പരിസ്ഥിതി ദുർബല പ്രദേശങ്ങൾ അംഗീകരിക്കില്ലെന്ന് ഉമ്മൻ ചാണ്ടി

May 9th, 2013

oommen-chandy-epathram

തിരുവനന്തപുരം. പശ്ചിമ ഘട്ടത്തിലെ ജനവാസമുള്ള പ്രദേശങ്ങളൊന്നും പരിസ്ഥിതി ദുർബല പ്രദേശങ്ങളായി അംഗീകരിക്കാൻ തയ്യാറല്ലെന്ന് കേരള മന്ത്രിസഭ തീരുമാനിച്ചു. ഇത്തരത്തിലുള്ള ഏതു നീക്കവും സർക്കാർ എതിർക്കുമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതി 22 പ്രദേശങ്ങളെ പരിസ്ഥിതി ദുർബലമാണെന്ന് കണ്ടെത്തിയിരുന്നു.

ഏലത്തോട്ടങ്ങളിൽ വൻ തോതിൽ വന നശീകരണം നടക്കുന്നുണ്ടെന്ന കണ്ടെത്തൽ എതിർത്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഏലത്തോട്ടങ്ങൾ പരിസ്ഥിതി ദുർബലമാണെന്ന വാദം അംഗീകരിക്കാൻ ആവില്ല എന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു. മറ്റു സംസ്ഥാങ്ങങ്ങളെ അപേക്ഷിച്ച് പരിസ്ഥിതി സമ്രക്ഷിക്കുന്ന കാര്യത്തിൽ കേരളം ബഹുദൂരം മുന്നിലാണ് എന്ന് അവകാശപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചീഫ് വിപ്പ് യു.ഡി.എഫ് സര്‍ക്കാറിന്റെ അന്തകന്‍: മന്ത്രി ഷിബു ബേബി ജോണ്‍

May 7th, 2013

കൊച്ചി: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍. ബേബി ജോണിനെ വിമര്‍ശിക്കുവാന്‍ മാത്രം പി.സി.ജോര്‍ജ്ജ് വളര്‍ന്നിട്ടില്ല. ചീഫ് വിപ്പ് യു.ഡി.എഫിന്റെ അന്തകനാണെന്നും ഈ സര്‍ക്കാറിനു എന്തു സംഭവിച്ചാലും അതിന്റെ ഏക ഉത്തരവാദി പി.സി.ജോര്‍ജ്ജിനായിരിക്കുമെന്നും മന്ത്രി തുറന്നടിച്ചു. അച്യുതമേനോന്‍ സര്‍ക്കാറിനു ശേഷം കേരളം കണ്ട ഏറ്റവും മികച്ച സര്‍ക്കാറാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഉള്ളതെന്നും എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫിനെ തകര്‍ക്കുന്ന തരത്തിലുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫിനെ ശക്തിപ്പെടുത്താതെ മുറിവേല്പിക്കാനുള്ള വഴികളാണ് ചിലര്‍ നോക്കുന്നതെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ആര്‍.എസ്.പി (ബി) നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷിബു ബേബി ജോണ്‍.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജനങ്ങള്‍ ഇരുട്ടില്‍ ; മന്ത്രിമന്ദിരങ്ങളില്‍ വൈദ്യുതി ധൂര്‍ത്ത്

May 1st, 2013

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി ക്ഷാമം മൂലം ജനങ്ങള്‍ വലയുമ്പോള്‍ മന്ത്രിമന്ദിരങ്ങളില്‍ വൈദ്യുതി ധൂര്‍ത്ത് തുടരുന്നു. വൈദ്യുതി അമൂല്യമാണെന്ന് സര്‍ക്കാര്‍ പരസ്യം നല്‍കുകയും അതേ സമയം മന്ത്രിമാര്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ വൈദ്യുതി ദുരുപയോഗം ചെയ്യുകയുമാണ്. കൃഷിമന്ത്രി കെ.പി.മോഹനനാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന മന്ത്രിമാരില്‍ മുമ്പന്‍. കഴിഞ്ഞ തവണ അദ്ദേഹത്തിന്റെ മന്ത്രിമന്ദിരത്തിലെ വൈദ്യുതി ബില്‍ 45,488 രൂപയാണ്. 3,583 യൂണിറ്റാണ് അദ്ദേഹം ഉപയോഗിച്ചത്. ധനമന്ത്രി കെ.എം.മാണി 44,448 രൂപയുടെ ബില്ലുമായി തൊട്ടു പുറകില്‍ ഉണ്ട്. മുഖ്യമന്ത്രിയുടെ വൈദ്യുതി ബില്ല് 42,816 രൂപയാണ്. വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി മുറവിളികൂട്ടുന്ന വൈദ്യുതി മന്ത്രി ആര്യാടനും വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല. 39,923 രൂപയാണ് അദ്ദേഹത്തിന്റെ വൈദ്യുതി ബില്‍.

കണക്കുകള്‍ പ്രകാരം ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജാണ് ഏറ്റവും കുറവ് വൈദ്യുതി ഉപയോഗിച്ചത്. 2,263 രൂപയാണ് അദ്ദേഹത്തിന്റെ വൈദ്യുതി ബില്ല്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുസ്ലിം ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറി,രമേശ് ചെന്നിത്തല അയോഗ്യന്‍: വെള്ളാപ്പള്ളി

May 1st, 2013

കൊച്ചി: മുസ്ലിം ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയതായി സംശയിക്കുന്നതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇന്ത്യാവിഷന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോളാണ് വെള്ളാപ്പള്ളി മുസ്ലിം ലീഗിനെതിരെ ഗുരുതരമായ പരാമര്‍ശം നടത്തിയത്. രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകുവാന്‍ യോഗ്യനല്ലെന്നും ചെന്നിത്തല മുഖ്യമന്ത്രിയായാല്‍ 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ ആറുനിലയില്‍ പൊട്ടുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ യു.ഡി.എഫിനെ നയിക്കുവാന്‍ ഉമ്മന്‍ ചാണ്ടിക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ടീയ നിലപാട് എന്‍.എസ്.എസുമായി കൂടിആലോചിച്ച് തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം.എം.ലോറന്‍സിനു പരസ്യ ശാസന

April 28th, 2013

തിരുവനന്തപുരം: മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ വിമര്‍ശിച്ചതിനു സി.പി.എം നേതാവ് എം.എം. ലോറന്‍സിനെ പരസ്യമായി ശാസിക്കുവാന്‍ പാര്‍ട്ടി സംസ്ഥാന സമിതിയുടെ തീരുമാനം. പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുന്ന തരത്തില്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നത് ശരിയല്ലെന്ന് സമിതി വിലയിരുത്തി. ലോറന്‍സിന്റെ ആരോപണങ്ങള്‍ പാര്‍ട്ടി തള്ളിക്കളഞ്ഞു.

പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്തനെ മാധ്യമങ്ങള്‍ വഴി എം.എം.ലോറന്‍സ് നിരന്തരമായി വിമര്‍ശിക്കാറുണ്ടെങ്കിലും അതിന്റെ പേരില്‍ ഇതുവരെ ഇത്തരത്തില്‍ ഒരു നടപടി പാര്‍ട്ടിയില്‍ നിന്നും ഉണ്ടായിട്ടില്ല. എന്നാല്‍ അടുത്തിടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനു വിഭാഗീയതയില്‍ പങ്കുണ്ടായിരുന്നതായി ലോറന്‍സ് ആരോപിച്ചിരുന്നു. പാലക്കാട് സമ്മേളനത്തില്‍ വി.എസിന്റെ നേതൃത്വത്തില്‍ സി.ഐ.ടി.യു വിഭാഗത്തെ വെട്ടിനിരത്തിയെന്നും താനും കെ.എന്‍.രവീന്ദ്രനാഥും വി.ബി.ചെറിയാനും അതിന്റെ ഇരകളായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. വിജയനൊപ്പം എം.എ.ബേബി കോടിയേരി തുടങ്ങിയവരും സജീവമായിരുന്നു ഇവര്‍ പിന്നീട് തെറ്റു തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇത് പാര്‍ട്ടി നേതൃത്വം ഗൌരമായി എടുത്തതാണ് ലോറന്‍സിനെതിരെ അച്ചടക്ക നടപടി വരാന്‍ കാരണം.

യു.ഡി.എഫുമായി പിണങ്ങി നില്‍ക്കുന്ന കെ.ആര്‍. ഗൌരിയമ്മയെ എല്‍.ഡി.എഫിലേക്ക് തിരികെ കൊണ്ടു വരുവാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. ഈ സമയത്താണ് ഗൌരിയമ്മ അഴിമതി നടത്തിയതായി എം.എം. ലോറന്‍സിന്റെ പരസ്യ പ്രസ്ഥാവന വന്നത്. ഇതും പാര്‍ട്ടി ഗൌരവമായി കണ്ടു.

പാര്‍ട്ടി തീരുമാനം താന്‍ അംഗീകരിക്കുന്നതായും കൂടുതല്‍ ഒന്നും പറയുവാന്‍ ഇല്ലെന്നുമാണ് അച്ചടക്ക നടപടിയെ പറ്റി ലോറന്‍സ് പ്രതികരിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പറഞ്ഞാല്‍ തീരാത്ത തൃശ്ശൂര്‍പൂരപ്പെരുമയിലൂടെ
Next »Next Page » പോപ്പുലര്‍ ഫ്രണ്ട് ആയുധപരിശീലന ക്യാമ്പ്: അന്വേഷണം ഐ.എന്‍.എയ്ക്ക് വിടുവാന്‍ ശുപാര്‍ശ »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine