മുസ്ലിം ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറി,രമേശ് ചെന്നിത്തല അയോഗ്യന്‍: വെള്ളാപ്പള്ളി

May 1st, 2013

കൊച്ചി: മുസ്ലിം ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയതായി സംശയിക്കുന്നതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇന്ത്യാവിഷന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോളാണ് വെള്ളാപ്പള്ളി മുസ്ലിം ലീഗിനെതിരെ ഗുരുതരമായ പരാമര്‍ശം നടത്തിയത്. രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകുവാന്‍ യോഗ്യനല്ലെന്നും ചെന്നിത്തല മുഖ്യമന്ത്രിയായാല്‍ 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ ആറുനിലയില്‍ പൊട്ടുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ യു.ഡി.എഫിനെ നയിക്കുവാന്‍ ഉമ്മന്‍ ചാണ്ടിക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ടീയ നിലപാട് എന്‍.എസ്.എസുമായി കൂടിആലോചിച്ച് തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പോപ്പുലര്‍ ഫ്രണ്ട് ആയുധപരിശീലന ക്യാമ്പ്: അന്വേഷണം ഐ.എന്‍.എയ്ക്ക് വിടുവാന്‍ ശുപാര്‍ശ

April 28th, 2013

തിരുവനന്തപുരം: കണ്ണൂരിലെ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പിനു തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തല്‍. ഡി.ജി.പി കെ.എസ്.ബാലസുബ്രമണ്യന്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സി (ഐ.എന്‍.എ) യെ ഏല്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനു ശുപാര്‍ശ ചെയ്തു. ഈ കേസ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിധിയില്‍ ഉള്‍പ്പെട്ടതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസം രഹസ്യ വിവരത്ഥിന്റെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ക്യാമ്പില്‍ നടത്തിയ പോലീസ് റെയ്ഡില്‍ മാരകായുധങ്ങളും നിരവധി ലഘുലേഖകളും ഇറാനിയന്‍ പൌരത്വം ഉള്ള ഐഡന്റിറ്റികാര്‍ഡും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചാര്‍ത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉത്തര മേഘല എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ എസ്.പി രാഹുല്‍ നായര്‍ അടക്കം ഉള്ളവരെ ഉള്‍പ്പെടുത്തി സംഘം അന്വേഷണം നടത്തിവരികയാണ്. ഇതിനിടയില്‍ ക്യാമ്പില്‍ റെയ്ഡ് നടക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട കമറുദ്ദീന്റെ തറവാട്ടില്‍ നിന്നും വാളുകളും, മഴു, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളും നിരവധി ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

ക്യാമ്പില്‍ പങ്കെടുത്ത ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബാംഗ്ലൂര്‍ സ്ഫോടനത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി കര്‍ണ്ണാടക പോലീസും കരുതുന്നു. കഴിഞ്ഞ ദിവസം കര്‍ണ്ണാടക പോലീസില്‍ നിന്നും ഉള്ള ഉദ്യോഗസ്ഥര്‍ നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പില്‍ പരിശോധന നടത്തിയിരുന്നു. പിന്നീട് ഇവര്‍ കണ്ണൂരിലെ ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എം.എം.ലോറന്‍സിനു പരസ്യ ശാസന

April 28th, 2013

തിരുവനന്തപുരം: മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ വിമര്‍ശിച്ചതിനു സി.പി.എം നേതാവ് എം.എം. ലോറന്‍സിനെ പരസ്യമായി ശാസിക്കുവാന്‍ പാര്‍ട്ടി സംസ്ഥാന സമിതിയുടെ തീരുമാനം. പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുന്ന തരത്തില്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നത് ശരിയല്ലെന്ന് സമിതി വിലയിരുത്തി. ലോറന്‍സിന്റെ ആരോപണങ്ങള്‍ പാര്‍ട്ടി തള്ളിക്കളഞ്ഞു.

പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്തനെ മാധ്യമങ്ങള്‍ വഴി എം.എം.ലോറന്‍സ് നിരന്തരമായി വിമര്‍ശിക്കാറുണ്ടെങ്കിലും അതിന്റെ പേരില്‍ ഇതുവരെ ഇത്തരത്തില്‍ ഒരു നടപടി പാര്‍ട്ടിയില്‍ നിന്നും ഉണ്ടായിട്ടില്ല. എന്നാല്‍ അടുത്തിടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനു വിഭാഗീയതയില്‍ പങ്കുണ്ടായിരുന്നതായി ലോറന്‍സ് ആരോപിച്ചിരുന്നു. പാലക്കാട് സമ്മേളനത്തില്‍ വി.എസിന്റെ നേതൃത്വത്തില്‍ സി.ഐ.ടി.യു വിഭാഗത്തെ വെട്ടിനിരത്തിയെന്നും താനും കെ.എന്‍.രവീന്ദ്രനാഥും വി.ബി.ചെറിയാനും അതിന്റെ ഇരകളായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. വിജയനൊപ്പം എം.എ.ബേബി കോടിയേരി തുടങ്ങിയവരും സജീവമായിരുന്നു ഇവര്‍ പിന്നീട് തെറ്റു തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇത് പാര്‍ട്ടി നേതൃത്വം ഗൌരമായി എടുത്തതാണ് ലോറന്‍സിനെതിരെ അച്ചടക്ക നടപടി വരാന്‍ കാരണം.

യു.ഡി.എഫുമായി പിണങ്ങി നില്‍ക്കുന്ന കെ.ആര്‍. ഗൌരിയമ്മയെ എല്‍.ഡി.എഫിലേക്ക് തിരികെ കൊണ്ടു വരുവാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. ഈ സമയത്താണ് ഗൌരിയമ്മ അഴിമതി നടത്തിയതായി എം.എം. ലോറന്‍സിന്റെ പരസ്യ പ്രസ്ഥാവന വന്നത്. ഇതും പാര്‍ട്ടി ഗൌരവമായി കണ്ടു.

പാര്‍ട്ടി തീരുമാനം താന്‍ അംഗീകരിക്കുന്നതായും കൂടുതല്‍ ഒന്നും പറയുവാന്‍ ഇല്ലെന്നുമാണ് അച്ചടക്ക നടപടിയെ പറ്റി ലോറന്‍സ് പ്രതികരിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി.സി.ജോര്‍ജ്ജിനെ എത്തിക്സ് കമ്മറ്റി തെളിവെടുപ്പിനായി വിളിച്ചു വരുത്തും

April 15th, 2013

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിനെ വിളിച്ചു വരുത്തി തെളിവെടുക്കുവാന്‍ നിയമസഭയുടെ പ്രിവില്ലേജ് ആന്റ് എത്തിക്സ് കമ്മറ്റി തീരുമാനിച്ചു. ജെ.എസ്.എസ് നേതാവ് കെ.ആര്‍.ഗൌരിയമ്മയെ കുറിച്ച് നടത്തിയ അധിക്ഷേപകരമായ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. അടുത്ത മാസം എട്ടാം തിയതി തെളിവെടുപ്പ് നടത്തുവാനാണ് തീരുമാനം. ജോര്‍നെതിരെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയെ തുടന്നാണ് നടപടി. സ്പീക്കര്‍ പരാതി എത്തിക്സ് കമ്മറ്റിക്ക് വിടുകയായിരുന്നു.

ജോര്‍ജ്ജ് നടത്തിയ പരാമര്‍ശത്തിനെതിരെ ജെ.എസ്.എസ് രംഗത്തെത്തിയിരുന്നു. ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റണമെന്നും അവര്‍ യു.ഡി.എഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു എം.എല്‍.എ പോലും ഇല്ലാത്ത ചെറിയ കക്ഷിയായ ജെ.എസ്.എസിന്റെ ആവശ്യം യു.ഡി.എഫ് നേതൃത്വം ഇനിയും ഗൌരവമായി എടുത്ത് ജോര്‍ജ്ജിനെതിരെ എന്തെങ്കിലും നടപടിയെടുക്കുവാന്‍ തയ്യാറായിട്ടില്ല്ല.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നോക്കുകൂലിക്ക് വിമര്‍ശനം, 48 മണിക്കൂര്‍ പരാജയം: സി.ഐ.ടി.യു റിപ്പോര്‍ട്ട്

April 6th, 2013

കണ്ണൂര്‍: കേരളത്തിലെ നോക്കു കൂലി സമ്പ്രദായത്തിനെതിരെ സി.ഐ.ടി.യു സമ്മേളനത്തില്‍ വിമര്‍ശനം. ബംഗാളില്‍ നിന്നുമുള്ള പ്രതിനിധികലാണ് ശക്തമായ വിമര്‍ശനം ഉയര്‍ത്തിയത്. ഇത് സംഘടനയെ പൊതു സമൂഹത്തില്‍ ഇകഴ്ത്തിക്കാട്ടുവാന്‍ ഇടവരുത്തിയെന്ന് അവര്‍ പറഞ്ഞു. സംഘടനയിലെ നേതാക്കന്മാര്‍ക്കിടയില്‍ മുതലാളിത്വ താല്പര്യങ്ങള്‍ വളര്‍ന്നു വരുന്നതയും നിരീക്ഷിക്കപ്പെട്ടു. നേതാക്കന്മാരുടെ താന്‍പ്രമാണിത്തത്തെ പറ്റിയും സംഘടനയ്ക്കുള്ളീല്‍ വളര്‍ന്നു വരുന്ന വ്യക്തിപ്പൂജയെ പറ്റിയും വിമര്‍ശനം ഉണ്ടായി.

സ്വയം വിമര്‍ശനാത്മകമായ പല കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സി.ഐ.ടി.യു ദേശീയ സമ്മേളനത്തിനായി തയ്യാറാക്കിയ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരണത്തിനു മുമ്പേ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയിരുന്നു. ഫെബ്രുവരി 20,20 തിയതികളില്‍ നടത്തിയ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് പല സംസ്ഥാനങ്ങളിലും പരാജയമായിരുന്നു എന്നൊരു വിലയിരുത്തലും ചര്‍ച്ചയില്‍ ഉയര്‍ന്നു. ഐ.ടി.മേഘലയില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ കാര്യമായ പുരോഗതി കൈവരിക്കുവാന്‍ സംഘടനയ്ക്കായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ രണ്ടു ദിവസം നീളും.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « മട്ടന്നൂരില്‍ സ്ഫോടനത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.
Next »Next Page » കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ് കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നു »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine