ഷൂട്ടിങ്ങിന് ഇടയില്‍ നടി ഭാവനയ്ക്ക് പരിക്ക്

May 15th, 2010

bhavanaപ്രശസ്ത നടി ഭാവനയ്ക്ക് ഒരു കന്നട ചിത്രത്തിന്റെ  ഷൂട്ടിങ്ങിന് ഇടയില്‍ ബൈക്കില്‍ നിന്നും വീണ് പരിക്ക് പറ്റി. ഭാവനയും പുനീത് രാജ് കുമാറും അഭിനയിക്കുന്ന “ജാക്കി” എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നതിന്റെ ഇടയില്‍ ആണ് സംഭവം. ഇവര്‍ ഒരു ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ രംഗം ചിത്രീകരി ക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം വിടുകയും, ഭാവന റോഡില്‍ വീഴുകയും ആണ് ഉണ്ടായത്. കൈ കാലുകള്‍ക്ക് പരിക്കേറ്റ ഭാവനയക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശി ച്ചിരിക്കുകയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

സിനിമാ താരങ്ങള്‍ പ്രതിഫലം കുറയ്ക്കും

May 8th, 2010

മലയാള സിനിമയില്‍ മൂന്നു ലക്ഷത്തില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ചലച്ചിത്ര താരങ്ങള്‍ 25 ശതമാനം വരെ പ്രതിഫലം കുറയ്ക്കുവാന്‍ തയ്യാറാകുമെന്ന് അമ്മ. കൊച്ചിയില്‍ അമ്മ ഭാരവാഹികളും നിര്‍മ്മാതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് ഇക്കാര്യത്തില്‍ ധാരണയായത്.

ഇതു സംബന്ധിച്ച് സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ യുള്ളവരുമായി ചര്‍ച്ച നടത്തുമെന്ന് അമ്മ പ്രസിഡണ്ട് ഇന്നസെന്റ് വ്യക്തമാക്കി. കൂടാതെ മുന്‍ നിര താരങ്ങള്‍ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാവിലെ ഏഴു മണിക്ക് തന്നെ ഷൂട്ടിങ്ങ് തുടങ്ങുന്നതിനും, താരങ്ങള്‍ കൃത്യ സമയത്ത് ലൊക്കേഷനുകളില്‍ എത്തുന്നതിനും ഉള്ള ഏര്‍പ്പാടു ണ്ടാക്കുമെന്നും, സിനിമയുടെ ചിലവ് കുറയ്ക്കുന്നതിനും ഷൂട്ടിങ്ങ് ആരംഭിക്കുന്നതിനു 45 ദിവസം മുന്‍പു തന്നെ മൊത്തം ചിലവ് ഉള്‍പ്പടെ ഉള്ള കാര്യങ്ങളെ കുറിച്ച് നിര്‍മ്മാതാവിനു റിപ്പോര്‍ട്ട് നല്‍കുന്നതിനും ചര്‍ച്ചയില്‍ ധാരണയായി.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ജനകന്‍ ദുബായില്‍

May 7th, 2010

suresh-gopiദുബായ്‌ : എസ്. എന്‍. സ്വാമി കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ച് എന്‍. ആര്‍. സഞ്ജീവ് സംവിധാനം ചെയ്ത മള്‍ട്ടീ സൂപ്പര്‍ താര ചിത്രമായ ജനകന്റെ അന്താരാഷ്‌ട്ര തലത്തിലുള്ള ആദ്യ പ്രദര്‍ശനം ഇന്നലെ ദുബായില്‍ നടന്നു. ഗലേറിയ തിയേറ്ററില്‍ തിങ്ങി നിറഞ്ഞ സദസ്സിനു മുന്‍പില്‍ നടന്ന ആദ്യ പ്രദര്‍ശനത്തില്‍ കാണികളോടൊപ്പം സിനിമയില്‍ ടൈറ്റില്‍ റോള്‍ നിര്‍വ്വഹിച്ച സൂപ്പര്‍ താരം സുരേഷ് ഗോപിയും സിനിമ കാണാന്‍ എത്തിയത് കാണികളെ ആവേശ ഭരിതരാക്കി.

ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ പ്രതികാരത്തിന്റെ കഥ പറയുന്ന ജനകന്റെ പ്രമേയത്തില്‍ പുതുമയൊന്നുമില്ല. എന്നാല്‍ മോഹന്‍ ലാലും സുരേഷ് ഗോപിയും ഒന്നിക്കുന്ന ഏറെ സാമൂഹ്യ പ്രസക്തിയുള്ള പ്രമേയമാണ് ഈ സിനിമയുടേത് എന്ന് വാര്‍ത്താ മാധ്യമങ്ങളിലൂടെയും താരങ്ങളുടെയും അഭിമുഖങ്ങളിലൂടെയും കേട്ട കാണികള്‍ക്ക്‌ സിനിമയുടെ യുക്തി ഭദ്രതയില്ലാത്ത അവതരണ രീതി നിരാശ ഉളവാക്കിയെങ്കില്‍ അതില്‍ തെല്ലും അതിശയോക്തി ഉണ്ടാവില്ല.

janakan-poster

എന്നാല്‍ സുരേഷ് ഗോപിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ദുബായിലെ ആദ്യ പ്രദര്‍ശനത്തില്‍ കാണികള്‍ ഏറെ ആവേശത്തോടെയാണ് തങ്ങളുടെ പ്രിയ താരത്തെ എതിരേറ്റത്. സിനിമാ പ്രദര്‍ശനത്തിന് ശേഷം നടന്ന ചോദ്യോത്തര വേളയില്‍ കാണികള്‍ തങ്ങളുടെ സ്നേഹാദരങ്ങള്‍ കൊണ്ട് സുരേഷ് ഗോപിയെ വീര്‍പ്പ്മുട്ടിച്ചു. ഇത്തരം ഒരനുഭവം തനിക്ക് സമ്മാനിച്ച ദുബായ്‌ നഗരത്തിനു നന്ദി പറഞ്ഞ അദ്ദേഹം ജനകന്‍ ഏറെ സാമൂഹ്യ പ്രസക്തിയുള്ള സിനിമയാണ് എന്ന് അഭിപ്രായപ്പെട്ടു.

suresh-gopi-janakan

ചോദ്യോത്തര വേള

വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക്‌ സമൂഹത്തില്‍ നില നില്‍ക്കുന്ന തിന്മകളെ പറ്റിയും തങ്ങള്‍ നേരിടേണ്ടി വരാവുന്ന വിപത്തുകളെ പറ്റിയും ബോധ്യം വേണം. എന്നാലേ വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ അവര്‍ക്ക്‌ കഴിയൂ. സാമൂഹ്യ വിരുദ്ധര്‍ ഒരുക്കുന്ന ചതിക്കുഴികളില്‍ വീഴാതെ തങ്ങളെ തന്നെ സംരക്ഷിക്കാന്‍ കുട്ടികള്‍ക്ക്‌ വേണ്ട ജാഗ്രത നല്‍കാന്‍ ഇന്നത്തെ സാമൂഹികാവസ്ഥയുടെ വ്യക്തമായ പരിച്ഛേദമായ ജനകനെ പോലെയുള്ള സിനിമകള്‍ക്ക്‌ കഴിയും എന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

suresh-gopi

ചോദ്യങ്ങള്‍ക്ക്‌ സുരേഷ് ഗോപി മറുപടി പറയുന്നു

താന്‍ സിനിമയില്‍ തെറി പറയുന്നതിനെ ഒരു ചോദ്യത്തിന് മറുപടിയായി ന്യായീകരിച്ച അദ്ദേഹം, ദുഷിച്ച സാമൂഹിക വ്യവസ്ഥയില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക്‌,  ആവശ്യം വന്നാല്‍ നല്ല തെറി പറയാന്‍ കഴിയണം എന്ന സുരേഷ് ഗോപിയുടെ മറുപടി കാണികളില്‍ ചിരിയുണര്‍ത്തി. കള്ളവും ചതിയും പതിയിരിക്കുന്ന സമൂഹത്തില്‍ നിന്നും കുട്ടികളെ മറച്ചു പിടിച്ചു കൊണ്ട് സംരക്ഷിക്കുന്നതില്‍ കാര്യമില്ല. അത് അവരെ കൂടുതല്‍ അപകടത്തില്‍ കൊണ്ട് ചെന്നെത്തിക്കുകയെ ഉള്ളൂ എന്നതാണ് ജനകന്‍ നല്‍കുന്ന സന്ദേശം. കുട്ടികളെ സമൂഹത്തിലെ വിപത്തുകളെ പറ്റി ബോധാവാന്മാരാക്കണം. എന്നാലേ സിനിമയിലെ കഥ പോലെയുള്ള സംഭവങ്ങളില്‍ നിന്നും അവര്‍ക്ക്‌ സ്വയം രക്ഷിക്കാന്‍ കഴിയൂ എന്നും സുരേഷ് ഗോപി പറഞ്ഞു.

sathar-al-karan

സത്താര്‍ അല്‍ കരണ്‍

ലൈന്‍ ഓഫ് കളേഴ്സ് നിര്‍മ്മാതാക്കളായ ജനകന്റെ അന്താരാഷ്‌ട്ര തലത്തിലുള്ള ആദ്യ പ്രദര്‍ശനം ജനകന്റെ അന്‍പതാം ദിന ആഘോഷത്തോടൊപ്പം ദുബായില്‍ സംഘടിപ്പിച്ചത് എക്സിക്യൂട്ടിവ്‌ ബാച്ചിലേഴ്സ് ഡോട്ട് കോം ആണ്. തങ്ങളുടെ അടുത്ത പ്രോജക്റ്റ്‌ മമ്മുട്ടി – എസ്. എന്‍. സ്വാമി ടീമിന്റെ കാമല്‍ ആണ് എന്ന് എക്സിക്യൂട്ടിവ്‌ ബാച്ചിലേഴ്സ് ഡോട്ട് കോം  സ്ഥാപകനായ സത്താര്‍ അല്‍ കരണ്‍ അറിയിച്ചു. സത്താര്‍ തന്നെ കഥയും തിരക്കഥയും നിര്‍വഹിക്കുന്ന ഒട്ടേറെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന “ക്യാമ്പസ്‌ സ്റ്റോറി” എന്ന ചലച്ചിത്രവും അണിയറയില്‍ ഒരുങ്ങി വരുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

“ചിത്രങ്ങള്‍” പ്രദര്‍ശനത്തിനു തയ്യാറായി

May 6th, 2010

chitrangal-telefilmഷാര്‍ജയിലും ദുബായിലുമായി ചിത്രീകരണം പൂര്‍ത്തിയായ “ചിത്രങ്ങള്‍” എന്ന ടെലി സിനിമ, യു. എ. ഇ. യിലെ കലാസ്വാദ കര്‍ക്കായി പ്രദര്‍ശിപ്പിക്കുന്നു. മെയ്‌ 7 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക്, ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്കൂളില്‍ ഒരുക്കുന്ന പ്രദര്‍ശനത്തില്‍ സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖര്‍ സംബന്ധിക്കും.

പ്രവാസ ലോകത്തെ ശ്രദ്ധേയനായ കലാകാരന്‍ മുഷ്താഖ് കരിയാടന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍, സമകാലിക സംഭവങ്ങള്‍ക്ക് നേരെ പിടിക്കുന്ന ഒരു കണ്ണാടിയാണ്.

chitrangal-preview

സ്പന്ദനം എന്ന ടെലി സിനിമക്ക് ശേഷം ബഷീര്‍ കൊള്ളന്നൂര്‍ കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്ന ഈ ടെലി സിനിമയില്‍, ഗള്‍ഫിലെ നാടക വേദികളിലും മിനി സ്ക്രീനിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച കലാകാരന്‍ മാരായ റാഫി പാവറട്ടി, നിഷാദ് അരിയന്നൂര്‍, രാഘവ് കോക്കുല്‍, സഗീര്‍, സിയാദ്, പി. എം. അബ്ദുല്‍ റഹിമാന്‍, ജോഷി തോമസ്‌, മുസദ്ദിഖ്, ഫൈസല്‍ പുറമേരി, തോമസ്‌ പോള്‍ മാവേലിക്കര, ചന്ദ്രഭാനു, ഷഫീര്‍, വിദ്യാ ഹേമന്ത്, ബീനാ റജി, മേഘാ ദാസ്, ആര്യാ സനു തമ്പി, രേവതി, കൃഷ്ണ പ്രിയ, ഷിനി രാഹുല്‍, സുമാ സനി, ഷഫ്നാ ഇല്യാസ് തുടങ്ങി മുപ്പതോളം കലാകാരന്മാര്‍ വേഷമിടുന്നു. ക്യാമറ: ഖമറുദ്ധീന്‍ വെളിയംകോട്, നിര്‍മ്മാണം: അടയാളം ക്രിയേഷന്‍സ്.

ദുബായ്‌ ആസ്ഥാനമായുള്ള ഏഷ്യാ വിഷന്‍ അഡ്വര്‍ട്ടൈസിംഗ് ഏജന്‍സിയും, റേഡിയോ ഏഷ്യയും ചേര്‍ന്ന് ഓണ്‍ ലൈനിലൂടെ നടത്തിയ ആഗോള വോട്ടെടുപ്പില്‍ മികച്ച ടെലി സിനിമയായി തിരഞ്ഞെടുത്തത് മുഷ്താഖ് കരിയാടന്‍ സംവിധാനം ചെയ്ത ‘ആര്‍പ്പ്’ എന്ന ടെലി സിനിമ യായിരുന്നു. ചിത്രങ്ങള്‍ ഈ മാസം തന്നെ മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യും.

കലയും സാഹിത്യവും സംഗീതവും നൃത്തവും എല്ലാം ചേര്‍ന്ന് എല്ലാ തരം പ്രേക്ഷകര്‍ക്കും രസിക്കും വിധമാണ് മുഷ്താഖ് കരിയാടന്‍ ഈ ടെലി സിനിമ ഒരുക്കിയിരിക്കുനത്. യു. ഏ. ഇ. യില്‍ നിന്നും സംപ്രേഷണം ചെയ്യുന്ന എന്‍ . ടി. വി. യില്‍ (ഇ-വിഷന്‍ – ചാനല്‍ 144) “പ്രവാസ സ്പന്ദനം” എന്ന പരിപാടിയില്‍ വ്യാഴാഴ്ച രാത്രി 8:30ന് മുഷ്താഖുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്യും. ഇതേ പരിപാടിയുടെ പുന: സംപ്രേഷണം വെള്ളിയാഴ്ച കാലത്ത് 11 ന് ഉണ്ടായിരിക്കും.

- pma

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു

May 1st, 2010

സത്യന്‍ അന്തിക്കാടിന്റെ അമ്പതാമത്തെ ചിത്രമാണ് കഥ തുടരുന്നു. ചിരിയും ചിന്തയും ഇഴ ചേര്‍ത്ത് ഗ്രാമീണ പശ്ചാത്ത ലത്തില്‍ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമായ ചിത്രങ്ങള്‍ ഒരുക്കുന്ന സത്യന്‍ അന്തിക്കാട് ഇത്തവണ പതിവില്‍ നിന്നും വ്യത്യസ്ഥമായി നഗര ജീവിതത്തിന്റെ കഥയു മായാണ് എത്തുന്നത്. പശ്ചാത്തലം മാറുന്നു എങ്കിലും കുടുംബ പ്രേക്ഷകരെ മുന്നില്‍ കണ്ടു കൊണ്ടു തന്നെ ആണ് ചിത്രം ഒരുക്കി യിരിക്കുന്നത്. ജയറാം ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ മമതയാണ് നായിക. ഇന്നസെന്റ്, മാമുക്കോയ, കെ. പി. ഏ. സി. ലളിത, രശ്മി സോമന്‍ തുടങ്ങി സത്യന്‍ ചിത്രങ്ങളിലെ സ്ഥിരം താരങ്ങള്‍ ഈ ചിത്രത്തിലും ഉണ്ട്. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ രചന നിര്‍വ്വഹി ച്ചിരിക്കുന്ന ഗാനങ്ങള്‍ക്ക് ഇളയരാജ യാണ് ഈണം നല്‍കി യിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

144 of 172« First...1020...143144145...150160...Last »

« Previous Page« Previous « എഷ്യന്‍ ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
Next »Next Page » “ചിത്രങ്ങള്‍” പ്രദര്‍ശനത്തിനു തയ്യാറായി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine