ലോസ് ആഞ്ജലീസ് : വംശവെറിക്കാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഇറ്റാലിയന്‍ ബൗണ്‍സറെ വാടകയ്ക്ക് എടുത്ത് ദീര്‍ഘയാത്ര ചെയ്യുന്ന ആഫ്രിക്കന്‍ വംശജനായ പിയാനിസ്റ്റിന്റെ കഥ പറഞ്ഞ ഗ്രീന്‍ബുക്കിനാണ് മികച്ച ചിത്രത്തിനുള്ള ഇത്തവണത്തെ ഓസ്കര്‍. മികച്ച ചിത്രം, മികച്ച സഹനടന്‍, ഒറിജിനല്‍ സ്ക്രീന്‍പ്ലേ എന്നിങ്ങനെ മൂന്ന് അവാര്‍ഡുകള്‍ ചിത്രം സ്വന്തമാക്കി.
ബൊഹീമിയന്‍ റാപ്സോഡി എന്ന ചിത്രത്തില്‍ ഫ്രെഡി മെര്‍ക്കുറി എന്ന ക്യൂന്‍ റോക്ക് ബാന്‍ഡിലെ ഗായകന്റെ വേഷം അനശ്വരമാക്കിയ റാമി മാലെക്കാണ് മികച്ച നടന്‍. 1700 ല്‍ ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ക്യൂന്‍ ആനിനെ അവതരിപ്പിച്ച ഒലിവിയ കോള്‍മാന്‍ ദി ഫേവറിറ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിയായി.
മെക്‌സിക്കോയിലെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നാല് മക്കള്‍ക്കുവേണ്ടി കഷ്ടപ്പെടുന്ന ക്ലിയോ എന്ന ആയയുടെ കഥ പറഞ്ഞ റോമ സംവിധാനം ചെയ്ത അല്‍ഫോണ്‍സോ ക്യുറോണാണ് മികച്ച സംവിധായകന്‍.
പനാജി : നാല്‍പ്പത്തി ഒമ്പതാമത് ഗോവ രാജ്യാന്തര ചല ച്ചിത്ര മേള യിൽ (ഐ. എഫ്. എഫ്. ഐ.) മലയാള ത്തിന്ന് വീണ്ടും അംഗീ കാരം. മികച്ച നടനും സംവി ധായ കനും ഉള്ള രജത മയൂര പുരസ്കാര ങ്ങള്‍ ‘ഇൗ. മ. യൗ.’ എന്ന ചിത്ര ത്തി ലൂടെ യാണ് ഈ വര്‍ഷം മല യാള ത്തി ലേക്ക് എത്തിയത്.
ചെമ്പൻ വിനോദ് മികച്ച നടന്‍ ആയും ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവി ധായ കനാ യും തെര ഞ്ഞെടു ക്ക പ്പെട്ടു.ചെമ്പൻ വിനോദിന് പത്തു ലക്ഷം രൂപയും ലിജോ ജോസിന് പതിനഞ്ചു ലക്ഷം രൂപയും ഷീല്‍ഡും സമ്മാന മായി ലഭിച്ചു. ആദ്യ മായാണ് ഗോവ രാജ്യാന്തര ചല ച്ചിത്ര മേള യിൽ മലയാളി കൾക്ക് രണ്ടു പുരസ്കാര ങ്ങളും ഒരു മിച്ച് ലഭിക്കുന്നത്.
‘ടേക് ഒാഫ്’ എന്ന ചിത്ര ത്തിലെ അഭി നയ ത്തിന് നടി പാർവ്വതിക്ക് കഴിഞ്ഞ വർഷം ഐ. എഫ്. എഫ്. ഐ. രജത മയൂരം സമ്മാനിച്ചിരുന്നു.
തിരുവനന്തപുരം : മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന ക്കുള്ള ജെ. സി. ഡാനിയേല്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും.
കവി, ഗാന രചയിതാവ്, സംഗീത സംവി ധായകന്‍, തിര ക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നില കളില്‍ വ്യക്തി മുദ്ര പതി പ്പിച്ച ശ്രീകുമാരന്‍ തമ്പി 30 സിനിമ കള്‍ സംവി ധാനം ചെയ്യുകയും 22 സിനിമ കള്‍ നിര്‍മ്മി ക്കുകയും ചെയ്തു.
പ്രേംനസീർ നായകനായി അഭിനയിച്ച ‘ചന്ദ്ര കാന്തം’ ആയിരുന്നു ശ്രീകുമാരന്‍ തമ്പിസംവിധാനം ചെയ്ത ആദ്യ ചിത്രം.
ചന്ദ്രകാന്തം (1974), ഭൂഗോളം തിരിയുന്നു (1974), തിരു വോണം (1975), മോഹിനിയാട്ടം (1976), ഏതോ ഒരു സ്വപ്നം (1978), വേനലിൽ ഒരു മഴ (1979), പുതിയ വെളിച്ചം (1979), മാളിക പണി യുന്നവർ (1979), ജീവിതം ഒരു ഗാനം (1979), സ്വന്തം എന്ന പദം (1980), അമ്പലവിളക്ക് (1980), ഇടി മുഴക്കം (1980), ആധിപത്യം, ഇരട്ടി മധുരം (1981), അരിക്കാരി അമ്മു (1981) അമ്മക്കൊരുമ്മ (1981), ആക്രമണം (1981), മുന്നേറ്റം (1981), ഗാനം (1982), ഒരേ രക്തം (1985), വിളിച്ചു വിളി കേട്ടു (1985), യുവ ജനോത്സവം (1986), അമ്മേ ഭഗവതി (1987), ബന്ധുക്കൾ ശത്രു ക്കൾ (1993), അമ്മ ക്കൊരു താരാട്ട് (2014) എന്നിവ യാണ് അദ്ദേഹം തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചിത്ര ങ്ങൾ
മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം 1971 ലും 2011 ലും അദ്ദേഹത്തെ തേടി എത്തി യിരുന്നു. ശ്രീകുമാരന്‍ തമ്പി സംവി ധാനം ചെയ്ത ‘ഗാനം’ എന്ന സിനിമക്ക് 1981 ല്‍ ജന പ്രീതിയും കലാമൂ ല്യവുമുള്ള ചിത്ര ത്തിനുള്ള സംസ്ഥാന പുരസ്കാരം നേടി. അദ്ദേഹ ത്തിന്റെ ‘സിനിമ : കണക്കും കവിത യും’ എന്ന പുസ്ത കം മികച്ച ചലച്ചിത്ര ഗ്രന്ഥ ത്തിനുള്ള ദേശീയ അവാര്‍ഡ് നേടി യിട്ടുണ്ട്. നാടക ഗാന രചന, ലളിത സംഗീതം എന്നീ മേഖല കളിലെ സമഗ്ര സംഭാവന ക്കുള്ള കേരള സംഗീത നാടക അക്കാദമി യുടെ പുരസ്കാരം 2015 ല്‍ ലഭിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ജെ. സി. ഡാനിയേല്‍ പുര സ്‌കാരം. നടന്‍ മധു ചെയര്‍മാനും സംവി ധായകന്‍ സത്യന്‍ അന്തി ക്കാട്, നിര്‍മ്മാതാവ് സിയാദ് കോക്കര്‍, ചല ച്ചിത്ര അക്കാ ദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളുമായ സമിതി യാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെ ടുത്തത്. കൊല്ലത്ത് സംഘടി പ്പി ക്കുന്ന സംസ്ഥാന ചല ച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരം സമര്‍ പ്പിക്കും.
തിരുവനന്തപുരം : 2017 ലെ സംസ്ഥാന ചലച്ചിത്ര പുര സ്കാര ങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടന്‍ ഇന്ദ്രന്‍സ് – ചിത്രം : ആളൊരുക്കം. മികച്ച നടി പാര്‍ വ്വതി ചിത്രം ടേക്ക് ഓഫ്. മികച്ച സംവി ധായ കൻ ലിജോ ജോസ് പെല്ലിശ്ശേരി. ചിത്രം : ഇൗ. മ. യൗ. മികച്ച സിനിമ യായി രാഹുൽ ജി. നായർ സംവിധാനം ചെയ്ത ‘ഒറ്റ മുറി വെളിച്ചം’ തെരഞ്ഞെടുത്തു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി എ. കെ. ബാലന്‍ അവാര്‍ഡു വിവരങ്ങള്‍ പ്രഖ്യാ പിച്ചു.
മറ്റു പുരസ്കാരങ്ങള്‍ : മികച്ച സ്വഭാവ നടൻ അലൻ സിയർ (തൊണ്ടി മുതലും ദൃക്സാക്ഷിയും), മികച്ച സ്വഭാവ നടി പോളി വൽസൻ (ഈ. മ. യൗ, ഒറ്റ മുറി), മികച്ച നവാ ഗത സംവിധായകൻ : മഹേഷ് നാരായണൻ (ടേക് ഒാഫ്).
ഗാന രചയിതാവ്: പ്രഭാ വർമ്മ (ചിത്രം : ക്ലിന്റ് ‘ഒാള ത്തിൽ മേളത്താൽ…’), സംഗീത സംവിധായകൻ : എം. കെ. അർജ്ജുനൻ (ചിത്രം : ഭയാനകം). പശ്ചാ ത്തല സംഗീതം : ഗോപി സുന്ദർ (ടേക് ഒാഫ്).
പിന്നണി ഗായകൻ ഷഹബാസ് അമൻ (മായാനദി യിലെ ‘മിഴിയിൽ നിന്നും…’), ഗായിക സിത്താര കൃഷ്ണ കുമാർ (വിമാനം എന്ന സിനിമ യിലെ ‘വാനം അക ലുന്നുവോ’).
മികച്ച കുട്ടി കളുടെ ചിത്രം : സ്വനം (സംവിധാനം: ദിപേഷ് ടി.) ബാല താരങ്ങള്‍ : മാസ്റ്റർ അഭിനന്ദ് (സ്വനം), ബേബി നക്ഷത്ര (രക്ഷാധികാരി ബൈജു ഒപ്പ്).
മികച്ച കഥാ കൃത്ത് എം. എ. നിഷാദ് (കിണർ), തിരക്കഥ : എസ്. ഹരീഷ് – സഞ്ജു സുരേന്ദ്രൻ (ഏദൻ), സജീവ് പാളൂർ (തൊണ്ടി മുതലും ദൃക്സാക്ഷി യും). ക്യാമറ മാൻ മനേഷ് മാധവൻ (ഏദൻ), ചിത്ര സംയോ ജകൻ : അപ്പു ഭട്ടതിരി (ഒറ്റ മുറി വെളിച്ചം, വീരം), കലാ സംവി ധായകൻ: സന്തോഷ് രാമൻ (ടേക്ക് ഓഫ്).
മല്‍സര ത്തിന്നു വന്നിട്ടുള്ള 110 ചിത്ര ങ്ങളിൽ 58 എണ്ണം പുതുമുഖ സംവിധായകരുടേതാണ്. മൊത്തം പ്രഖ്യാ പിച്ച 37 അവാര്‍ഡു കളില്‍ 28 പേരും യുവ നിര യിലുള്ള വരാണ് എന്നതാണ് ഈ വർഷ ത്തെ സംസ്ഥാന പുര സ്‌കാര ങ്ങളുടെ സവിശേഷത.
ചെന്നൈ : മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരൻപിന്’ റോട്ടർഡാം ചലച്ചിത്രോൽസവത്തിൽ വൻ വരവേൽപ്പ് ലഭിച്ചതിനു പിന്നാലെ മമ്മൂട്ടിയെ വാനോളം പുകഴ്ത്തി തമിഴ് ചലച്ചിത്ര താരം ശരത് കുമാർ. ഈ വർഷം തമിഴ് സിനിമക്ക് ലഭിക്കുന്ന ദേശീയ അവാർഡ് മമ്മൂട്ടിയിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.
തമിഴിലെ മുൻനിര സംവിധായകനായ റാമാണ് സിനിമ ഒരുക്കിയത്. അഞ്ജലിയാണ് നായിക. തങ്ക മീൻകൾ എന്ന റാം ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്ന സാധന സർഗം ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. ചിത്രത്തിൽ ഒരു ടാക്സി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്. തമിഴിലും മലയാളത്തിലുമായി ചിത്രം റിലീസ് ചെയ്യും. മലയാളം പതിപ്പിൽ സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും അഭിനയിക്കുന്നുണ്ട്.