ബാലു മഹേന്ദ്ര അന്തരിച്ചു

February 13th, 2014

cinematographer-cum-film-director-balu-mahendra-ePathram
ചെന്നൈ : പ്രമുഖ ഛായാഗ്രാഹ കനും സംവിധായ കനുമായ ബാലു മഹേന്ദ്ര (74) അന്തരിച്ചു.

രണ്ടു ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ വിജയാ ആശുപത്രി യില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവി ക്കുക യുമായിരുന്നു.

രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമ യുടെ ക്യാമറ കൈകാര്യം ചെയ്ത്1971 ലാണ് ബാലു മഹേന്ദ്ര സിനിമയില്‍ എത്തുന്നത്.

തുടര്‍ന്ന് മലയാളം, തമിഴ്, കന്നട ഭാഷ കളിലായി നിരവധി സിനിമ കളുടെ ഛായാഗ്രാഹ കനായി പ്രവര്‍ത്തിച്ചു.

ആദ്യം സംവിധാനം ചെയ്തത് കന്നട യിലുള്ള ‘കോകില’ എന്ന സിനിമ യായിരുന്നു. ഇതിന്റെ ക്യാമറ കൈകാര്യം ചെയ്തതും ബാലു മഹേന്ദ്ര ആയിരുന്നു. ഈ ചിത്രം 1977- ല്‍ മികച്ച ഛായാ ഗ്രാഹ കനുള്ള ദേശീയ പുരസ്‌കാരം നേടുകയും ചെയ്തു.

1982 ല്‍ റിലീസ് ചെയ്ത ‘ഓളങ്ങള്‍’ എന്ന സിനിമ യാണ് മലയാള ത്തില്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. ഹിന്ദി സിനിമ യിലെ പ്രമുഖ നടന്‍ അമോല്‍ പാലേക്കര്‍ നായക വേഷ ത്തില്‍ എത്തിയ ഈ സിനിമ യില്‍ പൂര്‍ണ്ണിമാ ജയറാം, അംബിക എന്നിവ രായിരുന്നു നായികമാര്‍.

തുടര്‍ന്ന്, തമിഴ് നാടക വേദി യിലെ പ്രമുഖ നടനായ വൈ. ജി. മഹേന്ദ്രന്‍ നായകനും പൂര്‍ണ്ണിമാ ജയറാം, അരുണ എന്നിവരെ നായിക മാരാക്കി ‘ഊമക്കുയില്‍’, മമ്മൂട്ടി, ശോഭന ടീം അഭിനയിച്ച ‘യാത്ര’ എന്നീ ചിത്ര ങ്ങള്‍ മലയാള ത്തില്‍ ഒരുക്കി.

1982 ല്‍ കമല്‍ ഹാസന്‍, ശ്രീദേവി, സില്‍ക്ക് സ്മിത എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്ത തമിഴ് സിനിമ യായ ‘മൂന്നാംപിറ’ യിലൂടെ മികച്ച ഛായാ ഗ്രാഹ കനുള്ള ദേശീയ പുരസ്‌കാരം രണ്ടാമതും നേടി.

ഈ ചിത്രം പിന്നീട് ഇതേ ടീമിനെ വെച്ച് ‘സദ്മ’ എന്ന പേരില്‍ ഹിന്ദി യില്‍ റിമേക്ക് ചെയ്തു. ഇതിലൂടെ യാണ് ശ്രീദേവി, സില്‍ക്ക് സ്മിത എന്നിവര്‍ ബോളിവൂഡിലും സജീവ മായത്.

‘നെല്ല്’ എന്ന ചിത്രത്തിലെ ക്യാമറ വര്‍ക്കിനും ‘പ്രയാണം’,’ചുവന്ന സന്ധ്യകള്‍’ എന്നീ ചിത്രങ്ങളി ലൂടെ യും മികച്ച ഛായാ ഗ്രാഹ കനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ബാലു മഹേന്ദ്ര ക്കു ലഭിച്ചു. കൂടാതെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തി.

1988 ല്‍ സംവിധാനം ചെയ്ത ‘വീട്’ എന്ന സിനിമ ഏറ്റവും മികച്ച തമിഴ് സിനിമ യ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. 1989 ല്‍ ‘സന്ധ്യാ രാഗം’ ഏറ്റവും മികച്ച കുടുംബ ചിത്ര ത്തിനുള്ള ദേശീയ പുരസ്‌കാരവും 1992 ല്‍ ‘വര്‍ണ്ണ വര്‍ണ്ണ പൂക്കള്‍’ ഏറ്റവും മികച്ച തമിഴ് സിനിമ യ്ക്കുള്ള ദേശീയ പുരസ്‌കാരവും കരസ്ഥമാക്കി.

അഴിയാത കോലങ്ങള്‍, മൂടുപനി, നീങ്കള്‍ കെട്ടവൈ, ഉന്‍ കണ്ണില്‍ നീര്‍ വഴിന്താല്‍, രെട്ടൈ വാല്‍ കുരുവി, മറുപടിയും, സതി ലീലാ വതി, രാമന്‍ അബ്ദുള്ള, ജൂലി ഗണപതി, അത് ഒരു കനാ ക്കാലം, തലൈമുറകള്‍ എന്നിവ യാണ് ബാലു മഹേന്ദ്ര ഒരുക്കിയ മറ്റു ചിത്രങ്ങള്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അക്ഷര ഹാസന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു

November 19th, 2013

പ്രശസ്ത നടന്‍ കമലഹാസന്റെ ഇളയ മകളും നടി ശ്രുതി ഹാസന്റെ അനുജത്തിയുമായ അക്ഷര ഹാസന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു.കമലഹാസന്റെ മുന്‍ ഭാര്യ സരികയില്‍ ഉള്ള മകളാണ് അക്ഷര. രജനികാന്തിന്റെ മരുമകനും തമിഴ് സൂപ്പര്‍ സ്റ്റാറുമായ ധനുഷാണ് നായകന്‍. പ്രമുഖ പരസ്യ ചിത്ര സംവിധായകന്‍ ആര്‍.ബാല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന.

ധനുഷിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ഇത്. നേരത്തെ രാഞ്ജന എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ബോളിവുഡില്‍ അരങ്ങേറിയത്. ആദ്യം ഷാരൂഖ് ഖാനെ ആയിരുന്നു ചിത്രത്തില്‍ നായകനായി നിശ്ചയിച്ചിരുന്നത്. ഷാരൂഖ് പിന്മാറിയതോടെയാണ് ധനുഷിന് അവസരം ലഭിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നസ്രിയ തമിഴില്‍ നിന്നും അകലുന്നു?

October 21st, 2013

കണ്ണടച്ച് തുറക്കും മുമ്പെ തമിഴ് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് മലയാളിയായ നസ്രിയ. നസ്രിയ അഭിനയിച്ച ചിത്രങ്ങള്‍ വന്‍ വിജയവുമായി. ഫേസ് ബുക്കില്‍ ഏറ്റവും അധികം പേര്‍ പിന്തുടരുന്ന താരമാണ് നസ്രിയ. ഇതൊക്കെ ആണെങ്കിലും നെയ്യാണ്ടി എന്ന ചിത്രത്തിലെ ചില രംഗങ്ങളുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്ന് ഇവര്‍ തമിഴ് സിനിമയില്‍ നിന്നും അകലുന്നതായി സൂചന. തന്റേതെന്ന് തെറ്റിദ്ധരിപ്പിക്കും വിധം ചില രംഗങ്ങള്‍ സിനിമയില്‍ ചേര്‍ത്തു എന്ന് ആരോപിച്ച് ചിത്രത്തിന്റെ സംവിധായകന്‍ സര്‍ ഗുണനെതിരെ നസ്രിയ പരാതി നല്‍കിയിരുന്നു.
പിന്നീട് പ്രശ്നം ഒത്തു തീര്‍പ്പായെങ്കിലും തമിഴ് സിനിമാ ഇന്റസ്ട്രിയില്‍ ഒരു കുഴപ്പക്കാരി എന്ന ഇമേജ് നസ്രിയക്ക് ഉണ്ടായി. ഇതേ തുടര്‍ന്ന് നസ്രിയയെ നായികയാക്കി പ്ലാന്‍ ചെയ്തിരുന്ന ചില ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയതായി വാര്‍ത്തകള്‍ ഉണ്ട്. നെയ്യാണ്ടി ബോക്സോഫീസില്‍ ചലനം ഉണ്ടാക്കിയില്ലെങ്കിലും നസ്രിയയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ പരാജയ കാരണം നസ്രിയയുടെ തലയില്‍ കെട്ടിവെക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.

ജ്യോതികയെ പോലെ തമിഴില്‍ വലിയ താരമാകും എന്ന് കരുതിയിരിക്കുമ്പോളാണ് നെയ്യാണ്ടി വിവാദം നസ്രിയയുടെ കരിയറില്‍ കറുപ്പ് വീഴ്ത്തിയത്. ശരീര പ്രദര്‍ശനം നടത്തുവാന്‍ തയ്യാറല്ല എന്ന് ആവര്‍ത്തിച്ചു പറയുന്ന നടിയാണ് നസ്രിയ. സംവിധായകനെതിരെ താരതമ്യേന പുതുമുഖ നടി പരാതിയുമായി രംഗത്തെത്തിയത് തമിഴ് സിനിമയില്‍ വലിയ വിവാദത്തിനു തിരികൊളുത്തുകയും ചെയ്തു. കരിയറില്‍ വലിയ ദോഷം ഉണ്ടാക്കും എന്ന് മനസ്സിലായിട്ടും തന്റെ വ്യക്തിത്വത്തെ അടിയറ വെക്കാതെ ഇത്തരം ഒരു നടപടി സ്വീകരിച്ചതിനെ അനുകൂലിച്ച് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനോടൊപ്പം സലാല മൊബൈത്സ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് പുതിയ വാര്‍ത്തകള്‍.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നടനും സംവിധായകനുമായ ഹക്കീം അന്തരിച്ചു

September 5th, 2013

കോട്ടയം: നടനും സംവിധായകനുമായ ഹക്കീം റാവുത്തര്‍ അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. കലാഭവന്‍ മണി നായകനായ “ദി ഗാര്‍ഡ്” എന്ന സിനിമ സംവിധാനം ചെയ്തിട്ടുള്ള ഹക്കീം കലാഭവന്റെ ആദ്യകാല പ്രവര്‍ത്തകന്‍ ആയിരുന്നു. ജയരാജ് സംവിധാന ചെയ്ത് മമ്മൂട്ടി നായകനായ ജോണിവാക്കര്‍ എന്ന സിനിമയിലെ മാഫിയ സംഘംഗാംഗത്തെ അവതരിപ്പിച്ച ഹക്കീം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിലെ മാനസിക രോഗിയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു.തിളക്കം, പൈതൃകം, മന്ത്ര മോതിരം, പട്ടണത്തില്‍ സുന്ദരന്‍, കാഴ്ച, രസികന്‍, നായിക, വെട്ടം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഗസല്‍ ഗായികയും എഴുത്തുകാരിയുമായ ദേവി മേനോന്‍ ആണ് ഭാര്യ.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രണയവും തീവ്രവാദവും പ്രമേയമാക്കി ദിലീപ് കാശ്മീരിലേക്ക്

September 3rd, 2013

പ്രണയവും തീവ്രവാദവും പ്രമേയമാക്കി കാശ്മീരിന്റെ പശ്ചാത്തലത്തില്‍ ഒരു ദിലീപ് ചിത്രം ഒരുങ്ങുന്നു.ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനു ഇനിയും പേരിട്ടിട്ടില്ല. ഉത്തരേന്ത്യയില്‍ എത്തുന്ന ഒരു യുവാവ് അവിടെ വച്ച് കണ്ടുമുട്ടുന്ന ഒരു മുസ്ലിം പെണ്‍കുട്ടിയുമായുണ്ടാകുന്ന പ്രണയമാണ് പ്രധാന പ്രമേയം. തീവ്രവാദം ഇതില്‍ മറ്റൊരു പ്രധാന വിഷയമായി കടന്നു വരുന്നു. വൈ.വി.രാജേഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഉത്തരേന്ത്യന്‍ നടിയെ ആയിരിക്കും നായികയാക്കുക. താര നിര്‍ണ്ണയം നടന്നു വരുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ വര്‍ഷം അവസാനം ആരംഭിക്കുവാനാണ് സ്‍ാധ്യത.

ബോബന്‍ സംവിധാനം ചെയ്ത ജനപ്രിയന്‍ എന്ന ചിത്രത്തില്‍ ജയസൂര്യയായിരുന്നു നായകന്‍. തുടര്‍ന്ന് ബിജുമേനോന്‍-കുഞ്ചാക്കോ ബോബന്‍ എന്നിവരെ നായകന്മാരാക്കി റോമന്‍സ് ഒരുക്കി. ഈ ചിത്രങ്ങള്‍ രണ്ടും ബോക്സോഫീസില്‍ വിജയമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

16 of 39« First...10...151617...2030...Last »

« Previous Page« Previous « രണ്‍ജിത്ത്-മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ടീം വീണ്ടും
Next »Next Page » തോര്‍ത്ത് സൂപ്പര്‍ ഹിറ്റ് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine