- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി
ഒഞ്ചിയം: ടി. പി. ചന്ദ്രശേഖരന്റെ ഓര്‍മ്മകളുമായി ഭാര്യ രമയും മകനും അമ്മൂമ്മയും മുത്തശ്ശനും ടി. പി. എന്നു പേരിട്ട പുതിയ വീട്ടിലേക്ക് താമസം മാറി. ഒരു കുടുംബത്തിന്റേയും സ്വപ്നങ്ങളും പ്രതീക്ഷകളും സന്തോഷവുമാണ് ഒരു സംഘം കൊലയാളികൾ ഇരുളിന്റെ മറവില്‍ അമ്പത്തൊന്നു വെട്ടുകളിലൂടെ ഇല്ലാതാക്കിയത്. സ്വന്തം വീട്ടില്‍ ഒരു രാത്രി പോലും കിടന്നുറങ്ങുവാന്‍ ടി. പി. ക്ക് ഭാഗ്യമുണ്ടായില്ല. വീടിന്റെ പണി പൂർത്തിയാകും മുൻപ് മെയ് നാലിന് രാത്രി പത്തു മണിയോടെ ഒരു സംഘം ടി. പി. ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തി. ടി. പി. കൊല്ലപ്പെട്ടതിനു ശേഷം വി. എസ്. അച്യുതാനന്ദന്‍ ജൂണ്‍ രണ്ടിനു ടി. പി. യുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കൈ പിടിച്ചാണ് രമ പുതിയ വീട്ടിലേക്ക് കയറിയത്. ജൂലൈ ആദ്യ വാരം ഗൃഹപ്രവേശം നടത്തണം എന്നായിരുന്നു ചന്ദ്രശേഖരന്റെ ആഗ്രഹം.
തന്റെ ജീവിതം ജനങ്ങള്‍ക്കൊപ്പമാണെന്ന് തിരിച്ചറിഞ്ഞ ടി. പി. ക്ക് സ്വന്താമായി വീടൊരുക്കുമ്പൊളും അക്കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. കാണുവാന്‍ വരുന്നവർക്ക് ഇരിക്കുവാനും ദൂര ദിക്കുകളീല്‍ നിന്നും വരുന്ന സഖാക്കള്‍ക്ക് താമസിക്കുവാനും ഉള്ള സൌകര്യം വീട്ടില്‍ ഒരുക്കിയിരുന്നു. സ്വന്തമായൊരു വീടെന്ന സ്വപ്നം ഇല്ലാതിരുന്ന ടി. പി. യെ ഭാര്യ രമയാണ് വീടു വെയ്ക്കുവാന്‍ പ്രേരിപ്പിച്ചത്. 2009 നവമ്പറില്‍ വീടിന്റെ നിര്‍മ്മാണം ആരംഭിച്ചു. വീടു നിര്‍മ്മിക്കുന്നതില്‍ സഖാക്കളും ടി. പി. ക്കൊപ്പം ചേര്‍ന്നു. ടി. പി. യുടെ മരണ ശേഷം വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചെങ്കിലും അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ അത് പൂര്‍ത്തിയാക്കുകയായിരുന്നു.
ടി. പി. ചന്ദ്രശേഖരന്‍ ഇല്ലാത്ത വീടിന്റെ കുടിയിരിക്കല്‍ ചടങ്ങ് വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ഒരു ചടങ്ങായി ചുരുക്കി. രമയുടെ പിതാവ് കെ. കെ. മാധവനും ഒപ്പം ചില അടുത്ത ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ സംബന്ധിച്ചത്‍. ടി. പി. എന്ന ഈ വീട് ഒഞ്ചിയത്തിന്റെ ഭൂമിയില്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ നടുക്കം ജനിപ്പിക്കുന്ന ഒരു സ്മാരകം കൂടെയായി മാറുന്നു.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം
ഇടുക്കി: രാഷ്ടീയ പ്രതിയോഗികളെ ലിസ്റ്റു തയ്യാറാക്കി കൊലപ്പെടുത്തിയതു സംബന്ധിച്ച് വിവാദ പ്രസംഗം നടത്തിയ മുന്‍ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായി. രാവിലെ പത്തുമണിയോടെ തൊടുപുഴ ഡി.വൈ.എസ്.പി ഓഫീസില്‍ സി.പി.എം ജില്ലാ സെക്രട്ടറിയും എം.എല്‍.എയുമായ കെ.കെ. ജയചന്ദ്രനോടൊപ്പമാണ് മണി എത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് ചോദ്യം ചെയ്യലിനു ഹാജരായില്ലെങ്കില്‍ അറസ്റ്റു ചെയ്യുവാനും പോലീസിനു ആലോചനയുണ്ടായിരുന്നു.
പോലീസ് ചൊദ്യം ചെയ്യലിനു ഹാജരാകുവാന്‍ ആവശ്യപ്പെട്ട് രണ്ടു തവണ നോട്ടീസ അയച്ചിട്ടും ഹാജരായിരുന്നില്ല. ഏതാനും ദിവസങ്ങളായി എം.എം. മണി ഓളില്‍ ആയിരുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മണി ഒളിവില്‍ പോയിട്ടില്ലെന്നും തല്‍ക്കാലത്തേക്ക് മാറി നിന്നതാകാം എന്നുമാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി മാധ്യമങ്ങളോട് പറഞ്ഞത്. പ്രസംഗത്തെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മണിയോട് അന്വേഷണ സംഘം ചൊദ്യം ചെയ്യലിനു ഹാജരാകുവാന്‍ ആവശ്യപ്പെട്ടെങ്കിലും അത് ഒഴിവാക്കുവാനായി മണി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി മണിയുടെ ആവശ്യം അംഗീകരിച്ചില്ല. മണിയുടെ വിവാദ പ്രസംഗത്തെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മണി സുപ്രീം കോടതിയെ സമീപിക്കുവാന്‍ ഉള്ള ആലോചനയില്‍ ആയിരുന്നു. അതിനിടയിലാണ് സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായത്.
മണിയുടെ പ്രസംഗത്തിനെതിരെ ശക്തമായ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. ദേശീയ മാധ്യമങ്ങളില്‍ വരെ ഇത് വാര്‍ത്തയായതിനെ തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പോലും മണിയെ വിമര്‍ശിച്ചിരുന്നു.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, ക്രമസമാധാനം, പോലീസ്
കൊച്ചി: വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. കെ. അബ്ദുറബ്ബ് പങ്കെടുക്കുന്ന ചടങ്ങില്‍ അധ്യാപികമാര്‍ പച്ച ബ്ലൌസ് ധരിച്ചെത്തണമെന്ന ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ഡി. വൈ. എഫ്. ഐ. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോണ്‍ഗ്രസ്സ് അനുകൂല സംഘടനയായ കെ. പി. എസ്. ടി. യു. ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പച്ച ബ്ലൌസ് ഉത്തരവിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. സര്‍വ്വ ശിക്ഷാ അഭിയാന്‍ എറണാകുളത്ത് നടത്താനിരുന്ന ചടങ്ങില്‍ അധ്യാപികമാര്‍ പച്ച ബ്ലൌസ് ധരിച്ചെത്തണം എന്ന ഉത്തരവിറക്കിയത് പ്രൊജക്ട് ഓഫീസര്‍ കെ. എം. അലിയാരാണ്. സംഭവം വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ സസ്പെന്റ് ചെയ്തു. അധ്യാപക സംഘടനകളില്‍ നിന്നും പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ചടങ്ങ് മാറ്റി വെച്ചു.
അധ്യാപികമാരെ കൊണ്ട് ഉത്തരവിലൂടെ പച്ച ബ്ലൌസ് ധരിപ്പിക്കുന്നതിനെതിരെ എസ്. എൻ. ഡി. പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. ഇത്തരം നടപടി കേരളീയര്‍ക്ക് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. പച്ച നിറം പ്രകൃതിയുടെ നിറമാണ്. എന്നാല്‍ അത് ലീഗിന്റെ കൊടിയുടെ നിറം കൂടെയാണ്. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്നും എടുത്തു മാറ്റുവാന്‍ നേരത്തെ തന്നെ തങ്ങള്‍ ആവശ്യപ്പെട്ടതാണെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്നും എടുത്തു മാറ്റാന്‍ ലത്തീൻ കത്തോലിക്ക അസോസിയേഷന്‍ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയില്‍ ലീഗ് നേതാക്കളോ അനുകൂലികളോ ഉള്‍പ്പെടുന്ന മുപ്പത്തഞ്ച് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുവാന്‍ ഉള്ള തീരുമാനവും വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഗംഗ എന്ന പേരു മാറ്റി ഗ്രേസ് ആക്കിയതും നേരത്തെ വിവാദമായിരുന്നു.
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്സൈറ്റുകളിലും വിദ്യാഭ്യാസ രംഗത്തെ ലീഗ് വല്‍ക്കരണത്തിനെതിരെ ശക്തമായ പ്രതികരണവും പരിഹാസവുമാണ് ഉയര്‍ന്നിട്ടുള്ളത്.
- ലിജി അരുണ്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, വിദ്യാഭ്യാസം, വിവാദം, സ്ത്രീ
കണ്ണൂര്‍ : സി. പി. എം. കേന്ദ്ര കമ്മറ്റി അംഗം ഇ. പി. ജയരാജനെ വധിക്കുവാന്‍ കോണ്‍ഗ്രസ്സ് നേതാവും എം. പി. യുമായ കെ. സുധാകരന് പദ്ധതിയിട്ടതായി മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാവുമായ പ്രശാന്ത് ബാബുവാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്. സുധാകരന്റെ നടാലിലുള്ള വീട്ടില്‍ വച്ചായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തതെന്നും കണ്ണൂരിലെ സെവ്റി ഹോട്ടലിലും സഹകരണ പ്രസ്സിലും ഉണ്ടായ ആക്രമണങ്ങളിലും കെ. സുധാകരന് പങ്കുണ്ടെന്നും പ്രശാന്ത് പറയുന്നു. അക്രമങ്ങള്‍ക്ക് കൊട്ടേഷന്‍ സംഘങ്ങളെയാണ് ഉപയോഗിച്ചതെന്നും, യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തുവാന്‍ പോലീസുമായി ഗൂഢാലോചന നടത്തുകയും ഗുണ്ടകള്‍ക്ക് പകരം പാര്‍ട്ടി പ്രവര്‍ത്തകരെ പ്രതിയാക്കുകയാണ് ഉണ്ടായതെന്നും പ്രശാന്ത് ബാബു വെളിപ്പെടുത്തുന്നു.
മുൻ ഡ്രൈവറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ. സുധാകരന്റെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് എം. എല്‍. എ. ആവശ്യപ്പെട്ടു. പ്രശാന്ത് ബാബുവിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഇ. പി. ജയരാജനും ആവശ്യപ്പെട്ടിട്ടുണ്ട്. ടി. പി. വധക്കേസില്‍ സി. പി. എം. നേതാക്കള്‍ അറസ്റ്റു ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മുതിർന്ന കോണ്‍ഗ്രസ്സ് നേതാവ് കെ. സുധാകരന് എം. പി. ക്ക് എതിരെ ഉള്ള ഈ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ്സിനു തിരിച്ചടിയായിട്ടുണ്ട്.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍