ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഹൃസ്വ ചിത്രങ്ങളുടെ രാജ്യാന്തര മല്‍സരത്തില്‍ ഗീതു മോഹന്‍ ദാസ് ഒരുക്കിയ “കേള്‍ക്കുന്നുണ്ടോ”എന്ന ചിത്രം ഗോള്‍ഡന്‍ ലാമ്പ് ട്രീ പുരസ്കാരം കരസ്ഥമാക്കി. ശില്‍പവും അഞ്ചു ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിക്കുക.
വിവിധ ഭാഷകളിലായി ഇരുപത്താ റോളം ഹൃസ്വ ചിത്രങ്ങള്‍ ഈ അന്താരാഷ്ട്ര മല്‍സരത്തില്‍ പങ്കെടുത്തിരുന്നു. സംവിധാന മികവാണ് ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത എന്നാണ് ജൂറിയുടെ വിലയി രുത്തല്‍. ഗീതുവിന്റെ ഭര്‍ത്താവും പ്രശസ്ത സിനിമാ ഛായാ ഗ്രാഹകനുമായ രാജീവ് രവിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.



ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ കുടുംബ സദസ്സുകള്‍ക്ക് സുപരിചിതരായ ഗായകരും അവതാരകരും പങ്കെടുക്കുന്ന സ്റ്റേജ് ഷോ ‘ഗാനാ ഖസാനാ’ ഇന്ന് അബുദാബിയില്‍ അരങ്ങേറും. രഞ്ജിനി ഹരിദാസ്, വിവേകാനന്ദ്, ഹിഷാം അബ്ദുല്‍ വഹാബ്, രാഹുല്‍ ലക്ഷ്മണ്‍, ടീനു ടെലെന്‍സ്, അഖില എന്നിവര്‍ക്കൊപ്പം സുപ്രസിദ്ധ പിന്നണി ഗായിക റിമി ടോമി യും ചേര്‍ന്നൊരുക്കുന്ന സംഗീത വിരുന്നും, ഹാസ്യ താരം സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന ഹാസ്യ വിരുന്നും അരങ്ങേറും. അബുദാബിയിലെ സുപ്രീം ട്രാവല്‍സ് ഒരുക്കുന്ന ഈ സംഗീത ഹാസ്യ നൃത്ത വിരുന്ന് ഇന്ന് (ശനിയാഴ്ച) രാത്രി ഏഴു മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിലാണ് അരങ്ങേറുക. പ്രവേശനം പാസ്സു മൂലം നിയന്ത്രി ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
‘സെലിബ്രിറ്റി ബിഗ് ബ്രദര്‍’ റിയാലിറ്റി ഷോ യിലൂടെ അന്താരാഷ്ട്ര പ്രശസ്തി യിലേക്കുയര്‍ന്ന നടിയും മോഡലു മായ ശില്പ ഷെട്ടി വിവാഹിതയായി. കാമുകനും ബിസിനസ് പങ്കാളിയുമായ രാജ് കുന്ദ്രയാണ് വരന്‍. പരമ്പരാഗത രീതിയിലായിരുന്നു ചടങ്ങുകള്‍. മഹാരാഷ്ട്രയിലെ ഖണ്ഡാലയില്‍ സുഹൃത്ത് കിരണ്‍ ഭാമയുടെ വില്ലയില്‍ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
“എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്…” എന്നു പാടിയ യുവ ഗായകന്‍ നിശ്ശബ്ദതയുടെ ലോകത്തേക്ക് യാത്രയായി. ‘ഇവര്‍ വിവാഹിതരായാല്‍’ എന്ന സിനിമയിലെ ഈ ഹിറ്റ് ഗാനം പാടിയ സൈനോജ്, രക്താര്‍ബുദം ബാധിച്ച് ഇന്നലെ ഉച്ചക്കു ശേഷം അന്തരിച്ചു. 32 വയസ്സായിരുന്നു. കൈരളി ചാനലിലെ ‘സ്വര ലയ ഗന്ധര്‍വ്വ സംഗീതം’ 2002 ലെ സീനിയര്‍ വിഭാഗം ജേതാവായിരുന്നു. നിരവധി ആല്‍ബങ്ങ ളില്‍ പാടിയിട്ടുണ്ട്. 



















