കൊച്ചി: സിനിമാ സംവിധായകനും എഴുത്തുകാരനുമായ രൂപേഷ് പോളിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിലെ പ്രതി തമിഴ് സിനിമാ നിര്‍മ്മാതാവ് കെ പി അംജത്ത് (31) പിടിയിലായി. രൂപേഷ് പോള്‍ സംവിധാനം ചെയ്യാനിരുന്ന ‘കതിര വെയില്‍’ എന്ന സിനിമയ്ക്ക് പണം മുടക്കാമെന്നുപറഞ്ഞാണ് പണം തട്ടിയത്. രൂപേഷിനെ ഇടുക്കി അണക്കെട്ടിന് സമീപമുള്ള ഒരു വീട്ടിലേക്ക് തന്ത്രപൂര്‍വം കൂട്ടിക്കൊണ്ടുപോയി നഗ്‌നയായ യുവതിക്കൊപ്പം നിറുത്തി ഫോട്ടോയെടുത്ത ശേഷം പണം ആവശ്യപ്പെടുകയായിരുന്നു. ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടു. രൂപേഷിന്റെ പിതാവ് അന്നുതന്നെ പത്ത് ലക്ഷം രൂപ എത്തിച്ചുകൊടുക്കുകയും ചെയ്തു. ബാക്കി 20 ലക്ഷം നിശ്ചിത തീയതിക്കകം ആലുവയിലെ ഒരു ബാങ്ക് അക്കൌണ്ടിലൂടെ അംജത്തിന് കൈമാറിയതിനു ശേഷമാണ് രൂപേഷിനെ വിട്ടയച്ചത്. എന്നാല്‍ വീണ്ടും പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അന്ന് ആലുവ എ എസ് പി യായിരുന്ന ജെ ജയനാഥിന് പരാതി നല്‍കി. ഇതേതുടര്‍ന്നുള്ള അന്വേഷണത്തിലാണ് അംജത്ത് പിടിയിലായത്. കളമശേരി പുത്തലേത്ത് റോഡില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു അംജത്ത്.
.