കോഴിക്കോട് : നികുതി വെട്ടിക്കുന്നവരായി കലാകാരന്മാര്‍ താഴുന്നത് ദുഃഖകരമാണ് എന്നും ലഫ്റ്റ്നന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്ത സാഹചര്യത്തില്‍ ഈ പദവി മോഹന്‍ലാലില്‍ നിന്നും പിന്‍വലിക്കണം എന്നും ഡോ. സുകുമാര്‍ അഴീക്കോട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും നിരവധി രേഖകള്‍ക്ക് പുറമേ അനധികൃതമായി സൂക്ഷിച്ച ആനക്കൊമ്പും പിടിച്ചെടുത്തിരുന്നു. ഈ വാര്‍ത്തയെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു ഡോ. സുകുമാര്‍ അഴീക്കോട്.
ഈ സാഹചര്യത്തില്‍ രാജ്യം ആദരപൂര്‍വം നല്‍കിയ സൈനിക പദവി വഹിക്കാന്‍ മോഹന്‍ലാല്‍ യോഗ്യനല്ല. അതിനാല്‍ ഈ ബഹുമതി അദ്ദേഹത്തില്‍ നിന്നും പിന്‍വലിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി എ. കെ. ആന്റണി തയ്യാറാവണം എന്നും അദ്ദേഹം അറിയിച്ചു.
കാണികള്‍ നല്‍കിയ സ്നേഹവും പണവും സൂപ്പര്‍ താരങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: controversy, mohanlal
കാള പെറ്റു എന്ന്കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നരീതിയിലുള്ള വിവാദ പ്രസ്താവനകള്‍ നടത്തുന്ന ഒരാള്‍ക്ക് ആരാണപ്പാ ഡോക്ടറേറ്റ് കോടുത്തത് അത് ആദ്യം തിരിച്ചെടുക്കേണ്ടതാണ് .ഒന്നുമറിയില്ലാത്ത കാര്യങ്ങളില്‍ കേറി അനാവശ്യ വിവാദ പ്രസ്താവനകള്‍ നടത്തി പ്രകോപിപ്പിച്ച് പ്രതികരിപ്പിച്ച്, അതിലൂടെ മാനനഷ്ടക്കേസ് കൊടുത്ത് ചുമ്മാതെ കാശ് വാങ്ങി ചെലവ് കഴിയാമെന്ന് ഇദ്ദേഹത്തിന്റെ ചിന്ത് വെറും വെടക്കാണ്.
എഴുത്തും പ്രസഗവുമ്മെല്ലാം നിര്‍ത്തി മറ്റുള്ളവര്‍ക്ക പണിയുണ്ടാക്കാതെ ശിഷട കാലം നാമം ജപിച്ച് കൊണ്ടിരുന്നുകൂടെ കാരണവര്‍ക്ക്.