തിരുവന്തപുരം: സരിത എസ്.നായരുടെ സോളാര്‍ പാനല്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി യു.ഡി.എഫ്. മുഖ്യന്ത്രിയില്‍ പൂര്‍ണ്ണ വിസ്വാസം ഉണ്ടെന്നും സോളാര്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും യു.ഡി.എഫ് നേതൃത്വം. യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. സോളാര്‍ തട്ടിപ്പ് കേസ് അന്വേഷണം സത്യസന്ധമായി നടക്കുന്നുണ്ട്. പ്രതികള്‍ക്ക് ഔദ്യോഗികമായി മുഖ്യമന്ത്രി യാതൊരു സഹായവും നല്‍കിയിട്ടില്ല. വിവാദം രാഷ്ടീയ പ്രേരിതമായി എല്‍.ഡി.എഫ് സൃഷിട്ച്ചതാണെന്നും പി.പി.തങ്കച്ചന്‍ പറഞ്ഞു.
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ക്ക് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുമായും അടുപ്പക്കരുമായും ബന്ധമുണ്ടെന്നതിന്റെ രേഖകള്‍ പുറത്ത് വന്നിരുന്നു. കൂടാതെ സരിതയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ ബിജു രാധാകൃഷ്ണന് വയനാട് എം.പിയും കോണ്‍ഗ്രസ്സ് നേതാവുമായ എം.ഐ.ഷാനവാസാണ് മുഖ്യമന്ത്രിയുടെ അപ്പോയ്മെന്റ് സ്ംടിപ്പിച്ച് കൊടുത്തത്. ബിജു മുഖ്യമന്ത്രിയുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നതായാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.സരിത എസ്.നായരുമായി മുന്‍ മന്ത്രിയും യു.ഡി.എഫ് എം.എല്‍.എയുമായ ഗണേശ് കുമാറിനു ബന്ധമുണ്ടെന്ന് സരിതയുടെ ഭര്‍ത്താവ് ബിജുവും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.