ഹാസ്യ നടനുള്ള പുരസ്കാരം അപമാനം

May 14th, 2014

suraj-salim-comedians-epathram

തിരുവനന്തപുരം: നവ രസങ്ങളിൽ ഒന്നായ ഹാസ്യത്തിന് പ്രത്യേക അവാർഡു നൽകേണ്ടതില്ലെന്നും ഇത് നടനെ അപമാനിക്കുന്നതിനു തുല്യമാണെന്നുമുള്ള പരാമർശങ്ങൾ ഉയർന്ന സാഹചര്യത്തിൽ, സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ നിന്ന് ഹാസ്യ നടനുള്ള പുരസ്‌കാരം പിൻവലിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്‌ണന്‍ അദ്ധ്യക്ഷനായ സമിതിയ്‌ക്ക് മുന്നിൽ സർക്കാരിന്റെ ശുപാർശ. ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ അവാർഡ്‌ ലഭിച്ച സുരാജ് വെഞ്ഞാറമൂടിന് സംസ്ഥാന ചലച്ചിത്ര അവാർഡ്‌ നിർണ്ണയത്തിൽ ഹാസ്യ നടനുള്ള പുരസ്‌കാരം നൽകിയത് ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. എന്നാൽ ഹാസ്യ നടനുള്ള പുരസ്‌കാരം നിലനിർത്തണമെന്നുള്ള വാദവും ചിലർ ഉയർത്തുന്നുണ്ട്. ഇത്തരം പുരസ്‌കാരങ്ങൾ നടനുള്ള പ്രചോദനമാകുമെന്നാണ് ഇവരുടെ വാദം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. രാംദാസ് അന്തരിച്ചു

March 28th, 2014

കോട്ടയം : ചലച്ചിത്ര സംവി ധായകനായ പി. രാംദാസ്(83) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ മായ അസുഖ ത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രി യില്‍ ചികില്‍സ യിലായിരുന്നു അദ്ദേഹം.

സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം തൃശൂര്‍ പാറമേക്കാവ് ശ്മശാന ത്തില്‍ നടക്കും. ഭാര്യ: പരേത യായ രുഗ്മിണി. മക്കള്‍ : പ്രശാന്തന്‍, പ്രസാദ് (മലയാള മനോരമ, കോട്ടയം). മരുമക്കള്‍ : മായ, സീമ.

1955 ല്‍ റിലീസ് ചെയ്ത മലയാള ത്തിലെ ആദ്യത്തെ നിയോ റിയലി സ്റ്റിക് സിനിമ യായ ‘ന്യൂസ്‌ പേപ്പര്‍ ബോയ്’ യുടെ സംവിധായക നാണ് പി. രാംദാസ്. കേരള ത്തിലെ അന്നത്തെ സാമൂഹിക യാഥാര്‍ത്ഥ്യ ങ്ങള്‍ ആയിരുന്നു സിനിമ യ്ക്ക് വിഷയമായത്.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചലച്ചിത്ര സംവി ധായകന്‍ എന്ന ബഹുമതി നേടിയ പി. രാംദാസിന്റെ നേതൃത്വ ത്തില്‍ കോളേജ് വിദ്യാര്‍ത്ഥി കളുടെ കൂട്ടായ്മ ഒരുക്കിയ ‘ന്യൂസ്‌ പേപ്പര്‍ ബോയ്’ എന്ന ചിത്രം 1955 മെയ് 13ന് തൃശൂര്‍ ജോസ് തിയേറ്റ റിലാണ് പ്രദര്‍ശനം തുടങ്ങി യത്.

ന്യൂസ്‌പേപ്പര്‍ ബോയ് അടക്കം മൂന്നു സിനിമ കള്‍ അദ്ദേഹം സംവി ധാനം ചെയ്തിട്ടുണ്ട്. മലയാള സിനിമ ക്ക് നല്‍കിയ സമഗ്ര സംഭാവ നകള്‍ പരിഗണിച്ച് 2008 ല്‍ ജെ. സി. ഡാനിയേല്‍ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പെരുച്ചാഴിയില്‍ പൂനം ബജ്‌വയുടെ ഐറ്റംഡാന്‍സ്

March 12th, 2014

മോഹന്‍ ലാല്‍ നായകനാകുന്ന പെരുച്ചാഴി എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം പൂനം ബജ്‌വ ഐറ്റം ഡാന്‍സ് ചെയ്യുന്നു. ചിത്രത്തില്‍ ഒരു പ്രധാന വേഷവും പൂനം ചെയ്യുന്നുണ്ട്. ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ രാഗി നന്ദ്വാനിയാണ് ചിത്രത്തില്‍ മോഹന്‍ ലാലിന്റെ നായിക. മുകേഷ്, ബാബുരാജ്, അജു വര്‍ഗ്ഗീസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മോഹന്‍ ലാലിനൊപ്പം ചൈന ടൌണ്‍ എന്ന ചിത്രത്തില്‍ പൂനം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയ്ക്കൊപ്പം വെനീസിലെ വ്യാപാരി ജയറാമിനൊപ്പം മാന്ത്രികന്‍ എന്നീ ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട്.

അരുണ്‍ വൈദ്യനാഥന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമയാണ് പെരുച്ചാഴി. അമേരിക്കയില്‍ വച്ച് ചിത്രീകരിക്കുന്ന ചിത്രത്തില്‍ മോഹന്‍ ലാല്‍ ഒരു രാഷ്ടീയക്കാരന്റെ വേഷമാണ് ചെയ്യുന്നത്. മോഹന്‍ ലാല്‍-മുകേഷ് ടീമിന്റെ മികച്ച പ്രകടനമായിരിക്കും ചിത്രത്തില്‍ പ്രതീക്ഷിക്കുന്നത്. അരവിന്ദ് കൃഷ്ണയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അയന്‍ വേണുഗോപാലനും അരുണ് വൈദ്യനാഥനും ചേര്‍ന്നാണ് സംഭാഷണം രചിച്ചിരിക്കുന്നത്. അറോറ സംഗീതം നല്‍കിയിരിക്കുന്നു.

മലയാളിയും ഹോളിവുഡ് ചിത്രങ്ങള്‍ക്ക് വിഷ്വല്‍ ഇഫെക്ട് നിര്‍വ്വഹിച്ച ആളുമായ മധുസൂദനന്‍ ആണ് ചിത്രത്തിനായി വി.എഫ്.എക്സ് കൈകാര്യം ചെയ്തിരിക്ക്ന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘നോഹ’ക്ക് അറബ് രാജ്യങ്ങളില്‍ വിലക്ക്

March 12th, 2014

ദുബായ് : ബൈബിളിനെ ആധാരമാക്കി നിര്‍മ്മിച്ച “നോഹ” എന്ന ഹോളിവൂഡ് സിനിമക്ക് ഗള്‍ഫ് രാജ്യ ങ്ങളില്‍ വിലക്ക്.

മത വികാരം വ്രണപ്പെടുത്താന്‍ സാധ്യതയുണ്ട് എന്ന കാരണ ത്താലാണ് “നോഹ” യുടെ പ്രദര്‍ശനം യു. എ. ഇ., ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിട ങ്ങളില്‍ നിരോധിച്ചത്.

ഈജിപ്ത്, ജോര്‍ദാന്‍, കുവൈത്ത് എന്നിവിട ങ്ങളിലും ചിത്ര ത്തിന് നിരോധന ഭീഷണിയുണ്ട്. ഈ സിനിമ യില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഇസ്‌ലാമിക വിശ്വാസ ത്തിന് എതിരാണ് എന്നാണ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യ ങ്ങളുടെ നിലപാട്.

ഓസ്‌കര്‍ ജേതാവ് റസല്‍ ക്രോ, ആന്‍റണി ഹോപ്കിന്‍സ് എന്നിവര്‍ അഭിനയിച്ച നോഹ, മാര്‍ച്ച് 28 നു അമേരിക്ക യില്‍ പ്രദര്‍ശന ത്തിന് എത്തുന്നത്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫ്ളാറ്റില്‍ യുവതിയെ കടന്നു പിടിച്ച ന്യൂജനറേഷന്‍ തിരക്കഥാകൃത്ത് അറസ്റ്റില്‍

March 1st, 2014

rape-epathram

മരട്: ഫ്ളാറ്റില്‍ വച്ച് യുവതിയെ കടന്നു പിടിക്കുവാന്‍ ശ്രമിച്ച ന്യൂജനറേഷന്‍ സിനിമാ തിരക്കഥാകൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഘര്‍ സല്‍‌മാന്‍ നായകനായ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ എന്ന സിനിമയുടെ തിരക്കഥാകൃത്തായ മലപ്പുറം കോട്ടയ്ക്കല്‍ വലിയ കണ്ടത്തില്‍ മുഹമ്മദ് ഹാഷിം (29) ആണ് അറസ്റ്റിലായത്. ഇയാള്‍ മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്.

പൊലീസ് പറയുന്നതനുസരിച്ച് വെള്ളിയാഴ്ച രാവിലെ പത്തരയോടെ ആണ് സംഭവം നടന്നത്. കൊച്ചി മരടിലെ ഫ്ളാറ്റില്‍ പത്താം നിലയില്‍ താമസിക്കുന്ന യുവതി നാലാം നിലയില്‍ താമസിക്കുന്ന സഹോദരിയുടെ ഫ്ളാറ്റില്‍ ഭക്ഷണം എടുക്കുവാന്‍ വന്നതായിരുന്നു. ഭക്ഷണമെടുത്ത് പുറത്തിറങ്ങി ലിഫ്റ്റിനു സമീപത്തെത്തിയപ്പോള്‍ പൂര്‍ണ്ണ നഗ്നനായ പ്രതി സ്റ്റെയര്‍ കേസിനു സമീപം നില്‍ക്കുന്നുണ്ടായിരുന്നു. യുവതിക്കു നേരെ ഓടിയടുത്ത ഇയാള്‍ കയറിപ്പിടിക്കുകയും തല നിലത്ത് ഇടിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ യുവതിയെ രക്ഷപ്പെടുത്തി. അക്രമകാരിയായ യുവാവിനെ അയൽക്കാർ സാഹസികമായി കീഴ്പ്പെടുത്തി. ഇയാളുടെ നഗ്നത മറച്ച ശേഷം തോര്‍ത്ത് ഉപയോഗിച്ച് ബന്ധിച്ച് പോലീസിനെ വിവരം അറിയിച്ചു.

തുടര്‍ന്ന് പോലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. പ്രതിയ്ക്കെതിരെ ബലാത്സംഗ ശ്രമത്തിനും, നഗ്നതാ പ്രദര്‍ശനത്തിനും, ശാരീരിക ആക്രമണത്തിനും കേസെടുത്തു. ഇയാളുടെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നും, മൂന്ന് പാസ്പോര്‍ട്ടും, ലൈംഗിക ഉത്തേജന മരുന്നുകളും കണ്ടെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം മുഹമ്മദ് ഹാഷിമിനെ കോടതിയില്‍ ഹാജരാക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

20 of 144« First...10...192021...3040...Last »

« Previous Page« Previous « ബാലു മഹേന്ദ്ര അന്തരിച്ചു
Next »Next Page » ‘നോഹ’ക്ക് അറബ് രാജ്യങ്ങളില്‍ വിലക്ക് »എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...
എന്തിരന്റെ കഥ മോഷ്ടിച്ചതെ...
സലീം കുമാര്‍ മികച്ച നടന്‍...
ഗദ്ദാമ യ്ക്ക് ഗള്‍ഫില്‍ ...
എന്‍ഡോസള്‍ഫാന്‍ : താരങ്ങള...
നടി ശ്വേതയുടെ പരാതിയില്‍ ...
മമ്മുട്ടിയും മോഹന്‍ലാലും ...
ലീലയില്‍ നിന്നും ലാല്‍ പു...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine