തിളക്കമുള്ള തിരക്കഥയുമായി അഞ്ജലി മേനോന്‍

July 2nd, 2012
Ustad_Hotel-epathram
ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ മലയാളി പ്രേക്ഷനു മുമ്പില്‍ “വിളമ്പുന്നത്” പുതുമയുള്ള വിഭവങ്ങളാണ്. ഈ “വിഭവങ്ങള്‍” ക്ക് പുറകില്‍ ഒരു പെണ്ണിന്റെ ഭാവനയും പ്രയത്നവുമുണ്ട്.   മഞ്ജാടിക്കുരു എന്ന മനോഹരമായ ചിത്രം ഒരുക്കിയ അഞ്ജലി മേനോന്റെ തൂലികയില്‍ നിന്നുമാണ്   ഉസ്താദ് ഹോട്ടലും പിറവിയെടുത്തത്.   മലയാള സിനിമയിലേക്ക് പ്രതിഭയുള്ള ഒരു എഴുത്തുകാരി എത്തിയെന്ന് നമുക്ക് സംശയലേശമില്ലാതെ പറയാം. സ്വാഭാവികമായ കഥാസന്ദര്‍ഭങ്ങളും മനോഹരമായ സംഭാഷണങ്ങളും കൊണ്ട് വിസ്മയിപ്പിക്കുകയാണ് ഈ കഥാകാരി. മനുഷ്യബന്ധങ്ങളെ ഇത്രയും ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച ഒരു രചന മലയാള സിനിമയില്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. യാദൃശ്ചികമാണെങ്കിലും ലോഹിതദാസിനെ പോലെ കൃതഹസ്തനായ ഒരു തിരക്കഥാശില്പിയുടെ മൂന്നാം ചരമവാര്‍ഷികത്തിന്റെ തൊട്ടടുത്ത ദിനമാണ് ഈ ചിത്രം റിലീസ് ചെയ്യപ്പെട്ടത്.  ഉസ്താദ് ഹോട്ടലില്‍ പറയുന്ന മനുഷ്യ ബന്ധങ്ങളും അവരുടെ നന്മയും സ്നേഹവും പ്രശ്നങ്ങളുമെല്ലാം ലോഹിചിത്രങ്ങളിലെ കഥാസന്ദര്‍ഭങ്ങളെ അനുസ്മരിപ്പിക്കും വിധം കയ്യടക്കത്തൊടെ പറഞ്ഞിരിക്കുന്നു.  കോഴിക്കോട്ടെ സാധാരണക്കാരുടെ ജീവിതത്തെ അടുത്തനുഭവിച്ചറിഞ്ഞിട്ടുള്ള അഞ്ജലി അതിന്റെ എല്ലാ നല്ല്ല വശങ്ങളും തന്റെ രചനയ്ക്കായി സ്വീകരിച്ചിരിക്കുന്നു. സാധാരണക്കാരില്‍ നിന്നും അവരുടെ ജീവിതാനുഭവങ്ങളില്‍ നിന്നും അകന്നു നിന്നു കൊണ്ട് നിര്‍വ്വഹിക്കപ്പെടുന്ന രചനകള്‍ക്ക് ആത്മാവുണ്ടാകില്ല എന്ന് പലതവണ നാം കണ്ടതാണ്. എന്നാല്‍ ഇവിടെ തലമുറകള്‍ തമ്മിലുള്ള “ജനറേഷന്‍ ഗ്യാപ്” തിരിച്ചറിയുകയും അതിന്റെ സാധ്യതകളെ മനസ്സിലാക്കിയുമാണ് അഞ്ജലി ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
വിദേശ ഭാഷാ ചിത്രങ്ങളുടെ പദാനുപദ തര്‍ജ്ജമയോ അല്ലെങ്കില്‍ അസ്ലീലവും ദ്വയാര്‍ഥപ്രയോഗവും അവിഹിതവും എന്ന ചേരുവ ചേര്‍ത്തോ ന്യൂജനറേഷന്‍ സിനിമകള്‍ സൃഷ്ടിക്കാമെന്ന മൌഢ്യം ഒരു കൂട്ടരെ നയിക്കുമ്പോളാണ് അതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായി ആവശ്യത്തിനു ഹോംവര്‍ക്ക് ചെയ്തുകൊണ്ട് ഉസ്താദ് ഹോട്ടലിന്റെ രചന നിര്‍വ്വഹിക്കപ്പെടുന്നത്. ആ പ്രയത്നത്തിനു ഫലം കണ്ടിരിക്കുന്നു എന്ന് പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി ഈ ചിത്രത്തെ സ്വീകരിച്ചതിലൂടെ വ്യക്തമായിരിക്കുന്നു. എം.ടി., പത്മരാജന്‍,ലോഹി, ജോണ്‍പോള്‍, രഘുനാഥ് പലേരി,ശ്രീനിവാസന്‍ തുടങ്ങിയവരുടെ തൂലികയില്‍ നിന്നും പിറവിയെടുത്ത മികച്ച  തിരക്കഥകളുടെ ഒരു സുവര്‍ണ്ണ കാലം മലയാള സിനിമക്ക് ഉണ്ടായിരുന്നു. അതെല്ലാം ഗതകാല സ്മരണകളായി മാറി. തിരക്കഥാ രചന പ്രതിഭയില്ലാത്തവരുടെയും കോക്കസുകളുടേയും കൈപിടിയില്‍ ശ്വാസം‌മുട്ടുന്ന കാഴ്ചയാണിന്ന്. നല്ല്ല തിരക്കഥകള്‍ ഒരു  രണ്‍ജിത്തില്‍ മാത്രം ഒതുങ്ങുന്ന കാലത്ത് മഞ്ജാടിക്കുരുവും, ഉസ്താദ് ഹോട്ടലുമൊക്കെയായി അഞ്ജലിയുടെ കടന്നുവരവ് പ്രതീക്ഷനല്‍കുന്നു.

- എസ്. കുമാര്‍

വായിക്കുക:

Comments Off on തിളക്കമുള്ള തിരക്കഥയുമായി അഞ്ജലി മേനോന്‍

ശ്വേത മേനോന്റെ ഗര്‍ഭകാലവും പ്രസവവും സിനിമയാക്കുന്നു!!

June 28th, 2012
Swetha-Menon-epathram
തൃശൂര്‍: നടി ശ്വേതാമേനോന്റെ ഗര്‍ഭകാലവും പ്രസവവും സിനിമയില്‍ ചിത്രീകരിക്കാന്‍ ഒരുങ്ങുകയാണ് ബ്ലസി.  ചിത്രത്തിനുവേണ്ടി ഗര്‍ഭകാലം പകര്‍ത്താന്‍ ശ്വേതയും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും സമ്മതം നല്‍കി. ഗര്‍ഭസ്ഥ ശിശുവുമായി അമ്മ നടത്തുന്ന സംഭാഷണത്തേക്കുറിച്ചു സിനിമയെടുക്കാന്‍ രണ്ടു വര്‍ഷം മുമ്പാണു ബ്ലെസി ആലോചിച്ചത്. ഇതിന് തയ്യാറാണെന്ന് ശ്വേത അറിയിച്ചതോടെ ബ്ലസി ഇതേക്കുറിച്ചു ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനുമായി സംസാരിച്ചു. ഇരുവരെയുടെയും സമ്മതം ലഭിച്ചതോടെ ചിത്രത്തിനായുള്ള ജോലികള്‍ ആരംഭിക്കുകയും ചെയ്തു. ഗര്‍ഭകാലത്തിലും പ്രസവത്തിലും പുരുഷനുണ്ടാകേണ്ട പങ്കാളിത്തം കൂടിയാണു സിനിമ ആവിഷ്‌കരിക്കുന്നത്.
‘ ഗര്‍ഭം ധരിക്കലും പ്രസവവും സ്ത്രീയുടെ മാത്രം ജോലിയല്ല അതിന്റെ ഓരോ നിമിഷവും പുരുഷനും പങ്കുണ്ട്. ഇതു ലോകത്തോടു പറയാന്‍ കിട്ടിയ അപൂര്‍വ്വ അനുഭവമാണിത്. അതു നടിയെന്ന നിലയില്‍ ഞാന്‍ പൂര്‍ണമായും ഉപയോഗിക്കുന്നുവെന്നുമാത്രം’- പുതിയ ചിത്രത്തിലെ വേഷത്തെക്കുറിച്ച് ശ്വേത പറയുന്നു.
‘അഭിനയം തന്റെ ജീവനാണെന്നും അതിനാല്‍ ജീവന്‍ കൊണ്ടുതന്നെ ലോകത്തോട് ഇക്കാര്യം പറയാനാഗ്രഹിക്കുന്നു. സ്ത്രീ ഗര്‍ഭം ധരിക്കുന്നതുമുതല്‍ പുരുഷനും കൂടെയുണ്ടാവണം.’ ശ്വേത വ്യക്തമാക്കി. ഗര്‍ഭിണിയാകുന്നതോടെ സ്ത്രീയെ രോഗിയെപ്പോലെ കാണുന്ന സമൂഹമാണു നമ്മുടേതെന്നു ശ്വേത പറഞ്ഞു. അപ്പോഴാണു ഗര്‍ഭിണിയായാല്‍ അതു സ്ത്രീയോടു കാണിക്കുന്ന അനീതിക്കെതിരെ പ്രതികരിക്കാനുള്ള മാര്‍ഗം കൂടിയാണെന്നു താനും ഭര്‍ത്താവും തിരിച്ചറിഞ്ഞതെന്നും നടി വ്യക്തമാക്കി.
ഗര്‍ഭിണിയായ ശേഷം താന്‍ ഇതിനകം തന്നെ മൂന്ന് ചിത്രങ്ങള്‍ ചെയ്തു. ആക്ഷന്‍, കട്ട് കേട്ടുകൊണ്ടാണ് തന്റെ കുഞ്ഞ് വളരുന്നത്. ഇനിയവനു താനൊരു സിനിമക്കഥയും പറഞ്ഞുകൊടുക്കാന്‍ പോകുന്നു. ഇതിനെക്കുറിച്ചു പലരും പലതരത്തിലും പ്രതികരിക്കും. പക്ഷേ തന്റെ ജോലിയോടുള്ള സമര്‍പ്പണം മാത്രമാണിതെന്നും ശ്വേത മേനോന്‍ പറഞ്ഞു. തന്റെ സിനിമയിലേക്കു ജീവിതവുമായി ശ്വേത കടന്നുവരികയായിരുന്നുവെന്നു സംവിധായകന്‍ ബ്ലസി പറഞ്ഞു. നേരത്തെ ചില ശാസ്ത്ര സിനിമകളില്‍ ഇത്തരം രംഗം പലപ്പോഴും ചിത്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാള സിനിമയിലെ ലോഹിതദാസ് സ്പര്‍ശം

June 27th, 2012

lohithadas-epathram
മലയാള സിനിമയിലെ ലോഹി സ്പര്‍ശം നിലച്ചിട്ട് മൂന്നു വര്‍ഷം തികയുന്നു. ജീവിതഗന്ധിയും തന്മയത്വ മുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തി ലേറെക്കാലം മലയാള ചലച്ചിത്ര വേദിയെ ധന്യമാക്കി. ജീവിതത്തെ അഭ്രപാളിയിലേക്ക്‌ തന്മയത്തത്തോടെ എഴുതി ചേര്‍ത്ത ലോഹിതദാസ് എന്ന സംവിധായകന്‍, തിരക്കഥാകൃത്ത് , ഗാനരചയിതാവ്, നാടകകൃത്ത്‌… എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച ഈ കലാകാരന്റെ അകാലത്തിലുണ്ടായ വിയോഗം മലയാള സിനിമക്ക് നികത്താനാവാത്തതാണ്. അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ്‌ എന്ന എ.കെ. ലോഹിതദാസ് 2009 ജൂൺ 28 നാണ് നമ്മോട്‌ വിട പറഞ്ഞത്‌.

മലയാള ചലച്ചിത്ര മേഖലയിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായ കരുമായിരുന്ന പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാളചലച്ചിത്രത്തിൽ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്. തിരക്കഥാകൃത്ത്, സംവിധായകൻ എന്നിവയ്ക്കുപുറമെ ഗാനരചയിതാവ്, നിർമ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ ഇദ്ദേഹം പ്രതിഭ തെളിയിച്ചു. ലോഹിതദാസ് ചെറുകഥകൾ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. തോപ്പിൽ ഭാസിയുടെ നേതൃത്വത്തിലുള്ള കെ.പി.എ.സിക്കു വേണ്ടി 1986-ൽ നാടകരചന നിർവഹിച്ചുകൊണ്ട് അദ്ദേഹം മലയാള നാടകവേദിയിൽ പ്രവേശിച്ചു. തോപ്പിൽ ഭാസിയുടെ ‘കേരള പീപ്പിൾസ് ആർട്സ് ക്ലബ്’ എന്ന നാടകവേദിക്കായി എഴുതിയ ആദ്യ നാടകം സിന്ധു ശാന്തമായൊഴുകുന്നു ഏറെ പ്രശംസ പിടിച്ചുപറ്റി രചന. ഈ നാടകത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. കൂടാതെ ‘അവസാനം വന്ന അതിഥി’, ‘സ്വപ്നം വിതച്ചവർ’ തുടങ്ങിയ നാടകങ്ങളും എഴുതി.

സിബി മലയിൽ സംവിധാനം ചെയ്ത തനിയാവർത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതികൊണ്ടാണ് ലോഹിതദാസ് സിനിമാ രംഗത്തേക്ക്‌ കടക്കുന്നത്. പാരമ്പര്യമായി ലഭിച്ച ഭ്രാന്തിന്റെ വിഹ്വലതകളിൽ ഉഴലുന്ന ബാലൻമാഷ് എന്ന കഥാപാത്രത്തിന് ജന്മം നല്കിയ ലോഹിയുടെ തിരക്കഥ മലയാള സിനിമാ ചരിത്രത്തില്‍ ഇടം നേടി. പിന്നീട് ലോഹി-സിബിമലയില്‍ കൂട്ടുകെട്ട് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ചു. 1997-ൽ ഭൂതക്കണ്ണാ‍ടി എന്ന ചലച്ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നുവന്നത്. 1997ല്‍ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം – ഭൂതക്കണ്ണാടിക്ക് ലഭിക്കുകയുണ്ടായി. 1987ല്‍ ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന ഫിലിം അവാർഡ് മികച്ച തിരക്കഥക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങളും – തനിയാവർത്തനം എന്ന ചിത്രത്തിനു ലഭിച്ചു. കൂടാതെ മറ്റു തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
ദശരഥം, കിരീടം, ഭരതം, ചെങ്കോൽ, ചകോരം, സല്ലാപം, തൂവൽകൊട്ടാരം, ഭൂതകണ്ണാടി, ഓർമ്മചെപ്പ്‌, ജോക്കർ, വീണ്ടും ചില വീട്ടുകാര്യങ്ങൾ , കസ്‌തൂരിമാൻ, നിവേദ്യം തുടങ്ങി നിരവധി തിരക്കഥകള്‍ സിനിമകള്‍ അദ്ദേഹത്തിന്റെ കയ്യോപ്പോടെ മലയാളികള്‍ മനസാ ഏറ്റുവാങ്ങി. മലയാളി മനസിന്റെ മനശാസ്ത്രം മനസിലാക്കിയ തിരക്കഥാകൃത്തായിരുന്നു ലോഹിതദാസ്‌.
ഭൂതകണ്ണാടി, ജോക്കർ, കാരുണ്യം, കന്മദം, ഓർമ്മച്ചെപ്പ്, സൂത്രധാരൻ, കസ്തൂരിമാൻ, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ചക്രം, നിവേദ്യം തുടങ്ങിയ ചിത്രങ്ങളും ലോഹിയുടെ സംവിധാനത്തില്‍ ഇറങ്ങി.
ലോഹിതദാസ് കഥകളില്ലാ ലോകത്തേക്ക്‌ പറന്നതോടെ ആ നഷ്ടം ഇന്നും മലയാള സിനിമയില്‍ പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

മോഹന്‍ലാല്‍ മേജര്‍ രവി ടീം വീണ്ടും

June 24th, 2012
mohanlal-pranayam-epathram
മലയാള സിനിമയില്‍ പട്ടാള കഥകളുമായി വന്നു വിസ്മയം തീര്‍ത്ത മേജര്‍ രവിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു, കീര്‍ത്തിചക്ര കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുമ്പോള്‍ മറ്റൊരു സൂപ്പര്‍ ഹിറ്റ് പ്രതീക്ഷയിലാണ് പ്രേക്ഷകര്‍ . പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പട്ടാള കഥക്ക്  പകരം മറ്റൊരു അന്വേഷണാത്മക പശ്ചാത്തലത്തിലുള്ള ചിത്രമാണ് ഒരുക്കുന്നത്. പുത്തന്‍ തലമുറയ്ക്ക് ഒഴിച്ചുകൂടാനാവാത്ത മൊബൈല്‍ ഫോണ്‍ സൃഷ്ടിയ്ക്കുന്ന  പ്രശ്‌നങ്ങളാണ് സിനിമയുടെ പ്രമേയം.  ‘ദ ചേസ്’ എന്നു പേരിട്ടിരിക്കുന്ന സിനിമ  ആഗസ്ത് ആദ്യവാരം ഷൂട്ടിങ് ആരംഭിക്കുമെന്ന് സംവിധായകന് മേജര്‍ രവി കൊച്ചിയില്‍ പറഞ്ഞു. മുംബൈ, കൊച്ചി, മൂന്നാര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളാണ് ലൊക്കേഷന്‍. കേരളാ കഫേ മാതൃകയില്‍ അഞ്ചു സംവിധായകര്‍ ഒരുക്കുന്ന ഹൃസ്വചിത്രങ്ങളുടെ  കൂട്ടായ്മയില്‍ ‘ഒരു യാത്രയില്‍’ എന്ന ചിത്രം ഒരുക്കിയത് മേജര്‍ രവിയാണ്. ഈ സിനിമ  അടുത്ത മാസം റിലീസ് ചെയ്യും.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

തട്ടത്തിന്‍ മറയത്തെ പ്രണയവുമായി വിനീത് ശ്രീനിവാസന്‍

June 21st, 2012
tattathin-marayathu-epathram
തട്ടത്തിന്‍ മറയത്ത് എന്ന പേരില്‍ തന്നെ പ്രണയത്തിന്റെ ഒരു കാല്പനികഭാവമുണ്ട്. പ്രണയത്തിന്റെ ഭാവവും പ്രണയിനികളുടെ അനുഭവവുമാണ് പ്രണയത്തെ വ്യത്യസ്ഥമാക്കുന്നത്.  പ്രണയത്തെ അതിന്റെ എല്ലാ തീവ്രതയിലും ഉള്‍ക്കൊണ്ടുകൊണ്ടാണ് വിനീത് ശ്രീനിവാസന്‍ തന്റെ പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്.  തലശ്ശേരിയുടെ പശ്ചാത്തലത്തില്‍ വിനോദ് എന്ന ഹിന്ദു യുവാവിന്റേയും ആയിഷ എന്ന മുസ്ലിം യുവതിയുടെയും പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. നിവിന്‍ പോളിയും  പുതുമുഖം ഇഷയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണയഭാവങ്ങളെ അതിന്റെ എല്ലാ ഭംഗിയോടും കൂടെ വിനീത് ചിത്രീകരിച്ചിരിക്കുന്നു. പ്രമേയവുമായി ഇഴചേര്‍ന്നു നില്‍ക്കുന്ന ഗാനങ്ങളാണ് അനു എലിസബത്ത് ജോസ് എന്ന പുതിയ എഴുത്തുകാരിയും സംഗീത സംവിധായന്‍ ഷാന്‍ റഹ്‌മാനും ഒരുക്കിയിരിക്കുന്നത്. തട്ടത്തിന്‍ മറയത്തിലെ  ഗാനങ്ങള്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. അനു എലിസബത്ത് ജോസ് മുമ്പ് ചില ആല്‍‌ബങ്ങള്‍ക്കായി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്.
സിദ്ധിഖ്,മനോജ് കെ. ജയന്‍, മണിക്കുട്ടന്‍, രാമു, ശ്രീനിവാസന്‍, അപര്‍ണ്ണാ നായര്‍, വനിത, ശ്രിന്റ തുടങ്ങിയവര്‍ ആണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥപറയുമ്പോള്‍ എന്ന ചിത്രത്തിനു ശേഷം മുകേഷും ശ്രീനിവാസനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന തട്ടത്തിന്‍ മറയത്ത് ലാല്‍ജോസിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ എല്‍. ജെ. പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

25 of 39« First...1020...242526...30...Last »

« Previous Page« Previous « ജഗതിയുടെ ആരോഗ്യ നിലയില്‍ പുരോഗതി
Next »Next Page » വിലക്ക് മാറി : ഷംനയുടെ “ചട്ടക്കാരി“ പ്രദര്‍ശനത്തിനെത്തുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine