മലയാളത്തിന്റെ ഭരതൻ സ്പര്‍ശം

July 30th, 2012

bharathan

മലയാള സിനിമയുടെ ഭരതന്‍ സ്പര്‍ശം നിലച്ചിട്ട് 14 വർഷം തികയുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ഡിപ്ലോമ നേടി കലാ സംവിധായകനായി സിനിമാ ലോകത്തേക്ക്‌ കടന്നു വന്ന ഭരതന്‍ 1974-ൽ പത്മരാജന്റെ തിരക്കഥയിൽ പ്രയാണം എന്ന തന്റെ ആദ്യ ചലച്ചിത്രം സംവിധാനം ചെയ്തു കൊണ്ട് ചലച്ചിത്ര പ്രയാണം ആരംഭിച്ചു. തുടര്‍ന്നിങ്ങോട്ട് ഭരതന്‍ മലയാളത്തിനു നല്‍കിയ ഒട്ടനവധി സിനിമകള്‍ ഇന്നും മലയാളത്തിലെ മികച്ച സിനിമകളായി തന്നെ നിലനില്‍ക്കുന്നു. ചിത്രകാരൻ, കലാ സംവിധായകൻ, ഗാന രചയിതാവ് ഇങ്ങനെ ഭരതന്‍ സ്പര്‍ശിക്കാത്ത മേഖലകൾ വിരളം. ഭരതൻ, പത്മരാജന്‍ എന്നീ പ്രതിഭകളുടെ കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു.

സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രത്തിൽ (പ്രയാണം) ലൈംഗികതയെ അശ്ലീലത്തിലേക്ക് വഴുതി വീഴാതെ തന്നെ ചിത്രീകരിക്കുവാനുള്ള അപൂർവ്വമായ തന്റെ കൈപ്പട ഭരതൻ തെളിയിച്ചു. ഈ ചിത്രത്തിലെ രംഗങ്ങൾ യാഥാസ്ഥിതികരായ കേരളീയരെ തെല്ലൊന്നു ഞെട്ടിക്കുന്ന അനുഭവമായിരുന്നു. ചിത്രത്തില്‍ കൊട്ടാരക്കര 60 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു ബ്രാഹ്മണ പൂജാരി, തന്റെ മകളെക്കാളും വളരെ ചെറുപ്പമായ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചയാൾ, ദേവതാ വിഗ്രഹത്തിൽ ചന്ദനം ചാർത്തുമ്പോൾ തന്റെ യുവതിയായ വധുവിന്റെ ശരീരം സങ്കൽപ്പിക്കുന്നു. ശ്രീകോവിലിലെ ഇരുട്ട് മണിയറയായും ദേവി തന്റെ ഭാര്യയായും മാറുന്നു. കൽ‌പ്രതിമയുടെ ശരീര വടിവുകളിൽ ചന്ദനം പൂശവേ അദ്ദേഹത്തിന്റെ മനസ്സും കൈകളും തന്റെ യുവ വധുവിന്റെ ശരീരത്തിൽ ചലിക്കുകയാണ്. ഭരതൻ തന്റെ പ്രേക്ഷകരെ അജ്ഞാതമായ ഒരു മണ്ഡലത്തിലേക്കാണ് നയിച്ചത്. പിന്നീട് ഇതിനെ നാം ഭരതൻ സ്പർശം എന്ന് വിളിച്ചു.

കൗമാര ലൈംഗിക സ്വപ്നങ്ങളെ ചലച്ചിത്രത്തിന്റെ കണ്ണിലൂടെ കൈകാര്യം ചെയ്യുകയായിരുന്നു രതി നിർവ്വേദം.

jayabharathy-krishna-chandran

ബുദ്ധി വികസിക്കാത്ത ഒരു ചെറുപ്പക്കാരനും അവന്റെ സമൂഹവുമായുള്ള ബന്ധത്തെയും ഭരതൻ വിശകലനം ചെയ്യുന്നു തകരയിൽ. ഇതിലെ ചെല്ലപ്പനാശാരി എന്ന കഥാപാത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. ഇതാണ് പിന്നീട് ഭരതന്‍ തന്നെ തിമിഴില്‍ എടുത്ത ആവാരംപൂ. കാക്കനാടന്റെ നിരവധി രചനകള്‍ ഭരതന്റെ ചിത്രങ്ങള്‍ക്ക് പ്രേരകമായിട്ടുണ്ട്. ഇപ്പോള്‍ തമിഴ് ചിത്രങ്ങളില്‍ കണ്ടു വരുന്ന റിയലിസ്റ്റിക്ക് രീതി പണ്ട് തന്നെ ഭരതന്‍ പരീക്ഷിച്ചു കഴിഞ്ഞതാണ്. പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ അതേപടി അഭ്രപാളിയിലേക്ക് പകര്‍ത്തിയ ലോറി, പറങ്കിമല എന്നീ ഭരതന്‍ ചിത്രങ്ങള്‍ അതിനൊരു ഉദാഹരണം മാത്രം. മക്കളില്ലാത്ത മാഷ്, ടീച്ചർ ദമ്പതികളുടെ വിരമിക്കല്‍ കാലവും അവര്‍ക്കിടയിലേക്ക് കടന്നു വരുന്ന കൌമാരക്കാരിയായ പെണ്‍കുട്ടിയുടെയും കഥ പറയുന്ന ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തില്‍ നെടുമുടി വേണുവും ശാരദയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ അവിസ്മരണീയ അഭിനയം നമുക്ക് കാണാം. ഈ ചിത്രം മലയാളികൾക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നൽകുന്നു. ഭരതന്‍ നമ്മെ അതിശയിപ്പിച്ച ചിത്രമാണ് വൈശാലി. ഭരതന്റെ മാസ്റ്റര്‍പീസ് ചിത്രവും ഇതു തന്നെയാണ്. മഹാഭാരതത്തിലെ ഒരു ഉപകഥയെ ആസ്പദമാക്കി എം. ടി. യുടെ തിരക്കഥയില്‍ എടുത്ത വൈശാലി, ഭരതന്‍ എന്ന കലാകാരനെ പൂര്‍ണ്ണനാക്കുന്നു. ഇതേ കൂട്ടുകെട്ടിന്റെ മറ്റൊരു നല്ല ചിത്രമാണ് താഴ്വാരം. ഭരതൻ, എം. ടി., മോഹന്‍ലാല്‍ എന്നീ പ്രതിഭകളുടെ ഒത്തുചേരല്‍ ഈ ചിത്രത്തിന്റെ ചെറിയ ഒരു കഥാ തന്തുവിനെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു. ശിവാജി ഗണേശന്‍ – കമലഹാസന്‍ ഒന്നിക്കുന്ന തേവര്‍മകന്‍ എന്ന തമിഴ്‌ ചിത്രവും ഭരതന്‍ സ്പര്‍ശം അറിഞ്ഞ ചിത്രമാണ്. ലോഹിതദാസ് – ഭരതന്‍ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചത് അമരവും, വെങ്കലവും, പാഥേയവും പോലുള്ള മികച്ച സിനിമകളായിരുന്നു. ദേശീയ തലത്തില്‍ അമരം മമ്മൂട്ടിക്കും, കെ. പി. എ. സി. ലളിതയ്ക്കും അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. ഇത്തരത്തില്‍ ഒരു കാലത്ത്‌ മലയാളിയുടെ സിനിമാ സങ്കല്‍പ്പത്തെ മാറ്റി മറിച്ച പ്രതിഭയാണ് ഭരതൻ. സംവിധാനം, കലാ സംവിധാനം, എന്നീ മേഖലകളില്‍ നിരവധി തവണ പുരസ്കാരങ്ങള്‍ നേടിയ അദ്ദേഹം മലയാള സിനിമക്ക് നല്‍കിയ സംഭാവനകള്‍ വിലപെട്ടതാണ്. ഒരു സമയത്ത് താഴ്ന്നു പറന്ന മലയാള സിനിമയെ വീണ്ടും ഉയര്‍ച്ചയിലേക്ക് നയിക്കാന്‍ ഭരതന്റെ സമാന്തര സിനിമകള്‍ക്ക് കഴിഞ്ഞു.

പ്രയാണം, ഗുരുവായൂർ കേശവൻ, അണിയറ, രതിനിർവ്വേദം തകര, ലോറി, പറങ്കിമല, ആരവം, മര്‍മ്മരം, ചാട്ട, ചാമരം, നിദ്ര, പാര്‍വതി, ഓര്‍മ്മക്കായി, പാളങ്ങള്‍, കാറ്റത്തെ കിളിക്കൂട്, ഈണം, സന്ധ്യ മയങ്ങും നേരം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, എന്റെ ഉപാസന, കാതോടു കാതോരം, ഒഴിവുകാലം, ചിലമ്പ്‌, പ്രണാമം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നീലക്കുറിഞ്ഞി പൂത്തപ്പോൾ, വൈശാലി, ഒരു സായാഹ്നത്തിന്റെ സ്വപ്നം, താഴ്വാരം, അമരം, കേളി, തേവര്‍മകന്‍ (തമിഴ്), ആവാരമ്പൂ (തമിഴ്‌), മാളൂട്ടി, വെങ്കലം, ചമയം, പാഥേയം, ദേവരാഗം, മഞ്ജീരധ്വനി, ചുരം എന്നിവയാണ് ഭരതന്‍ ചിത്രങ്ങള്‍. 1998 ജൂലൈ 30നു ഭരതന്‍ ഈ ലോകത്തോട്‌ യാത്ര പറയുമ്പോള്‍ നമുക്കായി ബാക്കി വെച്ചതാണ് ഈ സിനിമകള്‍. മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായ കെ. പി. എ. സി. ലളിതയാണ് ഭരതന്റെ സഹധര്‍മ്മിണി. ഈ കലാകാരന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ eപത്രം ഒരായിയം പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രാഞ്ചിയേട്ടന്‍ കോപ്പിയടിയാണെന്ന ആരോപണത്തിനെതിരെ രഞ്ജിത്

July 30th, 2012

director-ranjith-epathram

പ്രാഞ്ചിയേട്ടന്‍ ആന്റ് സെയ്ന്റ് എന്ന ചിത്രം ഫ്രഞ്ച് – ഇറ്റാലിയന്‍ ചിത്രത്തിന്റെ കോപ്പിയടി ആണെന്ന ആരോപണത്തിനെതിരെ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് രംഗത്തെത്തി. ആരോപണം ഉന്നയിച്ചവര്‍ തന്നെ അത് തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1952-ല്‍ ഇറങ്ങിയ ‘ലെ പെറ്ററ്റ് മോണ്ടെ ഡി ഡോണ്‍ കാമിലോ‘ എന്ന ചിത്രത്തിന്റെ കോപ്പിയടിയാണ് പ്രാഞ്ചിയേട്ടന്‍ എന്ന് ഒരു പ്രമുഖ പത്രം വാര്‍ത്ത നല്‍കിയിരുന്നു. പ്രസ്തുത ചിത്രവും പ്രാഞ്ചിയേട്ടനും ഒരുമിച്ച് പ്രദര്‍ശിപ്പിക്കുവാന്‍ തയ്യാറാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തോട് തിരുത്ത് പ്രസിദ്ധീകരിക്കുവാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറാകാത്തതിനാലാണ് പത്ര സമ്മേളനം വിളിച്ചതെന്നും രഞ്ജിത് പറഞ്ഞു. പത്ര സമ്മേളനത്തില്‍ തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണനും പങ്കെടുത്തു.

കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ പ്രാഞ്ചി എന്ന തൃശ്ശൂര്‍കാരന്‍ അരിക്കച്ചവടക്കാരന്റെ ജീവിതത്തിലൂടെ പണക്കാരുടെ പൊങ്ങച്ചങ്ങളും അബദ്ധങ്ങളുമാണ് രഞ്ജിത്ത് അവതരിപ്പിച്ചത്. എന്നാല്‍ കമ്യൂണിസ്റ്റ് കുടുംബത്തിലെ ഒരു യുവാവ് കത്തോലിക്കാ വിശ്വാസിയായ പെണ്‍കുട്ടിയെ പ്രണയിക്കുന്നതാണ് ഫ്രഞ്ച് – ഇറ്റാലിയന്‍ ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടനു നിരവധി അംഗീകാരങ്ങളും ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു പ്രാഞ്ചിയേട്ടൻ.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോപ്പിയടിച്ച പ്രണയത്തിനു അവാര്‍ഡ്‌: സലിംകുമാര്‍ കോടതിയിലേക്ക്

July 24th, 2012

salimkumar

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെ നടന്‍ സലീംകുമാര്‍ രംഗത്ത്‌ വന്നു. ഓസ്‌ട്രേലിയന്‍ സംവിധായകനായ പീറ്റര്‍ കോക്സിന്റെ ഇന്നസെൻസ് എന്ന ചിത്രത്തിന്റെ പകര്‍പ്പാണ് പ്രണയം. എന്നിട്ടും ബ്ലെസ്സിക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ ലഭിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് പല അവാര്‍ഡുകളും പ്രഖ്യാപിച്ചത്. ലാബ് ലെറ്റര്‍ ഇല്ലെന്ന പേരില്‍ തന്റെ ‘പൊക്കാളി’ എന്ന ഡൊക്യൂമെന്ററി അവഗണിച്ചു. ഡൊക്യൂമെന്ററിക്കു ലാബ് ലെറ്റര്‍ നിര്‍ബന്ധമില്ല. എന്നിട്ടും ലെറ്റര്‍ നല്‍കിയിരുന്നു. പിന്നെയെന്തു കൊണ്ടാണ് അവാര്‍ഡിനു പരിഗണിക്കാതിരുന്നതെന്നും അതിനാല്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും ഇതിനെതിരെ ഹൈക്കോടതിയെ  സമീപിച്ചതായും നടന്‍ സലിംകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തിളക്കമുള്ള തിരക്കഥയുമായി അഞ്ജലി മേനോന്‍

July 2nd, 2012
Ustad_Hotel-epathram
ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ മലയാളി പ്രേക്ഷനു മുമ്പില്‍ “വിളമ്പുന്നത്” പുതുമയുള്ള വിഭവങ്ങളാണ്. ഈ “വിഭവങ്ങള്‍” ക്ക് പുറകില്‍ ഒരു പെണ്ണിന്റെ ഭാവനയും പ്രയത്നവുമുണ്ട്.   മഞ്ജാടിക്കുരു എന്ന മനോഹരമായ ചിത്രം ഒരുക്കിയ അഞ്ജലി മേനോന്റെ തൂലികയില്‍ നിന്നുമാണ്   ഉസ്താദ് ഹോട്ടലും പിറവിയെടുത്തത്.   മലയാള സിനിമയിലേക്ക് പ്രതിഭയുള്ള ഒരു എഴുത്തുകാരി എത്തിയെന്ന് നമുക്ക് സംശയലേശമില്ലാതെ പറയാം. സ്വാഭാവികമായ കഥാസന്ദര്‍ഭങ്ങളും മനോഹരമായ സംഭാഷണങ്ങളും കൊണ്ട് വിസ്മയിപ്പിക്കുകയാണ് ഈ കഥാകാരി. മനുഷ്യബന്ധങ്ങളെ ഇത്രയും ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച ഒരു രചന മലയാള സിനിമയില്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. യാദൃശ്ചികമാണെങ്കിലും ലോഹിതദാസിനെ പോലെ കൃതഹസ്തനായ ഒരു തിരക്കഥാശില്പിയുടെ മൂന്നാം ചരമവാര്‍ഷികത്തിന്റെ തൊട്ടടുത്ത ദിനമാണ് ഈ ചിത്രം റിലീസ് ചെയ്യപ്പെട്ടത്.  ഉസ്താദ് ഹോട്ടലില്‍ പറയുന്ന മനുഷ്യ ബന്ധങ്ങളും അവരുടെ നന്മയും സ്നേഹവും പ്രശ്നങ്ങളുമെല്ലാം ലോഹിചിത്രങ്ങളിലെ കഥാസന്ദര്‍ഭങ്ങളെ അനുസ്മരിപ്പിക്കും വിധം കയ്യടക്കത്തൊടെ പറഞ്ഞിരിക്കുന്നു.  കോഴിക്കോട്ടെ സാധാരണക്കാരുടെ ജീവിതത്തെ അടുത്തനുഭവിച്ചറിഞ്ഞിട്ടുള്ള അഞ്ജലി അതിന്റെ എല്ലാ നല്ല്ല വശങ്ങളും തന്റെ രചനയ്ക്കായി സ്വീകരിച്ചിരിക്കുന്നു. സാധാരണക്കാരില്‍ നിന്നും അവരുടെ ജീവിതാനുഭവങ്ങളില്‍ നിന്നും അകന്നു നിന്നു കൊണ്ട് നിര്‍വ്വഹിക്കപ്പെടുന്ന രചനകള്‍ക്ക് ആത്മാവുണ്ടാകില്ല എന്ന് പലതവണ നാം കണ്ടതാണ്. എന്നാല്‍ ഇവിടെ തലമുറകള്‍ തമ്മിലുള്ള “ജനറേഷന്‍ ഗ്യാപ്” തിരിച്ചറിയുകയും അതിന്റെ സാധ്യതകളെ മനസ്സിലാക്കിയുമാണ് അഞ്ജലി ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
വിദേശ ഭാഷാ ചിത്രങ്ങളുടെ പദാനുപദ തര്‍ജ്ജമയോ അല്ലെങ്കില്‍ അസ്ലീലവും ദ്വയാര്‍ഥപ്രയോഗവും അവിഹിതവും എന്ന ചേരുവ ചേര്‍ത്തോ ന്യൂജനറേഷന്‍ സിനിമകള്‍ സൃഷ്ടിക്കാമെന്ന മൌഢ്യം ഒരു കൂട്ടരെ നയിക്കുമ്പോളാണ് അതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായി ആവശ്യത്തിനു ഹോംവര്‍ക്ക് ചെയ്തുകൊണ്ട് ഉസ്താദ് ഹോട്ടലിന്റെ രചന നിര്‍വ്വഹിക്കപ്പെടുന്നത്. ആ പ്രയത്നത്തിനു ഫലം കണ്ടിരിക്കുന്നു എന്ന് പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി ഈ ചിത്രത്തെ സ്വീകരിച്ചതിലൂടെ വ്യക്തമായിരിക്കുന്നു. എം.ടി., പത്മരാജന്‍,ലോഹി, ജോണ്‍പോള്‍, രഘുനാഥ് പലേരി,ശ്രീനിവാസന്‍ തുടങ്ങിയവരുടെ തൂലികയില്‍ നിന്നും പിറവിയെടുത്ത മികച്ച  തിരക്കഥകളുടെ ഒരു സുവര്‍ണ്ണ കാലം മലയാള സിനിമക്ക് ഉണ്ടായിരുന്നു. അതെല്ലാം ഗതകാല സ്മരണകളായി മാറി. തിരക്കഥാ രചന പ്രതിഭയില്ലാത്തവരുടെയും കോക്കസുകളുടേയും കൈപിടിയില്‍ ശ്വാസം‌മുട്ടുന്ന കാഴ്ചയാണിന്ന്. നല്ല്ല തിരക്കഥകള്‍ ഒരു  രണ്‍ജിത്തില്‍ മാത്രം ഒതുങ്ങുന്ന കാലത്ത് മഞ്ജാടിക്കുരുവും, ഉസ്താദ് ഹോട്ടലുമൊക്കെയായി അഞ്ജലിയുടെ കടന്നുവരവ് പ്രതീക്ഷനല്‍കുന്നു.

- എസ്. കുമാര്‍

വായിക്കുക:

Comments Off on തിളക്കമുള്ള തിരക്കഥയുമായി അഞ്ജലി മേനോന്‍

ശ്വേത മേനോന്റെ ഗര്‍ഭകാലവും പ്രസവവും സിനിമയാക്കുന്നു!!

June 28th, 2012
Swetha-Menon-epathram
തൃശൂര്‍: നടി ശ്വേതാമേനോന്റെ ഗര്‍ഭകാലവും പ്രസവവും സിനിമയില്‍ ചിത്രീകരിക്കാന്‍ ഒരുങ്ങുകയാണ് ബ്ലസി.  ചിത്രത്തിനുവേണ്ടി ഗര്‍ഭകാലം പകര്‍ത്താന്‍ ശ്വേതയും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും സമ്മതം നല്‍കി. ഗര്‍ഭസ്ഥ ശിശുവുമായി അമ്മ നടത്തുന്ന സംഭാഷണത്തേക്കുറിച്ചു സിനിമയെടുക്കാന്‍ രണ്ടു വര്‍ഷം മുമ്പാണു ബ്ലെസി ആലോചിച്ചത്. ഇതിന് തയ്യാറാണെന്ന് ശ്വേത അറിയിച്ചതോടെ ബ്ലസി ഇതേക്കുറിച്ചു ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനുമായി സംസാരിച്ചു. ഇരുവരെയുടെയും സമ്മതം ലഭിച്ചതോടെ ചിത്രത്തിനായുള്ള ജോലികള്‍ ആരംഭിക്കുകയും ചെയ്തു. ഗര്‍ഭകാലത്തിലും പ്രസവത്തിലും പുരുഷനുണ്ടാകേണ്ട പങ്കാളിത്തം കൂടിയാണു സിനിമ ആവിഷ്‌കരിക്കുന്നത്.
‘ ഗര്‍ഭം ധരിക്കലും പ്രസവവും സ്ത്രീയുടെ മാത്രം ജോലിയല്ല അതിന്റെ ഓരോ നിമിഷവും പുരുഷനും പങ്കുണ്ട്. ഇതു ലോകത്തോടു പറയാന്‍ കിട്ടിയ അപൂര്‍വ്വ അനുഭവമാണിത്. അതു നടിയെന്ന നിലയില്‍ ഞാന്‍ പൂര്‍ണമായും ഉപയോഗിക്കുന്നുവെന്നുമാത്രം’- പുതിയ ചിത്രത്തിലെ വേഷത്തെക്കുറിച്ച് ശ്വേത പറയുന്നു.
‘അഭിനയം തന്റെ ജീവനാണെന്നും അതിനാല്‍ ജീവന്‍ കൊണ്ടുതന്നെ ലോകത്തോട് ഇക്കാര്യം പറയാനാഗ്രഹിക്കുന്നു. സ്ത്രീ ഗര്‍ഭം ധരിക്കുന്നതുമുതല്‍ പുരുഷനും കൂടെയുണ്ടാവണം.’ ശ്വേത വ്യക്തമാക്കി. ഗര്‍ഭിണിയാകുന്നതോടെ സ്ത്രീയെ രോഗിയെപ്പോലെ കാണുന്ന സമൂഹമാണു നമ്മുടേതെന്നു ശ്വേത പറഞ്ഞു. അപ്പോഴാണു ഗര്‍ഭിണിയായാല്‍ അതു സ്ത്രീയോടു കാണിക്കുന്ന അനീതിക്കെതിരെ പ്രതികരിക്കാനുള്ള മാര്‍ഗം കൂടിയാണെന്നു താനും ഭര്‍ത്താവും തിരിച്ചറിഞ്ഞതെന്നും നടി വ്യക്തമാക്കി.
ഗര്‍ഭിണിയായ ശേഷം താന്‍ ഇതിനകം തന്നെ മൂന്ന് ചിത്രങ്ങള്‍ ചെയ്തു. ആക്ഷന്‍, കട്ട് കേട്ടുകൊണ്ടാണ് തന്റെ കുഞ്ഞ് വളരുന്നത്. ഇനിയവനു താനൊരു സിനിമക്കഥയും പറഞ്ഞുകൊടുക്കാന്‍ പോകുന്നു. ഇതിനെക്കുറിച്ചു പലരും പലതരത്തിലും പ്രതികരിക്കും. പക്ഷേ തന്റെ ജോലിയോടുള്ള സമര്‍പ്പണം മാത്രമാണിതെന്നും ശ്വേത മേനോന്‍ പറഞ്ഞു. തന്റെ സിനിമയിലേക്കു ജീവിതവുമായി ശ്വേത കടന്നുവരികയായിരുന്നുവെന്നു സംവിധായകന്‍ ബ്ലസി പറഞ്ഞു. നേരത്തെ ചില ശാസ്ത്ര സിനിമകളില്‍ ഇത്തരം രംഗം പലപ്പോഴും ചിത്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

24 of 39« First...1020...232425...30...Last »

« Previous Page« Previous « മമ്മൂട്ടി ആയുര്‍വേദ വ്യവസായത്തിലേക്ക്
Next »Next Page » നമുക്ക് പാ‍ര്‍ക്കാന്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine