രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍ വലിക്കുന്നു

May 19th, 2023

indian-rupee-note-2000-removed-from-sbi-atm-ePathram
ന്യൂഡൽഹി : നിലവിലെ രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍ വലിക്കുവാന്‍ ആര്‍. ബി. ഐ. (റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ) തീരുമാനിച്ചു. പൊതു ജനങ്ങളുടെ കൈ വശം ഉള്ള  2,000 രൂപാ നോട്ടുകള്‍ 2023 സെപ്റ്റംബര്‍ 30 വരെ ഉപയോഗി ക്കുവാന്‍ തടസ്സം ഇല്ല എന്നും അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 30 വരെ രണ്ടായിരം രൂപാ നോട്ടുകളുടെ നിയമ പ്രാബല്യം തുടരും.

ഈ നോട്ടുകൾ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് നിര്‍ത്തണം എന്ന് ബാങ്കുകള്‍ക്ക് ആര്‍. ബി. ഐ. നിര്‍ദ്ദേശം നല്‍കി എന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 2018 ന് ശേഷം 2,000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല എന്നാണ് അവകാശപ്പെടുന്നത്.

2023 സെപ്റ്റംബര്‍ 30 വരെ 2,000 രൂപാ നോട്ടുകള്‍ നിക്ഷേപിക്കുവാനും മാറ്റി എടുക്കുന്നതിനും ബാങ്കുകള്‍ സൗകര്യം ഒരുക്കും. രണ്ടായിരത്തിന്‍റെ 10 നോട്ടുകള്‍ (20,000) മാത്രമാണ് ഒരേ സമയം ഒരു ബാങ്കിൽ നിന്നും മാറ്റി വാങ്ങാൻ സാധിക്കുക.

new-indian-rupee-2000-bank-note-ePathram

നിലവിലുള്ള 2,000 രൂപാ നോട്ടുകള്‍ പ്രാബല്ല്യത്തില്‍ വന്നത് 2016 നവംബറില്‍ ആയിരുന്നു. കള്ളപ്പണം, തീവ്രവാദ ധന സഹായം, നികുതി വെട്ടിപ്പ് എന്നിവ തടയുവാന്‍ എന്ന പേരില്‍ രാജ്യത്ത് നിയമ സാധുത യുള്ള 500 രൂപ,1000 രൂപ നോട്ടുകൾ 2016 നവംബർ 8 ന് പെട്ടെന്നു നിരോധിച്ചു.

തുടര്‍ന്ന്, വിവിധ പ്രത്യേകതകള്‍ ഉണ്ട് എന്നു അവകാശപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ 500 രൂപാ നോട്ടു കളും 2,000 രൂപ നോട്ടുകളും ഇറക്കുകയും ചെയ്തു. ഈ രണ്ടായിരം രൂപാ നോട്ട് ആണിപ്പോള്‍ നിര്‍ത്തലാക്കാന്‍ പോകുന്നത്.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

നോട്ടു നിരോധനം ശരി വെച്ച് സുപ്രീം കോടതി

January 2nd, 2023

banned-rupee-note-ePathram
ന്യൂഡൽഹി : മോഡി സർക്കാരിന്‍റെ നോട്ടു നിരോധനം ശരി വെച്ച് സുപ്രീം കോടതി വിധി. നോട്ടുകള്‍ പിൻ വലിച്ച നടപടിയെ  തെറ്റിദ്ധരിക്കുവാന്‍ കഴിയില്ല എന്ന് ജസ്റ്റിസ് ബി. ആർ. ഗവായ് വിധി പ്രസ്താവത്തിൽ പറഞ്ഞു. സര്‍ക്കാര്‍ മുന്നോട്ടു വെച്ച ലക്ഷ്യങ്ങള്‍ കൈവരിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് അപ്രസക്തമാണ്. എന്നാല്‍ നോട്ടു നിരോധനത്തിന്‍റെ മൂന്നു ലക്ഷ്യങ്ങളും ശരിയാണ് എന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.

കേന്ദ്ര സർക്കാർ 2016 നവംബർ എട്ടിന് പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്യുന്ന 58 ഹരജികളി ലാണ് സുപ്രീം കോടതി പ്രസ്താവിച്ചത്. കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിൽ നാല് ജഡ്ജിമാരും കേന്ദ്ര സർക്കാരിന് അനുകൂല വിധി പറഞ്ഞപ്പോൾ ജസ്റ്റിസ് നാഗ രത്‌ന ഭിന്നവിധി പുറപ്പെടുവിച്ചു.

നോട്ടുകള്‍ പിൻവലിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ല എന്ന് നാഗരത്‌നയുടെ വിധിയില്‍ പറയുന്നു. ഇത്തരം നടപടി സ്വീകരിക്കാന്‍ അധികാരം റിസര്‍വ്വ് ബാങ്കിനു മാത്രമേ ഉള്ളൂ എന്നും ജസ്റ്റിസ് നാഗ രത്‌ന യുടെ വിധിയില്‍ പറയുന്നു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

2000 രൂപ പിൻവലിക്കണം : ആവശ്യവുമായി ബി. ജെ. പി. രാജ്യസഭാംഗം

December 14th, 2022

new-indian-rupee-2000-bank-note-ePathram
ന്യൂഡല്‍ഹി : നിലവിലുള്ള 2000 രൂപയുടെ കറൻസി നോട്ടുകൾ ഘട്ടം ഘട്ടമായി പിൻവലിക്കണം എന്ന ആവശ്യവുമായി രാജ്യസഭയിൽ ബി. ജെ. പി. യുടെ എം. പി. ഈ നോട്ടുകൾ കൈവശം ഉള്ള പൗരന്മാർക്ക് അത് നിക്ഷേപിക്കാൻ രണ്ട് വർഷത്തെ സമയം നൽകണം എന്നും സുശീൽ കുമാർ മോഡി എം. പി. ആവശ്യപ്പെട്ടു.

indian-rupee-note-2000-removed-from-sbi-atm-ePathram
നിലവിലുള്ള 2,000 രൂപാ നോട്ടുകള്‍ പ്രാബല്ല്യത്തില്‍ വന്നത് 2016 നവംബറില്‍ ആയിരുന്നു. കള്ളപ്പണം, തീവ്രവാദ ധന സഹായം, നികുതി വെട്ടിപ്പ് എന്നിവ തടയുവാന്‍ എന്ന പേരില്‍ രാജ്യത്ത് നിയമ സാധുത യുള്ള 500 രൂപ,1000 രൂപ നോട്ടുകൾ 2016 നവംബർ 8 ന് പെട്ടെന്നു നിർത്തലാക്കുകയായിരുന്നു. തുടര്‍ന്ന്, വിവിധ പ്രത്യേകതകള്‍ ഉണ്ട് എന്നു അവകാശപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ 500 രൂപാ നോട്ടുകളും 2,000 രൂപ നോട്ടുകളും ഇറക്കുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പാക്കി 6 വർഷത്തിന് ശേഷവും പൊതു ജനങ്ങളുടെ കൈ വശമുള്ള കറൻസി എക്കാലത്തെയും ഉയർന്ന നിലയിൽ തുടരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Sushil Modi Twitter

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

അടുത്ത തെരഞ്ഞെടുപ്പിൽ ബി. ജെ. പി. യെ പുറത്താക്കണം : മമത ബാനർജി

July 21st, 2022

mamata-banerjee-re-name-west-bengal-to-bangla-ePathram
കൊല്‍ക്കത്ത : 2024-ല്‍ നടക്കുന്നത് ബി. ജെ. പി. യെ അധികാരത്തില്‍ നിന്ന് പുറത്താക്കുവാനുള്ള തെരഞ്ഞെടുപ്പ് ആയിരിക്കണം എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. തിരസ്കരണത്തിന്‍റെ തെരഞ്ഞെടുപ്പ് ആയിരിക്കണം അത് എന്നും അവർ ആഹ്വാനം ചെയ്തു.

കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച രക്തസാക്ഷി ദിന ആചരണത്തോട് അനുബന്ധിച്ചുള്ള റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. ബി. ജെ. പി. യുടെ ചങ്ങലകള്‍ പൊട്ടിക്കണം എന്നും അവരുടെ കഴിവില്ലായ്മയെ തകര്‍ത്ത് എറിയണം എന്നും മമത ആഹ്വാനം ചെയ്തു. ബി. ജെ. പി.ക്ക് സ്ഥിരത നഷ്ടപ്പെട്ടിരിക്കുന്നു.

വറുത്ത അരിക്ക് പോലും ജി. എസ്. ടി. ആയിരിക്കുന്നു. മധുര പലഹാര ത്തിനും സംഭാരത്തിനും തൈരിനും ജി. എസ്. ടി. യാണ്. ഇനി ഒരു രോഗിയെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചാല്‍ അതിനു പോലും ചിലപ്പോള്‍ ജി. എസ്. ടി. ചുമത്തിയേക്കാം. കേന്ദ്ര സർക്കാരിന്‍റെ നയങ്ങളെയും അവർ രൂക്ഷമായി വിമർശിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു

July 6th, 2022

lpg-gas-cylinder-epathram

ന്യൂഡല്‍ഹി : ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ 50 രൂപ വര്‍ദ്ധിപ്പിച്ചു. 14.2 കിലോ തൂക്കമുള്ള ഒരു സിലിണ്ടറിന് 1060 രൂപ യാണ് ഇപ്പോഴത്തെ വില. മൂന്നു പ്രാവശ്യമായി 103 രൂപയാണ് രണ്ടു മാസത്തിനിടെ പാചക വാതകത്തിന് വര്‍ദ്ധിപ്പിച്ചത്.

5 കിലോ തൂക്കം വരുന്ന ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 18 രൂപയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള 19 കിലോ ഗ്രാം തൂക്കം വരുന്ന പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ 8 രൂപ 50 പൈസ കുറവ് വരുത്തിയിട്ടുണ്ട്. 2027 രൂപ യാണ് വാണിജ്യ സിലിണ്ടറിന്‍റെ ഇപ്പോഴത്തെ വില.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 571231020»|

« Previous « മുസ്ലീം പെൺകുട്ടികൾക്ക് 16-ാം വയസ്സിൽ വിവാഹിതരാവാം
Next Page » പതിനെട്ടു കഴിഞ്ഞവര്‍ക്ക് കൊവിഡ് ബൂസ്റ്റർ ഡോസ് 75 ദിവസത്തേക്ക് സൗജന്യം »



  • രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍ വലിക്കുന്നു
  • സുപ്രീം കോടതി ജഡ്ജിമാരായി കെ. വി. വിശ്വനാഥനും പ്രശാന്ത് മിശ്രയും സത്യ പ്രതിജ്ഞ ചെയ്തു
  • ഗോ ഫസ്റ്റ് എയർ ലൈൻ പ്രതിസന്ധി അതിരൂക്ഷം : മെയ് 12 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി
  • ജനപ്രാതിനിധ്യ നിയമം ചോദ്യം ചെയ്തുള്ള ഹർജി തള്ളി
  • പരസ്പര സമ്മതത്തോടെ വിവാഹ മോചനം : ആറ് മാസത്തെ കാത്തിരിപ്പ് വേണ്ട
  • കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം : കേന്ദ്ര ആരോഗ്യ മന്ത്രാലയം
  • ഏപ്രിൽ 14 : ദേശീയ ജല ദിനം
  • ഗോ മൂത്രം ആരോഗ്യത്തിനു ഹാനികരം എന്ന് പഠനം
  • ആര്‍. എസ്. എസ്‌. റൂട്ട് മാര്‍ച്ച് : തമിഴ്‌ നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി
  • രാജ്യത്ത് വേനല്‍ കനക്കുന്നു : ജാഗ്രതാ നിര്‍ദ്ദേശം
  • കോഴി ഒരു മൃഗം തന്നെ : ഗുജറാത്ത് സര്‍ക്കാര്‍
  • വിവാഹ മോചനത്തിന് കുടുംബ കോടതിയെ സമീപിക്കണം : മദ്രാസ് ഹൈക്കോടതി
  • മൂക്കിലൂടെ നല്‍കുന്ന ആദ്യ കൊവിഡ് മരുന്നുമായി ഇന്ത്യ
  • ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌ മെന്‍റില്‍ നിരവധി ജോലി സാദ്ധ്യതകള്‍
  • ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ടു നല്‍കണം : സുപ്രീം കോടതി
  • ആറു യൂട്യൂബ് ചാനലുകൾ കൂടി അടച്ചു പൂട്ടി
  • പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകൾക്ക് നിരോധനം വരുന്നു
  • നോട്ടു നിരോധനം ശരി വെച്ച് സുപ്രീം കോടതി
  • ഡിസംബര്‍ 28 : കോണ്‍ഗ്രസ്സിന്‍റെ 138-ാം സ്ഥാപകദിനം
  • താജ് മഹലിന് ജപ്തി നോട്ടീസ് !



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine