അബുദാബി : യു. എ. ഇ. യില്‍ നായ്ക്കളെ വളര്‍ത്തു വാന്‍ ലൈസന്‍സ് വേണം എന്നുള്ള നിയമം പ്രാബല്യ ത്തിൽ വന്നു. ലൈസന്‍സ് എടുക്കാ ത്ത വര്‍ക്ക് പതി നായിരം ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും എന്നും അധികൃതർ.
പൊതു സ്ഥല ങ്ങളില്‍ കൊണ്ടു വരുമ്പോള്‍ നായ്ക്ക ള്‍ക്കു കോളറും തോല്‍വാറും ഉപയോഗിക്കണം. പ്രതി രോധ കുത്തി വെപ്പ് എടുക്കണം എന്നും നിയമം കർശന മാക്കി. പൊതു ജനങ്ങള്‍ തങ്ങളുടെ കൈവശ മുള്ള മൃഗ ങ്ങളെ ക്കുറിച്ച് അധി കൃതര്‍ക്കു വിവരം നല്‍കണം. കടുവ, പുള്ളി പ്പുലി എന്നി വയെ കൈ വശം വെച്ചാൽ ആറു മാസം തടവു ശിക്ഷയും അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയും നല്‍കും. ഇറക്കു മതി ചെയ്യുന്ന മൃഗ ങ്ങളെ രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടി ഫിക്കറ്റ് സൂക്ഷി ക്കണം.
അപകട കര മായ മൃഗ ങ്ങളുടെ ഉടമസ്ഥാവ കാശം സംബ ന്ധിച്ച നിയമ ത്തിലാണ് ഇക്കാര്യങ്ങള്‍ നിഷ്‌കര്‍ ഷിച്ചി ട്ടുള്ളത്. ലൈസന്‍സ് ഉള്ള നായ്ക്കളു ടെയും വളര്‍ത്തു മൃഗ ങ്ങളുടെയും ഉടമസ്ഥ രുടെയും എല്ലാ വിവര ങ്ങളും അധി കൃതർ സൂക്ഷിക്കും. മൃഗ ശാല കള്‍ക്കും സര്‍ക്കസു കള്‍ക്കും ഗവേഷണ സ്ഥാപന ങ്ങള്‍ക്കും മാത്ര മാണ് വന്യ മൃഗങ്ങളെ കൈ വശം വെക്കു വാൻ അനുമതി യുള്ളത്. ലൈസന്‍സും പ്രതിരോധ കുത്തി വെപ്പും എടുക്കുവാൻ അനു വദിച്ച സമയ പരിധി ജൂണ്‍ പകുതി വരെ യാണ്.