- എസ്. കുമാര്‍
വായിക്കുക: ഉത്സവം, തൃശ്ശൂര്‍ പൂരം, മതം
തൃശ്ശൂര്‍: പാറമേക്കാവ്, തിരുവമ്പാടി എന്നീ പ്രധാന ക്ഷേത്രങ്ങളിലും ഒപ്പം മറ്റു ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം പൂര്‍ത്തിയായതോടെ നഗരം പൂര ലഹരിയിലേക്ക്. മെയ് ഒന്ന് ചൊവ്വാഴ്ചയാണ് വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം. പാറമേക്കാവ് ദേവീദാസന്റെ പുറത്ത് എഴുന്നള്ളിയ ഭഗവതിയെ സാക്ഷി നിര്‍ത്തിക്കൊണ്ട് ഉച്ചക്ക് 12നും 12.15 നും ഇടയില്‍ ഉള്ള മുഹൂര്‍ത്തത്തില്‍ ദേശക്കാരണവരായ എ. എസ്. കുറുപ്പാളിന്റെ സമ്മതം വാങ്ങിയതിനു ശേഷം ദേശക്കാര്‍ കൊടിയുയര്‍ത്തി. തന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക പൂജകള്‍ നടന്നു. തുടര്‍ന്ന് മണികണ്ഠനാലിലും ക്ഷേത്രാങ്കണത്തിലെ പാലമരത്തിലും സിംഹമുദ്രയുള്ള കൊടികള്‍ ഉയര്‍ത്തി. മേളകുലപതി പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മേളവും ഉണ്ടായി. രാവിലെ 11.30 നും 12 നും ഇടയില്‍ ആയിരുന്നു തിരുവമ്പാടി ക്ഷേത്രത്തിലെ കൊടിയേറ്റം. ഭൂമി പൂജ നടത്തിയ ക്ഷേത്രം ദേശക്കാര്‍ കൊടിയുയര്‍ത്തി. പുലിയന്നൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പ്രത്യേകം പൂജകള്‍ നടന്നു. ഉഷ:ശീവേലിക്ക് കിഴക്കൂട്ട് അനിയന്‍മാരാരുടെ നേതൃത്വത്തില്‍ മേളം അരങ്ങേറി. തിരുവമ്പാടി ശിവസുന്ദറിന്റെ പുറത്തേറിയായിരുന്നു തിരുവമ്പാടി ഭഗവതിയുടെ പൂരം പുറപ്പാട്. നടുവില്‍ മഠത്തില്‍ ആറാട്ട് കഴിഞ്ഞ് വൈകുന്നേരം ഭഗവതി തിരിച്ചെഴുന്നള്ളി.
ആധുനിക തൃശ്ശൂരിന്റെ ശില്പിയായ ശക്തന്‍ തമ്പുരാനാണ് ഇന്നു കാണുന്ന രീതിയില്‍ തൃശ്ശൂര്‍ പൂരത്തെ ചിട്ടപ്പെടുത്തിയത്. ഏതാണ്ട് 220 വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഇതിനെന്ന് കരുതപ്പെടുന്നു.പൂര ദിവസം രാവിലെ കണിമംഗലം ശാസ്താവ് “മഞ്ഞും വെയിലും“ ഏല്‍ക്കാതെ തെക്കേ ഗോപുര നട കടന്ന് എത്തുന്നതൊടെ ആണ് മുപ്പത്താറു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന തൃശ്ശൂര്‍ പൂരത്തിനു തുടക്കമാകുക. തുടര്‍ന്ന് മറ്റു ഘടക ക്ഷേത്രങ്ങളില്‍ നിന്നും പൂരങ്ങള്‍ ക്രമപ്രകാരം വടക്കുംനാഥ സന്നിധിയിലേക്ക് എത്തും. ഇതിനിടയില്‍ തിരുവമ്പാടി ഭഗവതി എഴുന്നള്ളി മഠത്തിലേക്ക് എത്തിയിട്ടുണ്ടാകും. അവിടെ ഇറക്കി പൂജ കഴിഞ്ഞ് വിശ്രമിച്ച് വടക്കുംനാഥനെ വണങ്ങുവാന്‍ പാണികൊട്ടി പുറപ്പെടും. ഇതാണ് പ്രസിദ്ധമായ മഠത്തില്‍ വരവ്.
തിരുവമ്പാടി ശിവസുന്ദര്‍ ആണ് മഠത്തില്‍ വരവിന് തിടമ്പേറ്റുക. ഉച്ചക്ക് പന്ത്രണ്ടരയോടെ പാറമേക്കാവ് ഭഗവതി പതിനാലാനകളുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളും. കിഴക്കേ ഗോപുര നട കടന്ന് ഇലഞ്ഞിച്ചോട്ടില്‍ എത്തുന്നതോടെ ഇലഞ്ഞിച്ചോട്ടില്‍ മേളപ്പെരുമഴ തീര്‍ക്കുവാന്‍ പെരുവനം കുട്ടന്‍ മാരാരും സംഘവും തയ്യാറായിട്ടുണ്ടാകും. ഇലഞ്ഞിത്തറ മേളം കഴിഞ്ഞ് തെക്കോട്ടിറങ്ങി മഹാരാജാവിന്റെ പ്രതിമയെ വണങ്ങുന്നു. തിരിച്ചു വരുമ്പോഴേക്കും തിരുവമ്പാടി വിഭാഗം തെക്കോട്ടിറങ്ങി തെക്കേ ഗോപുരത്തിനു കീഴെ അണിനിരന്നിട്ടുണ്ടാകും. ഈ സമയം പതിനാലാനകളുടെ അകമ്പടിയോടെ പാറമേക്കാവ് ഭഗവതി സ്വരാജ് റൌണ്ടില്‍ അഭിമുഖമായി നില്‍ക്കും. തുടര്‍ന്ന് മാനത്ത് വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന കുടമാറ്റം. മുറപ്രകാരം രാത്രി പൂരങ്ങള്‍. തുടര്‍ന്ന് വടക്കും നാഥന്റെ ആകാശത്തെ വര്‍ണ്ണ ശബ്ദങ്ങള്‍കൊണ്ട് മുഖരിതമാക്കുന്ന വെടിക്കെട്ട്. പിറ്റേന്ന് ഉച്ചയോടെ ദേവിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതൊടെ പൂരത്തിനു തിരശ്ശെല താഴും.
- എസ്. കുമാര്‍
തൃശൂര്‍ : മാനവികത യുടെ സന്ദേശ വുമായി കാന്തപുരം എ. പി. അബുബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരള യാത്ര തൃശ്ശൂരില്‍ എത്തു മ്പോള്‍ പത്തു പെണ്‍ കുട്ടികള്‍ സുമംഗലി കളാകും.
ജില്ലയിലെ പാവപ്പെട്ട പത്തു പെണ്‍കുട്ടികളുടെ വിവാഹവും കൂടാതെ രണ്ടു ആംബുലന്‍സ് സര്‍വ്വീസു കളുടെ ഉത്ഘാടനവും തൃശൂര്‍ ദയ ആശുപത്രി യിലേക്ക് പാവപ്പെട്ട രോഗികള്‍ക്ക് സൌജന്ന്യ ഡയാലിസിസ് ചെയ്യാനുള്ള രണ്ടു മെഷിനുകളുടെ വിതരണവും നടക്കും.
കൂടാതെ തെരഞ്ഞെടുത്ത പാവപ്പെട്ട നൂറു രോഗികള്‍ക്ക് വര്‍ഷ ത്തില്‍ പതിനായിരം രൂപക്കുള്ള മെഡിക്കല്‍ കാര്‍ഡിന്റെ വിതരണവും നടക്കും. എസ്. വൈ. എസ്. തൃശൂര്‍ ജില്ലാ കമ്മിറ്റി യുടെ ആശ്വാസ പദ്ധതിയായ “സാന്ത്വനം” പദ്ധതി യുടെ ഭാഗ മായാണ് ഇത് നാടിന്നു സമര്‍പ്പിക്കുന്നത്.
– മുബാറക് കരയാമുട്ടം
- pma
വായിക്കുക: മതം
ചങ്ങനാശ്ശേരി: മുസ്ലിം ലീഗിന് അഞ്ചാമത് ഒരു മന്ത്രി സ്ഥാനം കൂടി നല്‍കിയ യു ഡി എഫ് തീരുമാനം ഒട്ടും ഉചിതമായില്ല എന്നും വോട്ട് ചെയ്ത ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ് ഇത് എന്നും എൻ . എസ്. എസ്. പ്രതികരിച്ചു. മഞ്ഞളാം കുഴി അലിയെ മന്ത്രിയാക്കുന്നതിനെതിരെ പല സമുദായ സംഘടനകളും കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്, മതം
കൊല്ലം :മത്സ്യത്തൊഴിലാളികളെ കടലില്‍ വച്ച് വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ സന്ദര്‍ശിക്കുന്നതിനായി ഒരു സംഘം വൈദികര്‍ കേരളത്തില്‍ എത്തി. കേസില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കായാണ് വൈദികര്‍ എത്തിയതെന്ന് സൂചനയുണ്ട്. കൊല്ലം രൂപതയിലെ ചില വൈദികരുമായി സംഘം സ്ഥിതിഗതികളെ സംബന്ധിച്ച് ചര്‍ച്ച നടത്തി. വെടിവെപ്പില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളിയുടെ വീടുകള്‍ ഇവര്‍ സന്ദര്‍ശിച്ചു. ഇവര്‍ പ്രാര്‍ഥന മാത്രമാണ് നടത്തിയതെന്നാണ് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ വ്യക്തമാക്കിയത്.
- എസ്. കുമാര്‍