കൊച്ചി : പ്രശസ്ത സിനിമാ സംവിധായകന്‍ പി. ജി. വിശ്വംഭരന്‍ (61) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയി ലായിരുന്ന ഇദ്ദേഹം ഇന്നലെ രാത്രി 1.15 ഓടെയാണ് അന്തരിച്ചത്. സംസ്കാരം ബുധനാഴ്ച വൈകീട്ട് നടത്തും.
സൂപ്പര്‍ ഹിറ്റായ നിരവധി കുടുംബ ചിത്രങ്ങളും ഹാസ്യ ചിത്രങ്ങളും ഒരുക്കിയിട്ടുള്ള പി. ജി. വിശ്വംഭരന്‍ അവസാനമായി സംവിധാനം ചെയ്തത് പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ച ആണ്. ഇദ്ദേഹം സംവിധാനം ചെയ്ത കാട്ടുകുതിര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1975-ല്‍ ഒഴുക്കിനെതിരെ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് രംഗത്തെത്തിയ വിശ്വംഭരന്‍ വളരെ പെട്ടെന്നു തന്നെ സിനിമാ രംഗത്ത് ശ്രദ്ധേയനായി. മമ്മൂട്ടി ആദ്യമായി അഭിനയിച്ച സ്ഫോടനം എന്ന ചിത്രം സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. എണ്‍പതുകളിലെ കോമഡി തരംഗത്തില്‍ വന്‍ വിജയം കൈവരിച്ച പല ചിത്രങ്ങളും പി. ജി. വിശ്വംഭര ന്റേതായിരുന്നു. എഴുപുന്ന തരകന്‍, കാട്ടുകുതിര, പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ച, ഗജ കേസരി യോഗം, സന്ധ്യക്കു വിരിഞ്ഞ പൂവ് എന്നിങ്ങനെ പ്രേം നസീര്‍ മുതല്‍ മമ്മൂട്ടി വരെയുള്ള സൂപ്പര്‍ താരങ്ങളെ വച്ചും, ജഗദീഷ് അടക്കം നിരവധി മിമിക്രി താരങ്ങളെ അണി നിരത്തിയും വ്യത്യസ്ഥങ്ങളായ അറുപതില്‍ പരം ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
കലൂര്‍ ആസാദ് റോഡിലെ “വിമിനാസില്‍” ആണ് ഇദ്ദേഹം ഏറെക്കാലമായി താമസം. മീനയാണ് ഭാര്യ. മക്കള്‍ വിനോദ്, വിമി.



രാഷ്ട്രീയക്കാരെയും, മേലധികാരികളേയും കൂസാത്ത കിടിലന്‍ ഡയലോഗുകളും, സ്റ്റണ്ട് രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ ഹരം കൊള്ളിച്ച കമ്മീഷണര്‍ ഭരത് ചന്ദ്രന്‍ ഐ. പി. എസ്. വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുന്നു. വന്‍ വിജയമായിരുന്ന കമ്മീഷണര്‍ എന്ന ചിത്രം നടന്‍ സുരേഷ് ഗോപി, സംവിധായകന്‍ ഷാജി കൈലാസ്, രചയിതാവ് രണ്‍ജി പണിക്കര്‍ എന്നിവരുടെ കരിയറിലെ വഴിത്തിരി വായിരുന്നു. പിന്നീട് ദി കിങ്ങ്, നരസിംഹം, ആറാം തമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ഷാജി കൈലാസ് മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകരുടെ പട്ടികയില്‍ ഇടം പിടിച്ചു.
ചെന്നൈ : പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സുജാതയുടെ മകളും പിന്നണി ഗായികയുമായ ശ്വേത മോഹന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഏറെ കാലം പ്രണയത്തിലായിരുന്ന അശ്വിനുമായുള്ള ശ്വേതയുടെ വിവാഹ നിശ്ചയം ചെന്നൈയില്‍ വെച്ചാണ് നടന്നത്. വിജയ് യേശുദാസ്, ശ്രീനിവാസന്‍, പ്രിയദര്‍ശന്‍, ലിസ്സി എന്നിങ്ങനെ സിനിമാ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചങ്ങരംകുളം : കാണി വാര്‍ഷിക പരിപാടികളുടെ ഭാഗമായി ജോണ്‍ അബ്രഹാം അനുസ്മരണം സംഘടിപ്പിക്കുന്നു. മെയ് 30ന് കാലത്ത് 10 മണിക്ക് ചങ്ങരംകുളം കൃഷ്ണ മൂവീസില്‍ വാര്‍ഷിക പരിപാടികള്‍ ആരംഭിക്കും. വൈകുന്നേരം 3 മണിക്ക് ചങ്ങരംകുളം റഗുലേറ്റഡ് മാര്‍ക്കറ്റില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കെ. പി. രാമനുണ്ണി കാണി വാര്‍ഷിക പ്പതിപ്പിന്റെ പ്രകാശനം നിര്‍വ്വഹിക്കും. ആലങ്കോട് ലീലാകൃഷ്ണന് അധ്യക്ഷനായിരിക്കും. തുടര്‍ന്ന് സൂഫി പറഞ്ഞ കഥ എന്ന സിനിമയെ കുറിച്ചുള്ള : സംവാദം നടക്കും. അവതരണം: കെ. എ. മോഹന്‍ ദാസ്, പങ്കെടുക്കുന്നവര്‍ : കെ. പി. രാമനുണ്ണി, പ്രകാശ് ബാരെ, തമ്പി ആന്റണി, റഫീക് അഹമ്മദ്, കുമാര്‍ എടപ്പാള്‍ എന്നിവര്‍.
നടി ശ്വേതാ മേനോനു ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. വി. എം. വിനു സംവിധാനം ചെയ്യുന്ന “പെണ് പട്ടണം” എന്ന ചിത്രത്തില്‍ സംഘട്ടന രംഗം ചിത്രീകരി ക്കുന്നതിനിടയിലാണ് കൊടുവാള് കൊണ്ട് വെട്ടേറ്റത്. പരിക്കേറ്റ നടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയയായ നടിക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശി ച്ചിരിക്കയാണ്.


















