മകരജ്യോതി: മുന്‍കരുതല്‍ വേണമെന്നു കമ്മിഷന്‍

September 20th, 2011

pullmedu-epathram

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ മകരജ്യോതി കാണാന്‍ പല സ്‌ഥലങ്ങളില്‍ തമ്പടിക്കുന്നതു തടയണമെന്ന്‌ പുല്ലുമേട്‌ ദുരന്തം അന്വേഷിക്കുന്ന ജസ്‌റ്റിസ്‌ ഹരിഹരന്‍ നായര്‍ കമ്മിഷന്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഒരു സ്‌ഥലത്തുതന്നെ തീര്‍ഥാടകര്‍ കേന്ദ്രീകരിച്ചതാണ്‌ അപകടകാരണമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ വേണമെന്നും റിപ്പോര്‍ട്ട്‌ നിര്‍ദേശിക്കുന്നു.

ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ മേല്‍നടപടികള്‍ക്കായി മന്ത്രി വി.എസ്‌. ശിവകുമാറിനു കൈമാറി. കഴിഞ്ഞമാസം 17, 18 തീയതികള്‍ അപകടസ്‌ഥലം സന്ദര്‍ശിച്ചശേഷമാണു കമ്മിഷന്‍ റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. റിപ്പോര്‍ട്ട്‌ മന്ത്രി സഭയോഗം ചര്‍ച്ച ചെയ്യും.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഓണം ബംബര്‍ ഹോട്ടല്‍ തൊഴിലാളി എടുത്ത ടിക്കറ്റിന്‌

September 18th, 2011

Kerala-State-Lottery-Onam-Bumper-epathram

കോട്ടയം: കേരള സംസ്‌ഥാന ഭാഗ്യക്കുറി ഓണം ബംബര്‍ ഒന്നാംസമ്മാനമായ അഞ്ചുകോടി രൂപയും രണ്ടാംസമ്മാനമായ ഒരുകോടിയും കോട്ടയത്ത്‌. ഏറ്റുമാനൂരിലെ ‘ഷാലിമാര്‍’ ഹോട്ടല്‍ ജീവനക്കാരനായ കൊല്ലം സ്വദേശി അബ്‌ദുള്‍ ലത്തീഫ്‌ (42) എടുത്ത ടിക്കറ്റിനാണ്‌ ഒന്നാം സമ്മാനം.

ഏറ്റുമാനൂരിലെ ഉത്രം ഏജന്‍സീസില്‍നിന്നു വിറ്റ യു.വി. 425851 എന്ന ടിക്കറ്റിനാണ്‌ ഒന്നാംസമ്മാനം. ഇവിടെ നിന്ന് 50 ടിക്കറ്റുകള്‍ അബ്‌ദുള്‍ ലത്തീഫ്‌ എടുത്തിരുന്നു. 200 രൂപയായിരുന്നു ഒരു ടിക്കെറ്റിനു വില. ഇതില്‍ ചിലതു സുഹൃത്തുകള്‍ക്കും നാട്ടുകാര്‍ക്കും മറിച്ചുവില്‍ക്കുകയും ചെയ്‌തു. എന്നാല്‍ ഭാഗ്യദേവത തന്റെ കയ്യില്‍ തന്നെ ഇരുന്നതില്‍ അബ്ദുല്‍ ലതീഫ്‌ ആഹ്ലാദം കൊള്ളുന്നു. ഫലമറിഞ്ഞ ഉടനെ തന്നെ ഇദ്ദേഹം ആരോടും പറയാതെ കൊല്ലത്തെ വീട്ടിലേക്കു പോയി. അതിനാല്‍ വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ക്ക് അബ്ദുല്‍ ലത്തീഫിനെ കാണാന്‍ സാധിച്ചില്ല.

ലോട്ടറി ടിക്കറ്റിന് 200 രൂപ വിലയുണ്ടായിട്ടും 60.44 കോടി രൂപയുടെ ലോട്ടറി ടിക്കറ്റാണ് ഇത്തവണ വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26.37 കോടി രൂപയുടെ വര്‍ദ്ധനാവണ് ഭാഗ്യക്കുറി വില്‍പനയില്‍ ഉണ്ടായത്

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൈവെട്ട് കേസ്; എന്‍.ഐ.എ ഇന്റര്‍പോളിന്റെ സഹായം തേടുന്നു

September 18th, 2011
joseph-epathram
കൊച്ചി: തൊടുപുഴ ന്യൂമാന്‍സ് കോളേജ് അദ്യാപകന്റെ കൈവെട്ടിമാറ്റിയ കേസില്‍ വിദേശത്തെക്ക് കടന്നു കളഞ്ഞ എട്ടു പ്രതികളെ പിടികൂടുവാന്‍  ഇന്റര്‍ പോളിന്റെ സഹായം തേടുമെന്ന് കേസന്വേഷിക്കുന്ന സംഘം ഐ.എന്‍.എ കോടതിയെ അറിയിച്ചു. ഇതിനായി അന്താരാഷ്ട്ര ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിക്കും. വിദേശത്തേക്ക് കടന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുവാന്‍ ഉത്തരവിടണമെന്നും സംഘം കോടതിയോട് അഭ്യര്‍ഥിച്ചു. അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാക്കിയതിനാല്‍ ജാമ്യം അനുവദിക്കാനമെന്ന് ആവശ്യപ്പെട്ട് റിമാന്റില്‍ കഴിയുന്ന പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു. കൈവെട്ട് കേസില്‍ വിദേശത്തുനിന്നും സാമ്പത്തിക സഹായം ലഭിച്ചതിനെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അതിനാല്‍ റിമാന്റില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും കോടതിയില്‍ വാദിച്ചു. മാത്രമല്ല എന്‍.ഐ.എ നിയമപ്രകാരം അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് 180 ദിവസം കഴിഞ്ഞേ ജാമ്യത്തിന് അര്‍ഹതയുള്ളൂ എന്നും ഐ.എന്‍.എ ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഐസ്ക്രീം ബോംബ് പൊട്ടി മദ്രസ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

September 17th, 2011
Bomb-epathram
പാനൂര്‍: കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ വഴിയരികില്‍ നിന്നും കിട്ടിയ ഐസ്ക്രീം ബോംബ് പൊട്ടി രണ്ട് മദ്രസ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. പോയില്‍ സ്വദേശികളായ അജ്‌നാസ് (13), സിനാല്‍ (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്ഫോടനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ സമീപത്തെ ആസ്പത്രിയില്‍ പ്രഥമ സുശ്രൂഷക്ക് വിധേയരാക്കി. ഇവരുടെ പരിക്ക് ഗുരുതരമല്ല. രാവിലെ എട്ടരയോടെ വൈദ്യര്‍ പീടികക്ക് സമീപം വച്ച് വഴിയരികില്‍ കിടന്ന ഐസ്ക്രീം ഡപ്പി വിദ്യാര്‍ഥികള്‍ തട്ടിക്കളിക്കുമ്പോളാണ് സ്ഫോടനം ഉണ്ടായത്. സംഭവമറിഞ്ഞ് പാനൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദര്‍ശന ചാനല്‍ പരീക്ഷണ സംപ്രേഷണം തുടങ്ങി

September 16th, 2011

darshana-channel-epathram

കോഴിക്കോട്: മലയാളി പ്രേക്ഷക ലോകത്തിനു നൂതന ദൃശ്യ വിരുന്നൊരുക്കി സത്യധാര കമ്യൂണിക്കേഷന്‍സ് പ്രൈ. ലിമിറ്റഡിന്റെ ദര്‍ശന ചാനല്‍ ടെസ്റ്റ്‌ റണ്ണിംഗ് ആരംഭിച്ചു. കഴിഞ്ഞ ദിവസം മുതലാണ് കോഴിക്കോട്ടെ നടക്കാവ് ഓഫീസില്‍ നിന്നുള്ള വിഷ്വലോടു കൂടിയ പരീക്ഷണ സംപ്രേഷണ ത്തിനു ദര്‍ശന തുടക്കമിട്ടത്.

ടെലി വിഷന്‍ രംഗത്ത് നൂതന സാങ്കേതിക വിദ്യകളോടെയും പൂര്‍ണ സജ്ജീകരണങ്ങളോടെയും മലബാറില്‍ നിന്നാരംഭിക്കുന്ന ആദ്യ മലയാളം ചാനല്‍ കൂടിയാണ് ദര്‍ശന.

കേരളത്തിലെ ഏറ്റവും മികച്ച സൗണ്ട്പ്രൂഫ് ഫുള്‍ എക്വസ്റ്റിക് സ്റ്റുഡിയോ ഉള്‍കൊള്ളുന്ന ഈ ചാനലിന്‍റെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ്. ഇസ്മയില്‍ കുഞ്ഞു ഹാജി (മാനേജിങ് ഡയറക്റ്റര്‍), സിദ്ദിഖ് ഫൈസി (ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍) തുടങ്ങിയവരാണ് മറ്റു മുഖ്യ ഭാരവാഹികള്‍.

വിനോദ പരിപാടികള്‍ പ്രക്ഷേപണം ചെയ്യാനുള്ള അനുവാദമാണിപ്പോള്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം ദര്‍ശനക്ക് നല്‍കിയിരിക്കുന്നത്.

എന്നാല്‍ കേവല വിനോദങ്ങള്‍ക്കപ്പുറം ധാര്‍മിക – സദാചാര മൂല്യങ്ങള്‍ ഉയര്‍ത്തി പ്പിടിച്ചുള്ള വിനോദ – വിജ്ഞാന പരിപാടികളാണ് ചാനലില്‍ സംപ്രേഷണം ചെയ്യുകയെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

അതോടൊപ്പം വാര്‍ത്തേതര ചാനലായി ഇപ്പോള്‍ സംപ്രേഷണം ആരംഭിക്കുന്നുണ്ടെങ്കിലും വാര്‍ത്താ വിഭാഗത്തിലേക്കും ചാനല്‍ വ്യാപിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളും അണിയറയില്‍ തുടരുന്നുണ്ട്. വൈകാതെ ഈ വര്‍ഷാവസാനത്തോടെ തന്നെ ദര്‍ശനയെ വാര്‍ത്താ ചാനലാക്കി മാറ്റാനും കഴിയുമെന്ന് ചീഫ് സ്ട്രാറ്റജിക് ഓഫീസര്‍ മില്‍ട്ടന്‍ ഫ്രാന്‍സിസ് അറിയിച്ചു.

ഇന്ത്യയിലും ഗള്‍ഫ്, മധ്യ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലും ആസ്ത്രേലിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ മേഖലകളിലും ഇന്‍സാറ്റ് റ്റു ഇ സാറ്റലൈറ്റ് വഴി ചാനല്‍ ലഭ്യമാക്കാന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഹൈദരബാദിലാണ് എര്‍ത്ത് സ്റ്റേഷന്‍. നവംബര്‍ ആദ്യത്തോടെ ദുബായ് ഓഫീസ് പ്രവര്‍ത്തനം സജ്ജമാകും. എംപക് ഫോര്‍മാറ്റ് വഴിയാണ് ചാനല്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാക്കുന്നത്.

Downlink Details: Satelite – INSAT 2E, Frequency: 3656 MHz, Symbol Rate: 13330, Polarization-VERTICAL, FEC – 7/8, Beam-Wide beam, Extent upto Middle East.

ചാനല്‍ ടൂണ്‍ ചെയ്യാന്‍ ആവശ്യമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: www.darshana.tv, 0495-2762396, 4040578 (Kerala), 09711449098 (Delhi), 00971 506334952 (Middle East).

അയച്ചു തന്നത് : ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല്

-

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ പ്രതിഷേധമാളുന്നു
Next »Next Page » ഐസ്ക്രീം ബോംബ് പൊട്ടി മദ്രസ വിദ്യാര്‍ഥികള്‍ക്ക് പരിക്ക് »



  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine