പി. ശശിയ്ക്കെതിരെ ക്രൈം നന്ദകുമാറിന്റെ പരാതി

April 1st, 2011

violence-against-women-epathram

നീലേശ്വരം : സി. പി. എം. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി യുമായിരുന്ന പി. ശശിയ്ക്കെതിരെ സ്ത്രീ പീഡന ക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് “ക്രൈം“ എഡിറ്റര്‍ നന്ദകുമാര്‍ പരാതി നല്‍കി. നീലേശ്വരം സി. ഐ. ഉള്‍പ്പെടെ വിവിധ പോലീസ് അധികാരികള്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി റെജിസ്റ്റേര്‍ഡ് തപാലില്‍ അയക്കുക യായിരുന്നു. നന്ദകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസ് അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

നീലേശ്വരത്തെ ഒരു പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ വച്ച് ഡി. വൈ. എഫ്. ഐ. നേതാവിന്റെ ഭാര്യയായ യുവതിയോട് ശശി അപമര്യാദയായി പെരുമാറിയെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് യുവതി പാര്‍ട്ടിക്ക് പരാതി നല്‍കുകയും തുടര്‍ന്ന് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശശിയെ പിന്നീട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും ബ്രാഞ്ച് തലത്തിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിന്ധു ജോയ്‌ കോണ്ഗ്രസിലേക്ക്?

March 24th, 2011

sindhu-joy-epathram

തിരുവനന്തപുരം : എസ്. എഫ്. ഐ. മുന്‍ സംസ്ഥാന പ്രസിഡണ്ടും, ദേശീയ വൈസ്‌ പ്രസിഡണ്ടും, കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിക്ക് എതിരെ പുതുപ്പള്ളിയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിയും ആയ സിന്ധു ജോയിയെ സി. പി. എമ്മില്‍ നിന്നും പുറത്താക്കി. തന്നെ തുടര്‍ച്ചയായി അവഗണിക്കുന്നു എന്ന് സിന്ധു ജോയി നേരത്തെ പരാതിപ്പെട്ടിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സിന്ധുവിനെ പുറത്താക്കിയത്.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഏറണാകുളത്തു നിന്നും കെ. വി. തോമസിനോട് മത്സരിച്ചു സിന്ധു പരാജയപ്പെട്ടിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് സിന്ധു ജോയ്‌ പങ്കെടുക്കും എന്ന് സൂചനയുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

4 അഭിപ്രായങ്ങള്‍ »

പന്ത്രണ്ടുകാരിയുടെ കൊല : സഹോദരിയും മുന്‍ കാമുകനും പിടിയില്‍

March 2nd, 2011

ഇടുക്കി: തങ്ങളുടെ പ്രണയ വിവരം പുറത്തറിയുന്നത് ഭയന്ന് പന്ത്രണ്ടുകാരിയെ കഴുത്ത് ഞെരിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയ സംഭവത്തില്‍ മൂത്ത സഹോദരിയും കാമുകനും ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി. നാലു വര്‍ഷം മുമ്പാണ് സംഭവം നടന്നത്. ഇടുക്കി സ്വദേശി പുളിക്കചുണ്ടിയില്‍ രാജന്‍ മാത്യുവിന്റെ മകള്‍ ഗ്രീഷ്മയെ ആണ് 2006 സെപ്റ്റംബര്‍ 19 ന് സഹോദരി രേഷ്മയും (19), കാമുകനായിരുന്ന കണ്ണനെന്ന പ്രശാന്തും (25) ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഗ്രീഷ്മയുടെ മരണം ആത്മഹത്യ ആണെന്ന ലോക്കല്‍ പോലീസിന്റെ നിഗമനത്തെ ചോദ്യം ചെയ്തു കൊണ്ട് പിതാവ് രാജന്‍ മാത്യു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗ്രീഷ്മയുടെ കൊലക്ക് പിന്നില്‍ സഹോദരിയും കാമുകനുമാണെന്ന് വ്യക്തമായത്.

സംഭവം നടക്കുമ്പോള്‍ രേഷ്മക്ക് പതിനാലും കണ്ണന് ഇരുപതും വയസ്സായിരുന്നു. രേഷ്മയുടെ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു കണ്ണന്‍. ഇരുവരും തമ്മിലുള്ള പ്രണയത്തെ പറ്റി ഗ്രീഷ്മ പിതാവിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും താക്കീതു നല്‍കുകയും കണ്ണനോട് തന്റെ വീട്ടില്‍ വരരുതെന്നും രേഷ്മയുമായി സംസാരിക്കരുതെന്നും രാജന്‍ മാത്യു വിലക്കി. എന്നാല്‍ വീട്ടുകാര്‍ ഇല്ലാത്ത സമയം കണ്ണന്‍ രേഷ്മയെ തേടിയെത്തി. ഇത് ഗ്രീഷമയുടെ ശ്രദ്ധയില്‍ പെട്ടു. ഇക്കാര്യം വീട്ടുകാരോട് പറയുമെന്ന് ഗ്രീഷ്മ പറഞ്ഞു. ഇതേ തുടര്‍ന്ന് ഗ്രീഷ്മയെ അനുനയിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ കണ്ണന്‍ അവളുടെ കഴുത്ത് ഞെരിച്ചു. അബോധാവസ്ഥയിലായ ഗ്രീഷ്മയെ കട്ടിലില്‍ എടുത്ത് കിടത്തി. വെള്ളം ആവശ്യപ്പെട്ടപ്പോള്‍ കയ്യില്‍ ഉണ്ടായിരുന്ന കുപ്പിയില്‍ നിന്നും വിഷം വെള്ളത്തില്‍ കലക്കി വായിലേക്ക് ഒഴിച്ചു കൊടുത്തു. ഇതിനായി ഉപയോഗിച്ച ഗ്ലാസ് രേഷ്മയും കണ്ണനും ചേര്‍ന്ന് നശിപ്പിച്ചു കളഞ്ഞു. വീട്ടുകാര്‍ക്ക് യാതൊരു സംശയവും തോന്നാത്ത രീതിയില്‍ ആയിരുന്നു രേഷ്മയുടെ പ്രതികരണം.

താന്‍ കുളി കഴിഞ്ഞ് എത്തിയപ്പോള്‍ ഗ്രീഷ്മ തൂങ്ങി നില്‍ക്കുകയായിരുന്നു എന്നും ഉടനെ അഴിച്ചു താഴെ കിടത്തിയതാണെന്നും രേഷ്മ മറ്റുള്ളവരെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് വിഷം കഴിച്ചതിനു ശേഷം ഗ്രീഷ്മ തൂങ്ങി മരിച്ചതാകും എന്ന നിഗമനത്തില്‍ ലോക്കല്‍ പോലീസ് എത്തിയത്. എന്നാല്‍ മകളുടെ മരണത്തില്‍ ദുരൂഹത തോന്നിയ പിതാവ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. കൊല നടന്ന് അധിക കാലം കഴിയും മുമ്പെ രേഷ്മയുടേയും കണ്ണന്റേയും പ്രണയ ബന്ധം തകര്‍ന്നു. അടുത്ത ആഴ്ച പെണ്ണു കാണല്‍ ചടങ്ങ് നിശ്ചയിച്ചിരി ക്കുമ്പോളാണ് അനിയത്തി ഗ്രീഷ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചേച്ചി രേഷ്മ അറസ്റ്റിലാകുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാണക്കാട് തങ്ങളെ കുഞ്ഞാലിക്കുട്ടി ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്ന് റൗഫ്‌

February 15th, 2011

kunhalikkutty-shihab-thangal-epathram

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുഞ്ഞാലിക്കുട്ടി ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി റൗഫ് വീണ്ടും രംഗത്ത്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ പാണക്കാട് കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വെളിപ്പെടുത്തലാണ് റൗഫ് ഇന്നലെ കോഴിക്കോട്ടു നടത്തിയത്.

ശിഹാബ് തങ്ങളുടെ മക്കളില്‍ ഒരാള്‍ക്ക് സംഭവത്തെ ക്കുറിച്ചു വ്യക്തമായി അറിയാമായി രുന്നുവെങ്കിലും കുഞ്ഞാലിക്കുട്ടിയെ ഭയന്നു പ്രതികരിക്കാന്‍ മടിക്കുക യായിരുന്നുവെന്നു റൗഫ് പറഞ്ഞു. താന്‍ ഉന്നയിച്ച സംഭവം സംബന്ധിച്ചുള്ള തെളിവുകള്‍ ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു കൈമാറാന്‍ തയാറാണെന്നും ഇനി പാണക്കാട് തങ്ങള്‍മാരെ അമ്മാനമാടാന്‍ അനുവദിക്കില്ലെന്നും റൗഫ് വ്യക്തമാക്കി.

കോതമംഗലം പെണ്‍വാണിഭ ക്കേസില്‍ കുഞ്ഞാലിക്കുട്ടിയും ഒരു മുന്‍ കേന്ദ്ര മന്ത്രിയും പ്രതികളായിരുന്നു. ഈ കേസ് ഒതുക്കാന്‍ 15 ലക്ഷം രൂപ ഇടനിലക്കാരനായ ഷെരീഫ് ചേളാരി വഴി പെണ്‍കുട്ടിക്കു നല്‍കിയതായി തനിക്കറിയാമെന്നു റൗഫ് പറഞ്ഞു. ഐസ്‌ക്രീം പാര്‍ലര്‍ സംഭവത്തെ ക്കുറിച്ച് അന്വേഷണം നടത്തിയ അന്വേഷി പ്രവര്‍ത്തക ജമീല മാങ്കാവിനെ സ്വാധീനിക്കാനും മൊഴി മാറ്റി പറയാനുമായി കുഞ്ഞാലിക്കുട്ടി ഇടപെട്ടിരുന്നു. ഇതിനായി പി. വി. അബ്ദുള്‍ വഹാബിന്റെ കോഴിക്കോട്ടുള്ള വസതിയില്‍ വെച്ച് ഇവര്‍ക്കു മൂന്നര ലക്ഷം രൂപ നല്‍കിയതിനു താന്‍ സാക്ഷി യാണെന്നും റൗഫ് വെളിപ്പെടുത്തി.

കേസിലെ മുഖ്യ സാക്ഷികളായ റജീന യുടെയും റജുല യുടെയും കേസിന്റെ മൊഴി ഉണ്ടാക്കുന്ന  സമയത്തു താന്‍ അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. പിന്നീടാണ് ഇതില്‍ എത്തിപ്പെട്ടത്. അതേ സമയം, താന്‍ നടത്തിയ വെളിപ്പെടു ത്തലിനെതിരേ കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി ഉന്നയിച്ച ആരോപണങ്ങള്‍ വില കുറഞ്ഞതാണെന്നു റൗഫ് ആരോപിച്ചു. ഐസ്ക്രീം കേസിന്റെ പുതിയ വെളിപ്പെടുത്തലിനു മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും ഇത്തരത്തിലുള്ള ആരോപണം തെളിയിച്ചാല്‍ താന്‍ അത്തരക്കാര്‍ പറയുന്ന എന്തും ചെയ്യാമെന്നും റൗഫ് വെല്ലുവിളിച്ചു.

കുഞ്ഞാലിക്കുട്ടി യുമായി ചേര്‍ന്നു പല തെറ്റുകളും ചെയ്തിട്ടുണ്ട്. അവ തിരിച്ചറിഞ്ഞത് ഇപ്പോഴാണ്. സത്യം ലോകത്തെ അറിയിക്കാനാണ് ഈ തുറന്നു പറച്ചില്‍. തന്റെ പക്കലുള്ള എല്ലാ രേഖകളും അന്വേഷണ സംഘത്തിനു കൈമാറി യിട്ടുണ്ടെന്നും റൗഫ് കൂട്ടിച്ചേര്‍ത്തു.

സ്വഭാവദൂഷ്യം: കുഞ്ഞാലിക്കുട്ടിയെ ശിഹാബ് തങ്ങള്‍ ഉപദേശിച്ചു

-

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യുവതിയെ പറ്റി അപവാദം : പാസ്റ്റര്‍ അറസ്റ്റില്‍

February 11th, 2011

pastor-epathram

പെരുമ്പാവൂര്‍ : യുവതിയെയും ഭര്‍ത്താവിനെയും പറ്റി അപവാദ പരമായ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ഭീഷണി പ്പെടുത്തി പണം തട്ടിയെടുക്കുവാന്‍ ശ്രമിക്കുകയും ചെയ്ത പാസ്റ്റര്‍ അറസ്റ്റില്‍. പെന്തക്കോസ്ത് വിഭാഗം പാസ്റ്ററായ പെരുമ്പാവൂര്‍ തുരുത്തിപ്പിള്ളി ആനന്ദ് ഭവനില്‍ ടി. എസ്. ബാലനെ (54) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മകന്‍ അനീഷ് ഒളിവിലാണ്. ഇയാളുടെ സുഹൃത്തും സഹപ്രവര്‍ത്ത കനുമായ തോമസ് കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പാസ്റ്റര്‍ ബാലനും മകനും നടത്തുന്ന “ദി ഡിഫെന്റര്‍“ എന്ന മാസികയില്‍ തോമസ് കുട്ടിക്കും ഭാര്യക്കും എതിരെ അപകീര്‍ത്തി കരമായ വാര്‍ത്ത കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഇന്റര്‍നെറ്റിലും വന്നു. താന്‍ ഇനിയും വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരി ക്കുമെന്നും പ്രസിദ്ധീകരി ക്കാതിരിക്ക ണമെങ്കില്‍ പണം നല്‍കണമെന്നും പാസ്റ്റര്‍ ബാലന്‍ ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. മതം മാറി പാസ്റ്ററായ ബാലനെതിരെ മുന്‍പും അപകീര്‍ത്തി കരമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചതിനു കേസുണ്ടായിട്ടുണ്ട്.

പരാതിയെ തുടര്‍ന്ന് പാസ്റ്റര്‍ ബാലനും മകനും ഒളിവിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടില്‍ എത്തിയതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പാസ്റ്റര്‍ ബാലന്റെ അറസ്റ്റു വൈകുന്നതില്‍ നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. ഇയാളുടെ വീട്ടില്‍ നിന്നും കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

51 of 531020505152»|

« Previous Page« Previous « തിരുവനന്തപുരം വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Next »Next Page » വല്ലാര്‍പ്പാടം ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനും കേരള ജനതയ്ക്കും സമര്‍പ്പിച്ചു »



  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine