പ്രവാസ ലോകത്തെ ആത്മ ബന്ധങ്ങളെ കുറിച്ചുള്ള സിനിമ യുമായി സലാം ബാപ്പു

June 29th, 2013

red-wine-film-director-salam-bappu-ePathram

അബുദാബി : പ്രവാസി മലയാളി കളുടെ കൂട്ടായ്മക ളേയും ആത്മ ബന്ധ ങ്ങളേ യും പ്രതിപാദിക്കുന്ന സിനിമ ക്കുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നു എന്ന്‍ ചലച്ചിത്ര സംവി ധായകന്‍ സലാം ബാപ്പു അബുദാബി യില്‍ പറഞ്ഞു.

തന്റെ നിരവധി സുഹൃത്തുക്കളും സഹോദരന്‍ അടക്കമുള്ള ബന്ധുക്കളും പ്രവാസി കളാണ്. പിതാവ് ദീര്‍ഘ കാലം അബുദാബി യില്‍ ഉണ്ടാ യിരുന്നു. പ്രവര്‍ത്തിച്ച മൂന്നു സിനിമ കള്‍ ഗള്‍ഫില്‍ ചിത്രീകരിച്ച തായിരുന്നു. അത് കൊണ്ട് തന്നെ പ്രവാസ ജീവിതത്തെ അടുത്തറിയാനും പ്രവാസി കളുടെ സ്നേഹവും അനുഭവിച്ച റിയാനും കഴിഞ്ഞിട്ടുണ്ട്. ഗള്‍ഫിലെ കലാ സാംസ്കാരിക രംഗത്ത്‌ പ്രവര്‍ത്തിച്ചിരുന്ന തിരക്കഥാ കൃത്ത് മാമ്മന്‍ കെ. രാജന്‍ രചന യുടെ പണിപ്പുര യിലാണ് എന്നും സലാം ബാപ്പു പറഞ്ഞു.

നല്ല സിനിമ കളെ സ്വീകരിക്കുന്ന പ്രവാസി കള്‍ തന്റെ ആദ്യചിത്ര ത്തിനു തന്ന പിന്തുണയും സത്യസന്ധമായ അഭിപ്രായ ങ്ങളും പ്രതികരണ ങ്ങളും താന്‍ നന്ദി യോടെ ഓര്‍ക്കുന്നു എന്നും സലാം പറഞ്ഞു.

salam-bappu-face-to-face-talk-with-ima-members-ePathram

പുതുമുഖ സം വിധാകരുടെ ആഗ്രഹമാണ് മമ്മൂട്ടി – മോഹന്‍ലാല്‍ എന്നീ നടന്മാരെ വെച്ചു സിനിമ ചെയ്യുക എന്നത്. ഭാഗ്യവശാല്‍ തന്റെ ആദ്യ ചിത്ര മായ റെഡ് വൈനില്‍ മോഹന്‍ ലാലിനെ നായകനാക്കാന്‍ സാധിച്ചു. തുടര്‍ന്നുള്ള സിനിമ മമ്മൂട്ടിയെ നായക നാക്കിയാവും എന്നും അതിന്റെ തിരക്കഥ തയ്യാറാക്കുന്നത് നാടക രചയിതാവും അവാര്‍ഡു ജേതാവു മായ റിയാസ് മാറഞ്ചേരി ആയിരിക്കും എന്നും സിനിമ യുടെ നിര്‍മ്മാതാവ് പ്രവാസി മലയാളി യാണ് എന്നും അദ്ദേഹം പറഞ്ഞു.

മലയാള ത്തില്‍ നിരവധി പുതിയ നടന്മാര്‍ വരുന്നുണ്ട്. എന്നാലും സിനിമാ നിര്‍മ്മാണ മേഖലയില്‍ ഒഴിച്ചു കൂട്ടാനാവാത്ത അഭിനേതാ ക്കളാണ് മമ്മൂട്ടിയും മോഹന്‍ ലാലും. ന്യൂ ജനറേഷന്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്ര ങ്ങളുടെ അവതരണ രീതി യില്‍ യോജിക്കാനാവില്ല. സ്വന്തം കുടുംബ ത്തോടൊപ്പം കാണാവുന്ന സിനിമ മാത്രമേ ഒരുക്കുക യുള്ളൂ എന്നും സലാം ബാപ്പു കൂട്ടിച്ചേര്‍ത്തു.

film-director-salam-bappu-in-abudhabi-ePathram

പൊന്നാനി എം. ഇ. എസ്. കോളേജ് അലുംനി യുടെ പ്രവര്‍ത്തന ഉദ്ഘാടന ത്തിനായി എത്തിയ തായിരുന്നു എം. ഇ. എസ്. പൂര്‍വ്വ വിദ്യാര്‍ഥി കൂടി യായ പാലപ്പെട്ടി സ്വദേശി യായ സലാം. തീര ദേശത്ത് ജനിച്ചു വളര്‍ന്ന തനിക്കു കടല്‍ അടങ്ങാത്ത ആവേശമാണ് എന്നും കടലിന്റെ യും കടപ്പുറ ത്തിന്റെയും പശ്ചാത്തല ത്തില്‍ ഒരു സിനിമ തന്റെ പ്രോജക്ടുകളില്‍ ഉണ്ടെന്നും ഇന്ത്യന്‍ മീഡിയ അബുദാബി യുടെ അംഗ ങ്ങളുടെ ചോദ്യ ങ്ങള്‍ക്കുള്ള മറുപടി യായി അദ്ദേഹം പറഞ്ഞു.

മെസ്പോ പ്രസിഡന്‍റ് അബുബക്കര്‍ ഒരുമനയൂര്‍, സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കുമരനെല്ലൂര്‍, സഫറുള്ള പാലപ്പെട്ടി, നൌഷാദ്, അഷ്‌റഫ്‌ പന്താവൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സന്നിഹിതരായി.

- pma

വായിക്കുക: , ,

1 അഭിപ്രായം »

മണിവര്‍ണ്ണന്‍ അന്തരിച്ചു

June 16th, 2013

ചെന്നൈ: നടനും തമിഴ് സിനിമാ സംവിധായകനുമായ മണിവര്‍ണ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വച്ച് ആയിരുന്നു അന്ത്യം.തമിഴ്, തെലുങ്ക്, ഹിന്ദി,മലയാളം തുടങ്ങിയ വിവിധ ഭാഷകളിലായി നാനൂറ്റമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മണീ വര്‍ണ്ണന്‍ അമ്പത് സിനിമകളും സംവിധാനം ചെയ്യുകയും ഏതാനും ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്. വില്ലന്‍ വേഷങ്ങളിലും ഹാസ്യ നടനായും സ്വഭാവനടനായും മണിവര്‍ണ്ണന്‍ സിനിമയില്‍ നിറഞ്ഞു നിന്നു. മുതല്‍‌വന്‍, ഉള്ളത്തെ അള്ളിത്താ, പാര്‍ത്താലേ പരവശം, എങ്കള്‍ അണ്ണ, എനക്ക്20 ഉനക്ക് 18, വസീഗര, പ്രിയമാന തോഴി, ശിവാജി, വേലായുധം, ആയുധം സെയ്‌വോം, പഞ്ചതന്ത്രം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ദേയമായ വേഷം ചെയ്തിട്ടുണ്ട്. കമല ഹാസന്‍, രജനികാന്ത്, വിക്രം, വിജയ് തുടങ്ങിയവര്‍ക്കൊപ്പം മണിവര്‍ണ്ണന്‍ അഭിനയിച്ചു. മമ്മൂട്ടി ചിത്രമായ ഫാന്റം പൈലിയില്‍ അണ്ണാച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളത്തിലും ശ്രദ്ധനേടിയിരുന്നു.

ഭാരതി രാജയുടെ അസിസ്റ്റന്റായാണ് സിനിമ സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. അമൈതിപ്പട എന്ന ചിത്രം സംവിധാനം ചെയ്ത്കൊണ്ട് സ്വതന്ത്രനായി. ഗവണ്മെന്റ് മാപ്പിളൈ ചിന്നത്തമ്പി പെരിയ തമ്പി, തോഴര്‍ പാണ്ഡ്യന്‍, വീരപതക്കം തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. 1954 -ല്‍ കോയമ്പത്തൂരിലെ സുലൂറില്‍ ആണ് മണിവര്‍ണ്ണന്‍ ജനിച്ചത്. സെങ്കമലമാണ്‍` ഭാര്യ. ജ്യോതി, രഘു എന്നിവര്‍ മക്കളാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലെനിന്‍ രാജേന്ദ്രന്റെ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകന്‍

June 9th, 2013

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലും പത്മപ്രിയയും നായികാ നായകന്മാരാകുന്നു. ഒരു കലാകാരന്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും ആത്മസംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മകര മഞ്ഞ് എന്ന ചിത്രത്തിനു ശേഷം ഇടവപ്പാതി എന്ന ഒരു ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലെനിന്‍ ആരംഭിച്ചിരുന്നു എങ്കിലും അത് ഇനിയും പൂര്‍ത്തിയായില്ല. അതിനു ശേഷം ആയിരിക്കും ഫഹദ് ചിത്രം ആരംഭിക്കുക. ഫഹദിനും പത്മപ്രിയക്കും പുറമെ ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കും.

ആമേന്‍ എന്ന ചിത്രം കൂടെ വന്‍ വിജയമായതോടെ ഫഹദ് മലയാളത്തിലെ ഒഴിച്ചു കൂടാനാകാത്ത നായകനായി മാറി. ത്രീഫോര്‍ത്തും, ഐഫോണും ചേര്‍ന്ന നാഗരിക പശ്ചാത്തലമുള്ള നായകന്‍ എന്ന സങ്കല്പത്തെ ഉടച്ചു വാര്‍ത്ത് ആമേനിലെ സോളമന്‍ എന്ന തനി നാടന്‍ കഥാപാത്രത്തെ ഫഹദ് അവിസ്മരണീയമാക്കി. ഫ്രൈഡേ എന്ന ചിത്രത്തിലും സാധാരണക്കാരന്റെ വേഷമാണ് ഫഹദ് കൈകാര്യം ചെയ്തത്. നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അടുത്ത കാലത്തായി പത്മപ്രിയ മലയാളത്തില്‍ സജീവമല്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐറ്റം ഡാന്‍സുമായി ഭാമ

May 13th, 2013

അന്യഭാഷയില്‍ ചേക്കേറിയാല്‍ അല്പവസ്ത്രധാരിണികളായി അഭിനയിക്കുവാന്‍ പല മലയാളം നടിമാര്‍ക്കും മടിയില്ല. നയന്‍സും, രമ്യനമ്പീശനും, ഭാവനയും , മുക്തയും (ഭാനു) എല്ലാം ഇതിനു ഉദാഹരണങ്ങളാണ്. ഏറ്റവും ഒടുവില്‍ ഈ കൂട്ടത്തിലേക്ക് കടന്നിരിക്കുന്നത് നടി ഭാമയാണ്. ശാലീന സുന്ദരിയായി നിവേദ്യം എന്ന

ലോഹിതദാസ് ചിത്രത്തിലൂടെ മലയാളസിനിമയില്‍ കടന്നു വന്ന ഭാമ പിന്നീടും ഗ്ലാമര്‍ പ്രദര്‍ശനത്തിനു മുതിര്‍ന്നിട്ടില്ല. എന്നാല്‍ ഓട്ടോ രാജ എന്ന തമിഴ്

ചിത്രത്തില്‍ ഹോട്ടായിതന്നെയാണ് ഭാമയെത്തുന്നത്. പ്രേക്ഷകനെ ഹരം കൊള്ളിക്കുവാന്‍ ഒരു ഐറ്റം ഡാന്‍സും ഭാമ ആടുന്നുണ്ട്. ഇതിന്റെ രംഗങ്ങള്‍

ഇതിനോടകം സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഹിറ്റായിക്കഴിഞ്ഞു. ഐറ്റം ഡാന്‍സ് ചെയ്യുവാന്‍ വേണ്ട ഒരു മാദകത്തിടമ്പിന്റെ ശരീരവടിവോ സെക്സ്റ്റി ലുക്കോ

ഈ നടിയ്ക്ക് ഒട്ടും തന്നെ ഇല്ല. എന്നാല്‍ കാഴ്ചക്ക് മാദക ഭംഗിയൊന്നും ഇല്ലെങ്കില്ലും നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തില്‍ നിന്നും ഉള്ള മേക്ക് ഓവറാണ്

ഭാമയുടെ ഐറ്റംഡാന്‍സിനെ പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റാക്കുന്നത്.

ഭാമയുടെ പുതിയ രൂപമാറ്റം കണ്ട് അതിരുവിടുന്നതായി പലരും വിമര്‍ശനങ്ങളുമായി രംഗത്തെത്തിയെങ്കിലും ഭാമ അതൊന്നും കാര്യമാക്കുന്നില്ല.

അതിരുകളെ കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടെന്നാണ് വിമര്‍ശകര്‍ക്കുള്ള നടിയുടെ മറുപടി. കരിയര്‍ എങ്ങിനെ മുന്നോട്ട് കൊണ്ടു പോകണമെന്ന് തനിക്കറിയാമെന്നും നല്ലവിമര്‍ശനങ്ങളില്‍ നിന്നും കാര്യങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കുമെന്നും പറയുന്ന നടി വെറുതെ ഉള്ള വിമര്‍ശനങ്ങളെ താന്‍ തള്ളിക്കളയാറാണ് പതിവെന്നും പറഞ്ഞു.മലയാളത്തിലെ ശാലീന സുന്ദരി ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കുവാന്‍ തുടങ്ങിയതോടെ കന്നഡയില്‍ കൂടുതല്‍ അവസരങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അ.കു.പു വുമായി വി.കെ.പ്രകാശ് എത്തുന്നു

May 13th, 2013

ഇന്ദ്രജിത്ത് സുകുമാരന്‍ നായകനാകുന്ന വി.കെ.പ്രകാശിന്റെ പുതിയ ചിത്രത്തിന്റെ പേരാണ് അ.കു.പു. അസൂയ കുശുമ്പ് പുച്ഛം എന്നീ മൂന്ന് കാര്യങ്ങളുടെ

ചുരുക്കമാണ് അ.കു.പു. പേരിലെ ഈ വ്യത്യസ്ഥത ചിത്രത്തിന്റെ ട്രീറ്റ്മെന്റിലും ഉണ്ടാകും എന്നാണ് അണിയറക്കാര്‍ പറയുന്നത്. ഐ.എ.എസ്

ഓഫീസര്‍മാരായ കെ.അമ്പാടി, എന്‍.പ്രകാശ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. സമകാലിക കേരളീയ അന്തരീക്ഷത്തില്‍ നിന്നു കൊണ്ട്

നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹിക രാഷ്ടീയ വിമര്‍ശനമാണ് ഈ ചിത്രത്തിന്റെ പ്രമേയം. പഞ്ചവടിപ്പാലം, സന്ദേശം എന്നീ ചിത്രങ്ങള്‍ ഇത്തരത്തില്‍

ശക്തമായ സാമൂഹിക രാഷ്ടീയ വിമര്‍ശനം കൈകാര്യം ചെയ്ത ചിത്രങ്ങളായിരുന്നു. സന്ദേശം എന്ന ചിത്രത്തില്‍ പാര്‍ട്ടി എന്തു കൊണ്ട് തോറ്റു എന്ന്

ചോദിക്കുന്ന അനുഭാവിയോട് താത്വിക ആചാര്യന്‍ നല്‍കുന്ന മറുപടി ഇപ്പോളും ചിരിക്കും ചിന്തക്കും വക നല്‍കുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

17 of 39« First...10...161718...2030...Last »

« Previous Page« Previous « മന്ത്രി ജയലക്ഷ്മിയെ കാറില്‍ പിന്തുടര്‍ന്ന നടന്‍ ആസിഫലിയെ പോലീസ് പിടികൂടി
Next »Next Page » ഐറ്റം ഡാന്‍സുമായി ഭാമ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine