ചെന്നൈ : മദ്യപിച്ച വണ്ടി ഓടിച്ചതിന് തമിഴ് നടൻ ജയ് അറസ്റ്റിൽ. ഇന്നലെ രാത്രി പുതിയ സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിൽ നടന്ന പാർട്ടി കഴിഞ്ഞ് മടങ്ങവെയാണ് ജയ് യുടെ കാർ ഡിവൈഡറിൽ ഇടിച്ചത്. സംഭവ സ്ഥലത്തെത്തിയ പോലീസ് നടൻ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ലൈസൻസ്, ആർ. സി ബുക്ക് തുടങ്ങിയ രേഖകൾ ഇല്ലാത്തതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ജയ് മദ്യപിച്ച് വണ്ടി ഓടിച്ച് അപകടത്തിൽ പെടുന്നത്.