സുകുമാര്‍ അഴീക്കോട് ആശുപത്രിയില്‍, രോഗനിലയില്‍ മാറ്റമില്ല

December 10th, 2011

sukumar-azhikode-epathram

തൃശൂര്‍:അസുഖത്തെ തുടര്‍ന്ന് തൃശൂര്‍ ഹാര്‍ട്ട് ആസ്പത്രിയിലായിരുന്ന ഡോ.സുകുമാര്‍ അഴീക്കോടിനെ കൂടുതല്‍ വിദഗ്ദ്ധ പരിചരണത്തിനായി അമല മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. അര്‍ബുദ ബാധയുള്ളതായി കണ്ടെത്തിയതാണ് അമല ആസ്പത്രിയിലേക്ക് മാറ്റാന്‍ കാരണമായത്. രോഗനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. അസുഖം മൂലം ക്ഷീണിതനായതിനാല്‍ കുറച്ചുനാളായി ആഴ്ചകളായി പ്രഭാഷണ പരിപാടികളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അഴീക്കോടിന്‍റെ എല്ലാ ചികില്‍സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ. സി. ജോസഫ് അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫോണില്‍ കഴിഞ്ഞദിവസം അഴീക്കോടുമായി സംസാരിച്ചിരുന്നു.

-

വായിക്കുക: , , ,

Comments Off on സുകുമാര്‍ അഴീക്കോട് ആശുപത്രിയില്‍, രോഗനിലയില്‍ മാറ്റമില്ല

സൈകതം ബുക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ സെന്ററിന്റെ ഉദ്ഘാടനം

December 2nd, 2011

കോതമംഗലം: സൈകതം ബുക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഡിസംബര്‍ 3ന്. ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും. മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ വിവിധ വിഭാഗങ്ങളിൽപ്പെട്ട പുസ്തകങ്ങൾ ഉൾക്കൊള്ളൂന്ന ഷോറൂമും അത്യാധുനിക സൗകര്യങ്ങളുള്ള കമ്യൂണിക്കേഷന്‍ സെന്ററുമാണ് കോതമംഗലത്ത് കോളജ് ജങ്ഷനിൽ ഒരുക്കിയിരിക്കുന്നത്. ഷോറൂം & ഒഫീസ് ഉദ്ഘാടനം കെ. പി. ബാബു (മുനസിപ്പൽ ചെയർമാൻ) വിനീത് ശ്രീനിവാസന്‍ (നടന്‍, സംവിധായകന്‍) ഇന്ദ്രൻസ് (നടൻ) എന്നിവര്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിക്കും. തുടർന്നുള്ള പുസ്തക പ്രകാശനവും സാംസ്കാരിക സംഗമവും അഡ്വ. സെബാസ്റ്റ്യന്‍ പോൾ (മാധ്യമവിമർശകന്‍, മുന്‍ എം പി) ഉദ്ഘാടനം ചെയ്യും. ഷെവ. പ്രൊഫ. ബേബി എം. വർഗീസ് അദ്ധ്യക്ഷത വഹിക്കും, ടി. പി. രാജീവന്‍ മുഖ്യപ്രഭാഷണം നടത്തും. സൈകതം പ്രസിദ്ധീകരിച്ച വിവിധ കൃതികളുടെ പ്രകാശനം പ്രമുഖരായ സാംസ്കാരിക പ്രവര്‍ത്തകര്‍ നിര്‍വഹിക്കും.

-

വായിക്കുക:

Comments Off on സൈകതം ബുക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ സെന്ററിന്റെ ഉദ്ഘാടനം

പി. എന്‍. ഗോപീകൃഷ്ണന്‍റെ പുസ്തക പ്രകാശനം

December 2nd, 2011

കോതമംഗലം: യുവ കവികളില്‍ ശ്രേദ്ധേയനായ പി. എന്‍. ഗോപീകൃഷ്ണന്‍റെ ‘ദൈവത്തെ മാറ്റിയെഴുതുമ്പോൾ’ എന്ന ലേഖന സമാഹാരത്തിന്‍റെ പ്രകാശനം ഡിസംബര്‍ 3നു ഉച്ചക്ക് രണ്ടുമണിക്ക് കോതമംഗലത്ത് പുതുതായി ആരംഭിക്കുന്ന സൈകതം ബുക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ സെന്ററിന്റെ ഉദ്ഘാടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് ചലച്ചിത്ര നിരൂപകന്‍ ഡോ. സി എസ് വെങ്കിടേശ്വരന്‍ ദ ഹിന്ദു സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സി. ഗൗരീദാസന്‍ നായര്‍ക്ക് നല്ക്കികൊണ്ട് നിര്‍വഹിക്കും.

-

വായിക്കുക:

Comments Off on പി. എന്‍. ഗോപീകൃഷ്ണന്‍റെ പുസ്തക പ്രകാശനം

കൊച്ചുബാവ കഥാലോകത്തെ വലിയ ബാവ

November 25th, 2011

tv-kochubava-epathram

കൊച്ചുബാവ നമ്മെ വിട്ടകന്നിട്ട് ഇന്നേക്ക് (നവംബര്‍ 25) പതിനൊന്നു വര്‍ഷം തികയുന്നു. സമാനതകള്‍ ഇല്ലാത്ത പ്രതിഭയായിരുന്നു അദ്ദേഹം. ഒന്നങ്ങനെ ഒന്നിങ്ങനെ, വീടിപ്പോള്‍ നിശ്ശബ്ദമാണ്, ഭൂമിശാസ്ത്രം, പ്രച്ഛന്നം, അവതാരിക ഭൂപടങ്ങള്‍ക്ക്, വില്ലന്മാര്‍ സംസാരിക്കുമ്പോള്‍, പ്രാര്‍ത്ഥനകളോടെ നില്ക്കുന്നു, കഥയും ജീവിതവും ഒന്നായി തീരുന്നതിനെപ്പറ്റി, വൃദ്ധ സദനം, പെരുങ്കളിയാട്ടം, വിരുന്നു മേശയിലേക്ക് നിലവിളികളോടെ, സൂചിക്കുഴയിലൂടെ ഒരു യാക്കോബ് എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. വൃദ്ധ സദനം എന്ന കൃതിക്ക് 1995ലെ ചെറുകാട് പുരസ്കാരവും 1996ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. 1999 നവംബര്‍ 25നാണ് ഈ പ്രതിഭ അകാലത്തില്‍ പൊലിഞ്ഞത്.

അദ്ദേഹത്തിന്‍റെ ആത്മ സുഹൃത്തും കവിയുമായ അസ്മോ പുത്തന്‍ചിറ എഴുതിയ ‘കൊച്ചുബാവ’ എന്ന കവിത:

ഓര്‍മകള്‍
കൈപുസ്തകം
തുറന്ന് ഒലിച്ചിറങ്ങാന്‍ തുടങ്ങുന്നു,
ഒരു തുള്ളി
തിളക്കത്തിന്‍റെ തിളക്കം
ബാവയെന്ന കൊച്ചുബാവ.
കഥയില്‍ വലിയ ഭാവം
ഭാഷയില്‍ കയ്യൊതുക്കം.

കേട്ടുകേള്‍വി മാത്രമായിരുന്ന
വൃദ്ധസദനം
മലയാളത്തില്‍ വരച്ചു തന്നവന്‍.
കിളികള്‍ക്കും പൂക്കള്‍ക്കും
പറയാന്‍ കഥയുണ്ടെന്ന്
കാണിച്ചു തന്നവന്‍
മുഖമ്മൂടിയണിഞ്ഞ മനുഷ്യവേഷങ്ങള്‍
ചുവടുകള്‍ മാറ്റിച്ചവിട്ടും
ബംഗ്ലാവുകള്‍ മലര്‍ക്കെ തുറന്നവന്‍.

ഉച്ചയുറക്കമില്ലാത്തവന്‍.
ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്തി
വെളിച്ചം കാണുന്ന സൃഷ്ടികളുടെ
ആദ്യാനുഭവം അറിയിക്കുന്നു.
പുതു നാമ്പുകള്‍ കണ്ടെത്തുമ്പോഴുള്ള
വേവലാതികള്‍ പങ്കു വെക്കുന്നു.
സാഹിത്യ സൌഹൃദ ചര്‍ച്ചകളില്‍
ആയിരം നാവുള്ള ചക്രം ഉരുളുന്നു.

പിണങ്ങാന്‍ കാരണം
തേടിയലയുമ്പോഴേക്കും
ഇണങ്ങിക്കഴിഞ്ഞിരിക്കും.
ഇണങ്ങിക്കഴിയുമ്പോഴേക്കും
പിണക്കം തുടങ്ങിയിരിക്കും.
ഇതെന്ത്‌ സൌഹൃദമെന്ന്‌
ചോദിക്കുന്നവര്‍ക്ക്
ഉത്തരം തന്നെ കൊച്ചുബാവ.

-

വായിക്കുക: ,

1 അഭിപ്രായം »

ആര്‍. നരേന്ദ്രപ്രസാദ് നിറം മങ്ങാത്ത പ്രതിഭ

November 1st, 2011

narendraprasad-actor-epathram

“ കച്ചവടസിനിമയിലാണ് ഞാന്‍ വ്യാപരിക്കുന്നതെങ്കിലും എന്റെ മനസ്സ് അതിനകത്തില്ല സിനിമയായാലും കലയായാലും കുറേക്കൂടി മെച്ചപ്പെട്ട മറ്റൊരു സങ്കല്‍പ്പമാണ് എനിക്കുള്ളത്. അഭിനയം കുറേക്കൂടി സാമ്പത്തിക മേന്മയായുള്ള തൊഴിലായി കണക്കാക്കുന്നു എന്നേയുള്ളൂ. ”

-:നരേന്ദ്രപ്രസാദ്

സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, ചലച്ചിത്രനടന്‍, എന്നിങ്ങനെ വിവിധ മേഖലകളില്‍ ഒരുപോലെ ശോഭിച്ച വ്യക്തിയാണ് ആര്‍. നരേന്ദ്രപ്രസാദ്. നാടക രംഗത്ത് നിന്നും താന്‍ സാമ്പത്തികമായി തകര്‍ന്നപ്പോള്‍ സിനിമയിലേക്ക് ചേക്കേറി. കച്ചവട സിനിമയെ ഇഷാമില്ലാഞ്ഞിട്ടും അതില്‍ വ്യാപരിച്ചു. സാധാരണക്കാര്‍ക്കിടയില്‍ സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, എന്നൊന്നും അത്ര പരിചിതമല്ലെങ്കിലും ചലച്ചിത്രനടന്‍ എന്ന നിലയില്‍ കൊച്ചു കുട്ടികള്‍ക്ക് വരെ അദ്ദേഹത്തെ അറിയാം. ചലച്ചിത്ര അഭിനയത്തില്‍ താത്പര്യമില്ലായിരുന്നെങ്കിലും ചെറുപ്പത്തിലേ തന്നെ അറിയാമായിരുന്ന ശ്യാമപ്രസാദ് ക്ഷണിച്ചപ്പോള്‍ എന്‍. മോഹനന്റെ പെരുവഴിയിലെ കരിയിലകള്‍ എന്ന ടെലിഫിലിമില്‍ ആദ്യമാ‍യഭിനയിച്ചു.  തുടര്‍ന്ന് മരിക്കുന്നതുവരെ എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. തലസ്ഥാനം എന്ന ച്ചിത്രത്തിലെ പരമേശ്വരന്‍, ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദജി, പൈതൃകത്തിലെ ചെമ്മാതിരി മുതലായവയാണ് നരേന്ദ്രപ്രസാദിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍. എങ്കില്‍തന്നെയും ചലച്ചിത്ര അഭിനയത്തെ അദ്ദേഹം മനസ്സോടെ സ്വീകരിച്ചിരുന്നില്ല.

വിവിധ മേഖലകളില്‍ ഒരുപോലെ ശോഭിച്ച വ്യക്തിയാണ് ആര്‍. നരേന്ദ്രപ്രസാദ്. സൗപര്‍ണികയാണ് നരേന്ദ്രപ്രസാദിന്റെ ഏറ്റവും ശ്രദ്ധിക്കപെട്ട  നാടകം, അതിന് കേരള സാഹിത്യ അക്കാദമിയുടേയും കേരള സംഗീത നാടക അക്കാദമിയുടേയും പുരസ്കാരങ്ങള്‍ ലഭിച്ചു നാടക കലയ്ക്കു വേണ്ടി, ഒരു എം.ഫില്‍. കോഴ്സ് ഇന്ത്യയിലാദ്യമായി അവിടെ തുടങ്ങിയത് മഹാത്മാഗാന്ധി സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ ഡയറക്ടറായി നരേന്ദ്രപ്രസാദ്  സേവനമനുഷ്ടിക്കുമ്പോളാണ്. ഈ മഹാ പ്രതിഭ  2003 നവംബര്‍ 3നു വിട പറയുമ്പോള്‍ മലയാള സാഹിത്യത്തിനും നാടകരംഗത്തിനും തീരാ നഷടമാണ് ഉണ്ടായത്‌. ഇന്നേക്ക് അദ്ദേഹം വിട പറഞ്ഞിട്ട് എട്ടു വര്ഷം തികയുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

16 of 231015161720»|

« Previous Page« Previous « പിറവം ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫി‌ന് നിര്‍ണ്ണായകം
Next »Next Page » കാതിക്കുടം ഗ്യാസ് പ്ളാന്‍റ് പൊട്ടിത്തെറിച്ച് പത്തുപേര്‍ ആശുപത്രിയില്‍ »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine