പി.സി.ജോര്‍ജ്ജിനെ എത്തിക്സ് കമ്മറ്റി തെളിവെടുപ്പിനായി വിളിച്ചു വരുത്തും

April 15th, 2013

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിനെ വിളിച്ചു വരുത്തി തെളിവെടുക്കുവാന്‍ നിയമസഭയുടെ പ്രിവില്ലേജ് ആന്റ് എത്തിക്സ് കമ്മറ്റി തീരുമാനിച്ചു. ജെ.എസ്.എസ് നേതാവ് കെ.ആര്‍.ഗൌരിയമ്മയെ കുറിച്ച് നടത്തിയ അധിക്ഷേപകരമായ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. അടുത്ത മാസം എട്ടാം തിയതി തെളിവെടുപ്പ് നടത്തുവാനാണ് തീരുമാനം. ജോര്‍നെതിരെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയെ തുടന്നാണ് നടപടി. സ്പീക്കര്‍ പരാതി എത്തിക്സ് കമ്മറ്റിക്ക് വിടുകയായിരുന്നു.

ജോര്‍ജ്ജ് നടത്തിയ പരാമര്‍ശത്തിനെതിരെ ജെ.എസ്.എസ് രംഗത്തെത്തിയിരുന്നു. ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റണമെന്നും അവര്‍ യു.ഡി.എഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു എം.എല്‍.എ പോലും ഇല്ലാത്ത ചെറിയ കക്ഷിയായ ജെ.എസ്.എസിന്റെ ആവശ്യം യു.ഡി.എഫ് നേതൃത്വം ഇനിയും ഗൌരവമായി എടുത്ത് ജോര്‍ജ്ജിനെതിരെ എന്തെങ്കിലും നടപടിയെടുക്കുവാന്‍ തയ്യാറായിട്ടില്ല്ല.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സരസ്വതി സമ്മാൻ സുഗതകുമാരിക്ക്

March 19th, 2013

sugathakumari-epathram

കോഴിക്കോട് : സാഹിത്യ രംഗത്തെ ഏറ്റവും വിലപിടിപ്പുള്ള പുരസ്കാരമായ സരസ്വതി സമ്മാൻ മലയാള കവയിത്രി സുഗതകുമാരിക്ക് ലഭിച്ചു. പത്ത് ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ബിർള ഫൌണ്ടേഷൻ ഏർപ്പെടുത്തിയ ഈ പുരസ്കാരം. സുഗതകുമാരിയുടെ മണലെഴുത്ത് എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.

ഇതിന് മുൻപ് ബാലാമണിയമ്മയ്ക്കും അയ്യപ്പപ്പണിക്കർക്കും മാത്രമാണ് മലയാളത്തിൽ നിന്നും ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്. മലയാളത്തിന് ലഭിച്ച അംഗീകാരമാണ് തന്റെ പുരസ്കാരം എന്നും മലയാള ഭാഷയെ സ്നേഹിക്കാൻ തന്നെ പഠിപ്പിച്ച തന്റെ മാതാപിതാക്കൾക്ക് താൻ ഈ സമ്മാനം സമർപ്പിക്കുന്നു എന്നും സുഗതകുമാരി പ്രതികരിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തിരൂരില്‍ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി മുഹമ്മദ് ജാസിം അറസ്റ്റില്‍

March 8th, 2013

കോഴിക്കോട്: തിരൂരില്‍ മൂന്നു വയസ്സുകാരിയായ തമിഴ് നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതി പോലീസ് പിടിയില്‍. പരപ്പനങ്ങാടി ചെറമംഗലം റെയില്‍‌വേഗേറ്റിനു സമീപം താമസിക്കുന്ന കാഞ്ഞിരക്കണ്ടി വീട്ടില്‍ മുഹമ്മദ് ജാസിമാണ്(23) കോഴിക്കോട് വച്ച് പോലീസ് പിടിയിലായത്. പീഡനം നടത്തിയ ശേഷം മുങ്ങിയ ഇയാളെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ചിലരില്‍ ഇന്നും ലഭിച്ച സൂചനകള്‍ പ്രകാരവുമാണ് പിടികൂടാനായത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന.നേരത്തെയും ഇയാള്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക ആക്രമണം നടത്തിയതായിട്ടാണ് വിവരം.

മൃഗങ്ങളെ ലൈംഗികമായി ബന്ധപ്പെടുവാന്‍ ഉപയോഗിക്കല്‍, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനങ്ങള്‍ തുടങ്ങിയ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ് പ്രതിയായ മുഹമ്മദ് ജാസിം എന്നാണ് പോലീസ് പറയുന്നത്. മോഷണം, സ്ത്രീകളെ കടന്നു പിടിക്കല്‍, കഞ്ചാവുള്‍പ്പെടെ ഉള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും തുടങ്ങി നിരവധി സംഭവങ്ങളില്‍ ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ട്.

അമ്മയോടൊപ്പം കടത്തിണ്ണയില്‍ ഉറങ്ങുകയായിരുന്ന മൂന്നു വയസ്സുകാരിയെ തിങ്കളാഴ്ച രാത്രി ഇയാള്‍ തട്ടിക്കോണ്ടു പോയി സമീപത്തുള്ള മഹിളാ സമാജം കെട്ടിടത്തിന്റെ വരാന്തയില്‍ വച്ച് ക്രൂമായി പീഡിപ്പിക്കുകയായിരുന്നു. പീഡന സമയത്ത് കുഞ്ഞിന്റെ വായില്‍ തുണി കുത്തിത്തിരുകിയിരുന്നു.പീഡനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ പ്രതി ഉപേക്ഷിക്കുകയായിരുന്നു.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അമ്മ മറ്റു ചിലര്‍ക്കൊപ്പം അന്വേഷണം ആരംഭിച്ചു. ഈ സമയത്ത്
ജാസിം തിരിച്ചെത്തി കുട്ടിക്കായുള്ള തെരച്ചിലില്‍ പങ്കെടുക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ തിരൂരില്‍ നിന്നും താനൂരിലേക്ക് ഓട്ടോയില്‍ എത്തി അവിടെനിന്നും കാസര്‍ഗോട്ടേക്ക് പോകുകയുമായിരുന്നു. അവിടെ നിന്നും തിരിച്ചെത്തി വീണ്ടും കോഴിക്കോട്ടേക്ക് പോയി. അവിടെ വച്ച് പോലീസിന്റെ പിടിയില്‍ അകപ്പെടുകയായിരുന്നു. രാത്രിയോടെ തിരൂരില്‍ എത്തിച്ചു. ഡി.വൈ.എസ്.പി ഓഫീസ് പരിസരത്ത് തടിച്ചു കൂടിയ ജനക്കൂട്ടം പ്രതിക്കെതിരെ ശക്തമായ രോഷപ്രകടനമാണ് നടത്തിയത്. ഓഫീസിലേക്ക് കോണ്ടുവരുന്നതിനിടയില്‍ ഇയാള്‍ക്ക് നാട്ടുകാരില്‍ നിന്നും അടികിട്ടി. പ്രതിയെ നാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

പീഡനത്തെ തുടര്‍ന്ന് ഗുരുതരമായ പരിക്കുകളാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായത്.ശസ്ത്രക്രിയക്ക് വിധേയയാക്കിയ കുട്ടി അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അപമര്യാദയാര്‍ന്ന പരാമര്‍ശം: വയലാര്‍ രവിയ്ക്കെതിരെ പ്രതിഷേധവുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍

February 13th, 2013

കൊച്ചി: വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയാര്‍ന്ന രീതിയില്‍ പ്രതികച്ചതിന് കോണ്‍ഗ്രസ്സ് നേതാവും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവി മാപ്പു പറയണമെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍. നെറ്റ്‌വര്‍ക്ക് ഓഫ് വുമണ്‍ മീഡിയയുടെ നേതൃത്വത്തില്‍ ആണ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
ജോലിയുടെ ഭാഗമായാണ് മാധ്യമ പ്രവര്‍ത്തക ചോദ്യം ചോദിച്ചതെന്നും സ്ത്രീ വിരുദ്ധത നിറഞ്ഞ പെരുമാറ്റമാണ് വയലാര്‍ രവിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അവര്‍ പറഞ്ഞു.

സൂര്യനെല്ലി പീഡനക്കേസില്‍ കോണ്‍ഗ്രസ്സ് നേതാവും എം.പിയുമായ പി.ജെ കുര്യന്റെ പങ്കാളിത്തം സംബന്ധിച്ച് പ്രതിയായ ധര്‍മ്മരാജന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതികരണം ആരാഞ്ഞപ്പോള്‍ ആണ് വയലാര്‍ രവിയില്‍ നിന്നും ദ്വയാര്‍ഥ പ്രയോഗം നിറഞ്ഞ പ്രതികരണം ഉണ്ടായത്. ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകയോട് ക്ഷുഭിതനായ മന്ത്രി കുര്യനോട് എന്താണ് ഇത്ര വ്യക്തിവിരോധം? മുന്‍‌പ് വല്ല അനുഭവവും ഉണ്ടായിട്ടുണ്ടോ?’ ഉണ്ടെങ്കില്‍ പറയൂ’ എന്നാണ് ചോദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിടുകയും ചെയ്തിരുന്നു. മുതിര്‍ന്ന ഒരു കേന്ദ്ര മന്ത്രിയില്‍ നിന്നും ഒരു വനിതാ മാധ്യമ പ്രവര്‍ത്തകക്ക് നേരെ ഉണ്ടായ പ്രതികരണം അവിടെ ഉണ്ടായിരുന്നവരെ അമ്പരപ്പിച്ചു. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ പീഡനക്കെസുകള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചു വരികയാണ്. കോളിളക്കം സൃഷ്ടിച്ച ഒരു സ്ത്രീപീഡനക്കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവിനെതിരെ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ അതേ പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ആരായുക മാത്രമാണ്‍` ചെയ്തത്. അതിന്റെ പേരിലാണ് ഒരു സ്ത്രീയായ മാധ്യമ പ്രവര്‍ത്തകയോട് മാന്യമായ രീതിയില്‍ പെരുമാറാന്‍ പോലും അദ്ദേഹം മറന്നുകൊണ്ട് അപമാനകരമായ രീതിയിലെ പെരുമാറിയത്.

മാധ്യമപ്രവര്‍ത്തകരില്‍ നിന്നും തനിക്ക് ഇഷ്ടപ്പെടാത്ത ചൊദ്യങ്ങള്‍ ഉയരുമ്പോള്‍ അവരോട് മാന്യമല്ലാത്ത രീതിയില്‍ മുമ്പും പ്രതികരിച്ചിട്ടുണ്ട്.നേരത്തെ എയര്‍ ഇന്ത്യയില്‍ നിന്നും യാത്രക്കാര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ അതു സംബന്ധിച്ച് ഷാര്‍ജയില്‍ വച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും വയലാര്‍ രവി തട്ടിക്കയറിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കുര്യന് ചാണ്ടി താങ്ങ്

February 3rd, 2013

oommen-chandy-epathram

തിരുവനന്തപുരം : സൂര്യനെല്ലി കേസ് ഹൈക്കോടതി കൈകാര്യം ചെയ്ത രീതിയെ നിശിതമായി വിമർശിക്കുകയും കേസിൽ പുനർ വിചാരണ നടത്തണം എന്നും സുപ്രീം കോടതി ആവശ്യപ്പെട്ട സാഹചര്യത്തിൽ തന്നെ ബലാൽസംഗം ചെയ്തവരുടെ കൂട്ടത്തിൽ രാജ്യസഭാ ഉപാദ്ധ്യക്ഷനും പ്രമുഖ കോൺഗ്രസ് നേതാവുമായ പി. ജെ. കുര്യനും ഉണ്ടായിരുന്നു എന്ന പീഢനത്തിന് ഇരയായ പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് എതിരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പരസ്യമായി രംഗത്തു വന്നു.

17 വർഷം മുൻപ് പറഞ്ഞ ആരോപണങ്ങളാണ് ഇപ്പോഴും ആവർത്തിക്കുന്നത്. ഇത് പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ്. കോടതി വരെ നിരപരാധി എന്ന് കണ്ടെത്തിയ ഒരാളെ ഇത്തരത്തിൽ കടന്നാക്രമിക്കാനുള്ള ശ്രമവും അത് പോലെ തന്നെ തെറ്റാണ് എന്ന് ഉമ്മൻ ചാണ്ടി പത്ര സമ്മേളനത്തിനിടയിൽ പറഞ്ഞു.

സിബി മാത്യൂസിന്റെ ഇടപെടൽ കൊണ്ടാണ് കുര്യൻ രക്ഷപ്പെട്ടത് എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ജോഷ്വയുടെ വെളിപ്പെടുത്തലിനെ സംബന്ധിച്ച ചോദ്യത്തിന് അത് അവർ തമ്മിലുള്ള പ്രശ്നങ്ങളാണ് കാരണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

17 വർഷം മുൻപ് പറഞ്ഞ പരാതിയിൽ പെൺകുട്ടി ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടല്ലോ എന്നും പീഢിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ വാക്കുകളിൽ സർക്കാരിന് വിശ്വാസമില്ലേ എന്നുമുള്ള ചോദ്യത്തിന് ഉമ്മൻ ചാണ്ടി മറുപടി പറഞ്ഞില്ല.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രമേശ് ചെന്നിത്തല നന്ദിയില്ലാത്ത നായരാണെന്ന് തെളിയിച്ചു: വെള്ളാപ്പള്ളി നടേശന്‍
Next »Next Page » കവി ഡി.വിനയചന്ദ്രന്‍ അന്തരിച്ചു »



  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine