സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഇല്ല്ല

April 15th, 2013

manju-warrier-epathram

തൃശ്ശൂര്‍: ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഉണ്ടാകില്ല. ഫഹദിന്റെ നായികയായി മഞ്ജു വാര്യര്‍ മടങ്ങി വരുന്നതായി സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ചില മാധ്യമങ്ങളിലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇനിയും പേരിട്ടിട്ടില്ലാത്ത തന്റെ പുതിയ ചിത്രത്തിലെ നായിക മഞ്ജു വാര്യര്‍ അല്ലെന്ന് സത്യന്‍ അന്തിക്കാട് തന്നെ വ്യക്തമക്കി. നമിത പ്രമോദിനെ നായികയാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രം സമീപകാല സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ ഏറ്റവും വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ദുര്‍ബലമായ കഥയും താര നിര്‍ണ്ണയത്തിലെ പോരായ്മകളും ചിത്രത്തിനു തിരിച്ചടിയായി.

ഫഹദ് നായകനാകുന്ന ചിത്രം കോട്ടയത്താണ് ചിത്രീകരിക്കുക. ഓഗസ്റ്റ് അവസാനമായിരിക്കും ചിത്രീകരണം ആരംഭിക്കുക. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ ഒരുക്കുന്നത്. ഇടത്തരക്കാരനായ ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാക്കനാടന്റെ ‘പറങ്കിമല’ വീണ്ടും വരുന്നു

April 8th, 2013

parankimala-vinu-dhalal-heroin-ePathram
കൊച്ചി : മുപ്പത്തി രണ്ടു വര്‍ഷത്തിനു ശേഷം ‘പറങ്കിമല’ പുതിയ രൂപ ത്തില്‍ എത്തുന്നു. കഴിഞ്ഞ 23 വര്‍ഷമായി സഹ സംവിധായ കനായി സജീവമായി സിനിമാ രംഗത്ത് നില്ക്കുന്ന സെന്നന്‍ പള്ളാശ്ശേരി യാണ് പറങ്കിമല പുനഃരാവിഷ്‌ക രിക്കുന്നത്.

1981-ലാണ് സംവിധായകന്‍ ഭരതന്‍, കാക്കനാടന്റെ പ്രശസ്ത നോവല്‍ പറങ്കിമല ചലചിത്ര മാക്കിയത്.

അന്ന് കറുത്ത സുന്ദരി സൂര്യ ആയിരുന്നു നായിക എങ്കില്‍ ഇന്നത്തെ പറങ്കി മല യില്‍ പുതുമുഖം വിനു ധലാല്‍ ആണ് നായിക. ബിയോണ്‍ നായകനാവുന്നു. കലാഭവന്‍ മണി, ജഗദീഷ്, ഇന്ദ്രന്‍സ്, തിരുമുരുകന്‍, ബിനോയ്, ഗോപകുമാര്‍, ഗീതാ വിജയന്‍, കലാരഞ്ജിനി, താരാ കല്യാണ്‍, തുടങ്ങിയ വരാണ് മറ്റു പ്രധാന വേഷങ്ങളില്‍.

സംവിധായ കനായ സെന്നന്‍ പള്ളാശേരി തന്നെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ക്യാമറ : മണി പ്രസാദ്. ഗാനരചന : മുരുകന്‍ കാട്ടാക്കട, സംഗീതം : അഫ്‌സല്‍ യൂസുഫ്. വിജിന്‍സ്, തോമസ് കോക്കാട്ട് എന്നിവര്‍ ചേര്‍ന്ന് പറങ്കി മല നിര്‍മ്മിക്കുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അവസ്ഥാനം : ഹ്രസ്വചിത്ര പ്രദര്‍ശനം അബുദാബിയില്‍

April 6th, 2013

sameeb-babu-pengattu-short-film-avasthanam-ePathram
അബുദാബി : ചിറക് അസോസി യേറ്റ്സിന്റെ ബാനറില്‍ അനുപമ ആനമങ്ങാട് നിര്‍മ്മിച്ച് സമീര്‍ ബാബു പേങ്ങാട്ട് സംവിധാനം ചെയ്ത ‘അവസ്ഥാനം’എന്ന ഹൃസ്വ ചിത്രം നാടക സൌഹൃദം അബുദാബി, പ്രസക്തി എന്നിവ യുടെ ആഭിമുഖ്യ ത്തില്‍ ഏപ്രില്‍ 10 ബുധനാഴ്ച രാത്രി 8 മണിയ്ക്ക് കേരള സോഷ്യല്‍ സെന്ററില്‍ പ്രദര്‍ശിപ്പിക്കുന്നു

ഈദ് കമല്‍ ചിത്രത്തെ പരിചയപ്പെടുത്തുo. സ്ത്രീയുടെ കാലാനുഗതമായ വളര്‍ച്ചാ ഘട്ടങ്ങളെ പ്രതീകാ ത്മകമായി അവതരിപ്പി ക്കുകയാണ്‌ അവസ്ഥാനം. ‘സിനിമ യിലെ പെണ്ണവസ്ഥ കള്‍’ എന്ന വിഷയ ത്തില്‍ ചര്‍ച്ച യും ഇതിനോട് അനുബന്ധിച്ച് നടക്കും. കഥാകൃത്ത് ഫാസില്‍ വിഷയം അവതരിപ്പിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

തന്റെ സിനിമ സത്യസന്ധമെന്ന് കമൽ

February 26th, 2013

celluloid-kamal-epathram

തിരുവനന്തപുരം : പ്രമുഖ ചലച്ചിത്ര ചരിത്രകാരൻ ചേലങ്ങാട് ഗോപാലകൃഷ്ണൻ തന്റെ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളും ജെ. സി. ഡാനിയേലിനെ നേരിട്ട് കണ്ടവരുമായി നടത്തിയ സംഭാഷണങ്ങളിലൂടെ നേരിട്ട് വെളിപ്പെട്ടതുമായ കാര്യങ്ങൾ സത്യസന്ധമായി തന്നെയാണ് താൻ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചത് എന്ന് ചലച്ചിത്ര സംവിധായകൻ കമൽ പറഞ്ഞു. ചേലങ്ങാടിന്റെ പുസ്തകം പുറത്തിറങ്ങി ഇത്രയും നാളായിട്ടും പ്രതികരിക്കാത്തവർ ഇപ്പോൾ പ്രതികരിക്കുന്നത് എന്തിനാണ് എന്ന് ഇത് സംബന്ധിച്ച് പ്രശസ്ത സവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചോദിക്കുന്നത്. മലയാറ്റൂർ രാമകൃഷ്ണന്റെ അറിവ് കേട് കൊണ്ടാണ് ജെ. സി. ഡാനിയേലിന് ആദ്യകാലത്ത് അംഗീകാരങ്ങൾ കിട്ടാതെ പോയത്. കരുണാകരനേയും മലയാറ്റൂരിനേയും സിനിമയിലൂടെ കമൽ അവഹേളിച്ചു എന്ന വാദത്തിൽ കഴമ്പില്ല. മലയാളം സംസാരിക്കുന്നതാണ് മലയാള സിനിമ എന്നാണ് മലയാറ്റൂരിനെ പോലുള്ളവർ അന്ന് വിശ്വസിച്ചിരുന്നത് എന്നും അടൂർ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംവിധായകന്‍ ശശികുമാറിന് ജെ. സി. ഡാനിയല്‍ പുരസ്‌കാരം

February 13th, 2013

film-director-sasikumar-jc-danial-award-ePathram
തിരുവനന്തപുരം : ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന യ്ക്കുള്ള ജെ. സി. ഡാനിയേല്‍ പുരസ്‌കാര ത്തിനു സംവിധായകന്‍ ശശികുമാര്‍ അര്‍ഹനായി. ഒരുലക്ഷം രൂപയും ശില്പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

എം. കെ. അര്‍ജുനന്‍ മാസ്റ്റര്‍ ചെയര്‍മാനും പ്രിയദര്‍ശന്‍, രാഘവന്‍, സുകുമാരി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി സാജന്‍ പീറ്റര്‍ എന്നിവര്‍ അംഗ ങ്ങളുമായ കമ്മിറ്റി യാണ് ശശികുമാറിനെ അവാര്‍ഡി നായി തിരഞ്ഞെടുത്തത്.

മലയാള സിനിമ യുടെ വളര്‍ച്ച യുടെ നിര്‍ണായക ഘട്ട ങ്ങളില്‍ ഒപ്പം സഞ്ചരി ക്കുകയും ചലച്ചിത്ര സംവിധാന മേഖല യില്‍ സ്വയം അടയാള പ്പെടുത്തിയ 141 ചിത്രങ്ങള്‍ മലയാള ത്തിന് സംഭാവന ചെയ്യുകയും ചെയ്ത ആളാണ് ശശികുമാര്‍ എന്ന് പുരസ്കാര നിര്‍ണ്ണയ കമ്മിറ്റി വിലയിരുത്തി.

ജോണ്‍ വര്‍ക്കി എന്ന ജെ. ശശികുമാര്‍ നാടക വേദിയില്‍ അഭിനയ രംഗത്ത് ശോഭിച്ചു നില്‍ക്കുമ്പോഴാണു 1952 ല്‍ പ്രേം നസീറിനെ നായകനാക്കി സംവിധാനം ‘വിശപ്പിന്റെ വിളി’ എന്ന ചിത്ര ത്തിലൂടെയാണ് സിനിമാ രംഗത്ത് സജീവമായത്.

പ്രേം നസീറിനെ നായകനാക്കി 106 ചിത്രങ്ങളാണ് ശശികുമാര്‍ സംവിധാനം ചെയ്തത്. പ്രേം നസീര്‍ ഷീല ജോഡികളെ നായികാ നായകരാക്കി ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും ശശികുമാര്‍ തന്നെ. അവസാന മായി സംവിധാനം ചെയ്ത സിനിമ യാണ് ‘ഡോളര്‍’ .

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

18 of 38« First...10...171819...30...Last »

« Previous Page« Previous « ബാറ്റ്മിന്റണ്‍ സുന്ദരി ജ്വാലഗുട്ട ഐറ്റം ഡാന്‍സ് ചെയ്യുന്നു
Next »Next Page » തന്റെ സിനിമ സത്യസന്ധമെന്ന് കമൽ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine