കോഴിക്കോട് : ഐസ്ക്രീം പെണവാണിഭ കേസിൽ വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിക്ക് അന്വേഷണ സംഘത്തിന്റെ ക്ലീൻ ചിറ്റ്. കേസ് അട്ടിമറിക്കാൻ കുഞ്ഞാലിക്കുട്ടി ജഡ്ജിമാർക്ക് കൈക്കൂലി നല്കി എന്ന ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ലെന്നും അതിനാൽ കേസ് എഴുതി തള്ളുകയാണ് എന്നും എ. ഡി. ജി. പി. വിൻസെന്റ് എം. പോൾ അദ്ധ്യക്ഷനായ പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തതിനെ തുടർന്ന് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും മനഃസ്സാക്ഷി സൂക്ഷിപ്പുകാരനുമായ കെ. എ. റൌഫാണ് കുഞ്ഞാലിക്കുട്ടി കേസ് അട്ടിമറിച്ചതിന്റെ വിശദാംശങ്ങൾ മാദ്ധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയത്.