ശ്യാമളയും വിജയനും വീണ്ടും : ‘നഗര വാരിധി നടുവില്‍ ഞാന്‍’

August 21st, 2014

shibu-balan-film-nagara-varidhi-naduvil-njan-ePathram
തൃശൂർ : ഒരു നീണ്ട ഇടവേള ശേഷം ‘ചിന്താവിഷ്ടയായ ശ്യമള’ യിലെ നായികാ നായകന്മാർ വീണ്ടും ഒന്നിക്കുകയാണ് ‘നഗര വാരിധി നടുവില്‍ ഞാന്‍’ എന്ന ചിത്ര ത്തിലൂടെ.

നഗര മാലിന്യം വിഷയമാക്കി ഷിബു ബാലന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘നഗര വാരിധി നടുവില്‍ ഞാന്‍’ തിരക്കഥ യും സംഭാഷണവും ഒരുക്കു ന്നത് ശ്രീനിവാസന്‍. ആഗസ്റ്റ് 22 മുതല്‍ ചിത്രീകരണം ആരംഭിക്കും.

തൃശൂര്‍ പശ്ചാത്തലം ആക്കിയാണ് സിനിമയുടെ ചിത്രീകരണം നടക്കുക. തൈക്കൂടം ബ്രിഡ്ജ് ബാന്‍ഡിലെ ഗോവിന്ദ് മേനോൻ സംഗീതം നൽകുന്ന ചിത്ര ത്തിന്റെ ഛായാഗ്രഹണം പപ്പു. സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയരക്ടർ ആയിരുന്ന ഷിബു സ്വതന്ത്ര സംവിധായകൻ ആവുന്ന സിനിമയാണ് ‘നഗര വാരിധി നടുവില്‍ ഞാന്‍’.

- pma

വായിക്കുക: , ,

Comments Off on ശ്യാമളയും വിജയനും വീണ്ടും : ‘നഗര വാരിധി നടുവില്‍ ഞാന്‍’

ഒഡേസ സത്യന്‍ അന്തരിച്ചു

August 19th, 2014

odesa-sathyan-ePathram
കോഴിക്കോട് : കേരള ത്തിലെ ആദ്യത്തെ ജനകീയ സിനിമാ പ്രസ്ഥാന മായ ഒഡേസ മൂവീസിന്റെ അമരക്കാരൻ ഒഡേസ സത്യന്‍ അന്തരിച്ചു. 52 വയസ്സായിരുന്നു. അര്‍ബുദ രോഗ ത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ യായിരുന്നു. ചൊവ്വാഴ്ച രാവിലെ യായിരുന്നു മരണം.

പ്രമുഖ സംവിധായകൻ ജോണ്‍ അബ്രാഹാമിന്റെ സഹ യാത്രിക നായിരുന്ന സത്യന്‍ സ്ഥാപിച്ച ജനകീയ സിനിമാ കമ്പനിയാണ് ഒഡേസ. ജന ങ്ങളില്‍ നിന്നും ധനം സമാഹരി ച്ചാണ് സത്യന്‍ ഡോക്യു മെന്ററി കള്‍ നിര്‍മിച്ചിരുന്നത്.

- pma

വായിക്കുക: , , ,

Comments Off on ഒഡേസ സത്യന്‍ അന്തരിച്ചു

കോഴിക്കോട് അബ്ദുല്‍ ഖാദറായി ഫഹദ് ഫാസില്‍

August 16th, 2014

singer-kozhikode-abdul-kader-ePathram
കോഴിക്കോട് : പ്രശസ്ത ഗായകനായ കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ ജീവിത ത്തെ ആസ്പദമാക്കി നവാഗത സംവിധായ കനായ എം. ജി. രഞ്ജിത്ത് ഒരുക്കുന്ന ‘പാട്ടുകാരന്‍’ എന്ന ചിത്ര ത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു.

singer-abdul-kader-mg-ranjith-movie-pattukaran-ePathram

പാട്ടുകാരന്റെ തിരക്കഥ ഒരുക്കി യിരിക്കുന്നത് നദീം നൌഷാദ്. തിരക്കഥ കേട്ട് ഫഹദ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഷൂട്ടിംഗിന്റെയും വിവാഹ ത്തി ന്റെയും തിരക്കുകള്‍ മൂലം പ്രൊജക്ട് ഒപ്പു വെച്ചിട്ടില്ല എന്നും എന്നാൽ 2015 ആദ്യ ത്തില്‍ ചിത്രം ആരംഭിക്കാനാണ് ഉദ്ദേശി ക്കുന്ന തെന്നും സംവിധായകന്‍ എം. ജി. രഞ്ജിത് പറഞ്ഞു.

ചിത്ര ത്തിലെ മറ്റു താര ങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

- pma

വായിക്കുക: , ,

Comments Off on കോഴിക്കോട് അബ്ദുല്‍ ഖാദറായി ഫഹദ് ഫാസില്‍

സംവിധായകൻ ശശികുമാര്‍ അന്തരിച്ചു

July 17th, 2014

film-director-sasikumar-jc-danial-award-ePathram
കൊച്ചി : മലയാള സിനിമയിലെ ഹിറ്റ് മേക്കര്‍ ശശി കുമാര്‍ അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലര മണി യോടെ കൊച്ചി യിലെ സ്വകാര്യ ആശുപത്രി യില്‍ വെച്ചായിരുന്നു അന്ത്യം.

ഏറ്റവും കൂടുതല്‍ ഹിറ്റ്ചിത്ര ങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ആയിരുന്നു ശശി കുമാര്‍. മലയാള സിനിമ യ്ക്ക് നല്‍കിയ സമഗ്ര സംഭാവന കള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജെ. സി. ഡാനിയേല്‍ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

പ്രേം നസീറിനെ നായകനാക്കി സംവിധാനം ചെയ്ത ‘വിശപ്പിന്റെ വിളി’ എന്ന ചിത്ര ത്തിലൂടെ യാണ് ശശികുമാര്‍ സിനിമാ രംഗത്ത് സജീവമായത്.

ജയഭാരതി, വിന്‍സെന്റ്, കുഞ്ചന്‍, വിജയശ്രീ തുടങ്ങി നിരവധി പ്രതിഭ കളെ സിനിമ യ്ക്ക്പ രിചയ പ്പെടു ത്തിയ സംവിധായകന്‍ ആയിരുന്നു ശശികുമാര്‍.

- pma

വായിക്കുക: ,

Comments Off on സംവിധായകൻ ശശികുമാര്‍ അന്തരിച്ചു

സുരാജ് പിന്നണി ഗായകനാകുന്നു

June 26th, 2014

suraj-venjaramoodu-pedithondan-movie-ePathram
ഗുരുവായൂർ : മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥ മാക്കിയ സുരാജ് വെഞ്ഞാറ മൂട് നായക നായി അഭിനയി ക്കുന്ന ‘പേടി തൊണ്ടൻ’ എന്ന സിനിമ റിലീസ് ചെയ്യാൻ തയ്യാറായി.

ഡോക്ടര്‍ രമേഷ് നമ്പ്യാര്‍ അവതരിപ്പിക്കുന്ന ഈ സിനിമ യിലൂടെ പിന്നണി ഗായകന്റെ റോളില്‍ സുരാജ് എത്തുക യാണ്.

“അങ്ങട്ടു കിട്ടേണ്ട” എന്നു തുടങ്ങുന്ന ഗാന ത്തിലൂ ടെയാണ് സുരാജ്, അഭിനയ ത്തിനു പുറമെ പാട്ടു കാരനു മാകുന്നത്. തിരുവനന്തപുരം ശൈലി യിലൂടെ സിനിമ യിൽ ശ്രദ്ധേയ നായ സുരാജ്, ഈ ചിത്ര ത്തിൽ വടക്കെ മലബാര്‍ ശൈലി യിലുള്ള ഗാന മാണ് ആലപിക്കുന്നത്.

ഈ ഗാനത്തിന്റെ രചന : പ്രസന്ന കുമാർ, സംഗീത സംവിധാനം : അജിത് കുമാര്‍.

പ്രദക്ഷിണം, ഇംഗ്ലീഷ് മീഡിയം തുടങ്ങിയ ചിത്ര ങ്ങളിലൂടെ ശ്രദ്ധേയ നായ പ്രദീപ്‌ ചൊക്ലി സംവിധാനം ചെയ്യുന്ന ‘പേടിത്തൊണ്ടൻ’ അനശ്വര സിനിമാസ് നിർമ്മിക്കുന്നു. സി. ഇ. ഓ. വിജീഷ് മണി.

സുരാജ്, മധുപാൽ, ശിവജി ഗുരുവായൂർ , ശ്രീഹരി, അനുശ്രീ തുടങ്ങിയ താര ങ്ങളോടൊപ്പം ഉല്ലാസ് പന്തളം, ബിനു അടിമാലി, സിനാജ് തുടങ്ങിയ മിമിക്രി കലാ കാര ന്മാരും വേഷമിടുന്നു.

- pma

വായിക്കുക: , ,

Comments Off on സുരാജ് പിന്നണി ഗായകനാകുന്നു

15 of 40« First...10...141516...2030...Last »

« Previous Page« Previous « അമല പോളും സംവിധായകന്‍ വിജയും വിവാഹിതരായി
Next »Next Page » സംവിധായകൻ ശശികുമാര്‍ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine