തൃശ്ശൂര്‍ : സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നടപ്പില്‍ കൊണ്ടു വരുന്ന ‘സമ്പുഷ്ട കേരളം’ പദ്ധതി യുടെ ഭാഗമായി നടന്നു വരുന്ന കുടുംബ സർവ്വേയോട് എല്ലാ വരും സഹ കരിക്കണം എന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു. അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണ ക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യ ത്തോടെ ഉള്ള താണ് ‘സമ്പുഷ്ട കേരളം’ പദ്ധതി.
അങ്കണ വാടി ജീവന ക്കാർ വീടു കളില്‍ എത്തി സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴി യാണ് വിവര ശേഖരണം നടത്തുന്നത്. കുട്ടികളിലെ വളർച്ച മുരടിപ്പ്, പോഷക ആഹാര ക്കുറവ് തുടങ്ങിയവ മനസ്സി ലാക്കുന്ന തിനും പരിഹാര നടപടികൾ സ്വീകരിക്കുകയു മാണ് ഇതി ലൂടെ ഉദ്ദേശിക്കുന്നത്.
ഈ കുടുംബ സർവ്വേ യിൽ കൃത്യമായ വിവര ങ്ങൾ നൽകണം. പൗരത്വ രജി സ്റ്റർ വിഷയ വുമായി ഈ സർവ്വേ ക്ക് യാതൊരു ബന്ധവും ഇല്ല എന്നും ആശങ്ക പ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലാ എന്നും ബന്ധ പ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സർവ്വേ യുമായി ബന്ധപ്പെട്ട് ചില കേന്ദ്ര ങ്ങളിൽ നിന്നും ആശങ്ക കളും തെറ്റി ദ്ധാരണ കളും പ്രകടി പ്പിച്ച തിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പു കളുടെ യോഗം തൃശ്ശൂര്‍ കളക്ട റേറ്റിൽ ചേർന്നു. എ. ഡി. എം. റെജി പി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ സുരക്ഷണ, സീനിയർ സൂപ്രണ്ട് ഷറഫുദ്ദീൻ എന്നിവർ സംബന്ധിച്ചു.