തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടി ശാലു മേനോന്റെ ചങ്ങനാശ്ശേരിയിലെ വീട് ജപ്തി ചെയ്യുവാന്‍ കോടതി നിര്‍ദ്ദേശം. വിന്റ്‌മില്‍ സ്ഥാപിക്കുവാന്‍ സഹായിക്കാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശി മാത്യു തോമസിന്റെയും ഭാര്യ അനു മാത്യുവിന്റേയും കൈയ്യില്‍ നിന്നും 29.6 ലക്ഷം രൂപ ശാലു തട്ടിച്ചു എന്ന കേസിലാണ് കോടതി നിര്‍ദ്ദേശം. തിരുവനന്ത പുരം പ്രിസിപ്പല്‍ സബ് ജഡ്ജ് വിന്‍സന്റ് ചാര്‍ളിയാണ് ഉത്തരവിട്ടത്. 29.6 ലക്ഷം രൂപയുടെ ജാമ്യം നല്‍കിയാല്‍ ജപ്തി നടപടികളില്‍ നിന്നും ഒഴിവാകാം. മണക്കാട് സ്വദേശിയായ റഫിഖ് അലിയില്‍ നിന്നും 25 ലക്ഷം തട്ടിയെടുത്ത കേസില്‍ ശാലു മേനോനെതിരെ കേസുണ്ട്.
ഒന്നരക്കോടിക്ക് മുകളില്‍ ചിലവു വരുന്ന ആഢംഭര വീടാണ് ശാലു മേനോന്‍ നിര്‍മ്മിച്ചത്. സിനിമയിലോ സീരിയലിലോ കാര്യമായ അവസരങ്ങല്‍ ഇല്ലാത്ത നടി ഇത്രയും വലിയ വീട് നിര്‍മ്മിച്ചതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരില്‍ സംശയം ഉയര്‍ത്തിയിരുന്നു. അതിനിടയിലാണ് സോളാര്‍ തട്ടിപ്പ് കേസ് പുറത്തുവന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ശാലുവും സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ബിജുവും തമ്മിലുള്ള ബന്ധവും സാമ്പത്തിക ഇടപാടും പുറത്തുവന്നിരുന്നു.സോളാര്‍ തട്ടിപ്പ് കേസില്‍ ജയിലില്‍ ആയിരുന്ന ശാലു കഴിഞ്ഞ മാസമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, controversy