തിരുവനന്തപുരം:റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ പോലീസിന് മേല്‍ ആരുടേയും സമ്മര്‍ദ്ദമില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും ഡിജിപി ജേക്കബ് പുന്നൂസ് വ്യക്തമാക്കി.
തിരുവനന്തപുരം:റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ പോലീസിന് മേല്‍ ആരുടേയും സമ്മര്‍ദ്ദമില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും ഡിജിപി ജേക്കബ് പുന്നൂസ് വ്യക്തമാക്കി.
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്‌ട്രീയ നേതാക്കള്‍, പോലീസ്
തലപ്പുഴ: വയനാട്ടിലെ ആദിവാസികള്‍ തലപ്പുഴയിലും കുടില്‍കെട്ടല്‍ സമരം ആരംഭിച്ചു. നിക്ഷിപ്ത വനഭൂമി കൈയേറി കുടിലുകള്‍ കെട്ടി സമരം ആരംഭിച്ചു. ഇതോടെ വയനാട് ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി വ്യത്യസ്ത സംഘടനകളുടെ നേതൃത്വത്തില്‍ ആദിവാസി ഭൂസമരം വ്യാപിക്കുകയാണ്. ആദിവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെയാണ് തലപ്പുഴയില്‍ കുടില്‍കെട്ടല്‍ സമരം ആരംഭിച്ചത്. സമരം വ്യാപിപ്പിക്കുമെന്ന് കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ആദിവാസി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ചീയമ്പം 73 ആദിവാസി കോളനിക്കടുത്ത വനഭൂമിയിലും ഇരുളം മാതമംഗലത്തും മാനന്തവാടി താലൂക്കില്‍ രണ്ടിടങ്ങളിലും ചൊവ്വാഴ്ച സമരം തുടങ്ങിയിരുന്നു. കൂടാതെ മാനന്തവാടി പഞ്ചായത്തിലെ പഞ്ചാരക്കൊല്ലിയിലും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വെണ്മണിയിലും ആദിവാസി കോണ്‍ഗ്രസും പഞ്ചാരക്കൊല്ലിയില്‍ ആദിവാസി ക്ഷേമ സമിതിയും നിക്ഷിപ്ത വനഭൂമി കൈയേറി.
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, പോലീസ്
വടകര : റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ നാല് പേര്‍ പിടിയിലായി. ഇതില്‍ സി. പി. എം. ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗമായ പടയങ്കണ്ടി രവീന്ദ്രന്‍, ദീപു എന്ന കുട്ടന്‍, ലംബു പ്രദീപ്, രഞ്ചിത്ത് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത് എന്നറിയുന്നു. ഇവര്‍ക്കൊപ്പം സി. പി. എമ്മിന്റെ മറ്റൊരു നേതാവും പിടിയിലായിട്ടുണ്ടെങ്കിലും ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഒപ്പം കൊലയ്ക്ക് വേണ്ടി ഉപയോഗിച്ച അഞ്ച് വടിവാളുകള്‍ ചൊക്ലിയിലെ ഒരു കിണറ്റില്‍ നിന്നും കണ്ടെടുത്തു.
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, പോലീസ്
ആലപ്പുഴ: ഇനിയും സി. പി. എമ്മില്‍ നില്‍ക്കുന്നത് ആത്മഹത്യക്ക് തുല്യമാണെന്നും അതിനാല്‍ ടി. പി. ചന്ദ്രശേഖരന്‍ വധത്തില് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനു ദുഃഖമുണ്ടെങ്കില്‍ പാര്‍ട്ടിക്കു പുറത്തുവരണമെന്നും ബംഗാളി എഴുത്തുകാരിയും ജ്‌ഞാനപീഠ പുരസ്‌കാര ജേത്രിയുമായ മഹാശ്വേതാ ദേവി പറഞ്ഞു. ഈ ദാരുണമായ സംഭവത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ മൗനം ദൗര്‍ഭാഗ്യകരമാണ്. ഈ രീതി പാടില്ലാത്തതാണ്. എതിരാളികളെ കൊല്ലുന്ന രാഷ്‌ട്രീയ അക്രമങ്ങള്‍ തുടര്‍ന്നാല്‍ ജനമനസില്‍നിന്നു പാര്‍ട്ടി തുടച്ചുമാറ്റപ്പെടും. കേരള സാഹിത്യ അക്കാദമി ആലപ്പുഴയില്‍ സംഘടിപ്പിച്ച തകഴി ജന്മശതാബ്‌ദിയാഘോഷം ഉദ്‌ഘാടനം ചെയ്യാനെത്തിയ മഹാശ്വേതാദേവി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മഹാശ്വേതാ ദേവി ഇന്ന് ഒഞ്ചിയം സന്ദര്‍ശിക്കും
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, ദുരന്തം
കൊല്ലം: മന്ത്രി ഗണേഷ് കുമാറിനും യു. ഡി. എഫ്. നേതൃത്വത്തിനു മെതിരെ രൂക്ഷമായ വിമര്‍ശനവുമായി ആര്‍. ബാലകൃഷ്‌ണപിള്ള വീണ്ടും രംഗത്തെത്തി. പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ ഗണേഷ് വളര്‍ന്നിട്ടില്ലെന്നും, തന്റെ പാര്‍ട്ടിയിലും കുലംകുത്തികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാര്‍ പാര്‍ട്ടിക്ക് വഴങ്ങുന്നില്ല, തന്നിഷ്ട പ്രകാരം നീങ്ങുന്നു എന്നും, അതിനാല്‍ പാര്‍ട്ടി തീരുമാന പ്രകാരം എത്രയും പെട്ടെന്ന് പ്രശനം ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പത്തു മാസം മുന്‍പ് തന്നെ പരാതി ഉന്നയിച്ചതാണ്. യഥാസമയം യു. ഡി. എഫ്. നേതൃത്വം ഇടപെട്ട് അത് പരിഹരിച്ചിരുന്നുവെങ്കില്‍ നിലവിലെ സ്‌ഥിതി ഉണ്ടാകുമായിരുന്നില്ല. പാര്‍ട്ടിക്ക് അതീതനാകാന്‍ ആരെയും അനുവദിക്കില്ലെന്നും, അങ്ങനെ ഗണേഷ് കരുതേണ്ട എന്നും പിള്ള കൂട്ടിച്ചേര്‍ത്തു.
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്‌ട്രീയ നേതാക്കള്‍