ചങ്ങരംകുളം : കാണി വാര്‍ഷിക പരിപാടികളുടെ ഭാഗമായി ജോണ്‍ അബ്രഹാം അനുസ്മരണം സംഘടിപ്പിക്കുന്നു. മെയ് 30ന് കാലത്ത് 10 മണിക്ക് ചങ്ങരംകുളം കൃഷ്ണ മൂവീസില്‍ വാര്‍ഷിക പരിപാടികള്‍ ആരംഭിക്കും. വൈകുന്നേരം 3 മണിക്ക് ചങ്ങരംകുളം റഗുലേറ്റഡ് മാര്‍ക്കറ്റില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കെ. പി. രാമനുണ്ണി കാണി വാര്ഷിക പ്പതിപ്പിന്റെ പ്രകാശനം നിര്‍വ്വഹിക്കും. ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷനായിരിക്കും. തുടര്‍ന്ന് സൂഫി പറഞ്ഞ കഥ എന്ന സിനിമയെ കുറിച്ചുള്ള : സംവാദം നടക്കും. അവതരണം: കെ. എ. മോഹന്‍ ദാസ്, പങ്കെടുക്കുന്നവര്‍ : കെ. പി. രാമനുണ്ണി, പ്രകാശ് ബാരെ, തമ്പി ആന്റണി, റഫീക് അഹമ്മദ്, കുമാര്‍ എടപ്പാള്‍ എന്നിവര്‍.
എം. സി. രാജ നാരായണന്‍ ജോണ്‍ അബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തും. കെ. വി. ഷാജി (സൂര്യാ ടി. വി.) ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് കാണി തിരക്കഥാ മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വ്വഹിക്കും. എല്ലാവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.



നടി ശ്വേതാ മേനോനു ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. വി. എം. വിനു സംവിധാനം ചെയ്യുന്ന “പെണ്‍ പട്ടണം” എന്ന ചിത്രത്തില്‍ സംഘട്ടന രംഗം ചിത്രീകരി ക്കുന്നതിനിടയിലാണ് കൊടുവാള്‍ കൊണ്ട് വെട്ടേറ്റത്. പരിക്കേറ്റ നടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയയായ നടിക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശി ച്ചിരിക്കയാണ്.
പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഖുശ്ബു ഡി. എം. കെ. യില്‍ ചേര്‍ന്നു. കരുണാനിധി യുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് പ്രഖ്യാപനം ഉണ്ടായത്. അടുത്ത കാലത്തായി ഖുശ്ബുവിന്റെ രാഷ്ടീയ പ്രവേശം സംബന്ധിച്ച് വാര്‍ത്തകള്‍ സജീവമായിരുന്നു. താനും കുടുംബവും ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും ഇപ്പോള്‍ സോണിയാ ഗാന്ധിയുടേയും ആരാധകര്‍ ആണെന്നു ഖുശ്ബു പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ കോണ്‍ഗ്രസ്സില്‍ ചേരും എന്നായിരുന്നു അഭ്യൂഹങ്ങള്‍ നില നിന്നിരുന്നത്.
പ്രശസ്ത നടി ഭാവനയ്ക്ക് ഒരു കന്നട ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയില്‍ ബൈക്കില്‍ നിന്നും വീണ് പരിക്ക് പറ്റി. ഭാവനയും പുനീത് രാജ് കുമാറും അഭിനയിക്കുന്ന “ജാക്കി” എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നതിന്റെ ഇടയില്‍ ആണ് സംഭവം. ഇവര്‍ ഒരു ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ രംഗം ചിത്രീകരി ക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം വിടുകയും, ഭാവന റോഡില്‍ വീഴുകയും ആണ് ഉണ്ടായത്. കൈ കാലുകള്‍ക്ക് പരിക്കേറ്റ ഭാവനയക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശി ച്ചിരിക്കുകയാണ്.


















