അപൂര്‍വ്വമായി വിസ്മയങ്ങള്‍ക്കും നിരന്തരമായി വിരസതകള്‍ക്കും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്ന മലയാള സിനിമയെ സംബന്ധിച്ചേടത്തോളം ഭരതന്‍ എന്ന പ്രതിഭയുടെ അസാന്നിധ്യം വലിയ ഒരു വിടവാണ് സൃഷ്ടിച്ചത്. ഭരത് അവാര്‍ഡുകള്‍ പല തവണ വാങ്ങിയ അഭിനയ പ്രതിഭകളുടെ സമകാലിക സിനിമകള്‍ പ്രേക്ഷകനു മുമ്പില്‍ പേക്കൂത്തുകളായി അധ:പതിച്ചു കൊണ്ടിരിക്കുന്നു. അമരവും താഴ്വാരവും വൈശാലിയും വെങ്കലവുമെല്ലാം ഇന്നും ജീവസ്സുറ്റ ചലച്ചിത്ര അനുഭവമായി പ്രേക്ഷകനു അനുഭവ വേദ്യമാകുന്നു.
ഒരു കാന്‍വാസിലെന്ന പോലെ കടുത്ത ചായക്കൂട്ടുകള്‍ കൊണ്ട് ഭരതന്‍ എന്ന (ചല)ച്ചിത്രകാരന്‍ അഭ്രപാളിയില്‍ വരച്ചിട്ട ദൃശ്യങ്ങള്‍ ഒട്ടും പൊലിമ നഷ്ടപ്പെടാതെ പ്രേക്ഷക മനസ്സിലേക്ക് പകര്‍ത്തപ്പെട്ടു.
വടക്കാഞ്ചേരി യ്ക്കടുത്ത് എങ്കക്കാട് പാലിശ്ശേരി പരമേശ്വരന്‍ നായരുടേയും കാര്‍ത്യായനി അമ്മയുടേയും മകനായി 1946 നവംബര്‍ 14നായിരുന്നു ഭരതന്റെ ജനനം. വടക്കാഞ്ചേരി ഗവണ്മെന്റ് സ്കൂളില്‍ പഠനം. തുടര്‍ന്ന് ചിത്രകലയോടുള്ള താല്പര്യം മൂലം തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. പ്രശസ്ത സിനിമാ സംവിധായകനും ചിത്രകാരനുമായിരുന്ന പി. എന്‍. മേനോന്റെ അനുഗ്രഹത്തോടെ സിനിമയിലേക്ക്. ആദ്യം കലാ സംവിധായക സഹായിയായി അദ്ദേഹ ത്തോടൊപ്പം കൂടി. തുടര്‍ന്ന് കലാ സംവിധായകനായും പരസ്യ കലാകാരനായും പ്രവര്‍ത്തിച്ച ഭരതന്റെ പ്രതിഭ വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയപ്പെട്ടു. വിന്‍സെന്റിന്റെ സംവിധാന സഹായിയായി ചെണ്ട എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചു.
പി. പത്മരാജന്‍ എന്ന അത്യല്യ പ്രതിഭയുടെ തൂലികയില്‍ നിന്നും പിറവിയെടുത്ത പ്രയാണം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ സംവിധായകന്‍ എന്ന നിലയില്‍ തുടക്കം കുറിച്ചു. പ്രയാണം അതു വരെ നില നിന്നിരുന്ന പല സിനിമാ സങ്കല്പങ്ങളേയും പൊളിച്ചെഴുതി. ഭരതന്‍ – പത്മരാജന്‍ കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചു.
രതിയെ മലയാള സിനിമയില്‍ ക്ലാസിക്കല്‍ തലത്തിലേക്ക് ഉയര്‍ത്തിയത് ഈ കൂട്ടുകെട്ടായിരുന്നു. കൌമാര രതി സ്വപനങ്ങള്‍ക്ക് വര്‍ണ്ണച്ചാര്‍ത്തു നല്‍കിയ രതി നിര്‍വ്വേദം ഈ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു. രതി നിര്‍വ്വേദവും, തകരയും, ലോറിയും, തുടര്‍ന്ന് വന്ന നിരവധി സിനിമകളും ആ സവിശേഷമായ ഭരതന്‍ ടച്ച് പ്രേക്ഷകനു പകര്‍ന്നു നല്‍കി.
എം. ടി. എന്ന അതികായന്റെ തിരക്കഥയുടെ കരുത്തില്‍ ഒരു ദാസിയുടെ മകളായ വൈശാലി യുടെ കഥ ഭരതന്‍ തിരശ്ശീലയിലേയ്ക്ക് പകര്‍ത്തിയപ്പോള്‍ അത് മലയാള സിനിമയിലെ ഒരു ക്ലാസിക്ക് ആയി മാറി. വാത്സ്യായനന്റെ കാമസൂത്രം പഠിച്ച വൈശാലി യിലൂടെ സ്ത്രീ സൌന്ദര്യത്തിന്റെ വശ്യതയെ കാനനത്തിന്റെ പശ്ചാത്തലത്തിലും കൊടും വറുതിയിലായ അംഗ രാജ്യത്തിന്റെ പൊടി പടലങ്ങള്‍ നിറഞ്ഞ പശ്ചാത്തലത്തിലും, കലാപരമായ സാധ്യത ഒട്ടും ചോര്‍ന്നു പോകാതെ അനിതര സാധാരണമായ കയ്യടക്കത്തോടെ ഭരതന്‍ ആവിഷ്കരിച്ചു.
വൈശാലി എന്ന ചിത്രത്തില്‍ ഉടനീളം ഒരു ചിത്രകാരന്റെ കരസ്പര്‍ശം പ്രേക്ഷകനു അനുഭവ വേദ്യമായി. മഹാഭാരതത്തിലെ ഏതാനും വരികളില്‍ ഒതുങ്ങിയ വൈശാലിയുടെ കഥയ്ക്ക് ഇത്രയും മികച്ച ഒരു ദൃശ്യാവിഷ്കാരം ഒരു പക്ഷെ ഭരതനു മാത്രമേ നല്‍കുവാന്‍ ആകൂ.
എം. ടി. യുടെ തന്നെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത താഴ്വാരവും മറ്റൊരു മഹത്തായ സൃഷ്ടിയായി പരിണമിച്ചു.
ജോണ്‍ പോള്‍ എന്ന തിരക്കഥാ കൃത്തിനെ മലയാള സിനിമക്ക് സമ്മാനിച്ചതും ഭരതന്‍ ആയിരുന്നു. ചാമരം എന്ന ചിത്രത്തിലൂടെ ആരംഭിച്ച ഭരതന് - ജോണ്‍ പോള്‍
കൂട്ടുകെട്ടില്‍ നിന്നും പിറന്നതും മികച്ച ചിത്രങ്ങളായിരുന്നു. പ്രണയവും, കുടുംബ ബന്ധങ്ങളും അവരുടെ ചിത്രങ്ങളില്‍ മനോഹരമായി അവതരിപ്പിക്കപ്പെട്ടു. മര്‍മ്മരം,
ഓര്‍മ്മയ്ക്കായി, കാറ്റത്തെ കിളിക്കൂട്, കാതോടു കാതോരം, ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം തുടങ്ങി ഒരു പിടി ചിത്രങ്ങള്‍. ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടു.
കാക്കനാടന്റെ നിരവധി രചനകള്‍ ഭരതന്റെ ചിത്രങ്ങള്‍ക്ക് പ്രേരകമായിട്ടുണ്ട്.
ലോഹിതദാസ് – ഭരതന്‍ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചത് അമരവും, വെങ്കലവും, പാഥേയവും പോലുള്ള മികച്ച സിനിമകളായിരുന്നു. ദേശീയ തലത്തില്‍ അമരം മമ്മൂട്ടിക്കും, കെ. പി. എ. സി. ലളിതയ്ക്കും അംഗീകാരങ്ങള്‍ നേടിക്കൊടുത്തു.
തമിഴ് സിനിമയിലേയ്ക്കും ഭരതന്റെ പ്രതിഭ കടന്നു ചെന്നു. ആവാരം പൂ എന്ന ചിത്രം മലയാളത്തിലെ തകരയുടെ റീമേക്കായിരുന്നു, പ്രയാണം സാവിത്രി എന്ന പേരിലും തമിഴില്‍ നിര്‍മ്മിക്കപ്പെട്ടു . ഇന്ത്യന്‍ സിനിമയിലെ അഭിനയ സാമ്രാട്ടുകളായ ശിവാജി ഗണേശനും കമലഹാസനും ഒന്നിച്ച തേവര്‍ മകന്‍ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ നേടി. ഭരതന്റെ ചിത്രങ്ങളോട് എന്നും വലിയ താല്പര്യം കാണിച്ചിരുന്ന കമലഹാസന്‍ തന്നെ ആയിരുന്നു ഈ ചിത്രത്തിന്റെ നിര്‍മ്മാണം.
ഉത്രാളിക്കാവിലെ ഉത്സവത്തിനു എങ്കക്കാട് വിഭാഗത്തിനൊപ്പം എത്തുന്ന ഭരതനെ അവിടെ കെട്ടിയാടിയിരുന്ന കോലങ്ങളിലെ കടും വര്‍ണ്ണങ്ങളും ഉത്സവാന്തരീക്ഷവും താളബോധവും വളരെയധികം സ്വാധീനി ച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലേയും ദൃശ്യങ്ങളില്‍ മിന്നി മറയുന്ന ബിംബങ്ങളും സംഗീതവും വ്യക്തമാക്കുന്നു.
ചിലമ്പിലേയും, കാതോടു കാതോരത്തിലേയും, കേളിയിലേയും മറ്റും ഗാനങ്ങള്‍ ഭരതനിലെ സംഗീത സംവിധാകനെയും മലയാളിക്ക് മനസ്സിലാക്കി ക്കൊടുത്തു.
ഒടുവില്‍ അപ്രതീക്ഷിതമായി സര്‍ഗ്ഗധനനായ ആ കലാകാരന്‍ 1998 ജൂലൈ 30ന് നമ്മെ വിട്ടു പിരിഞ്ഞു.



അബുദാബി : അകാലത്തില്‍ പിരിഞ്ഞു പോയ പ്രമുഖ ചലച്ചിത്ര കാരന്‍ ലോഹിത ദാസിന്‍റെ അനുസ്മ രണാര്‍ത്ഥം അബുദാബി മലയാളി സമാജം കലാ വിഭാഗം സംഘടിപ്പി ക്കുന്ന ഹ്രസ്വ സിനിമാ മല്‍സരം ജൂലായ് 31 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് സമാജം അങ്കണത്തില്‍ നടക്കും. 


തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ നടി മീരാ വാസുദേവ് വിവാഹ മോചിതയായി. 2005ല്‍ ആയിരുന്നു മീരാ വാസുദേവും ഛായാഗ്രാഹകന്‍ അശോക് കുമാറിന്റെ മകന്‍ വിശാല്‍ അഗള്‍വാളുമായുള്ള വിവാഹം. അസ്വാരസ്യങ്ങളെ തുടര്‍ന്ന് വിവാഹ ബന്ധം വേര്‍പെടു ത്തുന്നതിനായി അവര്‍ രണ്ടു വര്‍ഷം മുന്‍പ് മദ്രാസിലെ കുടുംബ കോടതിയെ സമീപിച്ചിരുന്നു. പ്രശ്നം ഒത്തുതീര്‍ക്കുവാന്‍ കോടതി ശ്രമിച്ചെങ്കിലും യോജിച്ചു പോകുവാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി യതോടെ കഴിഞ്ഞ ദിവസം കോടതി അവര്‍ക്ക് വിവാഹ മോചനം അനുവദിച്ചു. ഭര്‍ത്താവില്‍ നിന്നും ജീവനാംശം പ്രതീക്ഷിക്കുന്നില്ലെന്ന് അവര്‍ കോടതിയില്‍ വ്യക്തമക്കി.
പൃഥ്വിരാജിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്ന പൂനം കൌറിനെ ഒഴിവാക്കി. മലയാള ഭാഷ ഉച്ചരിക്കുവാന്‍ ഉള്ള പ്രയാസമാണത്രെ ഇതിനു കാരണമായത്. ഷൂട്ടിങ്ങ് തുടങ്ങിയതിനു ശേഷമാണ് നടിയുടെ ലിപ് മൂവ്മെന്റ് ഒട്ടും ശരിയാകുന്നില്ല എന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് അവരെ മലയാളം ഉച്ചാരണം പരിശീലിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അതും ശരിയായില്ല. നായികക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ നടിയുടെ ഉച്ചാരണം ശരിയായില്ലെങ്കില്‍ അത് വലിയ അപാകതയാകും എന്നതിനാലാണ് നായികയെ മാറ്റാന്‍ തീരുമാനമായത്. മുന്‍ മിസ് ആന്ധ്രപ്രദേശ് ആയ പൂനം കൌറിനു പകരം ബാംഗ്ലൂരില്‍ നിന്നുള്ള മോഡല്‍ കാതറീന്‍ തെരേസയാണ് ചിത്രത്തിലെ പുതിയ നായിക.

കൊച്ചി : പ്രശസ്ത ചലച്ചിത്ര താരം കാവ്യാ മാധവന്‍ വിവാഹ മോചനം തേടി കുടുംബ കോടതി യില്‍. ഭര്‍ത്താവ് നിഷാല്‍ ചന്ദ്രനും കുടുംബാം ഗങ്ങളും മാനസിക മായും ശാരീരിക മായും തന്നെ പീഡിപ്പിക്കുന്നു. അതിനാല്‍ ഇനി വിവാഹ മോചന ത്തിനായി കോടതിയുടെ കാരുണ്യം തേടുന്നു എന്ന് കാവ്യ ഹര്‍ജിയില്‍ പറഞ്ഞു.
























