അബുദാബി : ജല – വൈദ്യുതി ബില്ലുകള്‍ 2017 മേയ് മാസം മുതൽ ഓൺ ലൈൻ വഴി മാത്ര മാക്കും എന്നും എല്ലാ ഉപ ഭോക്താ ക്കളെയും ഇല ക്ട്രോ ണിക് ബില്ലിംഗ് സംവി ധാന ത്തിന് കീഴിൽ കൊണ്ടു വരും എന്നും അബു ദാബി ഡിസ്ട്രി ബ്യൂഷന്‍ കമ്പനി അറി യിച്ചു.
പുതിയ സംവി ധാനം അനു സരിച്ച് കമ്പനി യുടെ മൊബൈൽ ആപ്ലി ക്കേഷ നിൽ നിന്നും വെബ് സൈറ്റിൽ നിന്നും ജല – വൈദ്യുതി ബില്ലു കള്‍ ലഭിക്കും. ഇ – മെയിൽ ആയും എസ്. എം. എസ്. ആയും ഉപ ഭോക്താ ക്കൾക്ക് ബില്ലു കൾ അയക്കും.
അബു ദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി യുടെ വെബ് സൈറ്റ് സന്ദര്‍ ശിച്ച് മൊബൈൽ ഫോൺ നമ്പറും ഇ – മെയിൽ വിലാസവും കമ്പനിയെ അറി യിക്കു വാനുള്ള സംവി ധാനം ഒരുക്കി യിട്ടുണ്ട്.
മാത്രമല്ല കമ്പനി യുടെ ടോൾ ഫ്രീ നമ്പറായ 800 2332 യില്‍ വിളിച്ച് ഇ – മെയിൽ വിലാസവും ഫോണ്‍ നമ്പരും നല്‍കു വാനും സാധിക്കും.
ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യ പ്രദവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവു മായിരിക്കും ഈ ഇലക്ട്രോ ണിക് ബില്ലുകൾ. നിലവിൽ 80 ലക്ഷം ബില്ലു കൾ കടലാസി ലൂടെ ഓരോ വർഷ വും അബു ദാബി വിതരണ കമ്പനി നൽകി വരുന്നുണ്ട്.
പ്രായം കൂടിയവര്‍ക്കും ഭിന്ന ശേഷി ക്കാര്‍ക്കും ആവശ്യ മെങ്കിൽ പഴയ രീതി യിലു ള്ള ബില്ലിംഗ് സംവിധാനം തുടരു വാൻ അധി കൃതരുടെ പ്രത്യേക അനു വാദ ത്തോ ടെ സാധിക്കും.
ഏകദേശം 53 ശതമാനം ഉപ ഭോക്താ ക്കളാണ് നില വിൽ ഇലക്ട്രോ ണിക് ബില്ലു കൾ സ്വീക രിച്ചു വരുന്നത്. ബാക്കി 47 ശതമാനം ഉപ ഭോക്താ ക്കളെ കൂടി ഓൺ ലൈൻ ബില്ലിംഗ് സംവി ധാന ത്തിലേക്ക് എത്തി ക്കുവാ നുള്ള പരിശ്രമ മാണ് അബു ദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി നടത്തുന്നത്.
കടലാസിൽ ബില്ലുകള്‍ നൽകു ന്നതു നേരത്തേ തന്നെ കുറച്ചു കൊണ്ട് വന്നിരുന്നു. ഈ വർഷം മേയ് മാസം മുതൽ പൂർണ്ണ മായും ഓൺ ലൈനി ലാകും ബിൽ നൽകുക. പരിസ്ഥിതി സംര ക്ഷണം ലക്ഷ്യം വെച്ചു കൊണ്ടുള്ള ഈ പദ്ധതി, രാഷ്ട്ര നേതാക്ക ളുടെ നിർദ്ദേശ അനുസരണ മാണ് രൂപ കല്പന ചെയ്തിരിക്കുന്നത്.