വി.എസിന് പരസ്യ ശാസന

July 22nd, 2012

vs-achuthanandan-shunned-epathram

ന്യൂദല്‍ഹി: വി. എസ് അച്ചടക്കം ലംഘിച്ചതിനാല്‍  പരസ്യ ശാസന നല്‍കാന്‍ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതായി സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടിയുടെ പ്രാഥമിക ചട്ടങ്ങള്‍ വി.എസ് ലംഘിച്ചുകൊണ്ട് സമീപകാല പ്രസ്താവനകളിലൂടെ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടെന്നും ഇത്  ശത്രുക്കള്‍ക്ക് പാര്‍ട്ടിയ ആക്രമിക്കാന്‍ വി.എസ് അവസരം നല്‍കിയെന്നും കേന്ദ്രകമ്മിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക:

Comments Off on വി.എസിന് പരസ്യ ശാസന

വി.എസിനെ പുറത്താക്കിയതു കൊണ്ട് സി. പി. എമ്മിലെ പ്രശ്നങ്ങള്‍ തീരില്ല: പന്ന്യന്‍ രവീന്ദ്രന്‍

July 19th, 2012

Pannyan_ravindran-epathram

ന്യൂഡെല്‍ഹി: വി. എസ്. അച്യുതാനന്ദന്‍ നേതാവാണെന്നും അദ്ദേഹത്തെ പുറത്താക്കിയതു കൊണ്ട് സി. പി. എമ്മിലെ പ്രശ്നങ്ങള്‍ തീരില്ലെന്നും സി. പി. ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രൻ പ്രസ്താവിച്ചു. സി. പി. എമ്മിലെ പ്രശ്നങ്ങളില്‍ സി. പി. ഐ. പക്ഷം പിടിക്കുന്നില്ല. പാര്‍ട്ടി പിളരുന്നതിന്റെ പ്രശ്നം തങ്ങള്‍ അനുഭവിച്ചതാണ്. ടി. പി. വധത്തിന്റെ പേരില്‍ നടത്തിയ പ്രചാരണത്തിന്റെ ബലത്തിലാണ് യു. ഡി. എഫ്. നെയ്യാറ്റിന്‍ കരയില്‍ ജയിച്ചതെന്നും ടി. പി. വധം മുതലാക്കി യു. ഡി. എഫ്. രാഷ്ടീയ കച്ചവടം നടത്തുകയാണെന്നും പന്ന്യന്‍ ഡൽഹിയിൽ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലാ‌വ്‌ലിന്‍ കേസ്: പിണറായി വിജയന്‍ ഹാജരായില്ല

July 10th, 2012
pinarayi-vijayan-epathram
തിരുവനന്തപുരം: എസ്. എൻ. സി. ലാ‌വ്‌ലിന്‍ കേസില്‍ പ്രതിയായ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്തെ സി. ബി. ഐ. കോടതിയില്‍ ഹാജരായില്ല. ചൊവ്വാഴ്ച ഹാജരാകണമെന്ന് കാണിച്ച് പിണറായി വിജയനു കത്തു നല്‍കിയിരുന്നു. പിണറായിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ അവധി അപേക്ഷ നല്‍കുകയായിരുന്നു.
കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകുവാനാണ് ശ്രമമെന്നും ഇത് മറ്റു പ്രതികളെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ലാ‌വ്‌ലിന്‍ കമ്പനിക്കും കമ്പനി പ്രതിനിധി ക്ലോസ് ട്രെന്റലിനുമെതിരായ വാറണ്ട് കാനഡ സര്‍ക്കാറിനു കൈമാറിയിട്ടുണ്ടെന്ന് സി. ബി. ഐ. കോടതിയെ ബോധിപ്പിച്ചു. കേസ് ഓഗസ്റ്റ്‌ പത്തിനു വീണ്ടു പരിഗണിക്കും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രമയും മകനും പുതിയ വീട്ടിലേക്ക്

July 10th, 2012

t.p family-epathram

ഒഞ്ചിയം: ടി. പി. ചന്ദ്രശേഖരന്റെ ഓര്‍മ്മകളുമായി ഭാര്യ രമയും മകനും അമ്മൂമ്മയും മുത്തശ്ശനും ടി. പി. എന്നു പേരിട്ട  പുതിയ വീട്ടിലേക്ക് താമസം മാറി. ഒരു കുടുംബത്തിന്റേയും സ്വപ്നങ്ങളും പ്രതീക്ഷകളും സന്തോഷവുമാണ് ഒരു സംഘം കൊലയാളികൾ ഇരുളിന്റെ മറവില്‍ അമ്പത്തൊന്നു വെട്ടുകളിലൂടെ ഇല്ലാതാക്കിയത്. സ്വന്തം വീട്ടില്‍ ഒരു രാത്രി പോലും കിടന്നുറങ്ങുവാന്‍ ടി. പി. ക്ക് ഭാഗ്യമുണ്ടായില്ല. വീടിന്റെ പണി പൂർത്തിയാകും മുൻപ് മെയ് നാലിന് രാത്രി പത്തു മണിയോടെ ഒരു സംഘം ടി. പി. ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തി. ടി. പി. കൊല്ലപ്പെട്ടതിനു ശേഷം വി. എസ്. അച്യുതാനന്ദന്‍ ജൂണ്‍ രണ്ടിനു ടി. പി. യുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കൈ പിടിച്ചാണ് രമ പുതിയ വീട്ടിലേക്ക് കയറിയത്. ജൂലൈ ആദ്യ വാരം ഗൃഹപ്രവേശം നടത്തണം എന്നായിരുന്നു ചന്ദ്രശേഖരന്റെ ആഗ്രഹം.

തന്റെ ജീവിതം ജനങ്ങള്‍ക്കൊപ്പമാണെന്ന് തിരിച്ചറിഞ്ഞ ടി. പി. ക്ക് സ്വന്താമായി വീടൊരുക്കുമ്പൊളും അക്കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. കാണുവാന്‍ വരുന്നവർക്ക് ഇരിക്കുവാനും ദൂര ദിക്കുകളീല്‍ നിന്നും വരുന്ന  സഖാക്കള്‍ക്ക് താമസിക്കുവാനും ഉള്ള സൌകര്യം വീട്ടില്‍ ഒരുക്കിയിരുന്നു. സ്വന്തമായൊരു വീടെന്ന സ്വപ്നം ഇല്ലാതിരുന്ന ടി. പി. യെ ഭാര്യ രമയാണ് വീടു വെയ്ക്കുവാന്‍ പ്രേരിപ്പിച്ചത്. 2009 നവമ്പറില്‍ വീടിന്റെ നിര്‍മ്മാണം ആരംഭിച്ചു. വീടു നിര്‍മ്മിക്കുന്നതില്‍ സഖാക്കളും ടി. പി. ക്കൊപ്പം ചേര്‍ന്നു. ടി. പി. യുടെ മരണ ശേഷം വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചെങ്കിലും അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ അത് പൂര്‍ത്തിയാക്കുകയായിരുന്നു.

ടി. പി. ചന്ദ്രശേഖരന്‍ ഇല്ലാത്ത വീടിന്റെ കുടിയിരിക്കല്‍ ചടങ്ങ് വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ഒരു ചടങ്ങായി ചുരുക്കി. രമയുടെ പിതാവ് കെ. കെ. മാധവനും ഒപ്പം ചില അടുത്ത ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ സംബന്ധിച്ചത്‍.  ടി. പി. എന്ന ഈ വീട്  ഒഞ്ചിയത്തിന്റെ ഭൂമിയില്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ നടുക്കം ജനിപ്പിക്കുന്ന ഒരു സ്മാരകം കൂടെയായി മാറുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

എം.എം. മണി അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായി

July 4th, 2012

m.m.mani-epathram

ഇടുക്കി: രാഷ്ടീയ പ്രതിയോഗികളെ ലിസ്റ്റു തയ്യാറാക്കി കൊലപ്പെടുത്തിയതു സംബന്ധിച്ച് വിവാദ പ്രസംഗം നടത്തിയ മുന്‍ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായി. രാവിലെ പത്തുമണിയോടെ തൊടുപുഴ ഡി.വൈ.എസ്.പി ഓഫീസില്‍ സി.പി.എം ജില്ലാ സെക്രട്ടറിയും എം.എല്‍.എയുമായ കെ.കെ. ജയചന്ദ്രനോടൊപ്പമാണ് മണി എത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാ‍യില്ലെങ്കില്‍ അറസ്റ്റു ചെയ്യുവാനും പോലീസിനു ആലോചനയുണ്ടായിരുന്നു.

പോലീസ് ചൊദ്യം ചെയ്യലിനു ഹാജരാകുവാന്‍ ആവശ്യപ്പെട്ട് രണ്ടു തവണ നോട്ടീസ അയച്ചിട്ടും ഹാജരായിരുന്നില്ല. ഏതാനും ദിവസങ്ങളായി എം.എം. മണി ഓളില്‍ ആയിരുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മണി ഒളിവില്‍ പോയിട്ടില്ലെന്നും തല്‍ക്കാലത്തേക്ക് മാറി നിന്നതാകാം എന്നുമാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി മാധ്യമങ്ങളോട് പറഞ്ഞത്. പ്രസംഗത്തെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മണിയോട് അന്വേഷണ സംഘം ചൊദ്യം ചെയ്യലിനു ഹാജരാകുവാന്‍ ആവശ്യപ്പെട്ടെങ്കിലും അത് ഒഴിവാക്കുവാനായി മണി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി മണിയുടെ ആവശ്യം അംഗീകരിച്ചില്ല. മണിയുടെ വിവാദ പ്രസംഗത്തെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മണി സുപ്രീം കോടതിയെ സമീപിക്കുവാന്‍ ഉള്ള ആലോചനയില്‍ ആയിരുന്നു. അതിനിടയിലാണ് സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായത്.

മണിയുടെ പ്രസംഗത്തിനെതിരെ ശക്തമായ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. ദേശീയ മാധ്യമങ്ങളില്‍ വരെ ഇത് വാര്‍ത്തയായതിനെ തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പോലും മണിയെ വിമര്‍ശിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പച്ച ബ്ലൌസ് ഉത്തരവ് : വിദ്യാഭ്യാസ രംഗത്തെ ലീഗ് വല്‍ക്കരണത്തിനെതിരെ പ്രതിഷേധം
Next »Next Page » ഇടപ്പള്ളി മലയാള കവിതയിലെ കാല്പനിക വിപ്ലവം »



  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine