വഞ്ചിച്ച നേതാക്കന്മാരും അനുഭവിക്കട്ടെ എന്നും സരിത പറഞ്ഞു.

സരിത ഉന്നയിച്ച ആരോപണങ്ങള്‍ നുണയാണെന്നും ഏത് അന്വേഷണവും നേരിടുവാന്‍ തയ്യാറാണെന്ന് അബ്ദുള്ളക്കുട്ടി എം.എല്‍.എ പറഞ്ഞു. തന്നെ രാഷ്ടീയമായി ഇല്ലാതാക്കുവാനുള്ള ആലോചനയുടെ ഭാഗമാണ് ഈ വെളിപ്പെടുത്തല്‍ എന്നും അദ്ദേഹം പറഞ്ഞു.സരിതയുടെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷണം നടത്തിയശേഷം പ്രതികരിക്കാമെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം.സുധീരന്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സി.പി.എമ്മില്‍ വി.എസ്. ഉള്ളത് സമൂഹത്തിന് ആശ്വാസം: വി.എം. സുധീരന്‍

March 3rd, 2014

vm-sudheeran-epathram

കണ്ണൂര്‍: സി.പി.ഐ.എമ്മില്‍ വി.എസ്സിനെ പോലുള്ളവര്‍ ഉള്ളത് സമൂഹത്തിന് ആശ്വാസമാണെന്ന് കെ.പി.സി.സി. പ്രസിഡണ്ട് വി.എം. സുധീരന്‍. മനുഷ്യത്വം മരവിക്കാത്ത നേതാവാണ് വി.എസ്സ്. എന്നും ഒരു രാഷ്ടീയ പ്രസ്ഥാനം ആകാന്‍ പാടില്ലാത്ത വിധം സി.പി.എം. അധ:പതിച്ചിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു. കണ്ണൂരില്‍ കോണ്‍ഗ്രസ്സിന്റെ ജില്ലാ പ്രവര്‍ത്തക കണ്‍‌വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശാപ്പുകാരന്റെ കാരുണ്യം പോലും ചന്ദ്രശേഖരന്റെ കാര്യത്തില്‍ സി.പി.എം. കാണിച്ചില്ലെന്നും ടി.പി. ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച് വി.എസ്സിന്റെ കത്ത് ചര്‍ച്ച ചെയ്യുവാന്‍ ഉള്ള ധാര്‍മ്മിക ഉത്തരവാദിത്വം സി.പി.എമ്മിനുണ്ടെന്നും കേരളത്തില്‍ ചര്‍ച്ചയായ കത്ത് ദേശീയ തലത്തില്‍ ചര്‍ച്ചയാകുമെന്ന് കരുതിയാണ് ചര്‍ച്ചയ്ക്കെടുക്കാത്തതെന്നും സുധീരന്‍ പറഞ്ഞു.

ടി.പി. കേസ് സി.ബി.ഐക്ക് കൈമാറുന്നതിന് കാരണം പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടാണ്. പോലീസ് സി.ബി.ഐ. എന്ന് കേള്‍ക്കുമ്പോള്‍ സി.പി.എമ്മിനു പേടിയാണ്. ടി.പി. വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. കോടതി വിധി വന്നിട്ടു പോലും അന്വേഷണ റിപ്പോര്‍ട്ട് ജനങ്ങളോട് പറയുവാനുള്ള ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വം കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ശക്തമായ വിമര്‍ശനമാണ് സുധീരന്‍ സി.പി.എമ്മിനെതിരെ ഉന്നയിച്ചത്. സ്വന്തം അണികള്‍ക്ക് പോലും സ്വീകാര്യമല്ലാത്ത നിലപാടുമായാണ് സി.പി.എം. മുന്നോട്ട് പോകുന്നതെന്നും അണികള്‍ക്കു സ്വീകാര്യമല്ലാത്ത നിലപാടുമായി പോകുമ്പോള്‍ എങ്ങിനെ പൊതു ജനത്തിനു പാര്‍ട്ടി സ്വീകാര്യമാകും എന്നും അദ്ദേഹം ചോദിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശാഭിമാനിയില്‍ നരേന്ദ്ര മോഡിയുടെ ചിത്രത്തോടെ ഫുള്‍ പേജ് പരസ്യം

March 1st, 2014

കൊച്ചി: ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡിയുടെ ചിത്രത്തോടെ ദേശാഭിമാനി പത്രത്തില്‍ ഫുള്‍പേജ് പരസ്യം. ഗുജറാത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന ശുചിത്വ പദ്ധതിയുടെ പരസ്യത്തില്‍ “ക്ലീന്‍ലിനെസ്സ് ഈസ് നെക്സ്റ്റ് ടു ഗോഡ്ലിനസ്സ്” എന്ന മഹാത്മാഗാന്ധിയുടെ വാചകവും ഒപ്പം അദ്ദേഹത്തിന്റെ ചെറിയ ഒരു ചിത്രവും നല്‍കിയിട്ടുണ്ട്. പരസ്യത്തില്‍ താഴെയായി നരേന്ദ്രമോഡിയുടെ വെബ്സൈറ്റിന്റെയും ഗുജറാത്ത്‌ഇന്‍ഫോര്‍മേഷന്റെയും വെബ്‌സൈറ്റുകളുടെ ലിങ്കും നല്‍കിയിട്ടുണ്ട്.

ബി.ജെ.പി പ്രധാന മന്ത്രി സ്ഥാനാഥിയാ‍യി ഉയത്തിക്കാട്ടുന്ന നരേന്ദ്ര മോഡി അധികാരത്തില്‍ വരുന്നതിനെതിരെ ദേശീയ തലത്തില്‍ പുതിയ സഖ്യം രൂപീ‍കരിച്ച് പ്രചാരണങ്ങളുമായി സി.പി.എം മുന്നോട്ട് പോകുന്ന അവസരത്തില്‍ ആണ് നരേന്ദ്ര മോഡിയുടെ ഫുള്‍ പേജ് പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനി പരസ്യവിവാദങ്ങളില്‍ ഏറ്റവും ഒടുവിലുത്തത്തേതാണ് ഇത്. നേരത്തെ പാര്‍ട്ടി പ്ലീനത്തിനു അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വിവാദ വ്യവസായി രാധാകൃഷ്ണന്റെ ചിത്രത്തോടെ പരസ്യം വന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. വ്യക്തിയെ നോക്കിയല്ല പരസ്യം സ്വീകരിക്കുന്നതെന്നും പരസ്യമില്ലാതെ പത്രം നടത്തിക്കൊണ്ടു പോകാന്‍ കഴിയില്ലെന്നുമായിരുന്നു ദേശാഭിമാനി ജനറല്‍ മാനേജര്‍ ഈ.പി.ജയരാജന്‍ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മന്നം ഇരുന്ന കസേരയില്‍ ഇപ്പോള്‍ മന്ദബുദ്ധിയെന്ന് വെള്ളാപ്പള്ളി നടേശന്റെ പരിഹാസം
Next »Next Page » ടി.പിയുടെ മകന്‍ അഭിനന്ദിന്റെ പരാമര്‍ശം തെറ്റിദ്ധാരണമൂലമാണെന്ന് പിണറായി വിജയന്‍ »



  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine