- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, പോലീസ്, സ്ത്രീ
കോഴിക്കോട്: ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറിയും കോഴിക്കോട്ടെ പ്രമുഖ വ്യാപാരിയുമായ നസീര്‍ അഹമ്മദ് കൊല്ലപ്പെട്ട കേസിൽ മലപ്പുറം മമ്പാട് പൊങ്ങല്ലൂര്‍ നിസാം (31), കറുകമണ്ണ പുളകാംപൊയില്‍ സുമേഷ് (24), പള്ളിപാടം പള്ളിപറമ്പില്‍ ശിഹാബ് (28), കിഴക്കെതൊടുക ഷെരീഫ് (24) കയ്പ്പപാറ പി. പി. ഷബീര്‍ (29) എന്നിവരെ പോലിസ് അറസ്റ്റു ചെയ്തു. നിസാമിന്റെ വാനില്‍ വെച്ച് ശ്വാസം മുട്ടിച്ചു കൊന്നതിനു ശേഷം മലാപ്പറമ്പ് ബൈപ്പാസിന് സമീപത്തെ പാച്ചാക്കില്‍ കൊണ്ടു പോയി മൃതദേഹം തള്ളുകയായിരുന്നു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ നിസാം ആണെന്നും കൊലപാതകത്തിന് സഹായിച്ച മറ്റുള്ളവര്‍ നിസാമിന്റെ സുഹൃത്തുക്കള്‍ ആണെന്നും പോലിസ് പറഞ്ഞു.
- ഫൈസല്‍ ബാവ
വായിക്കുക: കുറ്റകൃത്യം, പോലീസ്
പിണറായി: ഭര്‍തൃമതിയായ യുവതിയെ പെണ്‍വാണിഭത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പിണറായി വെണ്ടുട്ടായിയില്‍ അനില്‍ കുമാര്‍ (38), തൊഴിൽ കോൺട്രാക്ടർ താഴെ ചൊവ്വ കാപ്പാട് റോഡിലുള്ള നസീര്‍ (49) എന്നിവരെയാണ് യുവതിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്. പെണ്‍വാണിഭ സംഘത്തിലെ പ്രധാനിയായ എടക്കാട് സ്വദേശിനി സാജിതയ്ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
19 വയസ്സുള്ള നാലു മാസം മുമ്പ് വിവാഹിതയായ യുവതിയെ പ്രണയം നടിച്ച് നസീര്‍ വശത്താക്കുകയായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവ് ഗള്‍ഫില്‍ പോയി. തുടര്‍ന്ന് നസീറുമായി പ്രണയത്തിലായ യുവതി ഈ മാസം ആദ്യം സ്വര്‍ണ്ണാഭരണങ്ങളുമായി വീട്ടില്‍ നിന്നും നസീറിനൊപ്പം പോകുകയായിരുന്നു. ഇയാള്‍ യുവതിയെ പെണ്‍വാണിഭ സംഘത്തിനു കൈമാറി. പിണറായിയിലെ വീട് കേന്ദ്രീകരിച്ച് നടത്തിയ അനാശാസ്യ കേന്ദ്രത്തില്‍ വച്ച് നിരവധി പേര്‍ യുവതിയെ പീഢിപ്പിച്ചതായാണ് സൂചന. സാജിതയുടെ വീട്ടില്‍ വെച്ചും യുവതിയെ പലര്‍ക്കായി കാഴ്ച വെച്ചിരുന്നു. സംഘത്തില്‍ വേറേയും യുവതികള്‍ അകപ്പെട്ടതായാണ് കരുതുന്നത്.
- എസ്. കുമാര്‍
തിരുവനന്തപുരം: കൂടംകുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി പുറപ്പെട്ട പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെ കളിയിക്കാവിളയില്‍ പോലീസ് തടഞ്ഞു. പാര്‍ട്ടിയുടേയും പോലീസിന്റേയും വിലക്ക് വക വെയ്ക്കാതെ ആയിരുന്നു ജനകീയ സമര വേദിയിലേക്ക് ജനനായകന്‍ പുറപ്പെട്ടത്. എന്നാല്‍ രാവിലെ പത്തരയോടെ കളിയിക്കാവിളയിലെത്തിയ വി. എസിനോട് ക്രമസമാധന പ്രശ്നം മുന്‍ നിര്‍ത്തി യാത്രയില്‍ നിന്നും പിന്മാറുവാന്‍ തമിഴ്‌നാട് പോലീസ് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് കാറില്‍ നിന്നും പുറത്തിറങ്ങിയ വി. എസ്. താന്‍ ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും 400 ദിവസം പൂര്‍ത്തിയാക്കിയ കൂടംകുളം സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനാണ് പോകുന്നതെന്നും വ്യക്തമാക്കി.
ആണവ കരാറിനെ എതിര്‍ത്ത പാര്‍ട്ടിയുടെ ഒരു എളിയ പ്രവര്‍ത്തകന്‍ ആണെന്നും, തമിഴനെന്നോ മലയാളിയെന്നോ വിവേചനമില്ലാതെ ലോക ജനതയുടെ സമാധാനത്തിനു വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദയകുമാറിന്റെ നേതൃത്വത്തില്‍ ദിവസങ്ങളായി നടക്കുന്ന സമരത്തിനു നേരിട്ടു പോയി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ സാധിക്കാത്തതില്‍ അങ്ങേയറ്റം നിരാശയുണ്ടെന്നും വി. എസ്. പറഞ്ഞു. സമരക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് അദ്ദേഹം മടങ്ങി.
കൂടംകുളം വിഷയത്തില്‍ ആണവ നിലയത്തിനു അനുകൂലമായ സി. പി. എമ്മിന്റെ നിലപാടില്‍ നിന്നും വ്യത്യസ്ഥമായിട്ടാണ് വി. എസ്. ജനകീയ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചതും സമര പന്തല്‍ സന്ദര്‍ശിക്കുവാന്‍ ഒരുങ്ങിയതും. വി. എസിന്റെ യാത്ര പാര്‍ട്ടിയുടെ അറിവോടെ അല്ലെന്ന് കഴിഞ്ഞ ദിവസം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. വരാനിരിക്കുന്ന പാര്‍ട്ടി കമ്മറ്റിയോഗങ്ങളില്‍ ആണവ നിലത്തിനെതിരെ ഉള്ള വി. എസിന്റെ നിലപാട് ചര്‍ച്ചയായേക്കും.
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, ക്രമസമാധാനം, പോലീസ്, വിവാദം
കോട്ടയം: വെള്ളൂരില്‍ റെയില്‍വേപാളത്തില്‍ കണ്ടെത്തിയ സ്ഫോടകവസ്തു എടക്കാട്ടുവയല്‍ വെളിയനാട് മുടശേരില്‍ മാട്ടം സന്തോഷ് എന്നുവിളിക്കുന്ന സന്തോഷാണ് നല്‍കിയതെന്ന പിടിയിലായ സെന്തിലിന്റെ മൊഴിയെ തുടര്‍ന്ന് സന്തോഷിനായുള്ള തിരച്ചില്‍ പോലിസ് ശക്തമാക്കി. അയാളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ടു ഇലക്ട്രീഷ്യനും സുഹൃത്തുമായ സന്തോഷാണ് അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് ബോംബ് നിര്‍മിച്ചതെന്ന് സെന്തില്‍ മൊഴി നല്‍കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി എംപാനല്‍ ഡ്രൈവറായ എടക്കാട്ടുവയല്‍ വെളിയനാട് അഴകത്ത് സെന്തില്‍കുമാറിനെ നേരത്തെ അറെസ്റ്റ് ചെയ്തിരുന്നു. എറണാകുളം കലക്ടറേറ്റില്‍ നടന്ന സ്ഫോടനത്തില്‍ കണ്ടെത്തിയ ബോംബിന്റെ വിദ്യയും ഇതിന്റെ വിദ്യയും ഏറെക്കുറെ സമാനതകള്‍ ഉള്ളതിനാല്‍ ആ സംഭവത്തിനു പിന്നിലും ഇവര്‍ തന്നെയാണെന്നാണ് പോലിസ് കരുതുന്നത്. ഇവര്‍ക്ക് തീവ്രവാദി സംഘ്ടനകളുമായി ബന്ധമുണ്ടോ എന്ന്‍ അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ ദുരൂഹത ബാക്കിയാകുകയാണ്. പ്രധാന പ്രതി എന്ന് കരുതുന്ന മാട്ടം സന്തോഷ് പിടിയിലാകുന്നതോടെ നിജസ്ഥിതി മനസിലാക്കാന്‍ കഴിയുമെന്നാണ് പോലിസ് പറയുന്നത്.
- ലിജി അരുണ്‍
വായിക്കുക: കുറ്റകൃത്യം, തീവ്രവാദം, പോലീസ്